‘ഒപ്പം കൂടെയുണ്ട് കരുതലോടെ’ പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുന്നു ആറ്റിങ്ങൽ നഗരസഭ

‘ഒപ്പം കൂടെയുണ്ട് കരുതലോടെ’ പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുന്നു ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ ‘ഒപ്പം’ എന്ന പരിപാടിയ്ക്ക്, നഗരസഭാങ്കണത്തിൽ നാളെ വൈകുന്നേരം 4 മണിയ്ക്ക് തുടക്കം കുറിയ്ക്കുന്നു. ആറ്റിങ്ങൽ എം. ൽ. എ ഒ എസ്. അംബിക അദ്യക്ഷത വഹിക്കുന്ന ചടങ്ങ് ഭക്ഷ്യ് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം നിർവഹിക്കും. ദാരിദ്രപട്ടികയിലുള്ളവർക്ക് എല്ലാമാസവും ഭക്ഷ്യകിറ്റ് വിതരണവും ലൈഫ് ഭവൻ പദ്ധതിയുടെ ഭാഗമായി 298 കുടുംബങ്ങൾക്ക് വീട് നൽക്കാനുള്ള ആദ്യ ഗഡു വിതരണവും നടത്തും. ഒപ്പം നഗരസഭാ പ്രദേശത്ത് അതിദാരിദ്ര്യം അനുഭവിക്കുന്ന 76 കുടുംബങ്ങളെ പൊതു ധാരയിലേക്ക് കൊണ്ടുവരുന്നതിന് വിവിധ വകുപ്പുകളായി സംയോജിപ്പിച്ചുകൊണ്ട് നിരവധി പ്രവർത്തനങ്ങളും നടന്നു വരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 138-ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 138-ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 138-ാം ജന്മദിനാഘോഷം കോണ്‍ഗ്രസ് അഴൂര്‍, പെരുങ്ങുഴി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പെരുങ്ങുഴി ജംഗ്‌ഷനില്‍
സംഘടിപ്പിച്ചു.

മുതിര്‍ന്ന നേതാക്കളായ എ.കെ.ശോഭനദേവന്‍, വി.കെ.ശശിധരന്‍ എന്നിവര്‍ ജന്മദിന കേക്ക് മുറിച്ചു. മണ്ഡലം പ്രസിഡന്റുമാരായ സി.എച്ച്.സജീവ്, ബിജുശ്രീധര്‍ എന്നിവര്‍ പതാക ഉയര്‍ത്തി. കോണ്‍ഗ്രസ് നേതാക്കളായ ജി. സുരേന്ദ്രന്‍, മാടന്‍വിള നൗഷാദ്, എ.ആര്‍. നിസാര്‍, എസ്.ജി. അനില്‍കുമാര്‍, എം.കെ.ഷാജഹാന്‍, അനു വി നാഥ്, റഷീദ് റാവുത്തര്‍, രാജന്‍ കൃഷ്ണപുരം, കുമാര്‍ കോളിച്ചിറ
തുടങ്ങിയവര്‍ പങ്കെടുത്തു.

കശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

കശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ജമ്മുവിലെ സിദ്ര മേഖലയില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സംശയകരമായ സാഹചര്യത്തില്‍ പോകുകയായിരുന്ന ഒരു ട്രക്കിനെ സൈന്യം പിന്തുടര്‍ന്നു. തുടര്‍ന്ന് സിദ്രയില്‍ വെച്ച് ട്രക്കിനെ തടഞ്ഞു.

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരര്‍ വാഹനത്തില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. ഇതിനിടെ ഭീകരര്‍ സുരക്ഷാ ഭടന്മാര്‍ക്ക് നേരെ നിറയൊഴിച്ചു.
തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചതെന്ന് എഡിജിപി മുകേഷ് സിങ് പറഞ്ഞു. വാഹനത്തിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

പൊലീസെന്ന് പരിചയപ്പെടുത്തി; നടുറോഡില്‍ വെച്ച് കയറിപ്പിടിച്ചതായി യുവതിയുടെ പരാതി

പൊലീസെന്ന് പരിചയപ്പെടുത്തി; നടുറോഡില്‍ വെച്ച് കയറിപ്പിടിച്ചതായി യുവതിയുടെ പരാതി

പത്തനംതിട്ട: നടുറോഡില്‍ പൊലീസുകാരനെന്ന് പരിചയപ്പെടുത്തി ഒരാള്‍ കടന്നു പിടിച്ചതായി യുവതിയുടെ പരാതി. പന്തളം കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയ്ക്ക് മുമ്പില്‍ വെച്ചായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ ആള്‍ പൊലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു. പിന്നീട് കടന്നു പിടിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

യുവതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ കാക്കി പാന്റാണ് ധരിച്ചിരുന്നതെന്ന് യുവതി പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്.

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക് യാത്രികന് ദാരുണാന്ത്യം

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക് യാത്രികന് ദാരുണാന്ത്യം

കൊല്ലം ആയൂരിൽ കാറും ബൈക്കും ഇടിച്ച് ബൈക് യാത്രികൻ മരിച്ചു. കോട്ടുക്കൽ ചുണ്ട ചെറുകുളംവലിയ വിള വീട്ടിൽ (37) അമീർ അലിയാണ് മരിച്ചത്. കഴിഞ്ഞ രാത്രി 9 ന് ബസ്സിനെ ഓവർടെക്ക് ചെയ്തു വന്ന കാർ ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി. ചടയമംഗലം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യ: നാസീയ, മകൾ ഗസൽ

സംസ്ഥാനത്തെ സ്വർണ വില വീണ്ടും 40,000 കടന്നു

സംസ്ഥാനത്തെ സ്വർണ വില വീണ്ടും 40,000 കടന്നു

വീണ്ടും 40,000 കടന്ന് സംസ്ഥാനത്തെ സ്വർണ വില. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വില വർധിച്ചത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5,015 രൂപയും പവന് 40,120 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം 4 തവണയാണ് സ്വർണ വില 40,000 കടക്കുന്നത്. ഡിസംബർ 14, 21, 22 തീയതികളിലാണ് സ്വർണവില 40,000 ത്തിനു മുകളിൽ എത്തിയത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഡിസംബർ 14 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,030 രൂപയും പവന് 40,240 രൂപയുമാണ്.രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റത്തിനൊപ്പം ഇന്നലെ രാജ്യാന്തര സ്വർണ വിലയും 1830 ഡോളറിലേക്ക് കുതിച്ചു കയറി.