by Midhun HP News | May 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
‘സാരംഗിൻ്റെ പേരിൽ കളിക്കളം വേണം’ – കൂട്ടുകാർ സമർപ്പിച്ച നിവേദനം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അഡ്വ. ബി.സത്യൻ. അപകടമരണത്തെ തുടർന്ന് 6 പേർക്ക് അവയവം ദാനം ചെയ്ത സാരഗ് കടുത്ത ഫുട്ബോൾ ആരാധകനും കളിക്കാരനുമായിരുന്നെന്നും വളർന്ന് വരേണ്ട വലിയ ഒരു കായിക പ്രതിഭയെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എം വഞ്ചിയൂർ ലോക്കൽ സെക്രട്ടറി എം.കെ.രാധാകൃഷ്ണൻ, വഞ്ചിയൂർ രാജിവ്, സുധീഷ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

by Midhun HP News | May 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കൊല്ലമ്പുഴ കോയിക്കൽ കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്ര കലാപീ0ത്തിൽ അടുത്ത ബാച്ചിലേയ്ക്ക് ബോർഡ് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, പ്ലസ് ടുകാർക്ക് അപേക്ഷിക്കാം. മൂന്നു വർഷത്തെ കോഴ്സാണ്. താമസവും ഭക്ഷണവും സൗജന്യം. ഹിന്ദുക്കളായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. പഞ്ചവാദ്യം (ഇടയ്ക്ക, മദ്ദളം, കൊമ്പ്, ഇലത്താളം, തിമില) സോപാനസംഗീതം, കളമെഴുത്ത്, നാഗസ്വരം, തകിൽ തുടങ്ങിയവ പഠിപ്പിക്കുന്നു. ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ ഇവർക്ക് 80 % സംവരണമുണ്ട്. മറ്റ് ക്ഷേത്രങ്ങളിലും കലാ പീഠത്തിൽ പഠിച്ചവർക്ക് മുൻഗണനയുണ്ട്. ചുരുക്കത്തിൽ ജോലി ഉറപ്പാണ്. എത്രയും വേഗം അപേക്ഷിക്കുക.
by Midhun HP News | May 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ മാമം പുണ്യം വീട്ടിൽ രാഖിശ്രീ (ദേവു) (15) നിര്യാതയായി. ചിറയിൻകീഴ് ശാരദവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയിരുന്നു.
പിതാവ് രാജീവ്, മാതാവ് ശ്രീവിദ്യ. അനുജത്തി ശരണ്യ.
സംസ്കാരം നാളെ വീട്ടുവളപ്പിൽ.
by Midhun HP News | May 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കാനായി എഴുന്നേറ്റ് പീഠത്തിന് അരികിലേക്ക് നടന്ന് ഒന്നുരണ്ടു വാചകങ്ങള്‍ പറഞ്ഞ് കഴിയുമ്പോഴെക്കുമാണ് മുനീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
മുതിര്‍ന്ന നേതാവ് സി പി ജോണ്‍ സംസാരിച്ച ശേഷം അടുത്തതായി പ്രസംഗിക്കാനായി പീഠത്തിലേക്ക് പോയ സമയത്താണ് മുനീര്‍ കുഴഞ്ഞുവീണത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുനീറിനെ മറ്റു നേതാക്കള്‍ ചേര്‍ന്ന് കസേരയില്‍ പിടിച്ചിരുത്തി. മുനീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കള്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുക്കുന്നത് തുടര്‍ന്ന് അദ്ദേഹം സ്റ്റേജില്‍ തന്നെ ഇരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയില്‍ പോകേണ്ടതില്ലെന്നുമാണ് മുനീര്‍ പറഞ്ഞത്.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിവരെയാണ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായി സെക്രട്ടറിയേറ്റ് വളയല്‍ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സ്റ്റാച്യൂ ജംഗ്ഷന്‍ യുഡിഎഫ് പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
by Midhun HP News | May 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിച്ചു. തടി പിടിക്കാന്‍ കൊണ്ടുവന്ന നാട്ടാനയ്ക്കാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. മണ്ണാര്‍ക്കാട് റാപ്പിഡ് റെസ്‌പോണ്‍സ് ടീം എത്തി കാട്ടാനക്കൂട്ടത്തെ തുരത്തി.
കല്ലടിക്കോട് ശിരുവാണിയില്‍ ഇന്നലെ രാത്രി 11.30നാണ് സംഭവം. കാടിറങ്ങിവന്ന മൂന്ന് കാട്ടാനകളാണ് നാട്ടാനയെ ആക്രമിച്ചത്. അരീക്കോട് മഹാദേവന്‍ എന്നാണ് ആനയ്ക്കാണ് പരിക്കേറ്റത്. മഹാദേവന്റെ മുന്‍വശത്തെ കാലിനാണ് പരിക്ക്. പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ശബ്ദം കേട്ട് ഓടിയെത്തിയ പാപ്പാന്മാര്‍ മണ്ണാര്‍ക്കാട് ആര്‍ആര്‍ടിയെ അറിയിക്കുകയായിരുന്നു.
മണ്ണാര്‍ക്കാട് നിന്ന് എത്തിയ ആര്‍ആര്‍ടി സംഘം പടക്കം പൊട്ടിച്ച ശേഷമാണ് കാട്ടാനക്കൂട്ടം പിരിഞ്ഞ് പോയത്. അതേസമയം ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയത് നാട്ടുകാരില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.കരിമ്പ- ശിരുവാണി ദേശീയപാതയില്‍ നിന്ന് കേവലം 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം നടന്നത്. ഈ മേഖലയില്‍ വന്യമൃഗ ശല്യം പൊതുവേ രൂക്ഷമാണ്.
by Midhun HP News | May 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഹൃദയത്തിൽ പേസ്മേക്കർ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കാനെത്തിയ ഇന്ത്യക്കാരി നേപ്പാളിലെ ബെയ്‌സ് ക്യാമ്പിൽ മരണത്തിനു കീഴടങ്ങി.സൂസെൻ ലിയോപോൾഡിന ജീസസ് (59) ആണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ 5800 മീറ്റർ ആയപ്പോഴേക്കും മരണത്തിന് കീഴടങ്ങിയത്. എവറസ്റ്റ് ബേസ് ക്യാമ്പിലെ പരിശീലനത്തിനിടെ ബുധനാഴ്‌ച സുസെയിന് ദേഹാസ്വസ്ഥ്യമനുഭവപ്പെടുകയായിരുന്നു. പേസ്മേക്കറുമായി എവറസ്റ്റ് കീഴടക്കുന്ന ഏഷ്യയിലെ ആദ്യ വനിതയാവുക എന്നതായിരുന്നു സുസെയിന്റെ ലക്ഷ്യം.
ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂസെൻ ചികിത്സക്കിടെയാണ് മരിച്ചത്. ബേസ് ക്യാമ്പില്‍ നിന്ന് 250 മീറ്റര്‍ മുകളിലുള്ള ക്രോംപ്റ്റന്‍ പോയിന്റ് വരെ എത്താന്‍ സൂസെയ്ന്‍ അഞ്ചിലധികം മണിക്കൂര്‍ എടുത്തതോടെ ഇവര്‍ക്ക് പര്‍വതാരോഹണം സാധ്യമല്ലെന്ന് അധികൃതര്‍ ടൂറിസം വകുപ്പിനെ അറിയിച്ചു.
ദൗത്യത്തില്‍നിന്ന് പിന്മാറണമെന്ന് അധികൃതര്‍ സൂസെയ്നോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. കൊടുമുടി കയറാന്‍ ഫീസടച്ച് അനുമതി തേടിയ താന്‍ അത് പൂര്‍ത്തിയാക്കുമെന്നായിരുന്നു അവരുടെ മറുപടി. പിന്നീട് ഭക്ഷണം ഇറക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമുണ്ടായതോടെ സൂസെയ്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Recent Comments