by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാചക വാതകത്തിന്റെ വില ക്രമാതീതമായി വർദ്ധിപ്പിക്കുന്നതിനെതിരെ ആർ എസ് പി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ അടുപ്പ് കൂട്ടി പ്രതിഷേധ സമരം ന്നടത്തി. ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ചന്ദ്രബാബു സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം നാവായിക്കുളം ബിന്നി, മണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങൽ, വിനോദ് തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു. വനിതകൾ ഉൾപടെയുള്ള പ്രവർത്തകർ ഒഴിഞ്ഞ പാചകവാതക സിലിണ്ടറുമായാണ് സമരത്തിന് എത്തിച്ചേർന്നത്.


by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂർ: തൃശൂരിലെ കുട്ടനെല്ലൂരിലുള്ള കാർ ഷോറൂമിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകളെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ആളിപടർന്ന തീയിൽ ഷോറൂമിലുണ്ടായിരുന്ന നിരവധി കാറുകൾ കത്തി നശിച്ചതായാണ് വിവരം. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.


by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളിയിലെ വാട്ടര്‍ തീം പാര്‍ക്ക് പൂട്ടിച്ചു. വാട്ടര്‍ തീം പാര്‍ക്കായ സില്‍വര്‍ സ്‌റ്റോം അടച്ചുപൂട്ടാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. പാര്‍ക്കില്‍ കുളിച്ച നിരവധി കുട്ടികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. പാര്‍ക്കില്‍ കുളിച്ച നിരവധി വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ക്കിലെ വെള്ളം ഉടനടി മാറ്റാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.


by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അയിലം പമ്പ് ഹൗസിൽ നിന്നും വാളക്കാട് ജല ശുദ്ധീകരണ ശാലയിലേക്കുള്ള 450 mm വ്യാസമുള്ള പൈപ്പ് ലൈൻ തകരാറായത് മൂലം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 04/03/2023 മുതൽ 11/03/2023 വരെ മുദാക്കൽ മംഗലാപുരം, അണ്ടൂർക്കോണം, കഠിനംകുളം, പോത്തൻ കോട് എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലും തിരുവനന്തപുരം നഗരസഭയുടെ കഴക്കൂട്ടം, ചന്ത വിള പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങുന്നതായിരിക്കുമെന്ന് കേരള വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബംഗളൂരു: മകന്റെ വീട്ടില്‍ നടത്തിയ ലോകായുക്ത റെയ്ഡില്‍ 8.12 കോടി കണ്ടെടുത്തതിനു പിന്നാലെ കര്‍ണാടകയിലെ ബിജെപി എംഎല്‍എ മണ്ഡല്‍ വിരൂപക്ഷപ്പ ഒളിവില്‍. വെള്ളിയാഴ്ച രാവിലെ മുതല്‍ എംഎല്‍എയെക്കുറിച്ചു വിവരമൊന്നുമില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. വീരൂപക്ഷപ്പയുടെ മകന്‍ പ്രശാന്തിനെ 40 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രശാന്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 8.12 കോടി കണ്ടെടുത്തത്. പ്രശാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

കര്‍ണാടക ലോകായുക്തയുടെ ചരിത്രത്തില്‍ ഇത്രയധികം തുക റെയ്ഡില്‍ പിടിച്ചെടുക്കുന്നത് ആദ്യമാണ്. വീരൂപാക്ഷപ്പയാണ് കേസിലെ ഒന്നാം പ്രതി. ദോവാനഗരെയില്‍ ചാന്നാഗിരി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് മണ്ഡല്‍ വിരൂപാക്ഷപ്പ. 81 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ചെമിക്‌സില്‍ കോര്‍പ്പറേഷന്‍ എന്ന വ്യവസായ സ്ഥാപനം നടത്തുന്ന ശ്രേയസ് കശ്യപ് നല്‍കിയ പരാതിയിലാണ് ലോകായ്കുത കേസെടുത്തത്. കെഎസ്ഡിഎല്ലിനു രാസവസ്തുക്കള്‍ കൈമാറുന്നതിനായുള്ള കരാറിനായാണ് കൈക്കൂലിയെന്നാണ് സൂചന. വിവാദത്തിനു പിന്നാലെ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎല്‍) ചെയര്‍മാന്‍ സ്ഥാനത്തുനിന്നു വീരൂപക്ഷപ്പ രാജിവച്ചു.
by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പകൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച പ്രത്യേക ജാഗ്രതാ നിർദേശം പിൻവലിച്ചിട്ടില്ല. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ വേനൽച്ചൂട് അധികമായിരിക്കും.

ഇന്നലെ പാലക്കാട് ജില്ലയിലെ ഉയർന്ന താപനില 38.5 ഡിഗ്രി സെൽഷ്യസായിരുന്നു. കോഴിക്കോട് 35.2ഡിഗ്രി സെൽഷ്യസും, കൊച്ചി 33.4, ആലപ്പുഴ 34.2, തിരുവനന്തപുരം 32.8ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലത്തെ ഉയർന്ന താപനില. രണ്ടുദിവസത്തിനകം ചൂട് കുറയുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചത്. സൂര്യാതാപം, നിർജലീകരണം എന്നിവ വരാതെ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. പുറത്ത് ജോലി ചെയ്യുന്നവർ ഈ സമയം ഒഴിവാക്കിവേണം ജോലിസമയം ക്രമീകരിക്കാനെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

Recent Comments