നഗരൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ  മോഷണം

നഗരൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ മോഷണം

നഗരൂരിൽ പല സ്ഥലങ്ങളിൽ കവർച്ച. നഗരൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ടു വീടുകളിൽ കവർച്ച നടന്നതായി വിവരം. ചെക്കാലക്കോണം ഭാഗത്താണ് രണ്ടു വീടുകളിൽ കവർച്ച നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നഗരൂർ പോലീസ് അവിടെയെത്തി വിവരം ശേഖരിച്ചു വരുന്നു.

കലാഭവൻ മണി വ്യക്തിമുദ്ര പുരസ്കാരം അനൂപ് കടമ്പാട്ടിന്

കലാഭവൻ മണി വ്യക്തിമുദ്ര പുരസ്കാരം അനൂപ് കടമ്പാട്ടിന്

കഴിഞ്ഞ 27 വർഷമായി കലാരംഗത്ത് വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനൂപ് കടമ്പാട്ട്, നിരവധി ആൽബങ്ങളും ഡോക്യുമെൻററികളും നിർമ്മിക്കുകയും, ഗാനരചന നിർവഹിക്കുകയും, സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പുതുമുഖങ്ങൾക്ക് ഏറെ അവസരം നൽകിയ നിരവധി ആൽബങ്ങൾ അനൂപിന്റെ തായിട്ടുണ്ട്. തിരുവന്തപുരം സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തുടങ്ങിയ കലാ യാത്ര നിരവധി പ്രതിഭകളെ തിരശ്ശീലയ്ക്ക് മുന്നിൽ കൊണ്ടുവരുവാനും അത് മികവോടെ അവതരിപ്പിക്കുവാനും സാധിച്ചു എന്നുള്ളത് എടുത്തു പറയേണ്ട ഒന്നാണ്. കടമ്പാട്ടമ്മ, മനോഹരൻ, വെളിയം കമ്യൂണിസത്തിന്റെ വെളിച്ചം, നീർമിഴി, ആവണി ചിന്ത്, തുടങ്ങി നിരവധി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കലാരൂപങ്ങൾ അനൂപ് കടമ്പാട്ട് നമുക്ക് സമ്മാനിച്ചിട്ടുണ്ട്.

പെരുങ്ങുഴി ശ്രീനാരായണ സാംസ്കാരിക സമിതിയുടെ  മഹാതീർഥാടന സംഗമ വാഹനയാത്രയ്ക്ക് വരവേൽപ്പ് നൽകി

പെരുങ്ങുഴി ശ്രീനാരായണ സാംസ്കാരിക സമിതിയുടെ മഹാതീർഥാടന സംഗമ വാഹനയാത്രയ്ക്ക് വരവേൽപ്പ് നൽകി

പെരുങ്ങുഴി ശ്രീനാരായണ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പെരുങ്ങുഴി ആറാട്ടുകടവ് ശ്രീനാരായണ ഗുരുമണ്ഡപത്തിൽ നിന്നു ശിവഗിരിയിലെത്തിയ മഹാതീർഥാടന സംഗമ വാഹനയാത്രയ്ക്കു മഹാസമാധി മന്ദിരത്തിനു മുന്നിൽ ഭക്തിനിർഭരമായ വരവേൽപ്പ്. വാഹന ഘോഷയാത്രയായി എത്തിയ നൂറുക്കണക്കിനു വിശ്വാസി കുടുംബങ്ങളെ സ്വാമി ശുഭോദാനന്ദ, തീർഥാടന സ്വീകരണ കമ്മിറ്റി ചെയർമാൻ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, സ്വാഗത സംഘം ഭാരവാഹികളായ പ്രതിഭാ അശോകൻ, കൂട്ടിൽ രാജേന്ദ്രൻ, അനിൽ ആറ്റിങ്ങൽ എന്നിവർ ചേർന്നു സാംസ്കാരിക സമിതി പ്രസിഡൻ്റ് വി.കെ.ശശിധരൻ, സെക്രട്ടറി സുദർശനൻ എന്നിവരെ പീതഷാൾ അണിയിച്ചു സ്വീകരിച്ചു.

തുടർന്നു മഹാസമാധിയ്ക്കു മുന്നിൽ സമൂഹപ്രാർഥനയും ഗുരുപൂജയും നടന്നു. തീർഥാടക സംഘം ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയെ സന്ദർശിച്ചു അനുഗ്രഹങ്ങളും ഗുരുപ്രസാദവും ഏറ്റുവാങ്ങി. തീർഥാടന സംഗമ യാത്രയ്ക്കു എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്,ഡി.ചിത്രാംഗദൻ, ഗുരുമണ്ഡപ സമിതി ജില്ല പ്രസിഡൻ്റ് ബൈജു തോന്നയ്ക്കൽ,വനിതാ സംഘം യൂണിയൻ പ്രതിനിധികളായ നിമ്മി ശ്രീജിത്ത്, കീർത്തി ഷൈജു, എസ്എൻ ട്രസ്റ്റ് ബോർഡംഗങ്ങളായ കെ.രഘുനാഥൻ, ജിജു പെരുങ്ങുഴി, നാലുമുക്ക് ഗുരുക്ഷേത്ര മണ്ഡപ സമിതി സെക്രട്ടറി ആർ.ഷിബു, ട്രഷറർ ഷിജോസ് ബാബു, ഗുരുക്ഷേത്ര കാര്യദർശി എൻ.അജിത്ത്, പെരുങ്ങുഴി എസ്എൻഡിപി ശാഖാ യോഗം പ്രസിഡൻ്റ് കെ.പി.ജലേഷ്കുമാർ, സെക്രട്ടറി അരുൾദാസ് എന്നിവർ നേതൃത്വം നൽകി, തീർഥാടന സംഗമ യാത്ര അഴൂർ ഗ്രാമപഞ്ചായത്തിലെ ഗുരുക്ഷേത്ര മണ്ഡപങ്ങളിലൂടെ ഘോഷയാത്രയായി സഞ്ചരിച്ചാണു ശിവഗിരി മഹാസമാധിയിൽ പ്രണാമങ്ങളർപ്പിച്ചു സമാപിച്ചത്.

നഗരൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ  മോഷണം

സബ് രജിസ്ട്രാർ ഓഫീസിൽ കവർച്ച നടന്നെന്ന പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു

കിളിമാനൂർ സബ് രജിസ്ട്രാർ ഓഫീസിൽ കവർച്ച നടന്നതായി പരാതിയെത്തുടർന്ന് ഇന്ന് രാവിലെ മുതൽ കിളിമാനൂർ പൊലീസ് എത്തി അന്വേഷണം തുടങ്ങി. കൂടുതൽ തെളിവുകൾ കണ്ടെത്താൻ പോലീസ് ഡോഗ് സ്ക്വാഡിനേയും ഫിംഗർ പ്രിന്റ് വിഭാഗത്തിനേയും വിവരം അറിയിച്ച് ഓഫീസിൽ കാത്ത് നിൽക്കുകയാണ്. ഓഫീസിൻറ പ്രവർത്തനം ഇന്ന് പാടേ നിലച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ ആധാരം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല.

നിരവധികാറുകൾ പരസ്പരം കൂട്ടിയിടിച്ച്  അപകടം

നിരവധികാറുകൾ പരസ്പരം കൂട്ടിയിടിച്ച് അപകടം

കിളിമാനൂർ പൊരുന്തമൺ സ്കൂളിന് സമീപം എം സി റോഡിൽ നടന്ന വാഹനാപകടത്തിൽ 4 വാഹനങ്ങൾക്ക് കേടുപാടുകൾ. നിരവധികാറുകൾ പരസ്പരം കൂട്ടിയിടിച്ചായിരുന്നു അപകടം. ഇതിൽ ഒരു വാഹനം ദേവസ്വം വിജിലൻസിന്റേതാണ്. ഒരു വാഹനം പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടർന്നാണ് കൂട്ടയിടിയായത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്.

ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30 മുതല്‍

ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30 മുതല്‍

തിരുവനന്തപുരം: 90ാമത് ശിവഗിരി തീര്‍ഥാടന ഉദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കും. ഈ മാസം 30ന് രാവിലെ ശിവഗിരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥിയാകും. 30ന് പുലര്‍ച്ച പര്‍ണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാല്‍ പൂജകള്‍ക്കുശേഷം ബ്രഹ്‌മവിദ്യാലയത്തില്‍ ഗുരുദേവ കൃതികളുടെ പാരായണം നടക്കും.

രാവിലെ 7.30ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങില്‍ സ്വാമി സച്ചിദാനന്ദ രചിച്ച ഗുരുദേവന്റെ സുവര്‍ണരേഖകള്‍, ഡോ. ഗീതാസുരാജ് രചിച്ച ശിവഗിരി ദൈവദശകം എന്ന ദൈവോപനിഷത്ത് എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.