ഭവാനി അമ്മ (97) നിര്യാതയായി
ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് മൂഴിക്കവിളാകത്തു വീട്ടിൽ (തിരുവാതിര) പരേതനായ ശങ്കരൻ നായരുടെ ഭാര്യ ഭവാനി അമ്മ (97) നിര്യാതയായി.
മകൻ: രാജേന്ദ്രൻ നായർ.
മരുമകൾ: സരസ്വതി അമ്മ. വിജയൻ പാലാഴിയുടെ പിതൃ സഹോദരിയാണ്.
ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് മൂഴിക്കവിളാകത്തു വീട്ടിൽ (തിരുവാതിര) പരേതനായ ശങ്കരൻ നായരുടെ ഭാര്യ ഭവാനി അമ്മ (97) നിര്യാതയായി.
മകൻ: രാജേന്ദ്രൻ നായർ.
മരുമകൾ: സരസ്വതി അമ്മ. വിജയൻ പാലാഴിയുടെ പിതൃ സഹോദരിയാണ്.
കൊച്ചി: വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട 11കാരിയുടെ മരണം ദുരൂഹതയെന്ന് കുടുംബം. ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകി. മേയ് 29ന് ഉച്ചയ്ക്കാണ് കുട്ടിയെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളും മൂത്ത സഹോദരിയും ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല.
ഉച്ചയ്ക്ക് അമ്മ കുട്ടിയ്ക്ക് ഭക്ഷണം നൽകാൻ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ തൊട്ടടുത്തുണ്ടായിരുന്ന സാധനങ്ങൾക്ക് ഇളക്കം തട്ടിയിരുന്നില്ല. കുട്ടി സാധാരണ ധരിക്കാറുള്ള വസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ വസ്ത്രങ്ങളാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. നെഞ്ചിൽ നഖം കൊണ്ടുള്ള പാടുകൾ ഉണ്ടായിരുന്നതായും പരാതിയിൽ പറയുന്നു.
ആത്മഹത്യാക്കുറിപ്പ് എന്ന രീതിയിൽ ഉള്ള ഒരു കത്ത് മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ചു. എന്നാൽ അതിലുണ്ടായിരുന്ന കയ്യക്ഷരം മകളുടേതല്ലെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു. ഞാറയ്ക്കൽ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ഇത്തരം കാര്യങ്ങൾ വേണ്ട രീതിയിൽ രേഖപ്പെടുത്തിയില്ലെന്നും കാര്യമായി തുടർ അന്വേഷണം ഉണ്ടായില്ലെന്നുമാണ് ആരോപണം. കൂടാതെ കുട്ടിയുടെ മരണത്തിനു ശേഷം അടുത്ത ബന്ധുവിന്റെ പെരുമാറ്റവും സംശയം ജനിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. ഇയാൾ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ ഉണ്ട്.
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. പ്രിയ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് വിധി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്.
യുജിസി മാനദണ്ഡ പ്രകാരം എട്ടു വര്‍ഷത്തെ അധ്യാപന പരിചയമാണ് വേണ്ടതെന്നും അതു മറികടക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍വകലാശാലയുടെ റാങ്കു പട്ടിക റദ്ദാക്കിയത്. അസോസിയേറ്റ് നിയമനത്തിനു യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകള്‍ പ്രിയ വര്‍ഗീസിന് ഇല്ലൊണ് സിംഗിള്‍ ബെഞ്ച് വിലയിരുത്തിയത്. പ്രിയയ്ക്ക് അസിസ്റ്റന്റ് പ്രഫസര്‍ ആയി മതിയായ പ്രവൃത്തി പരിചയം ഇല്ല. പിഎച്ച്ഡി ഗവേഷണം ഫെലോഷിപ്പോടെയാണ്, ഈ കാലയളവില്‍ അധ്യാപനം ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണ കാലയളവില്‍ അധ്യാപന പരിചയം ലഭിച്ചിട്ടില്ല. അധ്യാപന ജോലി ചെയ്യാത്തവരെ അധ്യാപക പരിചയം ഉള്ളവരായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രവൃത്തിപരിചയം അധ്യാപന പരിചയമായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രൊഫ. ജോസഫ് സ്‌കറിയയാണ് പ്രിയയുടെ നിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍ നിന്ന് പ്രിയയെ നീക്കണമെന്നുമാണ് ഹര്‍ജിയില്‍ആവശ്യപ്പെട്ടത്.
പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാന്‍ മതിയായ യോഗ്യതയില്ലെന്നാണ് യുജിസിയും കോടതിയെ അറിയിച്ചത്. അതേസമയം പ്രിയ വര്‍ഗീസ് മതിയായ അധ്യാപന പരിചയമുണ്ടെന്നും നിയമനം നടത്തിയിട്ടില്ലാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍വകലാശാല വാദിച്ചു.
കല്ലമ്പലം: ദേശീയ പാതയിൽ കല്ലമ്പലം ആഴാം കോണത്ത് കാറിന് പിറകിൽ ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ആറ്റിങ്ങൽ സ്വദേശി സുനിക്കാണ് പരിക്കേറ്റത്. കെ ടി സി ടി ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലമ്പലം എസ്. ഐ സംഘവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ച കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ കസ്റ്റഡിയില്‍. കേസ് എടുത്ത് പതിനഞ്ച് ദിവസം കഴിഞ്ഞതിന് ശേഷമാണ് കെ വിദ്യയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നാണ് ഇവരെ അഗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വിദ്യയെ പിടികൂടിയത്. വിദ്യയുമായി പൊലീസ് സംഘം അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തുമെന്നാണ് സൂചന. നാളെ രാവിലെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.
വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.
യുഎന്‍ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കിയ യോഗാ ദിനാഘോഷം ഗിന്നസ് റെക്കോര്‍ഡില്‍. ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്ത യോഗാ ആഘോഷം എന്ന റെക്കോര്‍ഡാണ് യുഎന്‍ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പിറന്നത്. 135 രാജ്യങ്ങളുടെ പ്രതിനിധികളാണ് ആഘോഷത്തില്‍ പങ്കെടുത്തത്.
യുഎന്‍ ആസ്ഥാനത്തിന് മുന്നിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് യുഎന്നില്‍ ലോക യോഗാ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്.
Recent Comments