by Midhun HP News | May 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: പോക്കറ്റിൽ കാശില്ലെന്നോ ചില്ലറയില്ലെന്നോ കരുതി ഇനി ബസിൽ കയറാതിരിക്കേണ്ട. സംസ്ഥാനത്തെ സ്വകാര്യബസുകളിൽ ഇ-പേമെന്റ് സംവിധാനം വരാൻപോകുന്നു. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷനാണ് സംവിധാനമൊരുക്കുന്നത്. കൊച്ചിയിലെ ഐ.ടി. സ്റ്റാർട്ടപ്പായ ‘ഗ്രാൻഡ് ലേഡി’യുമായി കൈകോർത്താണ് ബസുകളിൽ ഈ സംവിധാനമൊരുക്കുന്നത്. ‘ജിഎൽ പോൾ’ എന്ന മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കുന്ന ഇ-പോസ് യന്ത്രം വഴിയാണ് യാത്രക്കാർക്ക് ടിക്കറ്റ് നൽകുക.
ഇ-പേമെന്റ് സേവനങ്ങളിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള ‘വേൾഡ്ലൈൻ’ ആണ് ഈ സംരംഭത്തിന് സാങ്കേതികപിന്തുണ നൽകുന്നത്. ഇതിനായുള്ള ആപ്പിലൂടെയാണ് എ.ടി.എം., ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ്, യു.പി.ഐ. വഴി ടിക്കറ്റ് നിരക്ക് വാങ്ങുക.
ആദ്യഘട്ടത്തിൽ പാലക്കാട് ജില്ലയിലെ 84 ബസുകളിലാണ് സംവിധാനമൊരുക്കുക. പിന്നീട് സംസ്ഥാനത്തെ ആയിരം ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.
വൈഫൈ സംവിധാനമുള്ള കാർഡാണെങ്കിൽ യന്ത്രത്തിനുമുകളിൽ കാണിച്ചാൽ ടിക്കറ്റെടുക്കാനാവും. സമയനഷ്ടവുമില്ല. യന്ത്രം വഴി ടിക്കറ്റും യാത്രക്കാർക്ക് ലഭിക്കും. ഇതോടെ, പണം നൽകിയാൽ ടിക്കറ്റ് നൽകുന്നില്ലെന്ന പരാതിക്കു തടയിടാനുമാകും. ശനിയാഴ്ച രാവിലെ 11-ന് പദ്ധതിയുടെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി. നിർവഹിക്കും. പാലക്കാട് ബസ് ഭവനിൽ നടക്കുന്ന പരിപാടിയിൽ ഓർഗനൈസേഷൻ പ്രസിഡന്റ് എ.എസ്. ബേബി അധ്യക്ഷനാവും. ആർ.ടി.ഒ.മാരായ ടി.എം. ജേഴ്സൺ, എം.കെ. ജയേഷ്കുമാർ എന്നിവർ മുഖ്യാതിഥികളാവും.

by Midhun HP News | May 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊട്ടാരക്കര: ഗൃഹനാഥന്റെ മരണവാർത്ത അറിഞ്ഞ് നിമിഷങ്ങൾക്കകം ഭാര്യ മരിച്ചു. പ്ലാപ്പള്ളി കാക്കത്താനം ബിന്ദു ബംഗ്ലാവിൽ രവീന്ദ്രൻ പിള്ള, ലളിതാംബിക എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്. ഇരുവരും മാത്രമായിരുന്നു താമസം. വീട്ടിലെ സഹായങ്ങൾക്കായി നിന്നിരുന്ന സ്ത്രീ ഇന്നലെ രാവിലെ വന്നപ്പോഴാണ് കുളിമുറിയിൽ രവീന്ദ്രൻ പിള്ള മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ വിവരമറിഞ്ഞു നിമിഷങ്ങൾക്കകം ഭാര്യ ലളിതാംബികയും മരിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
മക്കൾ: ബിന്ദു, ബിനു, ബീനാ
മരുമക്കൾ: വേണുഗോപാൽ, കവിത, കൃഷ്ണകുമാർ

by Midhun HP News | May 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവണ്ണാമലയിൽ നാല് എടിഎമ്മുകളിൽ നിന്നായി 73 ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ഹരിയാന സ്വദേശി ആസിഫ് ജാവേദാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘം തോക്കു ചൂണ്ടിയാണ് കീഴ്പ്പെടുത്തുകയായിരുന്നു. കേസിൽ ഇതുവരെ ഒൻപത് പേർ അറസ്റ്റിലായി. ഫെബ്രുവരി 12നാണ് തിരുവണ്ണാമല നഗരത്തിലെ നാല് എടിഎമ്മുകളിൽ ഒരേ സമയം കവർച്ച നടന്നത്. 72,79,000 രൂപയാണ് നഷ്ടപ്പെട്ടത്. കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഒൻപത് സംഘങ്ങൾ രൂപീകരിച്ചു. ബംഗളൂരുവിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നുമായി എട്ടുപേരെ ഇതുവരെ അറസ്റ്റു ചെയ്തിരുന്നു. മുഖ്യപ്രതി ആസിഫ് ജാവേദിനായുള്ള അന്വേഷണം തുടർന്ന പൊലീസ് ഇയാൾ ഹരിയാനയിലെ ആരവല്ലി മലനിരകളിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തി.
തിരുവണ്ണാമല പൊലിസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, ഒരാഴ്ചയായി സ്ഥലത്ത് ക്യാമ്പ് ചെയ്ത ശേഷമാണ് ഇയാളെ പിടികൂടിയത്. വീട്ടിൽ നിന്നും പുറത്തുവരാൻ തയ്യാറാകാതിരുന്ന ആസിഫിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. വീടിൻ്റെ വാതിൽ തകർത്താണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നും രണ്ട് കാറുകളും 15 ലക്ഷം രൂപയും കണ്ടെത്തി. കേസിൽ നേരത്തെ പിടിയിലായ എട്ടുപേരിൽ നിന്നും അഞ്ച് ലക്ഷം രൂപയും ഒരു കാറും കണ്ടെയ്നർ ലോറിയും പൊലീസ് പിടിച്ചെടുത്തിരുന്നു.

by Midhun HP News | May 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരള ഗവണ്മെന്റ് ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനവും ഒൻപതാം വാർഡിലെ രോഗികൾക്ക് വസ്ത്ര വിതരണവും നടന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ.ബി സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി അഡ്വ വി. ജോയ് എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു.

യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കുമാർ, സംസ്ഥാന ട്രഷറർ ഗിരിജ, യൂണിയൻ ജില്ല സെക്രട്ടറി സുജിത് കുമാർ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രമിത, എം. സത്യൻ, ജില്ല വൈസ് പ്രസിഡന്റ് വിനീത്, ജില്ലാ വനിതാ സബ്കമ്മിറ്റി കൺവീനർ രാജി എന്നിവർ പങ്കെടുത്തു.



by Midhun HP News | May 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിഴിവിലം സർവീസ് സഹകരണ ബാങ്കിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്താനും, സഹകരണ ബാങ്ക് ഉടമസ്ഥരെ ബോധ്യപ്പെടുത്തുന്നതിലേക്കും ഇന്നേദിവസം സ്പെഷ്യൽ പൊതുയോഗം ബാങ്ക് അങ്കണത്തിൽ ചേർന്നു. പൊതുയോഗം സഹകരണസംഘം പ്രസിഡന്റ് എൻ വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു.

യോഗത്തിന് വൈസ് പ്രസിഡന്റ് ജെ ശശി സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് ഭരണ സമിതി അംഗങ്ങൾ, ജനപ്രതിനിധികളായ എ എ എസ് ശ്രീകണ്ഠൻ, ജയചന്ദ്രൻ നായർ, ജയന്തി കൃഷ്ണ, സലീന റഫീഖ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കിഴുവിലം രാധാകൃഷ്ണൻ, ബിജു, പൊതുപ്രവർത്തകർ, സഹകരണ സ്ഥാപനത്തിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. യോഗത്തിൽ റിപ്പോർട്ട് സെക്രട്ടറി പി. അനിൽകുമാർ അവതരിപ്പിച്ചു. സ്പെഷ്യൽ ഗ്രേഡ് വിഭാഗത്തിൽപ്പെട്ട ഈ ബാക്കിൽ 308 കോടി രൂപ നിക്ഷേപ ബാക്കിനിൽപ്പും,199 കോടി രൂപ വായ്പ ബാക്കി നിലപും ഉണ്ട്. 326കോടി രൂപ പ്രവർത്തന മൂലധനം ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു.
by Midhun HP News | May 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ മാമം പ്രണവത്തിൽ പരേതനായ എൻ ഗോപിനാഥൻ നായരുടെ സഹധർമ്മിണി റ്റി. രാധാമണി (83) നിര്യാതയായി.
മക്കൾ: ജി ഗോപകുമാർ, ആർ ഗീത, ആർ ഗിരിജ, ആർ ജലജ.
മരുമക്കൾ: ആർ ആർ ബിന്ദു, ജി. അശോക് കുമാർ, എം. രാജശേഖരൻ നായർ,
പരേതനായ വി.എസ് വിനോദ്.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്
Recent Comments