by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശ്രീനഗര്‍: ജമ്മു – കശ്മീരിലുണ്ടായ അതിശക്ത ഹിമപാതത്തില്‍ രണ്ട് വിദേശ പൗരന്മാര്‍ മരിച്ചു. 19 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തി. ഗുല്‍മാര്‍ഗിലെ പ്രശസ്തമായ സ്‌കീയിങ് റിസോര്‍ട്ടിലെ അഫര്‍വത് കൊടുമുടിയിലാണ് ഹിമപാതമുണ്ടായത്. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്താല്‍ രക്ഷാപ്രവര്‍ത്തകരുടെ സംഘം അപകടസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായി ബാരാമുല്ല എസ്എസ്പി അറിയിച്ചു.

വിദേശത്തുനിന്നെത്തിയ വിനോദ സഞ്ചാരികളാണ് മരിച്ച രണ്ടുപേരും. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. രക്ഷപ്പെടുത്തിയ 19 പേരും വിദേശികളാണ്. രക്ഷാപ്രവര്‍ത്തനം കൃത്യമസമയത്ത് നടന്നതിനാല്‍ കൂടുതല്‍ പേരെ രക്ഷപ്പെടുത്താനായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബംഗളരൂ: മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രതി കഞ്ചാവ് ലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ബംഗളുരുവില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

26 കാരനായ പ്രതിയും പെണ്‍കുട്ടിയുടെ അമ്മയും ഒരുവര്‍ഷമായി ബന്ധത്തിലായിരുന്നെന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ചതിന് യുവാവിനൊപ്പമായിരുന്നു താമസമെന്നും പൊലീസ് പറഞ്ഞു. യുവതിക്ക് വസ്ത്രനിര്‍മ്മാണ ശാലയിലായിരുന്നു ജോലി. ഈ സമയത്ത് പ്രതിയാണ് കുഞ്ഞിനെ പരിചരിച്ചിരുന്നത്.
ചൊവ്വാഴ്ച യുവതി ജോലിക്ക് പോയ സമയത്ത് കഞ്ചാവ് ലഹരിയിലായ യുവാവ് കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുതിർന്ന പൗരന്മാരുടെ നിക്ഷേപ പദ്ധതി പരിധി 30 ലക്ഷമായി ഉയർത്തി. നേരത്തെ 15 ലക്ഷമായിരുന്ന പരിധിയാണ് നിലവിൽ 30 ലക്ഷം രൂപയാക്കിരിക്കുന്നത്. 60 വയസ് പിന്നിട്ട മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് ഇത്. ആദായ നികുതി വകുപ്പിന്റെ 80 സി പ്രകാരം നികുതി ഇളവ് കിട്ടുന്ന പദ്ധതിയാണ് ഇത്. പദ്ധതിപ്രകാരം നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1,000 രൂപയായിരുന്നു. നിക്ഷേപിക്കാവുന്ന ഏറ്റവും കൂടിയ തുക നേരത്തെ 15 ലക്ഷമായിരുന്നു. ഇതാണ് നിലവിൽ 30 ലക്ഷമാക്കി ഉയർത്തിയത്.

മുതിർന്ന പൗരന്മാരുടെ നിക്ഷപ പദ്ധതിയുടെ പലിശ നിരക്ക് 8% ആക്കി ഉയർത്തിയിരുന്നു. അഞ്ച് വർഷമാണ് പദ്ധതി കാലയളവ്. നിക്ഷേപകന് വേണമെങ്കിൽ മൂന്ന് വർഷം കൂടി പദ്ധതി നീട്ടിയെടുക്കാവുന്നതാണ്. ഓരോ ക്വാർട്ടറിലും ലഭിക്കുന്ന പലിശ വാങ്ങിയില്ലെങ്കിൽ അതിന് പ്രത്യേകം പലിശ ലഭിക്കുന്നതല്ല. ബാങ്ക് വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ ഈ പദ്ധതിയിൽ പങ്കാളികളാകാം. വയസ് തെളിയിക്കുന്ന രേഖ, അഡ്രസ് പ്രൂഫ്, തിരിച്ചറിയൽ രേഖ എന്നിവ നൽകി നിക്ഷേപം ആരംഭിക്കാം.
by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനത്തെ സ്വർണവില ഉയർന്നു. ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട് എന്നിവയുടെ വില വര്ധിക്കുമെന്ന പ്രഖ്യാപനം വന്നതിനു ശേഷമാണു വില വർധന. സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ വ്യത്യാസം വന്നിട്ടില്ലെങ്കിലും ഇറക്കുമതി ചെയ്യുന്ന സ്വർണാഭരണങ്ങളുടെ നികുതി 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി ഉയർന്നിട്ടുണ്ട്. മൂന്ന് ശതമാനം നികുതി ഉയർന്നതും രൂപയുടെ വിനിമയത്തിലുള്ള വ്യത്യാസവുമാണ് സംസ്ഥാനത്ത് വില ഉയരാൻ കാരണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ട്രഷറർ അഡ്വ എസ്.അബ്ദുൽ നാസർ പറഞ്ഞു. വെള്ളിയുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനം ഉയർത്തിയിട്ടുണ്ട്. ബജറ്റ് പ്രഖ്യാപിക്കുന്നതിന് മുൻപ് വെള്ളിയുടെ വില 69000 രൂപയായിരുന്നു. എന്നാൽ ബജറ്റിന് ശേഷം ഇത് 72480 രൂപയായി ഉയർന്നിട്ടുണ്ട്. ഒരു കിലോ വെള്ളിയുടെ വിലയിൽ 3450 രൂപയുടെ വ്യത്യാസമാണ് ഉണ്ടാവുക എന്ന് അഡ്വ എസ്.അബ്ദുൽ നാസർ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്ന് വിപണിയിലെ വില 42,200 രൂപയായിരുന്നു. ബജറ്റിന് ശേഷം 200 രൂപയുടെ കൂടി വർധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ സ്വർണത്തിന്റെ വില ഇതോടെ 400 രൂപ ഇന്ന് വർദ്ധിച്ചു. 42,400 രൂപയാണ് നിലവിൽ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് ഉച്ചയ്ക്ക് 25 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5300 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഇന്ന് വീണ്ടും ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4380 രൂപയാണ്.
by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സി.പി.ഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം മേഖലയിൽ (ബൂത്ത് നമ്പർ 159 ൽ) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമുവിന്റെ നേതൃത്വത്തിൽ അവസാന ഘട്ട ഗൃഹസന്ദർശനം നടത്തി. എൽ.സി അംഗം എസ് സതീഷ് കുമാർ, വാർഡ് കൗൺസിലർ ഒ.പി ഷീജ, ബ്രാഞ്ച് സെക്രട്ടറി എസ് സുജിൻ, ബ്രാഞ്ച് അംഗങ്ങളായ എസ്.എസ് ബൈജു, രവീന്ദ്രൻ, എസ് ഇന്ദ്രജിത്ത്, എസ് രഞ്ജിത്ത്, ജി അമ്പിളി, അഖിൽ ദാസ്, അഖിൽ കെ പ്രസാദ്, ആർ കൃഷ്ണ പ്രസാദ്, എം.ജി മഹി, അമൽ രാജ്, അക്ഷയ്, ഷീബ എന്നിവർ പങ്കെടുത്തു.

by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുസ്ലീം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് ടി.ഇ അബ്ദുള്ള അന്തരിച്ചു. 74 വയസായിരുന്നു. അർബുദ ബാധിതനായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കാസർഗോഡ് നഗരസഭാ ചെയർമാൻ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
Recent Comments