by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാൻ കാർഡ് തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും. കെ വൈ സി ലളിത വത്കരിക്കുമെന്നും ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
5 ജി സേവനം വ്യാപകമാക്കും, 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും. ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങൾക്കും, ചാരിറ്റബിൾ സൊസൈറ്റികൾക്കും രേഖകൾ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറിൽ സൗകര്യമൊരുക്കും.
ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി. 2013 – 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ പറഞ്ഞു.

തീരമേഖലയ്ക്ക് 6000 കോടി രൂപ അനുവദിക്കും, മത്സ്യ ബന്ധന മേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി നടപ്പാക്കും, ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വർഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവയ്ക്കും, മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഏകലവ്യ സ്കൂളുകൾ കൂടുതൽ സ്ഥാപിക്കും. 38800 അധ്യാപികരെ നിയമിക്കും. സഹകരണ സ്ഥാപനങ്ങൾക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നു. നിലവിലെ 157 മെഡിക്കൽ കോളേജുകൾക്ക് അനുബന്ധമായി 157 നഴ്സിങ് കോളേജുകളും സ്ഥാപിക്കും. അരിവാൾ രോഗം നിർമ്മാർജനം ചെയ്യും. ആരോഗ്യമേഖലയിലെ ഗവേഷണം വിപുലമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ത്യ വ്യവസായ രംഗത്ത് നവീകരിക്കപ്പെട്ട രാജ്യമായി. പിഎഫ് അംഗത്വമെടുത്തവരുടെ എണ്ണം ഇരട്ടിയായി. രാജ്യം ശരിയായ ദിശയിൽ മുന്നേറുന്നുവെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ലോകം ഇന്ത്യയുടെ വളർച്ച അംഗീകരിച്ചുവെന്ന് ബജറ്റ് പ്രസംഗത്തിൽ നിർമലാ സീതാരാമൻ പറഞ്ഞു. ഇന്ത്യ ലോകത്ത് വേഗം വളരുന്ന രാജ്യമാണെന്നും മാന്ദ്യത്തിനിടയിലും ഇന്ത്യ മുന്നേറ്റം നടത്തിയെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.
അടുത്ത മൂന്ന് വർഷത്തെ വളർച്ചയുടെ ബ്ലൂ പ്രിന്റാകും ബജറ്റെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. ജനതയുടെ സാമ്പത്തിക സുരക്ഷം ഉറപ്പാക്കുമെന്നും എല്ലാവർക്കും വികസനമെന്നതാണ് സർക്കാർ നയമെന്നും ധനമന്ത്രി പറഞ്ഞു. വ്യവസായ രംഗത്ത് ഇന്ത്യ നവീകരിക്കപ്പെട്ടു. ഹരിത വികസനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. നീലഗിരി തൊപ്പക്കാട് വനത്തിൽ വിറകു ശേഖരിക്കാൻ പോയ ആദിവാസി യുവതി മാരിയെയാണ് കടുവ ആക്രമിച്ചു കൊന്നത്. വിറകു ശേഖരിക്കാൻ പോയ മാരിയെ കാണാത്തതിനാൽ തിരച്ചിൽ നടത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വര്‍ക്കലയില്‍ മൂന്ന് വയസുകാരിക്ക് ക്രൂരമര്‍ദനം. അങ്കണവാടിയില്‍ പോകാന്‍ മടി കാണിച്ചതിനാണ് കുട്ടിക്ക് ക്രൂരമര്‍ദനമേറ്റത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അമ്മയ്ക്ക് എതിരെ കേസ് എടുത്തതായി വര്‍ക്കല പൊലീസ് പറഞ്ഞു.
കുഞ്ഞിനെ അമ്മൂമ്മ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസിയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. കുഞ്ഞിനെ രക്ഷിതാക്കള്‍ പതിവായി മര്‍ദ്ദിക്കാറുള്ളതായും നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ അച്ഛനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബിരുദ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കോളജുകളുടെ പ്രവർത്തനസമയം രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെയാക്കാനുള്ള നിർദേശവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് നിർദേശം അവതരിപ്പിച്ചത്. അധ്യാപകരുടെ ജോലി ഭാരത്തിൽ മാറ്റം വരുത്താതെ ഇത് നടപ്പാക്കാനാകണമെന്ന് മന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു.
സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് അധ്യാപകർക്ക് കോളജിൽ എത്താം. വിദ്യാർഥികൾക്ക് ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങൾ കൂടുതൽ സമയം പ്രയോജനപ്പെടുത്താനാണ് രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ കോളജുകൾ പ്രവർത്തിക്കണമെന്ന നിർദേശം മുന്നോട്ടുവെക്കുന്നത്. ബിരുദ കോഴ്സുകൾ നിലവിലെ മൂന്ന് വർഷത്തിൽനിന്ന് നാല് വർഷത്തിലേക്ക് മാറുന്നതിനനുസൃതമായാണ് പാഠ്യപദ്ധതിയിലും മാറ്റം കൊണ്ടുവരുന്നത്. പാഠ്യപദ്ധതി പരിഷ്കരണത്തിന് സർവകലാശാലകൾക്ക് ഉപയോഗപ്പെടുത്താവുന്ന മാതൃക മാർച്ചിനകം തയാറാക്കാനും മന്ത്രി നിർദേശിച്ചു.

ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇഷ്ടപ്രകാരം നിശ്ചിത ക്രെഡിറ്റ് ഭാഷ, മാനവിക വിഷയങ്ങളിൽ പൂർത്തിയാക്കാൻ സാധ്യമാകുന്ന രീതിയിൽ പാഠ്യപദ്ധതിയിൽ മാറ്റവും കരിക്കുലം കമ്മിറ്റി നിർദേശിച്ചു.
സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കുമ്പോൾ തന്നെ ആഴ്ചയിൽ അഞ്ച് ദിവസമായി 35 മണിക്കൂറിൽ കുറയാത്ത കാമ്പസ് സാന്നിധ്യം അധ്യാപകർ ഉറപ്പാക്കണം. വിദ്യാർഥികൾക്ക് ആഴ്ചയിൽ 48 മണിക്കൂർ കാമ്പസ് സൗകര്യം ഉറപ്പാക്കണം. ഇതിൽ 22 മുതൽ 25 വരെ മണിക്കൂർ നേരിട്ടുള്ള ക്ലാസ് ലഭ്യമാക്കണം. അവശേഷിക്കുന്ന സമയം ലാബ്, ലൈബ്രറി ഉൾപ്പെടെ മറ്റ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാം. വിദ്യാർഥികൾക്ക് അധിക ക്രെഡിറ്റ് നേടാൻ വർഷത്തിൽ രണ്ട് സെമസ്റ്ററിന് പുറമെ വേനലവധിക്കാലത്ത് ഫാസ്റ്റ് ട്രാക്ക് സെമസ്റ്റർ രീതിയും നിർദേശിച്ചിട്ടുണ്ട്.
by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഫെബ്രുവരി 1 മുതൽ 28 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 1 മുതൽ 4 വരെയും 13 മുതൽ 17 വരെയും 27, 28 തീയതികളിലും രാവിലെ എട്ടു മുതൽ ഒരു മണിവരെ പ്രവർത്തിക്കും. ഈ ജില്ലകളിൽ ഫെബ്രുവരി 6 മുതൽ 11 വരെയും 20 മുതൽ 25 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം ഏഴ് വരെയും പ്രവർത്തിക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്ന ജില്ലകളിൽ ഫെബ്രുവരി 6 മുതൽ 11 വരെയും ഫെബ്രുവരി 20 മുതൽ 25 വരെയും രാവിലെ എട്ടു മുതൽ ഒരു മണിവരെ പ്രവർത്തിക്കും. 1 മുതൽ 4 വരെയും 13 മുതൽ 17 വരെയും ഫെബ്രുവരി 27, 28 തീയതികളിലും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം ഏഴ് വരെയും പ്രവർത്തിക്കും.
ഫെബ്രുവരിയിൽ നീല കാർഡ് ഉടമകൾക്ക് ഒരു അംഗത്തിന് രണ്ടു കിലോ അരി വീതവും വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി വീതവും ലഭ്യമാക്കുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

by Midhun HP News | Feb 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രണ്ടാഴ്ച്ചക്കുള്ളിൽ എട്ട് മോഷണങ്ങൾ നടത്തി മുങ്ങിയ തിരുവനന്തപുരം പാറശാല മുര്യങ്കര നെടുപ്പഴിഞ്ഞി വീട്ടിൽ മല്ലിക എന്ന വനജകുമാരിയെ(45) തമിഴ്നാട്ടിൽ നിന്ന് പിടികൂടി. നെയ്യാറ്റിൻകര, പാറശാല, വെള്ളറട പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇവർ. കഴിഞ്ഞ 16ന് രാവിലെ 10ന്
നെടിയാംകോട്ടിലെ മോഷണത്തിന് ശേഷം ഓട്ടോയിൽ ധനുവച്ചപുരത്തെത്തി, അവിടെ
നിന്നും മൊബൈൽ ഫോണും 4,000 രൂപയും ബാങ്ക് രേഖകളുമടങ്ങുന്ന പേഴ്സ് കവർന്ന്
കടന്നു കളയുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഉദിയൻകുളങ്ങരയിലെ ഒരു വീട്ടിൽ
നിന്ന് 35,000 രൂപയും രണ്ടു പവന്റെ സ്വർണമാലയും മോഷ്ടിച്ചതിന് ഇവരുടെ പേരിൽ
പാറശാല പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ പിടിയിലാവുന്നതിനിടെ എട്ട്
മോഷണങ്ങൾ നടത്തി. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്
ചെയ്തു.

Recent Comments