by Midhun HP News | May 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ആദ്യ ഘട്ടത്തിൽ കോട്ടയം- കൊല്ലം പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പിന്നീട് ആലുവ- അങ്കമാലി പാതയിലും, മാവേലിക്കര- ചെങ്ങന്നൂർ പാതയിലും അറ്റകുറ്റപ്പണി നടത്താൻ തീരുമാനിക്കുകയായിരുന്നു. നാളെ (21ന്) കൂടുതൽ ട്രെയിനുകൾ റദ്ദ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
കൊച്ചുവേളി ലോകമാന്യതിലക് ഗരീബ് രഥ്, പരശുറാം, രാജ്യറാണി, അമൃത ട്രെയിനുകൾ നേരത്തെ തന്നെ റദ്ദ് ചെയ്തു. കൊല്ലം- എറണാകുളം മെമു (06768), എറണാകുളം- കൊല്ലം മെമു (06441), കായംകുളം- എറണാകുളം മെമു (16310), എറണാകുളം- കായംകുളം മെമു (16309), കോട്ടയം- കൊല്ലം സ്പെഷ്യൽ (06786), എറണാകുളം- കൊല്ലം (6769), കോട്ടയം- കൊല്ലം മെമു (6785), കായംകുളം- എറണാകുളം എക്സ്പ്രസ് (06450), എറണാകുളം- ആലപ്പുഴ മെമു (06015), ആലപ്പുഴ എറണാകുളം- എക്സ്പ്രസ് (06452) 21ന് റദ്ദ് ചെയ്ത ട്രെയിനുകൾ.
നാഗർകോവിൽ- കോട്ടയം (16366) 21ന് കൊല്ലത്താണ് യാത്ര അവസാനിപ്പിക്കുക.
തിരുവനന്തപുരം- സെക്കന്ദരാബാദ് ശബരി, കേരള എക്സ്പ്രസ് (12625), കന്യാകുമാരി- ബെംഗളൂരു (16525), കണ്ണൂർ ജനശതാബ്ദി (12082), തിരുവനന്തപുരം സെൻട്രൽ- ചെന്നൈ മെയിൽ (12624), നാഗർകോവിൽ- ഷാലിമാർ (12659), തിരുവനന്തപുരം സെൻട്രൽ- ചെന്നൈ സൂപ്പർഫാസ്റ്റ് (12696), തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് (16304), പുനലൂർ- ഗുരുവായൂർ (16327) എന്നീ ട്രെയിനുകൾ ആലപ്പുഴയിലൂടെ വഴിതിരിച്ച് വിടുന്നതാണ്. ഇവയ്ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
by Midhun HP News | May 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
എസ് എസ് എൽ സി യ്ക്ക് തോന്നയ്ക്കൽ ഗവ. ഹയർസെക്കന്ററി സ്കൂൾ 98% വിജയവൂം 104 ഫുൾ A+ഉം നേടി ഉജ്ജ്വലവിജയം കരസ്തമാക്കി. ഫുൾ A+ വാങ്ങിയ കുട്ടികളെ സ്കൂളിൽ മധുരം നൽകി അനുമോദിച്ചു . അനുമോദന ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെമ്പർ കെ.വേണുഗോപാലൻനായർ, വാർഡ് മെമ്പർ തോന്നയ്ക്കൽ രവി, പിറ്റിഎ പ്രസിഡന്റ് നസീർ ഇ, എസ്എംസി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ, എസ് എംസിി വൈസ് ചെയർ പേഴ്സൺ രേഖ പിജി, പ്രിൻസിപ്പാൾ ജെസി ജലാൽ, എച്ച്.എം. സുജിത്ത് എസ്, എസ് ആർ ജി കൺവീനർ ജ്യോതിലാൽ ബി, സ്റ്റാഫ് സെക്രട്ടറി ഷാജി എ, സീനിയർ അസിസ്റ്റന്റ് തങ്കമണിഎ, പത്താം ക്ലാസ്സിലെ ക്ലാസ് ടീച്ചേഴ്സ് എന്നിവർ മധുരം വിതരണം ചെയ്ത് കുട്ടികളെ അഭിനന്ദിച്ചു. വിജയിച്ച എല്ലാ കുട്ടികളേയും സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.

by Midhun HP News | May 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബാംഗ്ലൂർ: കർണാടകയിൽ ഇന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരമേൽക്കും. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും.
കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമേ 25 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയിൽ 34 പേരെയാണ് പരമാവധി ഉൾപ്പെടുത്താനാവുക.
സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ പാർട്ടികളുടെ സംഗമവേദിയാക്കാനാണ് കോൺഗ്രസ് ശ്രമം. സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ള മുഖ്യമന്ത്രിമാർക്കും പ്രധാന നേതാക്കൾക്കും ക്ഷണമുണ്ട് എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങിലേയ്ക്ക് ക്ഷണിക്കാതിരുന്നത് രൂക്ഷ വിമർശനത്തിന് ഇടയാക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എന്നിവർക്കും ക്ഷണമില്ല.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഹിമാചൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഫ് അബ്ദുള്ള, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർക്കാണ് ക്ഷണമുള്ളത്. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ നിന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുന്നത്.
by Midhun HP News | May 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ മാനസികാരോഗ്യ നിലയറിയാൻ കിടത്തിച്ചികിത്സ വേണമെന്ന് ഡോക്ടർമാർ. ഇയാളെ ആശുപത്രിയിൽ കിടത്തി വിശദമായി പരിശോധിക്കണമെന്നാണ് മെഡിക്കൽ ബോർഡ് നിർദേശിച്ചു. ഒരു ദിവസത്തെ പരിശോധന കൊണ്ട് പ്രതിയുടെ മാനസിക നില പൂർണമായും തിരിച്ചറിയാൻ കഴിയില്ലെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആർഎംഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പൊലീസിന് കൈമാറി. ഡോ. മോഹൻ റോയ് അടക്കം ഏഴ് ഡോക്ടർമാരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.മനശാസ്ത്ര വിദഗ്ധരുടെ പ്രത്യേക സംഘം ആറര മണിക്കൂർ നേരം സന്ദീപിനെ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയത്.
കസ്റ്റഡിയിലായിരുന്ന പ്രതിയെ ഇന്നലെ ഇയാളുടെ ചെറുകരകോണത്തെ വീട്ടിലും, അയൽവാസിയുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പുലർച്ചെ എങ്ങനെ ശ്രീകുമാറിന്റെ വീട്ടിൽ എത്തി എന്ന ചോദ്യത്തിന് സന്ദീപ് വ്യക്തമായി മറുപടി നൽകിയില്ല. അയൽവാസിയും സുഹൃത്തുമായ ശ്രീകുമാറിനെ ഇയാൾ തിരിച്ചറിഞ്ഞുമില്ല. സന്ദീപ് പൊലീസിനെ വിളിച്ചുവരുത്താനുള്ള കാരണം കണ്ടെത്തുകയാണ് തെളിവെടുപ്പിന്റെ പ്രധാന ലക്ഷ്യം.
by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഒന്നര വയസിൽ റെക്കോർഡ് നേട്ടവുമായി ധ്വനി അശ്വത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും കലാംസ് വേൾഡ് റെക്കോർഡ്സിലും ഇടം പിടിച്ചിരിക്കുകയാണ് ആറ്റിങ്ങൽ അയിലം ശിവശക്തിയിലെ ഈ കൊച്ചു മിടുക്കി. പലതരം ഗാഡ്ജെറ്റ്സ്, വാഹനങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, പഴങ്ങൾ, പച്ചക്കറികൾ, ശരീര ഭാഗങ്ങൾ, ഹോം അപ്ലയൻസസ്, അക്വാട്ടിക് ആനിമൽസ്, സ്റ്റേഷനറി ഐറ്റംസ് എന്നിങ്ങനെ 130 ൽ അധികം വസ്തുക്കൾ തിരിച്ചറിഞ്ഞാണ് ഒന്നര വയസുകാരി റെക്കോർഡ് നേട്ടം കൈവരിച്ചത്. കല്ലറ മുതുവിള വിളയിൽ വീട്ടിൽ അശ്വത് സുരേഷിന്റെയും (ഇന്ത്യൻ എയർ ഫോഴ്സ്) അയിലം സ്വദേശിനി മഞ്ജു മനോഹരന്റെയും(കേരള യൂണിവേഴ്സിറ്റി റിസർച്ച് സ്കോളർ)
മകളാണ് ധ്വനി അശ്വത്.



by Midhun HP News | May 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ സി എസ് ഐ സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം. 74പേർക്ക് ഫുൾ എ പ്ലസ്. 185 പേർ പരീക്ഷ എഴുതിയതിൽ 185പേരും ഉന്നത വിദ്യാഭാസത്തിന് അർഹരായി.
Recent Comments