by Midhun HP News | Aug 19, 2023 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
മുംബൈ: വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. അച്ചടക്കനടപടിയെന്ന നിലയില്‍ ന്യായമായ രീതിയില്‍ പിഴ ചുമത്താം. അല്ലാതെ നിലവിലുള്ള പലിശനിരക്കിനൊപ്പം അധിക പലിശചേര്‍ത്തുള്ള പിഴപ്പലിശരീതി പാടില്ലെന്നു ആര്‍ബിഐ നിര്‍ദേശിച്ചു.
പിഴയായി ഈടാക്കുന്ന തുക മുതലിന്റെ ഭാഗമാക്കരുത്. ഇതില്‍ പിന്നീട് ഒരുതരത്തിലുമുള്ള പലിശയും കണക്കാക്കാന്‍ പാടില്ല. 2024 ജനുവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തിലാകുമെന്നും ആര്‍ബിഐ വ്യക്തമാക്കി.
ധനകാര്യസ്ഥാപനങ്ങള്‍ വായ്പപ്പലിശയില്‍ അധികമായി ഒരു ഘടകവും ചേര്‍ക്കാന്‍ പാടില്ല. ഒരേ വ്യവസ്ഥകളുള്ള എല്ലാ തരത്തിലുള്ള വായ്പകളിലും പിഴത്തുക ഒരേ രീതിയിലാകണം. ഒരേ തരത്തിലുള്ള വ്യവസ്ഥാലംഘനങ്ങള്‍ക്ക് പിഴത്തുകയില്‍ വ്യത്യാസം പാടില്ലെന്നും ആര്‍ബിഐ നിര്‍ദേശിച്ചു.
by Midhun HP News | Aug 19, 2023 | Latest News, ദേശീയ വാർത്ത
ബെംഗളൂരു: ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ തുറന്നു. അൾസൂരിലെ കേംബ്രിഡ്ജ് ലേഔട്ടിലെ 1021 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ഉദ്ഘാടനം ചെയ്തു. 45 ദിവസംകൊണ്ടാണ് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്.
പദ്ധതിക്ക് മാർഗ്ഗനിർദേശം നൽകിയ മദ്രാസ് ഐഐടിയെ അശ്വിനി വൈഷ്ണവ് പ്രശംസിച്ചു. പൂർണമായും ഓട്ടോമേറ്റഡ് ആയ കെട്ടിട നിർമാണ സാങ്കേതികവിദ്യയാണ് ഇതെന്നും ഈ തരത്തിലുള്ള നിർമ്മാണങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ലാസൻ ആൻഡ് ടബ്രോ ലിമിറ്റഡ് ആണ് നിർമ്മാണം നടത്തിയത്. പ്രത്യേക റോബോട്ടിക് യന്ത്രങ്ങൾ ഉപയോഗിച്ച് ഘട്ടംഘട്ടമായി കോൺക്രീറ്റ് നിക്ഷേപിച്ചാണ് കെട്ടടത്തിന്റെ ഭിത്തികൾ നിർമ്മിച്ചത്. ഇതിനായി പെട്ടെന്ന് ഉറയ്ക്കുന്ന പ്രത്യേക കോൺക്രീറ്റ് ആണ് ഉപയോഗിച്ചത്.
by Midhun HP News | Aug 18, 2023 | Latest News, ദേശീയ വാർത്ത
വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ഇനി പിഴപ്പലിശ വേണ്ടെന്ന് റിസർവ് ബാങ്ക്. പിഴപ്പലിശയ്ക്ക് പകരം നിശ്ചിത തുക തീരുമാനിക്കണമെന്ന് ബാങ്കുകളോടും മറ്റു ധനകാര്യ സ്ഥാപനങ്ങളോടും ആർബിഐയുടെ മാർഗ നിർദേശം. 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

by Midhun HP News | Aug 18, 2023 | Latest News, ദേശീയ വാർത്ത
നോര്‍ക്ക-റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്.
മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം നല്‍കുക. സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്‍റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി 1 ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും 2 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവും നല്‍കും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്ട്രേഷന് ശേഷം 2 വര്‍ഷം പൂര്‍ത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം. ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്‍റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം.

പൊതു ജനതാല്‍പര്യമുളള ഉല്‍പാദന, സേവന, ഐ.ടി, തൊഴില്‍ സംരംഭങ്ങള്‍ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മല്‍സ്യമേഖല, മൂല്ല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല) എന്നിവയിലൂടെ കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭ്യമാകുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുളള സംരംഭങ്ങള്‍ മേല്‍പ്രകാരം തൊഴില്‍ ലഭ്യമാകത്തക്കതരത്തില്‍ വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍, സംഘത്തിലെ അംഗങ്ങള്‍ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കാണ് ധനസഹായം നല്‍കുക.
അപേക്ഷാ ഫോറം നോര്‍ക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യ രേഖകളായ, ഭരണസമിതി തീരുമാനം പദ്ധതി രേഖ, ഏറ്റവും പുതിയ ആഡിറ്റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ്, താല്‍ക്കാലിക കടധനപട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2023 സെപ്തംബര്‍ 10 നകം ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക-റൂട്ട്സ് , നോര്‍ക്ക സെന്‍റര്‍, 3-ാം നില, തൈക്കാട്, തിരുവനന്തപുരം – 695 014 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
by Midhun HP News | Aug 18, 2023 | Latest News, ദേശീയ വാർത്ത
ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു. അരാരിയ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. മാധ്യമപ്രവർത്തകൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു. റാണിഗഞ്ച് സ്വദേശി വിമൽ കുമാർ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതർ യാദവിൻ്റെ നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. മാധ്യമപ്രവർത്തകൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധം അരങ്ങേറി.
അരാരിയ പോസ്റ്റ്‌മോർട്ടം സ്ഥലത്തും ബഹളമുണ്ടായി. നിലവിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. എസ്പി മുതൽ പ്രാദേശിക ജനപ്രതിനിധികൾ വരെ സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

by Midhun HP News | Aug 18, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഫോട്ടോകളും വീഡിയോകളും പങ്കുവെയ്ക്കാൻ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ്. എന്നാല്‍ എച്ച്ഡി ക്വാളിറ്റിയുള്ള ഫോട്ടോകള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നത് ഒരു പോരായ്മയായിരുന്നു. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. എച്ച്ഡി ക്വാളിറ്റി ചിത്രങ്ങള്‍ അയക്കുന്നതിനുള്ള ഓപ്ഷന്‍ വാട്‌സ്ആപ്പ് പുറത്തുവിട്ടു.

സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി ഡിഫോള്‍ട്ട് ഓപ്ഷനായി തന്നെ തുടരുന്നതിനൊപ്പമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഇനിമുതല്‍ വേഗത്തിലും വിശ്വാസ്യതയോടുകൂടിയും ഫോട്ടോകള്‍ അയക്കാന്‍ കഴിയുമെന്ന് മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. എച്ച്ഡി ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ അയക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്.
ക്വാളിറ്റി കുറഞ്ഞ ചിത്രങ്ങള്‍ പോലും എച്ച്ഡി ക്വാളിറ്റിയില്‍ അയക്കാന്‍ കഴിയുന്ന ഓപ്ഷനാണ് പുറത്തുവന്നത്. ഒന്നെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനില്‍ ഫോട്ടോ അയക്കാം. അല്ലാത്തപക്ഷം എച്ച്ഡി ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ അയക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. വരും ആഴ്ചകളില്‍ ആഗോളതലത്തില്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാകും. എച്ച് ഡി വീഡോയോകള്‍ അയക്കാന്‍ കഴിയുന്ന ഫീച്ചറും ഉടന്‍ തന്നെ എത്തുമെന്നും കമ്പനി അറിയിച്ചു.
Recent Comments