by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കാസർഗോഡ് ബദിയടുക്ക ഏൽക്കാനയിലെ റബ്ബർ തോട്ടത്തിലെ ഷെഡ്ഡിൽ കൊല്ലം സ്വദേശിനിയായ നീതു ( 28) മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പൊതിഞ്ഞ നിലയിലാണ് ഉള്ളത്. യുവതിയുടെ കൂടെയുണ്ടായിരുന്ന ആന്റോ (40) എന്നയാളെ കാണ്മാനില്ല. മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുള്ളതായാണ് സൂചന. 42 ദിവസം മുമ്പ് കൊല്ലത്തുനിന്നും കാസർകൊട്ടെ എല്കാനയിൽ ടാപ്പിങ് തൊഴിലിനായി എത്തിയതാണ് സരിതയും ആന്റോയും.

ഇവർ താമസിച്ചുവന്നിരുന്ന ഷെഡിന്റെ പരിസരത്ത് മറ്റു വീടുകൾ ഒന്നും ഉണ്ടായിരുന്നില്ല. മൂന്ന് ദിവസമായി ഇവരെ കാണാതായിരുന്നു. ഷെഡ്ഡിൽ നിന്നും ദുർഗന്ധം പുറത്തേക്ക് വന്നതോടെയാണ് മരണം പുറത്തറിഞ്ഞത്. സംഭവസ്ഥലത്ത് ബദിയടുക്ക പൊലീസും രഹസ്യ അന്വേഷണ വിഭാഗവും എത്തിയിട്ടുണ്ട്.
by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലന് ജാമ്യം. ഉപാധികളോടെ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആറുമാസത്തേക്ക് പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നാണ് പ്രധാന ഉപാധി. ഗ്രീഷ്മ കൊലപാതികയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലിസ് കുറ്റപത്രത്തിലുണ്ട്. കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

വിഷം നൽകിയ കുപ്പി പ്രതികള്‍ വീടിന് ദൂരയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും ഇത് തെളിവെടുപ്പിൽ കണ്ടെടുക്കുകയും ചെയ്തിരുന്നു. രണ്ടാം പ്രതി സിന്ധുവിന് ഹൈക്കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 14 നാണ് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25 ന് മരിക്കുകയും ചെയ്തു. ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കൊച്ചി നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ചവര്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ നിഖില്‍, ശ്രേയ എന്നിവരാണ് പിടിയിലായത്. ഉഡുപ്പിയിലെ താമസസ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയത്. ബൈക്കില്‍ കൊച്ചിയിലെത്തി മോഷണം നടത്തുകയായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് നെട്ടൂരിലെ പെറ്റ് ഹൈവ് എന്ന കടയില്‍ നിന്ന് ബൈക്കില്‍ എത്തിയ യുവതിയും യുവാവും നായക്കുട്ടിയെ മോഷ്ടിച്ചത്. കടയിലെത്തിയ ഇവര്‍ ഒരു പൂച്ചക്കുട്ടിയെയായണ് ആവശ്യപ്പെട്ടതെന്ന് കടയുടമ പറഞ്ഞു. എന്നാല്‍ പൂച്ചക്കുട്ടിയെ കിട്ടാത്തതിനെ തുടര്‍ന്ന് അവര്‍ കടയില്‍ നിന്ന് പോകുകയും ചെയ്തു. ഏറെ നേരം കഴിഞ്ഞാണ് നായക്കുട്ടിയെ കാണാതായത് കടയുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബൈക്കിലെത്തിയ യുവതിയും യുവാവും നായയെ മോഷ്ടിച്ച് കൊണ്ടുപോകുന്നത് കണ്ടത്. പിന്നീട് കടയുടമ പനങ്ങാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പേരെടുത്തു പറഞ്ഞുള്ള പ്രഖ്യാപനങ്ങളില്ല. സംസ്ഥാനങ്ങൾക്കുള്ള പലിശരഹിത വായ്പയിലൂടെ ലഭിക്കുന്ന തുകയും കേന്ദ്രാവിഷ്കൃത പദ്ധതികളുമാണ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കാൻ കഴിയുക.
സിൽവർലൈൻ പദ്ധതിക്ക് എത്രയും വേഗം അനുമതി നൽകണമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റിനു മുന്നോടിയായി കേന്ദ്രത്തിനു നൽകിയ കത്തിൽ അഭ്യർഥിച്ചിരുന്നെങ്കിലും പരിഗണന ലഭിച്ചില്ല. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ന്റെ പ്രഖ്യാപനം ബജറ്റിലുണ്ടായില്ല.
പിരിക്കുന്ന ജിഎസ്ടിയുടെ 60% വിഹിതം നല്‍കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ പകുതി വീതമാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനും ലഭിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചു വർഷത്തേക്കു നീട്ടണമെന്നും, കോവിഡ് കാരണം മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പ്രത്യേക പാക്കേജ്, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ബജറ്റിൽ അവയൊന്നും ഇടംപിടിച്ചില്ല.
by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ കാറുകള്‍ വാങ്ങി സര്‍ക്കാര്‍. എട്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങിയത്. നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഇതേവിഭാഗത്തിലുള്ള കാര്‍ വാങ്ങിയിരുന്നു.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, കൃഷിമന്ത്രി പി. പ്രസാദ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കായാണ് കാറുകള്‍ വാങ്ങുന്നത്. ഇതിനൊപ്പം ചിഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയിട്ടുണ്ട്.

2021 മേയില്‍ മന്ത്രിമാര്‍ക്കനുവദിച്ച ഔദ്യോഗികവാഹനങ്ങള്‍ ഒരുലക്ഷം മുതല്‍ 1.5 ലക്ഷം കിലോമീറ്റര്‍വരെയാണ് ഓടിയത്. ഇത് പരിഗണിച്ചാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് വിശദീകരണം. മന്ത്രി മുഹമ്മദ് റിയാസിന് കീഴിലുള്ള ടൂറിസം വകുപ്പിനാണ് ഔദ്യോഗിക വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ചുമതലയുള്ളത്. ധനമന്ത്രി ബാലഗോപാല്‍ ഒഴികെ എല്ലാവരും പുതിയ വാഹനം ടൂറിസം വകുപ്പില്‍നിന്ന് ഏറ്റുവാങ്ങി.
by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബെംഗളൂരു: ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെ പരിക്കേറ്റ സഞ്ജു സാംസണ്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ടെസ്റ്റ്. ഇതോടെ മാര്‍ച്ച് 17 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

ജനുവരി മൂന്നിന് നടന്ന ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ സഞ്ജുവിന്റെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ താരത്തിന് പരമ്പര നഷ്ടമായി. പിന്നാലെ ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലും പരിക്ക് കാരണം താരത്തെ പരിഗണിച്ചിരുന്നില്ല. തുടര്‍ന്ന് ഫിസിയോ തെറാപ്പിയും വ്യായാമങ്ങളും വിശ്രമവുമായി എന്‍സിഎയില്‍ ആഴ്ചകളോളം ചെലവഴിച്ച ശേഷമാണ് സഞ്ജു ഇപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുന്നത്.
Recent Comments