by Midhun HP News | Nov 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പോത്തൻകോട് ബ്ലോക്കിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രമേഹരോഗ ബാധിതർക്ക് സൗജന്യമായി ഇൻസുലിൻ വിതരണം ചെയ്യുന്ന ‘വയോമധുരം’ പദ്ധതി വി. ശശി എം. എൽ. എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനം വഴി ഇൻസുലിൻ വിതരണം ചെയുന്നത്. സമൂഹത്തിൽ ഏറ്റവും അനിവാര്യമായ പദ്ധതിയാണിതെന്ന് എം.എൽ. എ പറഞ്ഞു. 36.50 ലക്ഷം രൂപയാണ് പദ്ധതി ചെലവ് .

ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലെയും എൻ. സി. ഡി ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 60 വയസ്സിനു മുകളിൽ പ്രായമുള്ള രോഗികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ നിർദ്ദേശിച്ച അളവിലുള്ള ഇൻസുലിൻ ഓരോ മാസത്തേയ്ക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്നു .
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം ഈ മാസത്തെ ഇൻസുലിൻ രോഗികൾക്ക് വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഹരിപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരും പങ്കാളികളായി.

by Midhun HP News | Nov 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വയലിനിസ്റ്റ് ബിജു പകൽക്കുറി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മൂതല ഗവണ്മെന്റ് എൽ പി എസിലെ എല്ലാ ക്ലാസ്സ് റൂമുകളിലും ക്ലോക്കുകൾ വിതരണം നടത്തി. ഇതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി അധ്യക്ഷത വഹിച്ചു, സ്കൂൾ എച്ച് എച്ച് എം പി. ആർ പത്മകുമാരി സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണായ എസ് ഷീബ മുഖ്യ പ്രഭാഷണം നടത്തി. വയലിനിസ്റ്റ് ബിജു, പകൽകുറി ഫാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷിബു ഹമീദ്, പി ടി എ പ്രസിഡന്റും പള്ളിക്കൽ ഫാർമേഴ്‌സ് ബാങ്ക് ബോർഡ് മെമ്പറുമായ ദീപു മോഹൻ, സി ഡി എസ് അംഗങ്ങൾ ആയ സിന്ധു, പുഷ്പലത, അധ്യാപകരായ സർവ്വശ്രീ ബീന എൽ, ജസീല എൻ. എസ്, സജി ജെ, നിസാർ. എസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

by Midhun HP News | Nov 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
എൽ ഐ സി യെ പൂർണ്ണമായും സ്വാകാര്യവത്കരിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക, ഡയറക്ട് മാർക്കറ്റിങ് നിർത്തലാക്കുക, ഐ ആർ ഡി എ യുടെ കരട് റിപ്പോർട്ട് പിൻവലിക്കുകയും റിന്യൂവൽ കമ്മീഷൻ പഴയ പടി തുടരുകയും ചെയ്യുക, കമ്മീഷനിൽ റിബയ്റ്റ് നൽകി ബീമസുഖം ഇൻഷുറൻസ് എക്സ്ചേഞ്ച് നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിക്കുക, ഇ. ഇൻഷുറൻസ് പോളിസികൾ നിർത്തലാക്കുക, ഇൻഷുറൻസ് മേഖലയിൽ എല്ലാ ഇടപാടുകൾക്കും ജി എസ് റ്റി ഒഴിവാക്കുക, ക്ലബ് സി എൽ ഐ എ മൂചൽ ഫണ്ട് ഏജന്റ്മാരുടെ തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചു നിയമം കൊണ്ടുവരുവാനായി അഖിലേന്ത്യാ തലത്തിൽ ലോക സഭ എം പി മാർക്ക് ഏജന്റ്മാരുടെ സംഘടനയായ എൽ ഐ സി എ ഒ ഐ യുടെ ആഭിമുഖ്യത്തിൽ നിവേദനം നൽകുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ എം പി അഡ്വ. അടൂർപ്രകാശ് ന് നിവേദനം നൽകി. എൽ ഐ സി എ ഒ ഐ ഡിവിഷൻ സെക്രട്ടറി ബി. ഷാജി ഡിവിഷൻ കൗൺസിൽ അംഗങ്ങളായ വഞ്ചിയൂർ ഉദയകുമാർ, വി ശശി, കൗൺസിലർ ഗ്രാമം ശങ്കർ എന്നിവർ പങ്കെടുത്തു.

by Midhun HP News | Nov 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളില്‍ വീണ് തട്ടിപ്പിന് ഇരയാകുന്ന ആളുകളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ടിപ്പ്‌സുകള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പ് അതിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ ശ്രമിക്കണമെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു. സംശയം തോന്നുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. നിയമവിരുദ്ധമായ ആപ്പുകള്‍ ഉപയോഗിക്കരുത്. അവ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് വരാമെന്നും എസ്ബിഐയുടെ ടിപ്പ്‌സില്‍ പറയുന്നു.

ആപ്പ് പെര്‍മിഷന്‍ സെറ്റിങ് പരിശോധിച്ച് ഡേറ്റ ആരും മോഷ്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക. ബാങ്ക്, ധനകാര്യ സ്ഥാപനം എന്ന വ്യാജേന ബന്ധപ്പെടുന്നവര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ കൈമാറാതിരിക്കുക.
by Midhun HP News | Nov 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐടിഐയ്ക്ക് സമീപം വാഹനാപകടം. ആറ്റിങ്ങൽ ഐടിഐയ്ക്കു മുന്നിൽ രണ്ടു കാറും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. ആറ്റിങ്ങലിൽ നിന്നും മാമത്തേയ്ക്ക് പോകുകയായിരുന്ന രണ്ടു കാറുകളിൽ ഒരെണ്ണം യു ടേൺ എടുക്കവേ മുന്നിലുള്ള കാറിനെ ഇടിയ്ക്കുകയും നിയന്ത്രണം വിട്ട കാർ എതിർദിശയിൽ നിന്നും വന്ന ഓട്ടോയിൽ ഇടിക്കുകയുമായിരുന്നു. രാത്രി 7 മണിയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവറെ നിസ്സാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

by Midhun HP News | Nov 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചൈനയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. കോവിഡ് രോഗം തുടങ്ങിയതിന് ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് ബാധിതരാണ് ബുധനാഴ്ചത്തേത്. 31,454 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 27,517 പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന്, പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ചൈന. ലോക്ഡൗണുകളും വിപുലമായ നിലയില്‍ പരിശോധനകള്‍ സംഘടിപ്പിച്ചും യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ചൈന ശ്രമിക്കുന്നത്.

തലസ്ഥാനമായ ബെയ്ജിങ്ങില്‍ അടക്കം സീറോ കോവിഡ് നയമാണ് നടപ്പാക്കുന്നത്. ചെറിയ വ്യാപനം ഉണ്ടായാല്‍ പോലും അടച്ചിടുന്ന അവസ്ഥയാണ്. രോഗം ബാധിച്ചവര്‍ക്ക് കര്‍ശന ക്വാറന്റൈന്‍ വ്യവസ്ഥയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ കടുത്തതോടെ, ജനങ്ങളുടെ ഇടയില്‍ നിന്ന് പ്രതിഷേധം ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Recent Comments