by Midhun HP News | Jan 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന സ്നേഹപൂർവം പദ്ധതിയുടെ 2022 – 23 അധ്യയന വർഷത്തെ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള കാലയളവ് ജനുവരി 21 വരെ ദീർഘിപ്പിച്ചു. 2022 ഡിസംബർ 26 നകം അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത സ്‌കൂളുകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷ സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടുകൾ ഫെബ്രുവരി 28 നകം തന്നെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫിസിൽ ലഭ്യമാക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: http://kssm.ikm.in

by Midhun HP News | Jan 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നാളെയുടെ താരങ്ങളെ തേടി കായിക യുവജന കാര്യാലയം. തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലെ 6 മുതൽ 11 വരെ ക്ലാസുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ഈ മാസം 27 മുതൽ ആരംഭിക്കും. സംസ്ഥാന തല മെഡൽ നേടിയവർക്ക് മാത്രമേ 9, 10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ലഭിക്കൂ. ഫെബ്രുവരി 16 ന് സെലക്ഷൻ ട്രയൽസ് അവസാനിക്കും. രാവിലെ 8 മണിയാണ് റിപ്പോർട്ടിംഗ് ടൈം. ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ഇതിനൊപ്പം ഉണ്ടാവില്ല. ട്രയൽസിനെത്തുന്ന കുട്ടികൾ ജനന സർട്ടിഫിക്കറ്റും രണ്ട് ഫോട്ടോയും ആധാർ കാർഡും കരുതണം.

by Midhun HP News | Jan 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലോട്: ചരിഞ്ഞ കുട്ടിയാനയ്ക്കരികിൽ നിലയുറപ്പിച്ച അമ്മയാന ഉൾവനത്തിലേക്കു മടങ്ങിയതോടെ കുട്ടിയാനയുടെ ജഡം വനംവകുപ്പ് ഏറ്റെടുത്തു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ജഡത്തിനു സമീപം ഒന്നര ദിവസത്തോളം തുടർന്ന അമ്മയാന ഉപേക്ഷിച്ചു മടങ്ങിയ സ്ഥലത്തിനു സമീപം ആയിരുന്നു പോസ്റ്റ് മോർട്ടം നടത്തിയതും ചിത ഒരുക്കി കുട്ടിയാനയെ സംസ്കരിച്ചതും. മുഖം കൊണ്ടുരുമ്മിയും തുമ്പിക്കൈ കൊണ്ട് തലോടിയും ചിന്നം വിളിച്ചും അമ്മയാന പ്രതീക്ഷ വറ്റാതെ ജഡത്തിനു സമീപം തുടർന്നതു കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. കുട്ടിയാന ഉണരുമെന്ന അമ്മയാനയുടെ കാത്തിരിപ്പ് ഇന്നലെ രാവിലെ പതിനൊന്നോടെ അവസാനിച്ചു.

പാലോട് വനം റേഞ്ചിലെ കല്ലാർ സെക്‌ഷനിൽ വിതുര തലത്തൂതക്കാവ് കല്ലൻകുടി മുരിക്കുംകാലയിൽ ശനിയാഴ്ച രാത്രിയോടെ സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഞായറാഴ്ച മുഴുവനും പിറ്റേന്നുമായി ഏതാണ്ടു 40 മണിക്കൂറോളം ഭക്ഷണം കഴിക്കാതെയാണ് അമ്മയാന ജഡത്തിനു സമീപം തുടർന്നത്. ജഡത്തിന് അരികിൽ നിന്നും അമ്മ മാറി സുരക്ഷ ഉറപ്പു വരുത്തിയ ശേഷം ഏറെ വൈകാതെ വനം വകുപ്പ് സ്ഥലം തങ്ങളുടെ നിയന്ത്രണത്തിലാക്കി. പിന്നാലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിറിനറി സർജൻ ഡോ. എസ്.വി. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പോസ്റ്റ് മോർട്ടം നടത്തി.
വാൽ ഇല്ലാത്ത വൈകല്യം ബാധിച്ച ആന ആണു ചരിഞ്ഞതെന്നും രണ്ടര വയസ്സു പ്രായമുള്ള കുട്ടിക്കൊമ്പൻ ആണെന്നും പാലോട് വനം റേഞ്ച് ഓഫിസർ എസ് രമ്യ പറഞ്ഞു. ആന്തരിക അവയവങ്ങളിൽ പലതും തകരാറിലായിരുന്നു. ശ്വാസകോശം പൊട്ടിയ അവസ്ഥയിൽ ആയിരുന്നു. ജന്മനാ തന്നെ ഒന്നിൽ കൂടുതൽ വൈകല്യങ്ങൾ ഉള്ള ആന ആയിരുന്നു എന്നാണു സൂചന. മരണം സ്വാഭാവികം ആണെന്നും ദുരൂഹത എന്തെങ്കിലും ഉണ്ടെങ്കിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ പറയാൻ സാധിക്കൂ എന്നാണു വനം വകുപ്പിന്റെ പക്ഷം
by Midhun HP News | Jan 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ : വിസ്ഡം സ്റ്റുഡൻസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൗമാരക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി ‘ഇൻസ്പെയർ 2023’ എന്ന പേരിൽ പഠന ക്ലാസും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. നഗരൂർ അൽ-ഫലാഹ് മദ്രസ്സാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മദ്രസ്സാ അദ്ധ്യാപകർക്കായുള്ള ട്രെയിനിംഗും സംഘടിപ്പിച്ചു. പരിപാടി അൽ-ഫലാഹ് ട്രസ്റ്റ് ചെയർമാൻ എം.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങൽ സോൺ വിസ്ഡം മദ്രസ്സാ കൺവീനർ മനാഫ് പാലാംകോണം അധ്യക്ഷനായി.

രണ്ട് വേദികളിലായി നടന്ന പ്രോഗ്രാമിൽ ട്രെയ്നറും ഫറൂഖ് കോളേജ് പ്രൊഫസറുമായ ഡോ. ജൗഹർ മുനവ്വർ, എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ഡോ.സഫീറുദ്ദീൻ നഗരൂർ, പാലാംകോണം സലഫി മസ്ജിദ് ഇമാം അമീൻ പൂന്തുറ എന്നിവർ വിവിധ സെഷനുകളിലായി ക്ലാസ്സെടുത്തു. അഡ്വ.ഷാജഹാൻ, മാഹീൻകുട്ടി, അമൽ അഹ് മദ് എന്നിവർ സംസാരിച്ചു.
by Midhun HP News | Jan 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂര്‍: അടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുമെങ്കില്‍ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നല്‍കുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനത്ത് എവിടെ കലോത്സവം നടന്നാലും ഇറച്ചി എത്തിക്കാന്‍ സന്നദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ് എന്നിവര്‍ പറഞ്ഞു.

അടുത്ത വര്‍ഷം മുതല്‍ കലോത്സവത്തില്‍ നോണ്‍ വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വൻ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നത്. നേരത്തെ മുതൽ തുടരുന്നത് വെജിറ്റേറിയന്‍ രീതിയാണ്. എന്തായാലും അടുത്ത വര്‍ഷം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കേണ്ടവര്‍ക്ക് അതിനുള്ള അവസരം ഉണ്ടാകും. കായിക മേളയ്ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കൊടുക്കുന്നുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ച് ഇതിനു പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി ഇറച്ചി നല്‍കാന്‍ സന്നദ്ധത അറിയിച്ചത്.
by Midhun HP News | Jan 18, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ എൻഎച്ച് റോഡിൽ നിന്നും 100 മീറ്റർ മാറി (ആറ്റിങ്ങൽ ഐ ടി ഐ റോഡിന് എതിർവശം) ഉള്ള റോഡ് 15 മീറ്റർ ഫ്രണ്ടേജ് ഓടു കൂടിയ 16 സെന്റ് വസ്തു വില്പനയ്ക്ക്.

Recent Comments