‘അഹിംസാ സിദ്ധാന്തം കൂടുതല്‍ ഉയരങ്ങളിലേക്ക്’; ഹിരോഷിമയില്‍ ​ഗാന്ധിജിയുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

‘അഹിംസാ സിദ്ധാന്തം കൂടുതല്‍ ഉയരങ്ങളിലേക്ക്’; ഹിരോഷിമയില്‍ ​ഗാന്ധിജിയുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

ജപ്പാനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ പ്രധാനമന്ത്രി ഹിരോഷിമയിലാണ് ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമ അനാവരണം ചെയ്തത്.

ലോകം കാലാവസ്ഥ വ്യതിയാനവും ഭീകരവാദവും നേരിടുന്ന ഘട്ടത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് പ്രാധാന്യം ഏറെയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഇത് സഹായകമാകും. ജപ്പാന്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ച ബോധി വൃക്ഷം ഹിരോഷിമയില്‍ നട്ടത് തന്നെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഇവിടെ സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് സമാധാനത്തിന്റെ പ്രാധാന്യം അറിയാന്‍ ഇതുവഴി സാധിക്കുമെന്നും മോദി പറഞ്ഞു.

ഹിരോഷിമ എന്ന വാക്ക് കേട്ടാല്‍ ഇന്നും ലോകം നടുങ്ങും. ഇവിടെ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ച ജപ്പാനീസ് സര്‍ക്കാരിനോട് നന്ദി പറയുന്നതായും മോദി പറഞ്ഞു. ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ എല്ലാവരും പിന്തുടരണം. ലോകത്തിന്റെ ക്ഷേമം ഉറപ്പാക്കണം. അതാണ് ഗാന്ധിജിക്കുള്ള യഥാര്‍ഥ ആദരമെന്നും മോദി പറഞ്ഞു.

കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബാംഗ്ലൂർ: കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചയ്ക്ക് 12.30ന് ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന ചടങ്ങിൽ ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചുമതലയേറ്റു. ലിംഗായത്ത്, വൊക്കലിഗ, മുസ്ലിം, എസ് സി, എസ് ടി, വനിതാ പ്രാതിനിധ്യമുറപ്പിച്ച് കൊണ്ടുള്ള മന്ത്രിസഭ തന്നെയാകും രൂപീകരിക്കുക. ജഗദിഷ് ഷെട്ടറിന് എംഎൽസി സ്ഥാനം നൽകിയ ശേഷം മന്ത്രിസ്ഥാനം നൽകിയേക്കും.

ബിരുദാനന്തര കണ്ടൻസ്ഡ് ജേണലിസം ഡിപ്ലോമ 6 മാസ ഈവനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ബിരുദാനന്തര കണ്ടൻസ്ഡ് ജേണലിസം ഡിപ്ലോമ 6 മാസ ഈവനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം (ഐജെടി) നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര കണ്ടൻസ്ഡ് ജേണലിസം ഡിപ്ലോമ 6 മാസ ഈവനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത സർവകലാശാല ബിരുദം. സർക്കാർ സർവീസിലും സ്വകാര്യ
മേഖലയിലും ജോലി ചെയ്യുന്നവർക്ക് അതതു വകുപ്പുകളിലോ ഡപ്യൂട്ടേഷനിലോ
എഡിറ്റോറിയൽ, പബ്ലിക് റിലേഷൻസ് ചുമതലകൾ ഏറ്റെടുക്കാൻ സഹായിക്കുന്നതാണ്
കോഴ്സ്. സർവീസിൽ നിന്നു വിരമിച്ചവർക്കും മറ്റു ജോലികളിലുള്ളവർക്കും
അപേക്ഷിക്കാം. അപേക്ഷാഫോം നേരിട്ടും പ്രസ് ക്ലബ്ബിന്റെ
www.keralapressclub.com വെബ്‌സൈറ്റിലും ലഭ്യമാണ്. കോഴ്സ് ഫീ 40,000 രൂപ. 
അയയ്ക്കേണ്ട ഇ-മെയിൽ: ijtrivandrum@gmail.com.
അവസാന തീയതി: 30-05-23
വിവരങ്ങൾക്ക്: 9746224780, 0471-2330380.

ഫുൾ എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു

ഫുൾ എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു

ആറ്റിങ്ങൽ: കിഴുവിലം ഗ്രാമപഞ്ചായത്ത് 4, 5 വാർഡുകളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച സൗമ്യ അനുരൂപിന്റെ മകനായ ആദിത്യൻ എ.എസ്, രാജശേഖരൻ നായർ അജിതകുമാരി ദമ്പതികളുടെ മകളായ ആരതി എ.ആർ, പ്രതാപൻ , മഞ്ജുഷ ദമ്പതികളുടെ മകൻ അക്ഷയ് പ്രതാപ്, ചന്ദ്രൻ , കവിത ദമ്പതികളുടെ മകൻ കവിചന്ദ് സി.കെ എന്നിവരുടെ ഭവനങ്ങളിൽ എത്തി പൊന്നാടയും മധുരപലഹാരങ്ങളും നൽകി ആദരിച്ചു. ആദരിക്കൽ ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പുരവൂർ ഡിവിഷൻ അംഗം എ.എസ് ശ്രീകണ്ഠൻ, മുൻ കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ ബിഎസ് ബിജുകുമാർ, ചൈതന്യ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഒ. അജിതകുമാരി, അസോസിയേഷൻ ഭാരവാഹികൾ, പൊതുപ്രവർത്തകർ എന്നവർ പങ്കെടുത്തു.

B+ രക്തം ആവശ്യമുണ്ട്

B+ രക്തം ആവശ്യമുണ്ട്

തിരുവനന്തപുരം RCC ഹോസ്പിറ്റലിൽ സർജറിക്ക് വിധേയമാകുന്ന സുധേവന് 20/05/23 ന് ഉച്ചക്ക് 1 മണിക്ക് രക്തം ആവശ്യമുണ്ട്. രക്തം നൽകാൻ താല്പര്യമുള്ളവർ നാട്ടുവിപണി കേരള ബ്ലഡ്‌ ഡോണേഷൻ ഗ്രൂപ്പുമായി ബന്ധപ്പെടുക.
ബൈസ്റ്റാൻഡർ
സജിത 9895104479

രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; വൈകീട്ട് പ്രോഗ്രസ് കാർഡ് പുറത്തിറക്കും

രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; വൈകീട്ട് പ്രോഗ്രസ് കാർഡ് പുറത്തിറക്കും

വിവാദങ്ങൾക്കിടെ രണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക്. രണ്ടുവര്‍ഷത്തെ പ്രകടനം പറയുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രി പുറത്തിറക്കും. വാഗ്ദാനങ്ങള്‍ നടപ്പാക്കിയ സര്‍ക്കാര്‍ മുന്നോട്ട് എന്നതാണ് എല്‍ഡിഎഫിന്റെ അവകാശവാദം. രണ്ട് വർഷത്തെ സർക്കാർ പ്രോഗ്രസ് കാർഡിൽ മുന്നിൽ പാത വികസനമാണ്. വടക്ക് നിന്നും തെക്ക് വരെ 6 വരി പാത നിർമ്മാണത്തിൻ്റെ പുരോഗതി അതിവേഗം. സ്ഥലമേറ്റെടുക്കൽ കടമ്പ മറികടക്കാനായത് വലിയ നേട്ടം.

രണ്ട് വർഷം കൊണ്ട് ലൈഫ് മിഷനിൽ പൂർത്തിയായത് 50,650 വീടുകളാണ്.കരുതലിൻ്റെ പേരിലായിരുന്നു ഭരണത്തുടർച്ച, പക്ഷെ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ നികുതികൾ കുത്തനെ കൂട്ടിയതിൻ്റെ ദുരിതത്തിലാണ് ജനം. ഇന്ധനസെസ്, വെള്ളക്കരംകൂട്ടൽ ഉടൻ കൂടുന്ന വൈദ്യുതി നിരക്കും ജനങ്ങള്‍ക്ക് ദുരിതമാണ്. അതേസമയം പ്രതിപക്ഷം ഇന്ന് സമരപാതയിലാണ്. ദുര്‍ഭരണം, ജനദ്രോഹം, അഴിമതി, നികുതിക്കൊള്ള ആരോപിച്ച് ഇന്ന് രാവിലെ മുതല്‍ യുഡിഎഫ് സെക്രട്ടേറിയറ്റ് വളയും. സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കുമ്പോള്‍ പ്രതിപക്ഷം കുറ്റപത്രം പുറത്തിറക്കും. ബിജെപി തലസ്ഥാനത്ത് രാപകല്‍ സമരത്തിലും.