സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിലേക്ക്, പ്രഖ്യാപനം ഇന്ന്

സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിലേക്ക്, പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം : സിനിമാ സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിലേക്ക്. തിരുവനന്തപുരത്തെ എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി അദ്ദേഹം ചർച്ച നടത്തുകയാണ്. ഇന്ന് തന്നെ സിപിഎം പ്രവേശനം പ്രഖ്യാപിച്ചേക്കും. നേരത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയടക്കമായിരുന്ന രാജസേനൻ.

രവീന്ദ്രദാസ് (84) അന്തരിച്ചു

രവീന്ദ്രദാസ് (84) അന്തരിച്ചു

ആറ്റിങ്ങൽ: ടി ബി ജംഗ്ഷൻ വാഴപ്പള്ളി ലൈൻ രജി ഭവനിൽ രവീന്ദ്രദാസ് (84) അന്തരിച്ചു. സംസ്കാരം ഇന്ന് പകൽ ഒന്നരയ്ക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും. റിട്ടയേഡ് കെഎസ്ഇബി ഉദ്യോഗസ്ഥനാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇന്നലെ രാത്രി ഒമ്പതര മണിക്ക് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഭാര്യ- രംഭാസിനി.
മകൾ- രജിസാബുജി, രഞ്ജിത്ത്.
മരുമക്കൾ- സാബുജി, അഞ്ചുജവഹർ .

‘ഞെട്ടി എഴുന്നേറ്റപ്പോള്‍ മുകളില്‍ പത്തു പതിനഞ്ചുപേര്‍; ചിതറിയ കൈകാലുകള്‍, വികൃതമായ മൃതദേഹങ്ങള്‍, കൂട്ട നിലവിളി…’

പെട്ടെന്നാണ് അപകടമുണ്ടായത്. ഞങ്ങള്‍ ഞെട്ടിപ്പോയി. ട്രെയിന്‍ ഒരുവശത്തേക്ക് മറിഞ്ഞു. ഞങ്ങള്‍ കുറേപേര്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പെട്ടെന്ന് പുറത്തേക്ക് തെറിച്ചുവീണു. ചുറ്റും വികൃതമായ മൃതദേഹങ്ങള്‍ കിടക്കുകയായിരുന്നു’- രാജ്യത്തെ നടുക്കിയ ബാലാസോര്‍ ട്രെയിന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി പിജുഷ് പൊഡ്ഡറിന്റെ വാക്കുകളില്‍ ഭീതി നിറഞ്ഞുനില്‍ക്കുന്നു. അപകടത്തില്‍പ്പെട്ട ചെന്നൈ കൊറമാണ്ഡല്‍ എക്‌സ്പ്രസില്‍ തമിഴ്‌നാട്ടിലേക്ക് വരികയായിരുന്നു പൊഡ്ഡര്‍.

വന്‍ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. ചിതറിക്കിടക്കുന്ന മൃതദേഹ അവശിഷ്ടങ്ങള്‍. പലതും വികൃതമായിരുന്നു. തകര്‍ന്ന കോച്ചുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ആളുകളുടെ കൂട്ട നിലവിളി.’ട്രെയിന്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റു, പത്ത് പതിനഞ്ച് പേര്‍ എനിക്ക് മുകളിലുണ്ടായിരുന്നു. എന്റെ കൈക്കും കഴുത്തിനും പരിക്കേറ്റിരുന്നു. ട്രെയിനിന് പുറത്തേക്ക് കടന്നപ്പോള്‍ കണ്ട കാഴ്ച ഭീകരമായിരുന്നു. ചുറ്റുപാടും കൈകാലുകള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു. പല സ്ഥലങ്ങളിലായി കൈകാലുകള്‍. ഒരാളുടെ മുഖം വികൃതമായിരുന്നു’- അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

പിടികിട്ടാപുള്ളി അറസ്റ്റിൽ

പിടികിട്ടാപുള്ളി അറസ്റ്റിൽ

കൊലപാതകശ്രമം, മോഷണം, പിടിച്ചുപറി, സ്നാച്ചിങ് കേസുകളിലെ പ്രതിയായ മിഥുൻ (അച്ചു)വിനെ ആണ് തിരുവനന്തപുരം റൂറൽ ഡാൻസഫ് ടീം അറസ്റ്റ് ചെയ്തത് മിഥുൻ പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി മറ്റു പല കേസുകളിലും ഉൾപ്പെട്ടു ഒളിവിൽ കഴിഞ്ഞുവരവേ പോക്സോ കേസിൽ വിധി പുറപ്പെടുവിക്കുന്നതിനായി തിരുവനന്തപുരം പോക്സോ കോടതി മിഥുനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കാൻ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം റൂറൽ എസ്സ് പി ശില്പ ദേവയ്യ ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡി വൈ എസ് പി രാശിത്തിന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫ് ടീമിലെ എസ് ഐ ബിജു ഹക്ക്, എ എസ് ഐ ബിജുകുമാർ, എസ് സി പി ഒ വിനീഷ്, സി പി ഒ സുനിൽരാജ് എന്നിവരും പള്ളിക്കൽ പോലീസും ചേർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒഡീഷ അപകടം: 43 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നും റദ്ദാക്കിയത് 2 ട്രെയിനുകൾ

ഒഡീഷ അപകടം: 43 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നും റദ്ദാക്കിയത് 2 ട്രെയിനുകൾ

ഭുവനേശ്വർ : ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തിൽ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക് എക്സ്പ്രസ് എന്നിവയാണ് കേരളത്തിൽ നിന്നും റദ്ദാക്കിയ ട്രെയിനുകൾ. രാജ്യവ്യാപകമായി 39 ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. കേരളത്തിലേക്കുള്ള നാല് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. സിൽച്ചർ-തിരുവനന്തപുരം, ദിബ്രുഗർ-കന്യാകുമാരി, ഷാലിമാർ-തിരുവനന്തപുരം ജൂൺ 2 ന് പുറപ്പെട്ട പറ്റ്ന-എറണാകുളം എക്സ്പ്രസും വഴി തിരിച്ചു വിട്ടുതായി റെയിൽ വേ അറിയിച്ചു.

ക്ലാസ് 8A, 21 ആൺകുട്ടികൾക്കൊപ്പം ഇനി അനിലക്ഷ്മിയും; 60 വർഷത്തിന് ശേഷം ഗവ. ബോയ്സിലൊരു പെൺതരി

ക്ലാസ് 8A, 21 ആൺകുട്ടികൾക്കൊപ്പം ഇനി അനിലക്ഷ്മിയും; 60 വർഷത്തിന് ശേഷം ഗവ. ബോയ്സിലൊരു പെൺതരി

പത്തനംതിട്ട: പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളജിലേക്ക് എത്തുന്ന നായകന്റെ കഥ സിനിമയിൽ കണ്ടിട്ടില്ലേ?, ഇവിടെ അനിലക്ഷ്മി എന്ന എട്ടാം ക്ലാസുകാരി ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിലേക്കെത്തി ചരിത്രം കുറിച്ചിരിക്കുകയാണ്. അടൂർ ഗവ. ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് എ ഡിവിഷനിൽ 21 ആൺകുട്ടികൾക്കൊപ്പമാണ് അനിലക്ഷ്മി പഠിക്കുന്നത്. സ്കൂളിൽ ആറ് പതിറ്റാണ്ടിനുശേഷം പെൺകുട്ടികൾക്കു പ്രവേശനം അനുവദിച്ചപ്പോഴാണ് അനിലക്ഷ്മി എത്തിയത്.

1917ൽ സ്കൂൾ സ്ഥാപിച്ചപ്പോൾ ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു. കുട്ടികൾ കൂടിയതോടെ 1961ലാണ് അടൂർ ബോയ്സ്, അടൂർ ഗേൾസ് എന്നിങ്ങനെ രണ്ട് സ്കൂളുകളാക്കി. ഹൈസ്കൂൾ വിഭാഗം മിക്സഡ് ആക്കാനുള്ള ശ്രമങ്ങൾ 2021 മുതൽ തുടങ്ങിയതാണ്. ഈ വർഷം അത് യാഥാർഥ്യമായി. അടൂർ മേലൂട് സ്വദേശി എം ജി അനിയുടെയും അനിതയുടെയും മകളാണ് അനിലക്ഷ്മി. അനിയൻ അനുശങ്കർ ഇതേ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നുണ്ട്. പ്രവേശനോത്സവദിനത്തിൽ പിടിഎയുടെ നേതൃത്വത്തിൽ ‌‌ഏക പെൺതരിക്കു സ്വീകരണം ഒരുക്കിയിരുന്നു.