ചെന്നൈ-കോട്ടയം വന്ദേഭാരത് സ്‌പെഷല്‍ സര്‍വീസ് വീണ്ടും; റിസര്‍വേഷന്‍ ആരംഭിച്ചു

ചെന്നൈ-കോട്ടയം വന്ദേഭാരത് സ്‌പെഷല്‍ സര്‍വീസ് വീണ്ടും; റിസര്‍വേഷന്‍ ആരംഭിച്ചു

കൊച്ചി: ശബരിമല സ്‌പെഷലായി ചെന്നൈ- കോട്ടയം റൂട്ടില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ബൈ വീക്ക്‌ലി സ്‌പെഷല്‍ സര്‍വീസ് വീണ്ടും വരുന്നു. ഈ മാസം 07, 14 തീയതികളില്‍ ചെന്നൈയില്‍ നിന്നും കോട്ടയത്തേക്ക് സര്‍വീസ് നടത്തും.

കോട്ടയത്തു നിന്നും ചെന്നൈയിലേക്ക് 08, 15 തീയതികളില്‍ തിരിച്ചും സര്‍വീസുണ്ട്. ചെന്നൈ കോട്ടയം സര്‍വീസ് പുലര്‍ച്ചെ 4.30 ന് പുറപ്പെട്ട് വൈകീട്ട് 4.15 ന് കോട്ടയത്തെത്തും.
മടക്ക സര്‍വീസ് പുലര്‍ച്ചെ 4.40 ന് കോട്ടയത്തു നിന്നും പുറപ്പെട്ട് വൈകീട്ട് 5.15 ന് ചെന്നൈയിലെത്തും. ട്രെയിനിന്റെ റിസര്‍വേഷന്‍ ആരംഭിച്ചു. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്.

ചായ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍; ചെന്നൈയില്‍ 75 കോടിയുടെ ലഹരിമരുന്ന് പിടികൂടി

ചായ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍; ചെന്നൈയില്‍ 75 കോടിയുടെ ലഹരിമരുന്ന് പിടികൂടി

ചെന്നൈ: ചെന്നൈയില്‍ 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി. 15.8 കിലോ മെത്താഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്. മ്യാന്‍മറിലെ തമുവില്‍ നിന്ന് ശ്രീലങ്കയിലേക്ക് കടല്‍മാര്‍ഗം കടത്താനുള്ള ശ്രമത്തിനിടെയാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ലഹരിമരുന്ന് പിടികൂടിയത്.

അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ 8 പേരെ എന്‍സിബി അറസ്റ്റ് ചെയ്തു. ചായ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ചെന്നൈയില്‍ എത്തിച്ചത്. മ്യാന്‍മറിലെ തമുവില്‍ നിന്ന് മണിപ്പൂര്‍, ഗുവാഹത്തി, ചെന്നൈ വഴി ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു നീക്കം. കഴിഞ്ഞ മാസം ആദ്യം 4 കിലോ മെത്താഫെറ്റാമൈനുമായി ഒരു വനിത ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി ചെന്നൈ, ബംഗലൂരു, ഇംഫാല്‍ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരിസംഘം വലയിലായത്.

തൃശൂര്‍ താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തൃശൂര്‍ താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തൃശൂര്‍: തൃശൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. മുന്‍നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

മുഖ്യമന്ത്രിയുടെ ക്രിസ്മസ്- പുതുവത്സര വിരുന്ന് ഇന്ന് തിരുവനന്തപുരത്ത്

മുഖ്യമന്ത്രിയുടെ ക്രിസ്മസ്- പുതുവത്സര വിരുന്ന് ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്- പുതുവത്സര വിരുന്ന് ഇന്ന് തിരുവനന്തപുരത്ത് നടക്കും. മസ്‌കറ്റ് ഹോട്ടലില്‍ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന വിരുന്നില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുക്കും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. മത മേലധ്യക്ഷന്മാര്‍, വിവിധ സാമുദായിക സംഘടനാ നേതാക്കള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ വിരുന്നില്‍ സംബന്ധിക്കും. ക്രൈസ്തവ സഭാ മതമേലധ്യക്ഷന്മാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് വിരുന്ന് നട
ക്കുന്നത്. സജി ചെറിയാന്‍ വിവാദപരാമര്‍ശം പിന്‍വലിച്ച സാഹചര്യത്തില്‍ കെസിബിസി പ്രതിനിധികള്‍ വിരുന്ന് ബഹിഷ്‌കരിച്ചേക്കില്ല.

പ്രതിപക്ഷ നേതാവ് അടക്കം കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കും വിരുന്നിലേക്ക് ക്ഷണമുണ്ട്. എന്നാല്‍ ഇവര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ വര്‍ഷം 570 പേരായിരുന്നു വിരുന്നില്‍ പങ്കെടുത്തത്. 9 ലക്ഷത്തി 24,160 രൂപയായിരുന്നു മുന്‍വര്‍ഷത്തെ വിരുന്നിന്റെ ചെലവ്.

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

പുതുവർഷത്തിലും കുതിച്ചുയർന്ന് സ്വർണവില. സംസ്ഥാനത്ത് ഇന്നലെ മാറ്റമില്ല തുടർന്ന വില ഇന്ന് പവന് 160 രൂപയോളം ഉയർന്ന നിലയിലാണ്. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 47000 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5875 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4860 രൂപയാണ്.

ഡിസംബർ 29 ന് ഉയർന്നിരുന്ന സ്വർണവില കുത്തനെ ഇടിഞ്ഞിരുന്ന്. പിന്നീട് മാറ്റമില്ലാതെ തുടരുകയായിരുന്നു. പത്ത് ദിവസം മുമ്പുള്ളതിൽ നിന്നും 300 രൂപയുടെ വർധനവാണ് ഇപ്പോൾ സ്വർണവിലയിൽ ഉള്ളത്.

അയ്യനെ വണങ്ങി തിരുവാതിരയാടി കുഞ്ഞ് മാളികപ്പുറങ്ങൾ

അയ്യനെ വണങ്ങി തിരുവാതിരയാടി കുഞ്ഞ് മാളികപ്പുറങ്ങൾ

ആറ്റിങ്ങൽ: പതിനാല് കുഞ്ഞ് മാളികപ്പുറങ്ങൾ ഉടുത്തൊരുങ്ങി ആടയാഭരണങ്ങളും പൂക്കളും ചൂടി തിരുവാതിര ചുവട് വയ്ക്കാൻ ശബരീശന് മുന്നിലെത്തി. 2017 മുതൽ തിരുവനന്തപുരം വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലത്തിലെ നർത്തകിമാർ അർച്ചനയായി ശബരിമലയിൽ തിരുവാതിര അവതരിപ്പിച്ച് വരികയാണ്. പുതുവർഷ പുലരിയിൽ മകരവിളക്ക് ഉത്സവത്തിന്റെ ലഹരിയിൽ സന്നിധാനത്ത് മറ്റൊരുത്സവ പ്രതീതിയായിരുന്നു നർത്തകിമാർ ഒരുക്കിയത്.

ഗണപതിസ്തുതിയോടെ തുടങ്ങി തിരുവാതിര പദങ്ങൾ ചൊല്ലി ശ്രീകൃഷ്ണ ഭക്തിഗാനത്തിന് കോൽക്കളി കളിച്ചും കുട്ടികൾ ഏവരുടെയും മനം കവർന്നു. 5 തിരുവാതിരയാണ് അവതരിപ്പിച്ചത്. സന്നിധാനത്തെത്തിയ അയ്യപ്പ ഭക്തന്മാർക്ക് കുഞ്ഞ് മാളികപ്പുറങ്ങളുടെ ചുവടുവയ്പ്പുകൾ നയനാനന്ദകരമായ കാഴ്ചയായിരുന്നു. നടപ്പന്തലിൽ കൂടി നിന്ന് അവർ തിരുവാതിര ആസ്വദിച്ചു.

പ്രസിദ്ധ എസ്. ആർ, ആദിലക്ഷ്മി എസ്. എൻ, നില സനിൽ, ആദിത്യ എൻ. ബി, പാർവണ ജെ, അപർണ എ. എസ്, അനന്തശ്രീ സി, ദക്ഷാരാജ് ആർ, ശിവനന്ദ എൽ. ആർ, അനന്യമനു, അലംകൃത അഭിലാഷ്, ഹൃദ്യ സുമേഷ്, ദിയ പി. എസ്. നായർ, ആരാദ്ധ്യ ആർ. പി എന്നിവരാണ് തിരുവാതിര ചുവടുകൾ വച്ചത്. ജീവകല നൃത്താദ്ധ്യാപിക നമിതാ സുധീഷാണ് ഇത്രയും കാലവും കുട്ടികളെ പരിശീലിപ്പിച്ചത്.

ശബരിമല തന്ത്രി കണ്ഠരരു മഹേഷ് മോഹനർ, ക്ഷേത്രമേൽശാന്തി പി. എൻ. മഹേഷ് നമ്പൂതിരി, പി. ആർ. ഓ സുനിൽ അരുമാനൂർ, ഉണ്ണികൃഷ്ണൻ പോറ്റി, മാധവൻ പോറ്റി എന്നിവർ ഭദ്രദീപം കൊളുത്തിയാണ് തിരുവാതിര അർച്ചന ആരംഭിച്ചത്. സന്നിധാനം ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങുകൾക്ക് ജീവകല സെക്രട്ടറി വി. എസ്. ബിജുകുമാർ, ജോ: സെക്രട്ടറി പി. മധു, ട്രഷറർ കെ. ബിനുകുമാർ, സന്തോഷ് വെഞ്ഞാറമൂട്, സാജു മാധവ് എന്നിവർ നേതൃത്വം നൽകി. “വരിക വാർതിങ്കളേ” എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒന്നാം സമ്മാനം നൽകുന്ന പാരമ്പര്യ തിരുവാതിരകളി മത്സരം ജീവകല 10 വർഷമായി നടത്തിവരികയാണ്.