by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്തെ മൂന്നു സര്ക്കാര് ലോ കോളജ് പ്രിന്സിപ്പല്മാരുടെ നിയമനം റദ്ദാക്കി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം, തൃശൂര്, എറണാകുളം ലോ കോളജ് പ്രിന്സിപ്പല്മാരുടെ നിയമനമാണ് റദ്ദാക്കിയത്. യുജിസി മാനദണ്ഡപ്രകാരമല്ല ഇവരുടെ നിയമനമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കണ്ടെത്തി. തിരുവനന്തപുരം ലോ കോളജിലെ പ്രിന്സിപ്പല് ബിജുകുമാര്, തൃശൂര് ലോ കോളജിലെ പി ആര് ജയദേവന്, എറണാകുളം ലോ കോളജിലെ പ്രിന്സിപ്പല് ബിന്ദു എം നമ്പ്യാര് എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്. മാനദണ്ഡങ്ങള് അനുസരിച്ച് സെലക്ഷന് പാനല് രൂപീകരിച്ച് പുതിയ നിയമനങ്ങള് നടത്താന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിര്ദേശം നല്കി.
പ്രിന്സിപ്പല് നിയമനങ്ങള് ചോദ്യം ചെയ്ത് എറണാകുളം ലോ കോളജ് അധ്യാപകനായ ഗിരിശങ്കര് നല്കിയ പരാതിയിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. അര്ഹരായ, യോഗ്യതയുള്ള മുഴുവന് അപേക്ഷകരെയും പരിഗണിച്ചു കൊണ്ട്, അവരുടെ യോഗ്യാതാമാനദണ്ഡങ്ങള് കൃത്യമായി വിശകലനം ചെയ്ത് സെലക്ഷന് കമ്മിറ്റി പുതിയ നിയമനം നടത്താനാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുള്ളത്.

by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഭോപ്പാല്: വിമാനം ക്ഷേത്രത്തിന് മുകളില് ഇടിച്ചിറങ്ങി തകര്ന്ന് പൈലറ്റ് മരിച്ചു. മധ്യപ്രദേശിലെ റേവയിലാണ് സംഭവം. പുലര്ച്ചെയാണ് അപകടം ഉണ്ടായതെന്ന് റേവ പൊലീസ് സൂപ്രണ്ട് നവനീത് ബാസിന് അറിയിച്ചു. പരിശീലന വിമാനമാണ് അപകടത്തില്പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിന് സാരമായ പരിക്കേറ്റു. ചോര്ഹട്ട എയര് സ്ട്രിപ്പില് നിന്നും വന്ന സ്വകാര്യ എയര് ക്രാഫ്റ്റ്, ദുമ്രി ഗ്രാമത്തിലെ ക്ഷേത്രത്തിന്റെ താഴികക്കുടത്തില് ഇടിച്ചാണ് തകര്ന്നത്.
പരിക്കേറ്റ സഹപൈലറ്റിനെ സഞ്ജയ് ഗാന്ധി മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു. മോശം കാലാവസ്ഥയും കനത്ത മഞ്ഞുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് സൂപ്രണ്ട് നവനീത് ബാസിന് പറഞ്ഞു.

by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം നഗരത്തിലെ സഞ്ചാര സംവിധാനങ്ങള് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത 30 വര്ഷത്തേക്കുള്ള സമഗ്ര മൊബിലിറ്റി പദ്ധിതി അവതരിപ്പിക്കാനൊരുങ്ങി കൊച്ചി മെട്രോ റെയില് കോര്പ്പറേഷന്. പദ്ധതിയുടെ ഭാഗമായുള്ള പ്രാഥമികപഠനം ആരംഭിച്ചു. കെ.എം.ആര്.എല്ന്റെ നേതൃത്വത്തില് അര്ബന് മാസ് ട്രാന്സിറ്റ് കമ്പനിയാണ് പഠനം നടത്തുന്നത്. പദ്ധതിയെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള് ചേംബറില് ചേര്ന്ന യോഗത്തില് കെ.എം.ആര്.എല് പ്രതിനിധികള് വിശദീകരിച്ചു.
തിരുവനന്തപുരം കോര്പ്പറേഷന്, നെയ്യാറ്റിന്കര നഗരസഭ, മംഗലപുരം, അണ്ടൂര്കോണം, വിളപ്പില്, വിളവൂര്ക്കല്, പള്ളിച്ചല്, കല്ലിയൂര്, വെങ്ങാനൂര്, ബാലരാമപുരം പഞ്ചായത്തുകള് എന്നിവിടങ്ങളാണ് പദ്ധതി പ്രദേശം. ഇത് കൂടാതെ ആറ്റിങ്ങല്, നെടുമങ്ങാട് നഗരസഭകള്, ചിറയിന്കീഴ്, അഴൂര്, മുദാക്കല്, പോത്തന്കോട്, മലയിന്കീഴ്, വെമ്പായം, കരകുളം, അരുവിക്കര, കാട്ടാക്കട, കഠിനംകുളം, മാറനല്ലൂര് പഞ്ചായത്തുകള് എന്നിവ പദ്ധതിയുടെ സ്വാധീന മേഖലയായും നിശ്ചയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില് നഗരത്തിലെ ജനസംഖ്യ, റോഡ്, റെയില് സൗകര്യങ്ങള് എന്നിവ പഠിച്ച് അടുത്ത മുപ്പത് വര്ഷത്തിനിടെ ഉണ്ടാകാനിടയുള്ള വികസന പ്രവര്ത്തനങ്ങള് കൂടി കണക്കിലെടുത്ത് സമഗ്ര പദ്ധതിക്ക് രൂപം നല്കും.
മാര്ച്ച് 31 നകം പഠനം പൂര്ത്തിയാക്കാനാണ് ശ്രമമെന്ന് കെ.എം.ആര്.എല് പ്രതിനിധികള് പറഞ്ഞു. നഗരത്തിലെ യാത്ര സൗകര്യങ്ങള് മെച്ചപ്പെടുത്തുക, പൊതുഗതാഗത സംവിധാനങ്ങള് വര്ധിപ്പിക്കുക, പാര്ക്കിംഗ് സൗകര്യങ്ങള് മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. യോഗത്തില് തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്, കോര്പ്പറേഷന് ഉള്പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര് തുടങ്ങിയവരും പങ്കെടുത്തു.
by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ജി അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്ട്ടൂണ് പരമ്പരയിലെ രാമു എന്ന കഥാപാത്രമായിരുന്ന ആര്ട്ടിസ്റ്റ് ശബരിനാഥ് അന്തരിച്ചു. 87 വയസായിരുന്നു. ത്യക്കാക്കരയിലെ വസതിയിലായിരുന്നു അന്ത്യം. 1961 മുതലാണ് മാത്യഭൂമി ആഴ്ച്ചപ്പതിപ്പില് ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാർട്ടൂൺ പരമ്പര ആരംഭിക്കുന്നത്. ഇതിലെ നായക കഥാപാത്രമായിരുന്നു രാമു. തന്റെ ഉറ്റ സുഹൃത്തായ ശബരിനാഥിനെ തന്നെ അരവിന്ദൻ രാമു എന്ന കഥാപാത്രമാക്കുകയായിരുന്നു. കാര്ട്ടൂണിലെ എല്ലാ കഥാപാത്രങ്ങളും അരവിന്ദന്റെ സുഹ്യത്തുക്കളോ, പരിചയക്കാരോ ആയിരുന്നു. 13 വർഷമാണ് ഈ കാർട്ടൂൺ പരമ്പര പ്രസിദ്ധീകരിച്ചത്.

ശബരീനാഥ് ആദ്യ കാലങ്ങളില് കാര്ട്ടൂണുകള് വരച്ച് പ്രസിദ്ധീകരിച്ചിരുന്നു. കേരള ഭൂഷണം പത്രത്തിലും, സി ജെ തോമസ് പത്രാധിപരായ വീക്കിലി കേരള എന്ന വാരികയിലും ആദ്യകാലങ്ങളില് ഇരുവരുടേയും കാര്ട്ടൂണുകള് സ്ഥിരം പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. ചിത്രകലയിലെ വാസനയാണ് ഇരുവരേയും അടുപ്പിച്ചത്. ഫാക്ടില് കൊമേഴ്സ്യല് ആര്ട്ടിസ്റ്റായി ജോലി ചെയ്തിരുന്ന ശബരിനാഥ് പിന്നീട് ഫ്രീലാന്സ് ആര്ട്ടിസ്റ്റായി തുടരുകയായിരുന്നു.
കോട്ടയം തിരുനക്കര കിഴക്കേടത്ത് കുടുംബാംഗമായ ശബരിനാഥ് തൃക്കാക്കര മോഡല് എന്ജിനിയറിങ് കോളേജിനു സമീപം സ്റ്റൈല് എന്ക്ലേവ് ഫ്ളാറ്റിലായിരുന്നു താമസം. ഭാര്യ: സരോജം. മക്കള്: അമൃതാനായര്, ശ്യാം ശബരിനാഥ്, ആരതി അജിത് കുമാര്. മരുമക്കള്: ഹരികുമാര്, സിന്ധു, അജിത് കുമാര്. ശനിയാഴ്ച ഒമ്പതുമുതല് ഫ്ളാറ്റിലെ പൊതുദര്ശനത്തിനു ശേഷം മൂന്നിന് കാക്കനാട് അത്താണി ശ്മശാനത്തില് സംസ്കരിക്കും.
by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: പ്രമുഖ സിനിമ പ്രൊഡക്ഷൻ ഡിസൈനറും കലാ സംവിധായകനുമായ സുനിൽ ബാബു അന്തരിച്ചു. 50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കാലിലുണ്ടായ ചെറിയ നീരിനെ തുടർന്നാണ് മൂന്നു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ സുനിൽ മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലെ ശ്രദ്ധേയനായ കലാ സംവിധായകനായിരുന്നു. വിവിധ ഭാഷകളിലെ സൂപ്പർഹിറ്റ് സിനിമകളുടെ അണിയറയിൽ സുനിലിന്റെ സാന്നിധ്യമുണ്ടായിരുന്നു. മലയാളത്തിൽ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്സ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.
ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്പെഷൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഒരു ഇംഗ്ലീഷ് ചിത്രത്തിനും കലാ സംവിധാനം നിർവഹിച്ചു. വിജയ് നായകനായ തമിഴ് ചിത്രം വാരിസിലാണ് അവസാനം പ്രവർത്തിച്ചത്. മൈസൂരു ആർട്സ് കോളേജിലെ പഠനത്തിനു ശേഷം കലാ സംവിധായകൻ സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പൻ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: പ്രേമ. മകൾ: ആര്യ സരസ്വതി.

by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. തുടർച്ചയായ മൂന്ന് ദിവസം ഉയർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്നല 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 320 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാന വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40000 ലേക്ക് താഴ്ന്നു. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് സ്വർണവില ഉയർന്നത്. വിപണിയിൽ ഇന്നത്തെ വില 40,720 രൂപയാണ്.
Recent Comments