by Midhun HP News | Jan 2, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മന്ത്രിസഭാ പുനപ്രവേശനത്തിന് ഒരുങ്ങുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഗവർണറുടെ തീരുമാനം ഇന്ന്. ഭരണഘടനയെ അവഹേളിച്ച കേസ് കോടതി തീർപ്പാക്കുന്നതിന് മുൻപ് സജി മന്ത്രി സ്ഥാനത്ത് തിരിച്ചത്തുന്നത് നിയമപരമായി നിലനിൽക്കുമോ എന്ന് ഗവർണർ നിയമോപദേശം തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് സ്റ്റാന്റിംഗ് കൗൺസിൽ അറിയിച്ചത്. ആവശ്യമെങ്കിൽ സർക്കാരിനോട് വിശദീകരണം തേടാമെന്നും നിയമോപദേശത്തിലുണ്ട്. അതുകൊണ്ട് തന്നെ രാജ്ഭവന്റെ തുടർ നീക്കങ്ങളിലാണ് ആകാംക്ഷ. വൈകീട്ടോടെ ഗവർണർ തലസ്ഥാനത്ത് എത്തും. തുടർന്നായിരിക്കും സത്യപ്രതിജ്ഞയിൽ അന്തിമ തീരുമാനം സ്വീകരിക്കുക. മുൻ നിശ്ചയിച്ചത് അനുസരിച്ച് തന്നെ സത്യപ്രതിജ്ഞയുമായി മുന്നോട്ട് പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
by Midhun HP News | Jan 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
റിയാദ്: മെസിയും ക്രിസ്റ്റിയാനോയും കളിക്കളത്തില് നേര്ക്കുനേര് വരുന്നത് എന്നും ഫുട്ബോള് ലോകത്തിന് ആവേശ കാഴ്ചയാണ്. എന്നാലിപ്പോള് ഒരാള് യൂറോപ്പിലും മറ്റേയാള് ഏഷ്യയിലുമാണ്.എങ്കിലും മെസിയും ക്രിസ്റ്റ്യാനോയും നേര്ക്കുനേര് വരുന്ന മത്സരം ഒരിക്കല് കൂടി ആരാധകര്ക്ക് കാണാനായേക്കും. സൗദി അറേബ്യയില് വെച്ച് നടക്കുന്ന സൗഹൃദ മത്സരത്തില് പിഎസ്ജിയും അല് നസറും ഏറ്റുമുട്ടും എന്നാണ് സൂചനകള്. ജനുവരി 19നാണ് മത്സരം എന്നാണ് റിപ്പോര്ട്ടുകള്. അല് നസര്, അല് ഹിലാല് ടീമുകളില് നിന്നുള്ള കളിക്കാരെ ഉള്പ്പെടുത്തിയുള്ള ഇലവന് ആയിരിക്കും പിഎസ്ജിക്കെതിരെ ഇറങ്ങുക.

by Midhun HP News | Jan 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പ്രവാസി മലയാളി കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആയി കെ. പി. സി. സി നോമിനേറ്റ് ചെയ്ത എച്ച്. ബഷീറിന് ഐ. എൻ. റ്റി. യു. സി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വെച്ച് ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ സ്വീകരണം നൽകുന്നു. താലൂക്ക് പ്രസിഡന്റും ഡി. സി. സി ജനറൽ സെക്രട്ടറിയുമായ എൻ. ആർ ജോഷി അദ്ധ്യക്ഷത വഹിച്ചു. ചെറുവയ്ക്കൽ പദ്മകുമാർ,ജെ. ശശി, ശാസ്താവട്ടം രാജേന്ദ്രൻ, കടയ്ക്കാവൂർ അശോകൻ, മണനാക്കു ഷിഹാബുദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

by Midhun HP News | Jan 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വയനാട് മേപ്പാടിയിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. പ്രതി രൂപേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. വയറിൽ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു.
ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തില് കലാശിച്ചത്. മുർഷിദിന്റെ സുഹൃത്തായ സിദ്ധാർത്ഥ് ഒരു കടയുടെ മുന്നിൽ ബൈക്ക് പാർക്ക് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത രൂപേഷും സംഘവും ബൈക്കിന്റെ താക്കോൽ ഊരിയെറിഞ്ഞു. ഇതോടെ മുർഷിദും മറ്റൊരു സുഹൃത്തായ നിഷാദും ഇവിടെ എത്തി. തുടർന്നാണ് രൂപേഷ് മുർഷിദിനെ കുത്തിയത്. നിഷാദിനും കുത്തേറ്റു. ഇയാൾ ചികിത്സയിലാണ്.

by Midhun HP News | Jan 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നായർ സർവിസ് സൊസൈറ്റി സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 146-ാമത് ജയന്തി ആഘോഷത്തിനൊരുങ്ങി എൻഎസ്എസ്. ഇന്നും നാളെയും പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്താണ് ആഘോഷം. ഇന്ന് രാവിലെ ഏഴുമണിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി തുടങ്ങിയ ആഘോഷങ്ങൾ മന്നംജയന്തി സമ്മേളനത്തോടെ അവസാനിക്കും. കലാപരിപാടികളും ഉണ്ടാകും. നാളെ രാവിലെ 10.45നാണ് മന്നം ജയന്തി സമ്മേളനം. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തും. എൻഎസ്എസ് കൺവൻഷൻ സെന്ററിന്റെയും ഗെസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം ജനറൽ സെക്രട്ടറി സുകുമാരൻ നായർ നിർവഹിക്കും.

പെരുന്ന നായർ സർവീസ് സൊസൈറ്റി ആസ്ഥാനത്തിന് എതിർവശത്തായി എംസി റോഡരികിലാണ് കൺവൻഷൻ സെന്റർ. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഭക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്. സമുദായ പ്രവർത്തകർക്കുള്ള താമസ സൗകര്യവും എൻഎസ്എസ് ആസ്ഥാനത്തെ വിദ്യാഭ്യാസ സമുച്ചയങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്.
by Midhun HP News | Jan 1, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്ഹി: വാണിജ്യ ആവശ്യങ്ങള്ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്ധിപ്പിച്ചു. സിലിണ്ടര് ഒന്നിന് 25 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്നു മുതല് നിലവില് വരുമെന്ന് കമ്പനികള് അറിയിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില ഡല്ഹിയില് 1768 രൂപയായാണ് വര്ധിച്ചത്. മുംബൈയില് 1721 രൂപ, കൊല്ക്കത്തയില് 1870 രൂപ, ചെന്നൈയില് 1971 രൂപ എന്നിങ്ങനെയാണ് പുതിയ വില. വാണിജ്യ സിലിണ്ടറിന്റെ വില ഉയര്ന്നതോടെ, ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ഭക്ഷണ വിലയും വര്ധിച്ചേക്കും. അതേസമയം ഗാര്ഹിക സിലിണ്ടറുടെ വിലയില് മാറ്റം വരുത്തിയിട്ടില്ല.

Recent Comments