സൗജന്യ മണ്ണ്‌ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

വർക്കല: വർക്കല നഗരസഭയുടെയും കൃഷിഭവൻറെയും സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലബോറട്ടറിയുടെയും സംയുക്താഭിമുഖ്യത്തിൽ വർക്കല നഗരസഭയിലെ കർഷകർക്കായി സൗജന്യ മണ്ണ്‌ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജി.ആർ.വി സ്വാഗതം ആശംസിച്ച ക്യാമ്പിന്റ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ.എം ലാജി നിർവഹിച്ചു. ശാസ്ത്രീയ മണ്ണ് പരിശോധന എന്ന വിഷയത്തിൽ അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് – ഫിറോഷ് എ.എസ് കർഷകർക്ക് പഠനക്ലാസ് നടത്തി. സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബിന്റെ കൃഷി ഓഫീസർ ഗ്രീഷ്മ .എസ് മണ്ണിലെ മൂലകങ്ങളുടെ കുറവും അതിന്റെ പരിഹാരവും ക്യാമ്പിൽ പങ്കെടുത്ത കർഷകർക്ക് വിശദീകരിച്ച് മനസ്സിലാക്കി കൊടുത്തു.
നഗരസഭാ സെക്രട്ടറി സജികുമാർ വർക്കല കൃഷിഓഫീസർ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാലയിലെ സയന്റിഫിക് അസിസ്റ്റന്റ് ലത മണ്ണ് പരിശോധനയുടെ വിവിധഘട്ടങ്ങൾ വിശദീകരിച്ചു. ലാബ് അറ്റൻഡർ അനിത്.കെ റസ്സൽ,ബിന്ദു എന്നിവരും ഒപ്പമുണ്ടായിരുന്നു.

പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷന്‍

ആറ്റിങ്ങല്‍: പോളിടെക്‌നിക് പ്രവേശനത്തിന് സംസ്ഥാനതലത്തില്‍ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ആറ്റിങ്ങല്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ 25 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ലാറ്റിന്‍കാത്തലിക്, ധീവര, ടെക്‌നിക്കല്‍സ്‌കൂള്‍, വി.എച്ച്.എസ്.ഇ (കമ്പ്യൂട്ടര്‍) സി.ആര്‍.പി.എഫ്, ഡിഫന്‍സ് പേഴ്‌സണ്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ രാവിലെ 9 നും പത്തിനും ഇടയ്ക്കും റാങ്ക് പട്ടികയില്‍ ഒന്നുമുതല്‍ 7500 വരെയുള്ളവര്‍ 11-നും 12-നും ഇടയ്ക്കും 7501 മുതല്‍ 15,000 വരെയുള്ളവര്‍ 1 നും 2 നും ഇടയ്ക്കും 15001 മുതല്‍ 22000 വരെയുള്ളവര്‍ 3 നും 4 നും ഇടയ്ക്കും കോളേജിലെത്തി രജിസ്റ്റര്‍ ചെയ്യണം.

കെൽട്രോൺ മെഡിക്കൽ കോഡിംഗ് പരിശീലനം

തിരുവനന്തപുരം: കെൽട്രോണിന്റെ നോളജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന 400 മണിക്കൂർ ദൈർഘ്യമുള്ള മെഡിക്കൽ കോഡിംഗ് (CPC Prep Program) കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. ബിരുദം അല്ലെങ്കിൽ മെഡിക്കൽ/ പാരാമെഡിക്കൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ പ്രവൃത്തിപരിചയം വേണം. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9567777444, 0471 2337450.

ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്‌സ്

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടത്തുന്ന ആറ് മാസ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിനുള്ള അപേക്ഷയുടെ മാതൃകയും പ്രോസ്‌പെക്ടസും www.statelibrary.kerala.gov.in ൽ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷകൾ നവംബർ 20ന് വൈകിട്ട് 5നകം സ്റ്റേറ്റ് ലൈബ്രേറിയൻ, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, പാളയം, വികാസ്ഭവൻ. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. എസ്.എസ്.എൽ.സിയോ തത്തുല്യമായ പരീക്ഷയോ പാസ്സായിട്ടുള്ളവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. വിശദവിവരങ്ങൾ 9633551419 നമ്പറിൽ വാട്‌സ് ആപ്പിൽ ലഭിക്കും.

ആറ്റിങ്ങൽ ഗവ.പോളിടെക്നിക്ക് കോളേജിൽ ഡിസിഎ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ആറ്റിങ്ങൽ ഗവ.പോളിടെക്നിക്ക് കോളേജിൽ തുടർ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഉടൻ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (DCA) കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത SSLC. അപേക്ഷാഫോറവും വിശദവിവരങ്ങളും പോളിടെക്നിക്കിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭിക്കും. അവസാന തീയതി 29/10/2011. അപേക്ഷിക്കേണ്ട അവസാന തീയതി 29/10/2021.

ഫോൺ: 9495441971, 9895039453

പട്ടികജാതിക്കാർക്ക് സൈബർശ്രീ സി-ഡിറ്റിൽ സൗജന്യ പരിശീലനം

ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളിൽ വിദ്യാർത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ മേഖലകളിൽ സൈബർശ്രീ സിഡിറ്റ് പരിശീലനം നൽകും.

മൂന്നു മാസത്തെ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 1,000 രൂപ സ്റ്റൈപെന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം മൂന്നു വർഷ ഡിപ്ലോമ/ എൻജിനിയറിങ് പാസായവർക്കും കോഴ്‌സ് പൂർത്തീകരിച്ചവർക്കും അവസരം ലഭിക്കും. പ്രായപരിധി 18നും 26നും മദ്ധ്യേ.

വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷയ്‌ക്കൊപ്പം സൈബർശ്രീ സെന്റർ, സി-ഡിറ്റ്, അംബേദ്കർ ഭവൻ, മണ്ണന്തല പി.ഒ, തിരുവനന്തപുരം – 695 015 എന്ന വിലാസത്തിലോ cybersricdit@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ഒക്‌ടോബർ 30 നകം അയയ്ക്കണം. അപേക്ഷകൾ www.cybersri.org യിൽ ലഭ്യമാണ്. ഫോൺ: 0471-2933944, 9947692219, 9447401523.