മോട്ടോർ വാഹന വകുപ്പിൽ എഎംവിഐ ആയി ചേരാൻ അവസരം

മോട്ടോർ വാഹന വകുപ്പിൽ എഎംവിഐ ആയി ചേരാൻ അവസരം

മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 517/2022)

വിദ്യാഭ്യാസ യോഗ്യത:
SSLC യോ തത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം.

ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ (3 വർഷ കോഴ്സ് ) അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത.

മോട്ടോർ സൈക്കിൾ, ഹെവി ഗുഡ്സ്, ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ്

പ്രായപരിധി: 21 – 36 വയസ്സ്. 02.01.1986 നും 01.01.2001 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടുന്നു)

ശാരീരിക യോഗ്യതകൾ
ഉയരം – 165 സെ.മീ, 152 സെ.മീ (സ്ത്രീകൾ)

നെഞ്ചളവ് -81 -86 സെ.മീ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 18/01/2023

യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്‌സൈറ്റിൽ ലഭ്യമാണ്.

ലിങ്ക് (നോട്ടിഫിക്കേഷൻ)

https://www.keralapsc.gov.in/sites/default/files/inline-files/noti-517-22-mlm.pdf

അമേരിക്കയിലെ അതിശൈത്യത്തില്‍ മൂന്ന് ഇന്ത്യാക്കാര്‍ മരിച്ചു

അമേരിക്കയിലെ അതിശൈത്യത്തില്‍ മൂന്ന് ഇന്ത്യാക്കാര്‍ മരിച്ചു

അമേരിക്കയിലെ അരിസോണയില്‍ അതിശൈത്യത്തില്‍ മൂന്ന് ഇന്ത്യാക്കാര്‍ മരിച്ചു. ആന്ധ്രാ സ്വദേശികളായ നാരായണറാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ് മരിച്ചത്. ചാന്‍ഡ്‌ലറിലെ തണുത്തുറഞ്ഞ തടാകത്തില്‍ വീണാണ് മരണം സംഭവിച്ചത്.
അമേരിക്കയിലെ അതിശൈത്യത്തില്‍ മരണം 62 കടന്നു. ന്യൂയോര്‍ക്കില്‍ ശീതക്കാറ്റില്‍ 28 പേരാണ് മരിച്ചത്. അതിശൈത്യം കടുത്തതോടെ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹിമപാതത്തെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.

ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ സഹായത്തിനായി സൈന്യത്തെയും നിയോഗിച്ചിട്ടുണ്ട്. കനത്ത മഞ്ഞിനെയും ശീതക്കൊടുങ്കാറ്റിനെയും തുടര്‍ന്ന് ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. രാജ്യത്ത് വൈദ്യുതി ബന്ധം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ഇരുട്ടിലാണ്.

കനത്ത മഞ്ഞുവീഴ്ചയില്‍ അകപ്പെട്ട വാഹനങ്ങള്‍ക്ക് അകത്ത് നിന്നും വീടുകള്‍ക്ക് പുറത്തു നിന്നുമായാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്. വീടുകള്‍ക്കകത്ത് താപനില കുറയുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മഞ്ഞുവീഴ്ചയുടെ മറവില്‍ വ്യാപക കൊള്ള നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വർക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

വർക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്. കൊലപാതകം നേരിട്ട് കണ്ടതിന്‍റെ നടുക്കത്തില്‍ സംഗീതയുടെ അച്ഛന്‍.

രാത്രി 1.30 വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈലും കാണാനില്ല.

പ്രധാനമന്ത്രിയുടെ സഹോദരന് കാറപകടത്തില്‍ പരിക്ക്

പ്രധാനമന്ത്രിയുടെ സഹോദരന് കാറപകടത്തില്‍ പരിക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന് വാഹനാപകടത്തില്‍ പരിക്ക്. നരേന്ദ്രമോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന ബെന്‍സ് കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കര്‍ണാടകയിലെ മൈസൂരുവില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. ബന്ദിപ്പൂരിലേക്ക് ഭാര്യയ്ക്കും മകനും മരുമകള്‍ക്കും കൊച്ചുമകനുമൊപ്പം പ്രഹ്ലാദ് മോദി കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

അപകടം നടന്ന സമയത്ത് പ്രഹ്ലാദ് മോദിക്കൊപ്പം അകമ്പടി വാഹനങ്ങളും ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. പ്രഹ്ലാദ് മോദിയുടെ കൊച്ചുമകന് കാലില്‍ ഒടിവുണ്ട്. നിസാര പരിക്കുകളോടെ മറ്റുള്ളവരെ മൈസൂരുവിലെ ജെഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വര്‍ണം കടത്തിക്കൊണ്ടു വന്ന യുവതിയും സ്വര്‍ണം തട്ടിയെടുക്കുന്ന സംഘവും പിടിയില്‍

സ്വര്‍ണം കടത്തിക്കൊണ്ടു വന്ന യുവതിയും സ്വര്‍ണം തട്ടിയെടുക്കുന്ന സംഘവും പിടിയില്‍

കോഴിക്കോട്: സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യുവതിയും സ്വര്‍ണം തട്ടിയെടുക്കുന്ന സംഘവും പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് സംഘം പിടിയിലായത്.
ഈ മാസം 22നാണ് സംഭവം. ദുബൈയില്‍ നിന്ന് 146 ഗ്രാം സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ബത്തേരി സ്വദേശിനി ഡീനയും കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തില്‍ ഉണ്ടായിരുന്ന സഹദും ജംനാസുമാണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്.

എട്ടു ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഡീന മുന്‍പും സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്ന് കരിപ്പൂര്‍ പൊലീസ് പറയുന്നു. കസ്റ്റംസിനെയും സ്വര്‍ണം സ്വീകരിക്കാന്‍ എത്തിയ സംഘത്തെയും വെട്ടിച്ച് സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ ഡീന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘവുമായി ഒത്തുചേര്‍ന്നാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസിനെ കബളിപ്പിച്ച് കാറില്‍ അതിവേഗത്തില്‍ പാഞ്ഞ ഡീനയെയും സംഘത്തെയും പിന്തുടര്‍ന്നാണ് കരിപ്പൂര്‍ പൊലീസ് പിടികൂടിയത്.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ബഫര്‍ സോണ്‍, കെ റെയില്‍, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലെ വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30ഓടെയാണ് കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ബഫര്‍ സോണ്‍ പരിധി നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയിയായ കെ റെയിലിന് അനുമതി ലഭിക്കുന്നത് നീണ്ടു പോകുന്നതിനെ കുറിച്ചും മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചന. രണ്ടുദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയത്.