കെഎസ്ആർടിസിയുടെ  അമിതവേഗം വാട്സാപ് വഴി ഇടപെടാം

കെഎസ്ആർടിസിയുടെ അമിതവേഗം വാട്സാപ് വഴി ഇടപെടാം

തിരുവനന്തപുരം കെഎസ്ആർടിസി ബസിന്റെ അമിത വേഗത്തിലും അപകടകരമായ ഡ്രൈവിങ്ങിലും യാത്രക്കാർക്കും നാട്ടുകാർക്കും ഇടപെടാൻ അവസരം. ഡ്രൈവിങ്ങിന്റെ ചെറിയൊരു വീഡിയോ ഷൂട്ട് ചെയ്ത് കെഎസ്ആർടിസിയുടെ വാട്സാപ് നമ്പരിലേക്ക് അയയ്ക്കാം. 91886 19380 എന്ന നമ്പരിലേക്കാണു ദൃശ്യങ്ങൾ അയയ്ക്കേണ്ടത്. ഉടനെ തന്നെ കെഎസ്ആർ‍ടിസിയുടെ കൺട്രോൾ റൂമിൽ നിന്ന് ബസിന്റെ കണ്ടക്ടറെ വിളിച്ച് മുന്നറിയിപ്പ് നൽകും. അടുത്ത ഡിപ്പോയിൽ ബസിനെ കയറ്റി ഡ്രൈവറോട് ഉദ്യോഗസ്ഥർ വിശദീകരണം തേടുകയും ചെയ്യും. ഇതുവഴി കെഎസ്ആർടിസിയുടെ അപകട നിരക്ക് കുറയ്ക്കാനാകുമെന്നാണ് മാനേജ്മെന്റിന്റെ വിശ്വാസം.

ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം നടന്നു. അഡ്വ. സിജി നഗറിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. അഡ്വ. സി ജെ രാജേഷ് കുമാറിന്റെ അധ്യക്ഷതയിൽ മുൻ ജില്ലാ ജഡ്ജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. ലെനിൻ, അഡ്വ. ആനാവൂർ വേലായുധൻ, അഡ്വ. മടവൂർ അനിൽ, അഡ്വ. പള്ളിച്ചൽ പ്രമോദ് എന്നിവർ സംസാരിച്ചു. അഡ്വ. വി എസ് ജിനി റിപ്പോർട്ട്‌ അവതരിപ്പിച്ചു. അഡ്വ. ആർ എസ് കനിരാജ് പ്രസിഡന്റ്‌ ആയും, അഡ്വ. നിസാം സെക്രട്ടറിയായും, അഡ്വ. ദിലീപ് ട്രഷറർ ആയും തിരഞ്ഞെടുത്തു.

മുദാക്കൽ പഞ്ചായത്തിൽ തൊഴിൽ സഭയ്ക് തുടക്കമായി

മുദാക്കൽ പഞ്ചായത്തിൽ തൊഴിൽ സഭയ്ക് തുടക്കമായി

മുദാക്കൽ പഞ്ചായത്തിലെ തൊഴിൽ സഭ ഉദ്ഘാടനം നടന്നു. 1മുതൽ 10വരെയുള്ള വാർഡുകളിലെ തൊഴിൽ സഭയ്കാണ് തുടക്കമായത്. തൊഴിൽ സഭയുടെ ഉദ്ഘാടനം പ്രസിഡന്റ്‌ ചന്ദ്രബാബു നിർവഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ശ്യം പ്രസാദ്, വാർഡ് മെമ്പർ അനിൽ (3), സുജിത വാർഡ്‌ മെമ്പർ (9), ബിജു (19)സി ഡി എസ് ചെയർ പേർസണൽ പ്രേമലത, ഷീജ, ആർ. പി ഹരികൃഷ്ണൻ തുടങ്ങിയവർ വിശദീകരണം നടത്തി.

വിസ്‌ഡം ‘സർഗ്ഗസംഗമം’ നടന്നു

വിസ്‌ഡം ‘സർഗ്ഗസംഗമം’ നടന്നു

പെരുമാതുറ: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ വിദ്യാഭ്യാസ വിഭാഗമായ വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ്ന്റെ കീഴിൽ പെരുമാതുറ മാടൻവിളയിൽ പ്രവർത്തിക്കുന്ന ‘അന്നൂർ സലഫി മദ്രസ്സ’ യിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ‘സർഗ്ഗസംഗമം 2022’ എന്ന പേരിൽ നടന്നു.

മാടൻവിള സലഫി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഴൂർ ഗ്രാമപഞ്ചായത്തംഗം നെസിയ സുധീർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സാബു കമറുദ്ധീൻ അധ്യക്ഷനായി. മദ്രസ്സാ അധ്യാപിക ഷബീല ടീച്ചർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വിസ്‌ഡം യൂത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം ഷഹീർ സലിം, മാടൻവിള സലഫി മസ്ജിദ് ഇമാം നിസാമുദ്ധീൻ മൗലവി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. മസ്ജിദ് സെക്രട്ടറി ഫസിൽ നിജാബ് സ്വാഗതവും സഫീന ടീച്ചർ നന്ദിയും പറഞ്ഞു. നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗശേഷി കൊണ്ട് മാറ്റുരച്ച മത്സരയിനങ്ങളിൽ ഇഹ്സാന ഇർഷാദ് ഓവറോൾ കിരീടം നേടി.വിജയികൾക്കുള്ള സമ്മാന വിതരണം വാർഡ് മെമ്പർ നിർവഹിച്ചു.

ഇന്ന് മണ്ഡലപൂജ; നടവരവ് 222 കോടി കടന്നു; ചരിത്രത്തിലെ ഏറ്റവും വലിയ നട വരുമാനം

ശബരിമല: ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. ഉച്ചയ്ക്ക് 12.30നും ഒരുമണിക്കും ഇടയിൽ ഉള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക. രാത്രി ഹരിവരാസനം പാടി നടയടക്കുന്നതോടെ മണ്ഡലകാലത്തിന് പരിസമാപ്തിയാകും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയ്ക്ക് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും. അതേസമയം, ശബരിമലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ നട വരുമാനമാണ് ഇത്തവണ ലഭിച്ചത്. 222.98 കോടി രൂപയാണ് നടവരുമാനമായി ലഭിച്ചത്. ഇതിനുമുമ്പത്തെ ഏറ്റവും വലിയ വരുമാനം ലഭിച്ചത് 2017ലായിരുന്നു. അന്ന് 164 കോടിയായിരുന്നു വരുമാനം.

ആസ്പയർ -യങ്  സ്റ്റുഡന്റ് സയന്റിസ്റ് പ്രോഗ്രാം -2022 സംഘടിപ്പിച്ചു

ആസ്പയർ -യങ് സ്റ്റുഡന്റ് സയന്റിസ്റ് പ്രോഗ്രാം -2022 സംഘടിപ്പിച്ചു

സ്കൂൾ വിദ്യാർത്ഥികളിലെ ശാസ്ത്ര അഭിരുചി കണ്ടെത്തുക എന്ന ഉദ്ദേശ്യം മുന്നിൽ നിർത്തി രാജധാനി ഗ്രൂപ്പ്‌ ഓഫ് ഇൻസ്ടിട്യൂഷൻസ് ഒരുക്കുന്ന അഞ്ചു ദിവസം നീളുന്ന തികച്ചും സൗജന്യമായ പരിശീലന കളരിയാണ് ആസ്പയർ. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സ്കൂൾതലത്തിൽ നടക്കുന്ന ഈ പരിശീലന പരിപാടിയിൽ വിജയികളെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്.

ആസ്പയർ 2022 വിന്റെ ഔപചാരികമായ ഉദ്ഘാടനം കേരള ശാസ്ത്ര സാങ്കേതിക വകുപ്പ് മേധാവി ഡോ. അജിത് പ്രഭു 26/12/2022 വിന് നിർവഹിച്ചു. കോളേജ് ചെയർമാൻ ഡോ. ബിജു രമേശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ അജയ് കൃഷ്ണൻ പ്രകാശ്, മേഘ രമേശ്‌, പ്രിൻസിപ്പൽ ഡോ. സുരേഷ് ബാബു, ഡോ. നളന്ത്, ഡോ ജുബി, പ്രൊഫ. നന്ദു എന്നിവർ പങ്കെടുത്തു. വിവിധ സ്കൂളിൽ നിന്നായി 168 കുട്ടികൾ അഞ്ചു ദിവസം നീളുന്ന ഈ റെസിഡന്ഷ്യൽ പ്രോഗ്രാമിൽ പങ്കെടുക്കുന്നു.