by Midhun HP News | Jun 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ജീവിത പ്രതിസന്ധികളെ തരണം ചെയ്തു ജീവിതം അർത്ഥവത്താക്കാൻ വായനയിലൂടെ സാധിക്കുമെന്ന് തിരക്കഥാകൃത്തും റേഡിയോ അവതാരകനുമായ ഗിരി ആരാധ്യ. ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വയനദിന ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആത്മകഥകൾ കൂടുതലായി വായിക്കണമെന്നും വിജയിച്ചവരുടെ മാത്രമല്ല പരാജയപ്പെട്ടവരുടെ കഥകൾ കൂടി കുട്ടികൾ അറിയണം’ അദ്ദേഹം കൂട്ടിച്ചേർത്തു. വായനദിനത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ വായനദിന പ്രതിജ്ഞ കുട്ടികൾ ചൊല്ലി.

വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് അണിയിച്ചൊരുക്കിയ അക്ഷരമരം ലിപി പരിചയം എന്നിവ കുട്ടികളിൽ കൗതുകമുണർത്തി. വായന വാരാചരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, പോസ്റ്റർ മത്സരം എന്നിവ നടക്കും. പി.ടി.എ പ്രസിഡണ്ട് വി എസ്സ് വിജു കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ പ്രിൻസിപ്പൽമാരായ എസ് അജിത, എ.ഹസീന, ഹെഡ്മാസ്റ്റർ കെ അനിൽകുമാർ എന്നിവർ കുട്ടികൾക്ക് വായനദിന സന്ദേശങ്ങൾനൽകി. വിദ്യാരംഗം ആറ്റിങ്ങൽ ഉപജില്ല കൺവീനർ ഷാജി എ, സ്കൂൾ കൺവീനർ എൽ. കെ. മിനു, സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

by Midhun HP News | Jun 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
1) ജനകീയസൂത്രണ പദ്ധതി 2023 -24 ലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എല്ലാ അംഗൻവാടികൾ വഴിയും നഗര സഭ ഓഫീസിൽനിന്നും ജൂൺ 21 മുതൽ 29 വരെ വിതരണം ചെയ്യുന്നതാണ്.
2) തണ്ണീർ തടങ്ങളിൽ നടന്നിട്ടുള്ള കയ്യേറ്റങ്ങൾ നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യാവന്നതാണ്.
by Midhun HP News | Jun 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വായനദിനത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആലിൻചുവട്ടിൽ വിശ്രമിക്കാൻ എത്തുന്നവർക്ക് വായനയ്ക്ക് അവസരമൊരുക്കാൻ വർത്തമാന പത്രങ്ങളും മാസികകളും പുസ്തകങ്ങളും എത്തിച്ചു നൽകി. നാട്ടു വായന എന്ന പേരിൽ തുടങ്ങിയ പദ്ധതി കവിയും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറം നാടിന് സമർപ്പിച്ചു. അവനവഞ്ചേരി സ്കൂളിന് സമീപത്തെ കൊച്ചാലുംമൂട്ടിൽ സ്ഥാപിച്ച പുസ്തക ചെപ്പിൽ വച്ചിരിക്കുന്ന വ്യത്യസ്ത വർത്തമാന പത്രങ്ങളും മാസികകളും ആവശ്യാനുസരണം എടുത്തു വായിക്കാവുന്നതാണ്. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് റ്റി.എൽ. പ്രഭൻ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, ഗ്രന്ഥശാല സെക്രട്ടറി വാസുദേവൻ, അധ്യാപകരായ എൻ. സാബു, ആർ.എസ്. ലിജിൻ എന്നിവർ സംബന്ധിച്ചു.
by Midhun HP News | Jun 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പുരവൂർ: പുരവൂർ ഗവ.എസ്.വി.യു.പി.സ്കൂളിൽ വായനദിനം സമുചിതമായി ആഘോഷിച്ചു. കിഴുവിലം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഗോപകുമാർ വായന മാസാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ആശ.സി അമ്മ വായന ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കൈയ്യിലൊരു കുഞ്ഞു പുസ്തകം പരിപാടിയിൽ ആറാം വാർഡ് മെമ്പർ അനീഷ് കുട്ടികളിൽ നിന്ന് പുസ്തകം സ്വീകരിച്ചു. സാഹിത്യകാരനും ഐക്യമലയാള പ്രസ്ഥാനം കൺവീനറുമായ ആർ നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഔപചാരികമായ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. തുടർന്ന് വായനദിനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

by Midhun HP News | Jun 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്. വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകർത്തു എന്നാരോപിച്ചാണ് കോളേജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം .
വ്യാജന്മാരുടെ കൂടാരമായി എസ്എഫ് മാറുമ്പോള്‍, ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്തെറിയുമ്പോള്‍, സര്‍ക്കാര്‍ മൗനം വെടിയണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
അതേസമയം, വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ കായംകുളം എംഎസഎം കോളജ് സസ്‌പെന്‍ഡ് ചെയ്തു. മറ്റുകാര്യങ്ങള്‍ അന്വേഷണ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്ന് എംഎസ്എം കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിച്ചു. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കിയതായും മുഹമ്മദ് താഹ മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് തീരുമാനം. നിഖിലിനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്നും വിദ്യാര്‍ഥിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
by liji HP News | Jun 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാർ ഒന്നാം റാങ്ക് നേടി. കോട്ടയം സ്വദേശികളായ ആഷിക് സ്റ്റെന്നി രണ്ടാം റാങ്കും, ഫ്രഡി ജോർജ്ജ് റോബിൻ 3ാം റാങ്കും നേടി. എസ് സി വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി ചേതന എസ് ജെ ഒന്നാം റാങ്ക് നേടി. രണ്ടാം റാങ്ക് കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദിനാണ്. എസ് ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാങ്ക്. പാലക്കാട് സ്വദേശി അനഘ എസ് രണ്ടാം റാങ്ക് നേടി.
Recent Comments