എഐ ക്യാമറയ്ക്ക് എതിരെ ആറ്റിങ്ങലിൽ കോൺഗ്രസ്‌ പ്രതിഷേധം

എഐ ക്യാമറയ്ക്ക് എതിരെ ആറ്റിങ്ങലിൽ കോൺഗ്രസ്‌ പ്രതിഷേധം

ആറ്റിങ്ങൽ : എഐ ക്യാമറ അഴിമതിക്കെതിരെ കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ പ്രതിഷേധ സദസ്സ് ഉത്ഘാടനം ചെയ്തു. കെ.പി.സിസി. മുൻ നിർവ്വഹകസമിതി അംഗം വി. എസ്.അജിത്കുമാർ,ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രഡിഡന്റ് പി. ജയചന്ദ്രൻ നായർ, സെക്രട്ടറി എസ്. കെ. പ്രിൻസ് രാജ്, ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശശികല, വക്കം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബി. ബിഷ്‌ണു,കോൺഗ്രസ്‌ നഗര സഭ കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പ്രതിഷേധ സദസ്സിൽ പങ്കെടുത്തുസംസാരിച്ചു.

അടുത്ത കൊല്ലം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ, മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം

അടുത്ത കൊല്ലം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ, മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം. അവർക്ക് ഓണേഴ്‌സ് ബിരുദം നൽകും. ഈ വര്‍ഷം കോളേജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല.നാലാം വർഷ പഠനം കുട്ടികൾക്ക് തെരഞ്ഞെടുക്കാം. നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും. എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ. ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

നാല് വർഷ ബിരുദ കോഴ്സിന്‍റെ കരിക്കുലം തയാറാക്കി സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതൽ എല്ലാ സര്‍വകലാശാലകളിലും നാല് വർഷ ബിരുദ കോഴ്സ് ആയിരിക്കും. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തിൽ നാല് വർഷ ബിരുദ കോഴ്സ് നടത്താം. സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിലെ അനിശ്ചിതാവസ്ഥ നീങ്ങണമെങ്കിൽ ഓർഡിനൻസിൽ ഗവർണർ ഒപ്പ് വയ്ക്കണം. അപാകതകൾ ഉണ്ടെങ്കിൽ ഓർഡിനൻസ് തിരിച്ചയക്കണം, അതും ഉണ്ടായിട്ടില്ല. നിലവിൽ വിസി ചുമതല വഹിക്കുന്നവർ യോഗ്യരാണ്. താത്കാലിക ചുമതലയെങ്കിലും അവർ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ബില്ലിൽ ഗവർണർ ഒപ്പ് വയ്ക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ഗവർണറോട് സംസാരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു

ചിറയിൻകീഴ് ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി കെ.എർ അഭയനെ തിരഞ്ഞെടുത്തൂ

ചിറയിൻകീഴ് ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി കെ.എർ അഭയനെ തിരഞ്ഞെടുത്തൂ

ചിറയിൻകീഴ് ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി കെ.എർ അഭയനെ തിരഞ്ഞെടുത്തൂ. കെ.ആർ അഭയൻ മുദാക്കൽ ഗ്രാമപഞ്ചാത്ത് മെമ്പറായിരുന്നൂ, കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി, യൂത്ത്‌ കോൺഗ്രസ്സ് ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

സിപിഐഎം അമ്പലമുക്ക് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ഔഷധ ചെടികൾ വിതരണം ചെയ്തു

സിപിഐഎം അമ്പലമുക്ക് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ഔഷധ ചെടികൾ വിതരണം ചെയ്തു

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച്, സിപിഐഎം അമ്പലമുക്ക് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ ഔഷധ ചെടികൾ വീടുകളിൽ വിതരണം ചെയ്തു. അരവിന്ദാക്ഷൻ നായർ, ഔഷധ ചെടികൾ ഭാസ്കരൻ നായർക്ക് നൽകി ഉത്ഘാടനം നിർവ്വഹിച്ചു.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ലോക പരിസ്ഥിതി ദിനം ആചരിച്ചു

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ലോക പരിസ്ഥിതി ദിനം ആചരിച്ചു

ആറ്റിങ്ങൽ: എ.കെ.ജി. നഗർ റെസിഡൻസ് അസോസിയേഷന്റേയും അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. മധുരവനം എന്ന പേരിൽ ഫലവൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ കൗൺസിൽ അംഗം കെ.ജെ. രവികുമാർ ഉദ്ഘാടനം ചെയ്തു. ഇതു കൂടാതെ ഔഷധ സസ്യ ഉദ്യാനത്തിന്റേയും നിർമ്മാണം ആരംഭിച്ചു. അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കൈപ്രത്ത്, സെക്രട്ടറി സന്തോഷ് കുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എൻ. സാബു, അസോസിയേഷൻ ഭാരവാഹികൾ, മറ്റംഗങ്ങൾ കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു. കേഡറ്റുകൾ പരിസ്ഥിതി ദിന റാലിയും സംഘടിപ്പിച്ചു.