അരിക്കൊമ്പന്‍ കുമളിയില്‍ എത്തി, ജനവാസ മേഖലയ്ക്ക് നൂറ് മീറ്റര്‍ അടുത്ത് വരെ; കാട്ടിലേക്ക് തന്നെ തുരത്തി

അരിക്കൊമ്പന്‍ കുമളിയില്‍ എത്തി, ജനവാസ മേഖലയ്ക്ക് നൂറ് മീറ്റര്‍ അടുത്ത് വരെ; കാട്ടിലേക്ക് തന്നെ തുരത്തി

കുമളി: ചിന്നക്കനാലില്‍ നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിയില്‍ എത്തി. ജനവാസ മേഖലയ്ക്ക് നൂറ് മീറ്റര്‍ അടുത്ത് വരെ എത്തിയത് ആശങ്ക വര്‍ധിപ്പിച്ചു. കുമളി റോസപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പന്റെ സാന്നിധ്യം കണ്ടെത്തിയത്. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് വഴിയാണ് ആനയുടെ നീക്കം വനംവകുപ്പ് നിരീക്ഷിക്കുന്നത്. ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത് ശബ്ദം ഉണ്ടാക്കി ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയതായി വനംവകുപ്പ് അറിയിച്ചു.

കഴിഞ്ഞദിവസം ആകാശദൂരം കുമളിയില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെ വരെ എത്തിയ അരിക്കൊമ്പന്‍, ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട മേദകാനം ഭാഗത്തേയ്ക്ക് തന്നെ മടങ്ങിയിരുന്നു. എന്നാല്‍ വീണ്ടും ജനവാസ മേഖലയ്ക്ക് അരികില്‍ അരിക്കൊമ്പന്‍ എത്തിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ഏഴുദിവസം മുന്‍പാണ് ആന തമിഴ്നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. അരിക്കൊമ്പനെ തുറന്നുവിട്ട പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് തമിഴ്നാട്ടിലെ മേഘമല വരെ പോയ ശേഷമായിരുന്നു കാട്ടാനയുടെ മടക്കം.വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ അരിക്കൊമ്പനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്നാട് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്നാട് തള്ളിക്കളയുന്നില്ല. അതിനാല്‍ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിര്‍ദേശിച്ചിരിക്കുന്നത്.

തിരുവനന്തപുരം ശ്രീകാര്യത്ത് പട്ടാപ്പകല്‍ വയോധികയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം ശ്രീകാര്യത്ത് പട്ടാപ്പകല്‍ വയോധികയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം ശ്രീകാര്യത്ത് പട്ടാപ്പകല്‍ വയോധികയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍. വട്ടപ്പാറ സ്വദേശി ചിത്രസേനനാണ് പൊലീസിന്റെ പിടിയിലായത്. റോഡില്‍ നടന്നു പോവുകയായിരുന്ന 68കാരിയെ പിന്തുടര്‍ന്നായിരുന്നു ആക്രമണം. ശ്രീകാര്യം ഗാന്ധിപുരം റോഡില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മകളുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന അറുപത്തെട്ടുകാരിയെയാണ് വടപ്പാറ സ്വദേശിയായ ചിത്രസേനന്‍ നടുറോഡില്‍ വച്ച് കടന്നു പിടിച്ചത്.

കഴുത്തില്‍ ചുറ്റിപ്പിടിച്ചതോടെ കുതറി മാറാന്‍ ശ്രമിച്ചെങ്കിലും വയോധികയെ സമീപത്തെ ഇടവഴിയില്‍ തള്ളിയിടാന്‍ ശ്രമിച്ചു. നിലവിളി കേട്ടോടിയെത്തിയ വഴിയാത്രക്കാരും സമീപ വാസികളുമാണ് ചിത്രസേനനെ തടഞ്ഞുവച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കുറ്റം ചുമത്തിയാണ് ചിത്രസേനനെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തത്. ശ്രീകാര്യം സ്റ്റേഷന്‍ പരിധിയില്‍ 2020ല്‍ വധശ്രമ കേസിലും ഇയാള്‍ പ്രതിയാണ്. സമാനരീതിയില്‍ മറ്റ് അതിക്രമങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

നടൻ ആശിഷ് വിദ്യാർഥിക്ക് 60ാം വയസിൽ രണ്ടാം വിവാഹം, വധു രുപാലി ബറുവ

നടൻ ആശിഷ് വിദ്യാർഥിക്ക് 60ാം വയസിൽ രണ്ടാം വിവാഹം, വധു രുപാലി ബറുവ

നടൻ ആശിഷ് വിദ്യാർഥി വിവാഹിതനായി. അസം സ്വദേശിയും ഫാഷൻ ഡിസൈനറുമായ രുപാലി ബറുവയാണ് വധു. 60ാം വയസിലെ താരത്തിന്റെ രണ്ടാം വിവാഹമാണ്. കൊൽക്കത്തയിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ആശിഷ് വിദ്യാർഥിയുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

പ്ലസ് ടുവിൽ  66 ഫുൾ എ പ്ലസും ഉം ആയി കിളിമാനൂർ ആർ.ആർ.വി ഗേൾസ്ഒന്നാം സ്ഥാനത്ത്

പ്ലസ് ടുവിൽ 66 ഫുൾ എ പ്ലസും ഉം ആയി കിളിമാനൂർ ആർ.ആർ.വി ഗേൾസ്ഒന്നാം സ്ഥാനത്ത്

പ്ലസ് ടു റിസൽട്ടിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ആർ.ആർ.വി ഗേൾസ് 66 ഫുൾ എ പ്ലസും ഉം ആയി ഒന്നാം സ്ഥാനത്ത്.

ചിറയിൻകീഴിന്റെ ഹൃദയ ഭാഗത്ത് റസ്റ്റോറന്റ് വിൽപനയ്ക്

ചിറയിൻകീഴിന്റെ ഹൃദയ ഭാഗത്ത് റസ്റ്റോറന്റ് വിൽപനയ്ക്

ചിറയിൻകീഴിന്റെ ഹൃദയ ഭാഗത്ത് പുളിമൂട് ജംഗ്ഷനിൽ നല്ല രീതിയിൽ പ്രവർത്തിയ്ക്കുന്ന ചൈനീസ് ഇന്ത്യൻ അറബിക് റസ്റ്റോറന്റ് വിൽപനയ്ക്. 1300 സ്‌ക്വയർ ഫീറ്റിൽ മുഴുവൻ സജ്ജീകരിച്ച റണ്ണിംഗ് റെസ്റ്റോറന്റ് ആണ്. 3 കാർപാക്കിങ് സൗകര്യവുമുണ്ട്. വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

മൊബൈൽ നമ്പർ: 6235888866, 8943778800

കൊടുവഴന്നൂർ  ഗവ ഹയർ സെക്കന്ററി സ്കൂളിൽ  പ്ലസ് ടുവിൽ ഉന്നത വിജയം

കൊടുവഴന്നൂർ ഗവ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടുവിൽ ഉന്നത വിജയം

കൊടുവഴന്നൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടുവിൽ 130 ക‍ുട്ടികൾ പരീക്ഷ എഴ‍ുതിയതിൽ 87% വിജയം. 13 പേർക്ക് ഫ‍ുൾ A+

1.അച്യ‍ുത് എ.എം 2.അജിൻ.എ 3.ആദിത്യൻ.എസ്.ജെ 4.കാർത്തിക്.എ.വി 5.നന്ദന.എസ്.എസ് 6.നൗഫ സ‍ുൽഫിക്കർ 7.ഫാത്തിമത്ത‍ു റാഷ.എം 8.ഭഗത് ക‍ൃഷ്ണ യ‍ു.ജെ 9.ഭവ്യ.ബി.എസ് 10.മഹിമ.വി 11.ശലഭ.എ.എസ് 12.റിതിൻ രഞ്‍ജിത്ത് 13.റിഷ ഫാത്തിമ എന്നിവർക്കാണ് ഫുൾ എ പ്ലസ്.