പ്ലസ് വണ്‍, വിഎച്ച്എസ്ഇ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് ഇന്ന്, 21 വരെ പ്രവേശനം

പ്ലസ് വണ്‍, വിഎച്ച്എസ്ഇ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് ഇന്ന്, 21 വരെ പ്രവേശനം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം. 4, 59,119 അപേക്ഷകര്‍ ആണുള്ളത്. ഈ മാസം 21 വരെയാണ് ആദ്യ അലോട്ട്‌മെന്റ് നടക്കുക.

http://www.admission.dge.kerala.gov.inല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും. ആദ്യ അലോട്മെന്റ് ലഭിച്ചവർ ഫസ്റ്റ് അലോട് റിസൽറ്റ്സ് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന കത്തുമായി അലോട്മെന്റ് ലഭിച്ച സ്കൂളിൽ എത്തണം. രക്ഷിതാവിനോപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി വേണം ഹാജരാവണം. അലോട്മെന്റ് ലഭിച്ച സ്കൂളിൽനിന്ന്‌ ലെറ്റർ പ്രിന്റെടുത്ത് നൽകും. ആദ്യ അലോട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് പരിശോധനയുടെ സമയത്ത് അടയ്ക്കാം. മറ്റ് ഓപ്ഷനുകളിൽ അലോട്മെന്റ് ലഭിച്ചവർക്ക് താത്‌കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്‌കാലിക പ്രവേശനത്തിന് ഫീസടയ്ക്കണ്ട. അലോട്മെന്റ് ലഭിച്ചിട്ടും താത്‌കാലികപ്രവേശനം നേടാത്ത വിദ്യാർഥികളെ തുടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കില്ല. ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ വിഭാഗം ആദ്യ അലോട്ട്‌മെന്റും ഇന്ന് പ്രസിദ്ധീകരിക്കും. http://www. admission.dge.kerala.gov.inലെ ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) അഡ്മിഷൻ എന്ന പേജില്‍ വിവരങ്ങള്‍ ലഭിക്കും.

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്

തിരുവനന്തപുരം: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഹജ്ജ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ ആഘോഷിക്കുക. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ ഇന്ന് ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കും. സൗദി അറേബ്യയിൽ ഇന്നലെ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതനുസരിച്ച് ഈ വർഷത്തെ അറഫാ സംഗമം ജൂൺ 27ന് ചൊവ്വാഴ്‌ചയും ബലിപെരുന്നാൾ 28ന് ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു.

എംഎം മണി സഞ്ചരിച്ച കാർ ഇടിച്ച് കാൽനടയാത്രക്കാരന് പരുക്ക്

എംഎം മണി സഞ്ചരിച്ച കാർ ഇടിച്ച് കാൽനടയാത്രക്കാരന് പരുക്ക്

തിരുവനന്തപുരം ∙ രാത്രി എം.എം.മണി എംഎൽഎ സഞ്ചരിച്ച കാർ ഇടിച്ചു കാൽനട യാത്രികനായ യുവാവിനു പരുക്കേറ്റു. കഴക്കൂട്ടം സ്വദേശി രതീഷ് (38) റോഡ് കുറുകെ കടക്കുമ്പോൾ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ രതീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജറി കാഷ്വൽറ്റിയിൽ പ്രവേശിപ്പിച്ചു. എം.എം.മണി ഇടുക്കിയിൽ നിന്നു തിരുവനന്തപുരത്തേക്കു വരുമ്പോൾ ഇന്നലെ രാത്രി 10.40നു കഴക്കൂട്ടത്താണ് അപകടം.
കഴക്കൂട്ടം പൊലീസ് പറഞ്ഞത്: വെട്ടുറോഡ് ഭാഗത്തു നിന്നു കഴക്കൂട്ടത്തേക്കു വരികയായിരുന്നു കാർ. എലിവേറ്റഡ് ഹൈവേ തുടങ്ങുന്ന ഭാഗത്തു നിന്നു യുവാവ് റോഡ് കുറുകെ കടക്കാൻ ശ്രമിച്ചപ്പോൾ കാർ ഇടിച്ചു. എംഎൽഎയും ജീവനക്കാരും പുറത്തിറങ്ങി പൊലീസിൽ വിവരം അറിയിച്ചു.

ആംബുലൻസ് വിളിച്ചുവരുത്തിയ ശേഷം എംഎൽഎയുടെ ഗൺമാൻ പരുക്കേറ്റയാളെ ആശുപത്രിയിലേക്കു കൊണ്ടു പോയി. കാർ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരുക്കേറ്റയാളെ എം.എം.മണി സന്ദർശിച്ചു.

അവനവഞ്ചേരി കൈപ്പറ്റിമുക്കിൽ സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം

അവനവഞ്ചേരി കൈപ്പറ്റിമുക്കിൽ സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ : അവനവഞ്ചേരി കൈപ്പറ്റിമുക്കിൽ സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6 അര മണിയോടെ കൈപ്പറ്റി മുക്ക് വളവിലാണ് അപകടം നടന്നത്. യാത്രക്കാരുമായി പോയ ശാർക്കരേശ്വരി ബസ്സും ജ്യോതിസ് സെൻട്രൽ സ്കൂളിലെ സ്കൂൾ ബസ്സുമാണ് അപകടത്തിൽപെട്ടത്. സ്കൂൾ ബസ്സിൽ കുട്ടികൾ ഇല്ലായിരുന്നു. സ്വകാര്യ ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും സാരമായ പരിക്കില്ലെന്നാണ് വിവരം. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു

നീറ്റ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച അഗ്നിവേശിന് ആദരവ് നൽകി

നീറ്റ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച അഗ്നിവേശിന് ആദരവ് നൽകി

നീറ്റ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച അഗ്നിവേശിന് ആദരവ് നൽകി. കിളിമാനൂർ ചൂട്ടയിൽ കൃഷ്ണ തീർത്ഥത്തിൽ എസ് എസ് അഗ്നിവേശ് 695 മാർക്ക് നേടി ദേശീയ തലത്തിൽ 513-ാം റാങ്ക് നേടിയിരിയ്ക്കുകയാണ്. മുൻ എം എൽ എ അഡ്വ. ബി സത്യൻ അഗ്നിവേശിൻറെ വസതിയിലെത്തി ആദരിച്ചു. വാർഡ് മെമ്പർ ജോഷി, വിദ്യാഭ്യാസ പ്രവർത്തകൻ ഷാജ എന്നിവർ ഒപ്പമുണ്ടായിരുന്നു. എസ് എസ് എൽ സി വരെ കിളിമാനൂർ എച്ച് എസ്സിലായിരുന്നു പഠനം. ഭുവനേശ്വർ എയിംസ് ൽ ചേരാനാണ് അഗ്നിവേശിന്റെ ആഗ്രഹം. നെടുംമ്പറമ്പ് ഹയർ സെക്കൻ്ററി സ്ക്കൂൾ അദ്ധ്യാപിക എസ് എസ് സുജയുടെയും ആറ്റിങ്ങൽ മരാമത്ത് ബിൽഡിഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ ജി.അനിൽകുമാറിൻ്റയും മകനാണ്.

ആൾ ഇന്ത്യ വീരശൈവ മഹാസഭ പുരവൂർ ശാഖ വിദ്യാർത്ഥികളെ അനുമോദിച്ചു

ആൾ ഇന്ത്യ വീരശൈവ മഹാസഭ പുരവൂർ ശാഖ വിദ്യാർത്ഥികളെ അനുമോദിച്ചു

ആൾ ഇന്ത്യ വീരശൈവ മഹാസഭ പുരവൂർ ശാഖ വിദ്യാർത്ഥികളെ അനുമോദിച്ചു.
ആൾ ഇന്ത്യ വീരശൈവ മഹാസഭ പുരവൂർ ശാഖ വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണം ചെയ്തു. എസ് എസ് എൽ സി, പ്ലസ് ടു, കോളേജ് തലത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കൂടാതെ 2 പേർക്ക് ചികിത്സാ ധനസഹായം നൽകുകയും ചെയ്തു. അഡ്വക്കേറ്റ് വിജയകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ ജയകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മെമ്പർ ആശ, മുനിസിപ്പൽ കൗൺസിലർ സംഗീത, എ ഐ വി എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജയചന്ദ്രൻ (പട്ടം), രമേശ്വരദാസ് (വെള്ളനാട്),ആർ ദേവദാസ്, ബിജു, രാജൻ കെ, മുരളി, രാജൻ എ എസ് എന്നിവർ ആശംസാ പ്രസംഗം നടത്തി.