by Midhun HP News | Jan 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂർ: പന്ത്രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി തൃശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ. കണ്ടാണശ്ശേരി സ്വദേശി അഫ്സൽ (28), എളവള്ളി സ്വദേശി മുഹമ്മദ് സാദിഖ് (30) എന്നിവരാണ് പിടിയിലായത്. കുന്നംകുളം പൊലീസ് ചൂണ്ടലിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് യുവാക്കളെ പിടികൂടിയത്. ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽനിന്ന് ഗ്രാമിന് 12000 രൂപ വിലവരുന്ന മാരക സിന്തറ്റിക് മയക്കുമരുന്നാണ് പുതുവത്സരാഘോഷത്തിനായി ഇവർ വിൽക്കാൻ എത്തിച്ചത്. അഫ്സൽ മുമ്പ് വിവിധ കേസുകളിൽ പ്രതിയായിട്ടുണ്ട്. രഹസ്യവിവരത്തെത്തുടർന്ന് ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

by Midhun HP News | Jan 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട് കുറ്റ്യാടി കുന്നുമ്മലില് അമ്മയെയും എട്ടുമാസം പ്രായമായ കുഞ്ഞിനെയും കിണറ്റില് മരിച്ച നിലയില് കണ്ടെത്തി. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ അര്ധരാത്രിയോടെയാണ് ഇരുമ്പന്തടം സ്വദേശി വിസ്മയയെയും (25) എട്ടുമാസം പ്രായമുള്ള മകളെയും കാണാതായത്. തുടര്ന്ന് നടത്തിയ തിരച്ചിലില് പഞ്ചായത്ത് കിണറ്റില് നിന്നും മൃതദേഹങ്ങള് കണ്ടെത്തുകയായിരുന്നു. രാവിലെ അഗ്നിശമന സേനയെത്തിയാണ് മൃതദേഹങ്ങള് പുറത്തെടുത്തത്. പോസ്റ്റ്മോര്ട്ടം നടപടികള്ക്കായി മൃതദേഹങ്ങള് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

by Midhun HP News | Jan 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ദില്ലി:കൊവിഡിനെതിരായ ജാഗ്രത കൂട്ടുന്നതിൻറെ ഭാഗമായി ചൈനയുൾപ്പടെ ആറ് ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർ സുവിധ രജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇന്ന് മുതൽ നിർബന്ധം. ചൈന, ജപാൻ, സിംഗപ്പൂർ, ഹോങ്കോംഗ്, തായ്ലാൻഡ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് നിബന്ധന ബാധകം. അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.

by Midhun HP News | Jan 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ തലവടിയില് പൊലീസ് ജീപ്പ് ഇടിച്ച് രണ്ടു യുവാക്കള് മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ തണ്ണീര്മുക്കം റോഡില് വെച്ച് പുലര്ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ആലപ്പുഴ ഡിസിആര്ബി ഡിവൈഎസ്പിയുടെ ജീപ്പ് ആണ് ഇടിച്ചത്. ജീപ്പില് പൊലീസ് ഡ്രൈവര് മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഡ്രൈവര് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ആലപ്പുഴ ബീച്ചില് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില് മരിച്ചത് എന്നാണ് റിപ്പോര്ട്ടുകള്.

by Midhun HP News | Jan 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇടുക്കി: ഇടുക്കി അടിമാലിയില് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില് ഒരു വിദ്യാര്ത്ഥി മരിച്ചു. മലപ്പുറം സ്വദേശി മില്ഹാജ് ആണ് മരിച്ചത്. ബസിന് അടിയില് കുടുങ്ങിയ നിലയില് മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തില് വിദ്യാര്ത്ഥികളും ബസ് ജീവനക്കാരും അടക്കം 44 പേര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടു പേരെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല് കോളജിലേക്ക് മാറ്റിയതായി റിപ്പോര്ട്ടുണ്ട്.

കല്ലാര്കുട്ടി മയിലാടും പാറ റൂട്ടില് അടിമാലി തിങ്കള്ക്കാടിന് സമീപം മുനിയറയിലാണ് സംഭവം. രാത്രി ഒന്നേകാലോടെയാണ് അപകടമുണ്ടായത്. മലപ്പുറം വളാഞ്ചേരി റീജിയണല് കോളജ് വിദ്യാര്ത്ഥികള് സഞ്ചരിച്ച ബസ് ആണ് അപകടത്തില്പ്പെട്ടത്. വിനോദയാത്രയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. തിങ്കള്ക്കാടിന് സമീപം വെച്ച് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കവും കൊടും വളവിലും ബസിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് വിവരം.
by Midhun HP News | Jan 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കൊല്ലം ബീച്ചില് പുതുവത്സരാഘോഷത്തിനിടെ തിരയില്പ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുംമൂട് സ്വദേശി അഖില് (കണ്ണന്) നെയാണ് കാണാതായത്. രാത്രി 12.30 ഓടെയായിരുന്നു അപകടം. അഖിലും സുഹൃത്തുക്കളും പുതുവത്സരമാഘോഷിക്കാനായിട്ടാണ് ബീച്ചില് എത്തിയത്. അഖില് അപകടത്തില്പ്പെട്ടത് കൂട്ടുകാര് വൈകിയാണ് അറിയുന്നത്. അഖിലിനെ കണ്ടെത്തുന്നതിനായി കോസ്റ്റല് പൊലീസും മറൈന് എന്ഫോഴ്സ്മെന്റും തിരച്ചില് തുടരുകയാണ്. അഞ്ചാലുംമൂട് കാഞ്ഞിരംകുഴി സ്വദേശി രാജേന്ദ്രന്-അനിത ദമ്പതികളുടെ മകനാണ് കണ്ണന് എന്നു വിളിപ്പേരുള്ള അഖില്. ജെസിബി ഓപ്പറേറ്ററാണ് അഖില്.

Recent Comments