by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,480 രൂപയായി.ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. 5185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം രണ്ടിന് 42,880 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. 27ന് 41,080 രൂപയിലേക്ക് വരെ താഴ്ന്ന സ്വര്‍ണവില വീണ്ടും തിരിച്ചുകയറുകയാണ്. അഞ്ചുദിവസത്തിനിടെ 400 രൂപയാണ് വര്‍ധിച്ചത്.


by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവല്ല നഗരസഭ സെക്രട്ടറിയെയും ഓഫിസ് അറ്റൻഡറെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. നഗരസഭാ സെക്രട്ടറി സ്റ്റാന്‍ലിന്‍ നാരായണനാണ് അറസ്റ്റിലായത്. ഖരമാലിന്യ നിര്‍മാര്‍ജന യൂണിറ്റുമായി ബന്ധപ്പെട്ടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. നഗരസഭ സെക്രട്ടറി അമ്പലപ്പുഴ സ്വദേശി നാരായണൻ സ്റ്റാലിൻ അറ്റൻഡർ മണ്ണടി സ്വദേശി ഹസീന ബീഗം എന്നിവരാണ് അറസ്റ്റിലായത്. സെക്രട്ടറിയുടെ മുറിയിൽ നിന്നാണ് ഇരുവരും പിടിയിലായത്. നഗരത്തിലെ ഖരമാലിന്യ സംസ്കരണ യൂണിറ്റ് ഏറ്റെടുത്തു നടത്തുന്ന ക്രിസ് ഗ്ലോബൽ കമ്പനി ഉടമ എം. ക്രിസ്റ്റഫറിൽ നിന്നു വാങ്ങിയ 25000 രൂപ ഹസീന ബീഗത്തിൽ നിന്നു കണ്ടെടുത്തു.

നഗരസഭയിലെ യൂണിറ്റ് നടത്തുന്നതിന് ക്രിസ്റ്റഫറിനു 2024 വരെ അനുമതി നൽകിയിട്ടുണ്ട്. യൂണിറ്റിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് സെക്രട്ടറി പല തവണ പണം ആവശ്യപ്പെട്ടു. രണ്ടു ലക്ഷം രൂപയാണ് ചോദിച്ചത്. ഇത്രയും തരാനില്ലെന്നു പറഞ്ഞപ്പോൾ ഇൻകം ടാക്സ് അടയ്ക്കാൻ ഇന്നലെ 25,000 രൂപ തന്നേ പറ്റൂ എന്ന് ആവശ്യപ്പെട്ടു. തുടർന്ന് ക്രിസ്റ്റഫർ വിവരം വിജിലൻസിനെ അറിയിച്ചു. ക്രിസ്റ്റഫർ എടിഎമ്മിൽ നിന്നെടുത്ത 500 ന്റെ നോട്ടുകളിൽ വിജിലൻസ് സംഘം ഫിനോഫ്തലിൻ പുരട്ടി നൽകി. ക്രിസ്റ്റഫർ പണം ഓഫിസിലെത്തി സെക്രട്ടറിയ്ക്കു നൽകി. പണം വാങ്ങിയ സെക്രട്ടറി ഹസീന ബീഗത്തെ വിളിച്ച് ഏൽപിച്ചു.

ഇവർ ഓഫിസിനു പുറത്തേക്ക് ഇറങ്ങാൻ വാതിൽ തുറന്നപ്പോൾ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. ഹസീനയുടെ കൈവശം ഒളിപ്പിച്ചുവച്ചിരുന്ന 25000 രൂപയും കണ്ടെടുത്തു. പണം ബാങ്കിൽ സെക്രട്ടറിയുടെ അക്കൗണ്ടിൽ അടയ്ക്കാനാണ് ഏൽപിച്ചതെന്ന് ഇവർ മൊഴി നൽകി. ഓഫിസിലെ ക്യാഷ് റജിസ്റ്ററിൽ രേഖപ്പെടുത്താത്ത 2420 രൂപയും ഇവരുടെ കൈവശം കണ്ടെത്തി. ഇരുവരെയും തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.
by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ചിറയിൻകീഴ് താലൂക്ക് യൂണിയന്റെ കുടുംബ സംഗമവും, പൊതുസമ്മേളനവും മണനാക്ക് മാസ് ആഡിറ്റോറിയത്തിൽ അഡ്വ: വി. ജോയ് എം, എൽ എ ഉദ്ടഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി. സന്തോഷിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി വി അനിൽകുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ബിജെപി ജില്ലാ ട്രഷറർ ബാല മുരളി, കലാപ്രതിഭകളായ അജയ് വാമദേവ്, മീഡിയ സിറ്റിയുടെ ബെസ്റ്റ് ഫെസ്റ്റ് മാസ്റ്റർ അവാർഡ് ജേതാവ്, പ്രഥമ കലാഭവൻ മണി പുരസ്കാര ജേതാവ്, കോമഡി ഉത്സവ ഫെയിം വെഞ്ഞാറമൂട് സന്തോഷ് ബാബുവിനും, എഴുത്തുകാരിയും പുറത്തിറങ്ങാൻ പോകുന്ന കണ്ണോരം എന്ന മ്യൂസിക്കൽ ആൽബത്തിന്റെ ഗാന രചയിതാവും ഗായികയുമായ ബിന്ദു സുന്ദറിനേയും, കൂടിയാട്ട കലാകാരിയായ കലാമണ്ഡലം അനാമികയേയും പൊന്നാട അണിയിച്ചു ആദരിച്ചു.

വിഎസ്എസ് താലൂക്ക് യൂണിയൻ ട്രഷറർ സതീഷ്കൃഷ്ണൻ, പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചിത്രരചന, ക്വിസ്, വിശ്വകർമ്മ പ്രാർത്ഥന ഗാനം എന്നീ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. മണനാക്ക് വെൽഫെയർ അസോസിയേഷൻ ചെയർമാൻ എം എ ജബ്ബാർ, വി.രാജൻ, എം ജി കൃഷ്ണൻ, കെ പി അനിൽകുമാർ, മണമ്പൂർ സുനിൽ, സുബാഷ് രംഗഭേരി, ചെറുന്നിയൂർ ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

by Midhun HP News | Mar 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് നടപടി ഉടനെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോൾ അര്‍ഹരായ ബിപിഎൽ കുടുംബങ്ങളുടെ അന്തിമ പട്ടിക പോലും കയ്യിലില്ലാതെ കെ ഫോൺ. പതിനാലായിരം പേരുടെ ലിസ്റ്റ് നൽകാൻ തദ്ദേശഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും ആവശ്യപ്പെട്ടതിൽ പകുതി മാത്രമാണ് ഇതുവരെ കൈമാറിയത്. പ്രവര്‍ത്തന മൂലധനം കണ്ടെത്താൻ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള വകുപ്പുതല തര്‍ക്കങ്ങൾ തീര്‍ന്നിട്ടുമില്ല.

ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ. പട്ടിക തയ്യാറാക്കാൻ തദ്ദേശ ഭരണ വകുപ്പിനെ ഏൽപ്പിച്ചത് ആറ് മാസം മുൻപ്, ഇത് വരെ കൊടുത്തത് 10 ജില്ലകളിൽ നിന്നായി 7569 പേരുടെ ലിസ്റ്റ്. നാല് ജില്ലകളിൽ നിന്ന് ഒരാള് പോലും ലിസ്റ്റിലുൾപ്പെട്ടിട്ടില്ല. നിയോജക മണ്ഡല അടിസ്ഥാനത്തിൽ 100 പേരെങ്കിൽ ഒരു വാര്‍ഡിൽ നിന്ന് പരമാവധി ഉൾപ്പെടുത്താനാകുക ഒന്നോ രണ്ടോ കുടുംബങ്ങളെ മാത്രമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ലിസ്റ്റെടുക്കാൻ പഞ്ചായത്തുകൾക്ക് ബുദ്ധിമുട്ടുണ്ടെന്നാണ് ബാക്കി ലിസ്റ്റ് ചോദിക്കുമ്പോൾ തദ്ദേശ ഭരണ വകുപ്പ് വിശദീകരണം. നടത്തിപ്പ് ടെണ്ടറെടുത്ത കേരളാ വിഷനെ കെ ഫോൺ ലിസ്റ്റ് ഏൽപ്പിക്കുകയും വീടുകളിലേക്ക് കേരളാ വിഷൻ കേബിൾ വലിച്ചിടുകയും ചെയ്തു. എന്നാൽ ഡാറ്റ കണക്ഷൻ എങ്ങനെ നൽകണമെന്നോ പരിപാലന ചെലവ് എവിടെ നിന്നെന്നോ ഇത് വരെ വ്യക്തമല്ല. ഉപഭോക്തക്കളിൽ നിന്ന് ഒപ്പിട്ട് വാങ്ങേണ്ട ഫോമിന് പോലും മാതൃകയുമില്ല.

by Midhun HP News | Mar 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയതിനു പ്രതികാരമായി ഭാര്യയുടെ കാമുകൻ്റെ ഭാര്യയെ വിവാഹം കഴിച്ച് ഭർത്താവ്. ബീഹാറിലാണ് സംഭവം. ഇരു ദമ്പതിമാർക്കും മക്കളുണ്ട്. രണ്ട് സ്ത്രീകളുടെയും പേര് ഒന്നാണ് എന്നതാണ് ഇതിലെ ഏറ്റവും രസകരമായ കാര്യം. ബീഹാറിലെ ഖഗാരിയയിലാണ് സംഭവം. 2009ൽ റൂബി ദേവിയും നീരജും തമ്മിൽ വിവാഹം കഴിച്ചു. ഇവർക്ക് നാല് മക്കളുണ്ടായി.

വർഷങ്ങൾക്കു ശേഷം മുകേഷ് എന്നയാളുമായി ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് നീരജ് മനസിലാക്കി. 2022 ഫെബ്രുവരിയിൽ മുകേഷും റൂബിയും വിവാഹിതരായി. ഇതറിഞ്ഞ നീരജ് ഭാര്യയെ മുകേഷ് തട്ടിക്കൊണ്ടുപോയെന്ന് കാട്ടി മുകേഷിനെതിരെ പൊലീസിൽ പരാതിപ്പെട്ടു. വില്ലേജ് പഞ്ചായത്തിൽ പ്രശ്നം പരിഹരിക്കപ്പെട്ടെങ്കിലും മുകേഷും റൂബിയും ഒളിച്ചോടി. മുകേഷ് രണ്ട് കുട്ടികളുടെ പിതാവാണ്. ഇയാളുടെ ഭാര്യയുടെ പേരും റൂബി എന്ന് തന്നെ. 2023 ഫെബ്രുവരിയിൽ നീരജ് മുകേഷിൻ്റെ ആദ്യ ഭാര്യ റൂബിയെ വിവാഹം കഴിച്ചു. പ്രതികാര നടപടിയായാണ് നീരജ് റൂബിയെ വിവാഹം ചെയ്തതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

by Midhun HP News | Mar 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. മുഖത്തിന് താത്ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ചാണ് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
‘വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൻ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്’.–മിഥുൻ പറഞ്ഞു. കോവിഡ് മുക്തിനേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് ഡോക്ടര്‍മാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബീന ആന്റണിയുടെ ഭർത്താവ് മനോജിനും മുൻപ് ഈ അസുഖം ബാധിച്ചിരുന്നു.

Recent Comments