by Midhun HP News | Dec 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മാർച്ച് മുതൽ പിഎസ്സി സേവനങ്ങൾക്കുള്ള അപേക്ഷ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലൂടെ മാത്രമാക്കും. ഉത്തരക്കടലാസ് പുനഃപരിശോധന, ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമാക്കൽ, പരീക്ഷ, അഭിമുഖം, പ്രമാണപരിശോധന എന്നിവയുടെ തീയതി മാറ്റൽ, വിദ്യാഭ്യാസയോഗ്യത കൂട്ടിച്ചേർക്കൽ, സ്ക്രൈബിന് വേണ്ടിയുള്ള അപേക്ഷ, നിയമന പരിശോധനയ്ക്കുള്ള ഫീസ് അടയ്ക്കൽ, ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതി എന്നീ അപേക്ഷകളാണ് പ്രൊഫൈലിലൂടെയാക്കിയത്. നിലവിൽ തപാൽ, ഇ മെയിൽ വഴിയാണ് ഇവയ്ക്ക് അപേക്ഷിക്കേണ്ടത്. പുതിയ സംവിധാനത്തോടെ നടപടിയിലെ കാലതാമസം ഒഴിവാകും.
അപേക്ഷയുടെ തൽസ്ഥിതിയും പ്രൊഫൈലിലൂടെ അറിയാം. പ്രൊഫൈൽ വഴി ഓൺലൈനായി പണം അടയ്ക്കാനുമാകും. മാർച്ച് ഒന്നുമുതൽ പുതിയ സംവിധാനം നിലവിൽവരുമെന്ന് പിഎസ്സി അറിയിച്ചു. ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് നിർമിത ബുദ്ധി ഉപയോഗിക്കാനും പിഎസ്സി കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.

by Midhun HP News | Dec 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്ഹി: കോവിഡ് വ്യാപനത്തില് അടുത്ത 40 ദിവസം നിര്ണായകമെന്ന് കേന്ദ്രസര്ക്കാര്. ജനുവരി പകുതിയോടെ കോവിഡ് കേസുകള് വര്ധിക്കാന് സാധ്യതയുള്ളതിനാല് ജാഗ്രത തുടരണമെന്നും കേന്ദ്രസര്ക്കാര് മുന്നറിയിപ്പ് നല്കി. മുന് ട്രെന്ഡുകളുടെ അടിസ്ഥാനത്തിലാണ് സര്ക്കാര് കണക്കുകൂട്ടല്. മുന്പ് കിഴക്കന് ഏഷ്യന് രാജ്യങ്ങളില് കോവിഡ് വ്യാപനം സംഭവിച്ച് 30-35 ദിവസം കഴിഞ്ഞ് ഇന്ത്യയില് തരംഗം സംഭവിക്കുന്നതാണ് കണ്ടുവന്നത്. അങ്ങനെ നോക്കുമ്പോള് ഇന്ത്യയില് ജനുവരി പകുതിയോടെ കോവിഡ് വ്യാപനത്തിനുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. അത്തരത്തില് തരംഗം ഉണ്ടായാലും രോഗതീവ്രത കുറവായിരിക്കുമെന്നാണ് കണക്കുകൂട്ടല്. മരണവും ആശുപത്രിയില് ചികിത്സ തേടുന്നവരുടെയും എണ്ണം വളരെ കുറവായിരിക്കുമെന്നും സര്ക്കാര് വിലയിരുത്തുന്നു.

കഴിഞ്ഞ രണ്ടുദിവസത്തിനിടെ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയ യാത്രക്കാരില് 39 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി സര്ക്കാര് കണക്കുകള് വ്യക്തമാക്കുന്നു. ചൈനയില് പടര്ന്നുപിടിക്കുന്ന ഒമിക്രോണ് ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില് രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ വിദേശത്ത് നിന്ന് വിമാനത്താവളത്തില് എത്തിയ യാത്രക്കാരില് നിന്ന് 6000 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായും സര്ക്കാര് കണക്കുകള് വ്യക്തമാക്കുന്നു. കോവിഡ് സ്ഥിതിഗതികള് വിലയിരുത്താന് വ്യാഴാഴ്ച ഡല്ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം കേന്ദ്ര ആരോഗ്യമന്ത്രി മന്സൂഖ് മാണ്ഡവ്യ സന്ദര്ശിക്കും.
by Midhun HP News | Dec 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കാര്ഷിക വിപണിയില് താരമായി ചക്ക ലേലത്തില് പോയത് 1010 രൂപയ്ക്ക്. ആവശ്യക്കാര് ഏറിയതോടെയാണ് കൂത്താട്ടുകുളത്ത് ലേലം മുറുകിയത്. ഒടുവില് കിഴക്കേക്കൂറ്റ് വീട്ടില് ചാക്കോച്ചന് 1010 രൂപയ്ക്ക് ചക്ക സ്വന്തമാക്കുകയായിരുന്നു.
1000 രൂപയ്ക്കും 500 രൂപയ്ക്കും ചക്ക ലേലത്തില് പോയി. ചൊവ്വാഴ്കളിലാണു കാര്ഷിക വിളകളുടെ ലേലം നടക്കുക. വളര്ത്തു മൃഗങ്ങള്, പച്ചക്കറികള് ഉള്പ്പെടെ എന്തും ഇവിടെ ലേലത്തില് വയ്ക്കാം. കര്ഷകര്ക്കു ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂത്താട്ടുകുളം അഗ്രികള്ചറല് മാര്ക്കറ്റിങ് ആന്ഡ് പ്രോസസിങ് സൊസൈറ്റിയാണ് ലേല വിപണി ആരംഭിച്ചത്. 2009ലാണ് ഇതിന് തുടക്കമായത്.

by Midhun HP News | Dec 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കി. കലോത്സവത്തിനെത്തുന്ന എല്ലാവരും മാസ്കും സാനിറ്റൈസറുമുണ്ടെന്ന് നിര്ബന്ധമായും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്ദ്ദേശിച്ചു. ജനുവരി 3 ന് രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയർക്ടർ പതാക ഉയർത്തും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 നും മറ്റുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്കുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. കോടതി അപ്പീൽ വിധി ഇല്ലാതെ മൊത്തം 14000 പേർ കലോത്സവത്തിൽ പങ്കെടുക്കും.

സംസ്കൃതോത്സവം, അറബിക് കലോസവവും ഇതോടൊപ്പം നടക്കും. എ ഗ്രേഡ്കാർക്ക് 1000 രൂപ ഒറ്റത്തവണ സ്കോളർഷിപ്പ് നൽകും. അടുത്ത തവണ തുക വര്ധിപ്പിക്കും. ജനുവരി 2 ന് രജിസ്ട്രേഷൻ തുടങ്ങും. മോഡൽ സ്കൂളാണ് രജിസ്ടേഷൻ കേന്ദ്രം. ഓരോ ജില്ലക്കും ഓരോ കൗണ്ടർ ഒരുക്കും. കലാകാരൻമാർക്ക് യാത്രാ സൗകര്യത്തിനായി 30 കലോത്സവ വണ്ടിയും സജീകരിക്കും. എല്ലാ ഒരുക്കങ്ങളും നാളെ വൈകിട്ടോടെ പൂർത്തിയാകും.മത്സര വേദികളിൽ റൂട്ട് മാപ്പ് പ്രദർശിപ്പിക്കും.
ഭക്ഷണശാല മലബാർ ക്രിസ്ത്യൻ കോളേജിലാണ് സജീകരിച്ചിട്ടുളളത്. ഒരു സമയം 2000 പേർക്ക് കഴിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. 17000 പേർ ഭക്ഷണത്തിന് ഉണ്ടാകും. മത്സര ഫലങ്ങൾ വേദിക്ക് അരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഉണ്ടാകും.കേരളത്തിന് അകത്തും പുറത്തുമുള്ള കുറ്റമറ്റ വിധി കർത്താക്കളായിരിക്കും മത്സരം വിലയിരുത്തുക. പരാതികൾ സ്വാഭാവികമായും ഉണ്ടാകാം. എല്ലാ മത്സരങ്ങളുടേയും വീഡിയോ റെക്കോർഡിങ്ങ് ഉണ്ടാകും. അപ്പീൽ വന്നാൽ സ്വീകരിക്കും. കുട്ടികൾ മത്സരിക്കട്ടെ രക്ഷിതാക്കളും അധ്യാപകരും മത്സരിക്കാതിരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | Dec 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പശ്ചിമഘട്ടത്തില് ആറായിരത്തിലേറെ അടി ഉയരമുള്ള അഗസ്ത്യാര്കൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവര്ക്ക് അവസരം ഒരുങ്ങുന്നു. ജനുവരി 16 മുതല് ഫെബ്രുവരി 15 വരെയാണ് ട്രെക്കിങ്. പരമാവധി 75 പേര്ക്കാണ് ഒരുദിവസം പ്രവേശനത്തിന് അനുമതിയുള്ളത്.ജനുവരി അഞ്ചുമുതല് ഓണ്ലൈന് ബുക്കിംഗ് ആരംഭിക്കും. രജിസ്ട്രേഷന് ഫീസ് 1800 രൂപയാക്കി ഉയര്ത്തിയിട്ടുണ്ട്. യാത്രയില് പൂജാദ്രവ്യങ്ങള്, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാര്ഥങ്ങള് എന്നിവ കൈയില് കരുതാന് പാടില്ല.
വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്ശിച്ച് ഓണ്ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ദുര്ഘട വനപ്രദേശങ്ങളിലൂടെയുള്ള ട്രെക്കിങ് ആയതിനാല് നല്ല ശാരീരികക്ഷമതയുള്ളവര് മാത്രമേ പങ്കെടുക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികള് പാടില്ല.
by Midhun HP News | Dec 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വർഷങ്ങൾക്കു ശേഷം വീണ്ടും മലയാളത്തിൽ സജീവമാവുകയാണ് പ്രിയനടി ഭാവന. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടാണ് താരത്തിന്റെ പുതിയ ചിത്രം. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. പൂജ ചിത്രങ്ങൾക്കൊപ്പം ഷാജി കൈലാസ് തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. ഹണ്ടിന്റെ ചിത്രീകരണം ആരംഭിച്ചു. നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും വേണം എന്നാണ് ഷാജി കൈലാസ് കുറിച്ചത്. പൂജ ചടങ്ങിൽ ഭാവനയും മറ്റ് അണിയറ പ്രവർത്തകരും പങ്കെടുത്തു. ത്രില്ലറായാണ് ചിത്രം എത്തുന്നത്. മെഡിക്കല് കോളജ് ക്യാംപസിലെ പിജി റസിഡന്റ് ഡോ. കീർത്തി ആയാണ് ഭാവന വേഷമിടുന്നത്. ഇവരുടെ മുന്നിലേയ്ക്ക് എത്തുന്ന ഒരു കേസിന്റെ ചുരുളഴിക്കുന്നതാണ് ചിത്രം. അതിഥി രവിയുടെ ഡോ.സാറ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്.

Recent Comments