by Midhun HP News | Mar 26, 2026 | Latest News, കേരളം
യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. വർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ നടന്ന ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് തങ്ങൾക്കിടയിലെ തർക്കങ്ങൾക്ക് കാരണമായതെന്ന് അഖിൽ മാരാർ വെളിപ്പെടുത്തി.
അബുദാബിയിൽ നടന്ന ഒരു പരിപാടിക്കിടെ നടൻ ജോജു ജോർജിന് നേരിടേണ്ടി വന്ന ദുരനുഭവമാണ് പിഷാരടിയോടുള്ള ദേഷ്യത്തിന് പിന്നിലെന്ന് അഖിൽ മാരാർ മനോരമ ന്യൂസിനോട് പറഞ്ഞു. “പിഷാരടി എന്ന വ്യക്തിയെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ട്വന്റി 20 രാഷ്ട്രീയ പാർട്ടിയിൽ വന്നത് ചിലർ പരിഹസിക്കുന്നത് കണ്ടപ്പോൾ ഞാൻ ഒരു പൊതു ചോദ്യം ചോദിച്ചതാണ്.
ആരാണ് യോഗ്യനും അയോഗ്യനും എന്ന് ജനം തീരുമാനിക്കാകട്ടെ എന്ന്. പാലക്കാട് ചെന്ന് തോൽക്കാൻ പോകുന്ന അയാളെ ഞാൻ എന്തിനാണ് പരിഹസിക്കുന്നത്. പിഷാരടിയോട് വ്യക്തിപരമായി ദേഷ്യം തോന്നാൻ ഇടയായ ഒരു സംഭവമുണ്ട്. അത് നാളിതുവരെ പറയണ്ട എന്ന് ഞാൻ വിചാരിച്ചിരുന്ന കാര്യമാണ്.
അബുദാബിയില്‍ മമ്മൂക്കയും മോഹൻലാലും മുഖ്യമന്ത്രിയും ഉൾപ്പടെയുള്ള ഒരു പരിപാടി നടക്കുമ്പോള്‍ വേദിയില്‍ നിന്നും ജോജു ജോര്‍ജ് ഇറങ്ങി പോയത് എന്തിനാണെന്ന് ചോദിക്കണം. ജോജു ജോർജ് എന്താണ് ആ വേദിയിൽ കയറാതിരുന്നതെന്ന് നിങ്ങൾ ചോദിക്കണം. അതിന് എത്ര വൃത്തികെട്ട മനസോടെയാണ് ഈ രമേഷ് പിഷാരടി അവിടെ കളിച്ചത് എന്ന് ചോദിക്കണം.
എനിക്ക് ആ ഒരു ദേഷ്യമുണ്ട് മനസിൽ. ജോജുവിന് വേദിയില്‍ കയറാന്‍ പറ്റിയില്ല. മുഖ്യമന്ത്രിയും മമ്മൂട്ടിയും വിളിച്ചിട്ടാണ് അന്ന് ജോജു ആ പരിപാടിയിൽ പങ്കെടുത്തത്. പക്ഷേ ജോജുവിനെ ആ പരിപാടിയിൽ കയറ്റാതിരിക്കാനായി ചില കളികൾ കളിച്ചതിൽ പ്രധാനി ഈ പിഷാരടി ആയിരുന്നു.” അഖിൽ മാരാർ പറഞ്ഞു. പിഷാരടിക്ക് എന്ത് കണ്ടിട്ടാണ് ആളുകൾ വോട്ട് ചെയ്യേണ്ടത് എന്ന് അഖിൽ മാരാർ മുൻപ് പറഞ്ഞിരുന്നു. എന്നാല്‍ അഖില്‍ മാരാര്‍ പറയുന്നത് താന്‍ ശ്രദ്ധിക്കാറില്ലെന്ന് പിഷാരടി പറഞ്ഞിരുന്നു. ഒരാഴ്ച കഴിഞ്ഞാല്‍ താന്‍ മഹാന്‍ ആണെന്ന് അഖില്‍ തിരുത്തി പറയുമെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു.


by Midhun HP News | Mar 26, 2026 | Latest News, കേരളം
തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡിസിന്റെ ഇന്ത്യന്‍ പര്യടനത്തിന് സെപ്റ്റംബറില്‍ തുടക്കം. പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഉള്ളത്. ഏകദിന പരമ്പരയിലെ ആദ്യമത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ 27നാണ് മത്സരം.
രണ്ടാം ഏകദിന മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലും അവസാന ഏകദിന മത്സരം ഒക്ടോബര്‍ മൂന്നിന് ചണ്ഡിഗഡിലും നടക്കും.അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഒക്ടോബര്‍ ആറിനാണ് ആദ്യ മത്സരം. അവസാന മത്സരം ഒക്ടോബര്‍ പതിനേഴിനാണ്. ലഖ്‌നൗ, റാഞ്ചി, ഇന്‍ഡോര്‍, ഹൈദരബാദ്, ബംഗളൂരു എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങള്‍.


by Midhun HP News | Mar 26, 2026 | Latest News, കേരളം
കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലും രാഹുല്‍ ഗാന്ധിക്ക് ഇല്ല. കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുല്‍ ഗാന്ധിയെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഎം-ബിജെപി ഡീല്‍ ആരോപണങ്ങള്‍ക്ക് കൊച്ചിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒരു കാര്യവും നേരെചൊവ്വേ രാഹുല്‍ഗാന്ധി മനസ്സിലാക്കില്ല. കണ്ടാലും കൊണ്ടാലും രാഹുല്‍ ഗാന്ധി പഠിക്കില്ല. ഇതൊന്നും രാഷ്ട്രീയ നേതാവിന് ചേര്‍ന്ന ഗുണമല്ല. അഖിലേന്ത്യാ നേതാവായ രാഹുല്‍ ഗാന്ധിക്ക് പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലും ഇല്ല എന്നതാണ് വസ്തുത. കോണ്‍ഗ്രസുകാര്‍ സര്‍വാദരണീയനായി കാണുന്ന നേതാവിന് ഇത്രമാത്രം അധഃപതനം എങ്ങനെയാണ് ഉണ്ടായതെന്ന് മനസ്സിലാകുന്നില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീം ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എല്ലായിടങ്ങളിലും ബിജെപിയെ സഹായിക്കുന്ന സമീപനമാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാക്കള്‍ക്കെതിരെ കേസെടുകളെടുത്ത് ബിജെപി വേട്ടയാടുകയാണ്. ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ മന്ത്രിസഭയിലെ ഒരംഗത്തെ അറസ്റ്റ് ചെയ്തപ്പോള്‍ എന്തുകൊണ്ട് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുല്‍ ചോദിച്ചത്. പിന്നീട് കോടതി കെജരിവാളിനെ കുറ്റവിമുക്തനാക്കിയപ്പോള്‍ ബിജെപിക്ക് മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ മുഖത്തുമാണ് അടിയേറ്റതെന്നും പിണറായി പറഞ്ഞു.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരാതിരിക്കാനുള്ള നിലപാടല്ല കോണ്‍ഗ്രസ് സ്വീകരിച്ചത്. ജയസാധ്യത ഉണ്ടായിരുന്ന എഎപിക്കെതിരെയാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ചത് കോണ്‍ഗ്രസിന്റെ ഈ സമീപനമാണ്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് ആരും കരുതിയില്ല. ബിജെപിയെ നേരിടാന്‍ ഇതര രാഷ്ട്രീയകക്ഷികള്‍ കൂട്ടായ്മ രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും എതിര്‍ത്തു. അതിന്റെ ഫലമായി ബിജെപി ഇതര വോട്ടുകള്‍ ശിഥിലീകരിക്കുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തു.


by Midhun HP News | Mar 26, 2026 | Latest News, കേരളം
ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കും.
15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന്‍ ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.
പിപിഎഫിനെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്കും മികച്ച ലാഭവും നല്‍കുന്ന പോസ്റ്റ് ഓഫീസ് പദ്ധതികള്‍ ഏതാണെന്ന കാര്യത്തില്‍ പല നിക്ഷേപകര്‍ക്കും ഇന്നും വേണ്ടത്ര അറിവില്ല. നിലവില്‍ പിപിഎഫിനേക്കാള്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന നിരവധി സ്‌കീമുകള്‍ പോസ്റ്റ് ഓഫീസിനുണ്ട്. അവ ചുവടെ:
സുകന്യ സമൃദ്ധി യോജന: 8.2 ശതമാനം
മുതിര്‍ന്ന പൗരന്മാരുടെ സേവിംഗ്സ് സ്‌കീം: 8.2 ശതമാനം
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി): 7.7 ശതമാനം
കിസാന്‍ വികാസ് പത്ര (കെവിപി): 7.5 ശതമാനം
പ്രതിമാസ വരുമാന പദ്ധതി: 7.4 ശതമാനം
5 വര്‍ഷത്തെ ടിഡി: 7.5 ശതമാനം
by Midhun HP News | Mar 26, 2026 | Latest News, കേരളം
കൊച്ചി: എടയാര്‍ വ്യവസായ മേഖലയില്‍ കമ്പനിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. പാതാളം സി ജി ലൂബ്രിക്കന്റ്‌സ് എന്ന ഓയില്‍ കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. കത്തിക്കരിഞ്ഞ നിലയിലാണ് തൊഴിലാളിയുടെ മൃതദേഹം ലഭിച്ചത്. നിരവധി ജീവനക്കാര്‍ക്ക് പൊള്ളലേറ്റതായും വിവരമുണ്ട്.
ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാള്‍ ബിഹാര്‍ സ്വദേശിയാണെന്നാണ് ലഭിക്കുന്ന സൂചന. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തുള്ള സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിച്ചു.
കമ്പനിയില്‍ 30 പേരാണ് ഉണ്ടായിരുന്നത്. ഓയില്‍ ടാങ്കിന് തീപിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീപിടിത്തമുണ്ടായതിന്റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല. ഓയില്‍ കമ്പനി ആയതിനാല്‍ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.


by Midhun HP News | Mar 26, 2026 | Latest News, കേരളം
തിരുവനന്തപുരം: ഇന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിനം. വൈകീട്ട് മൂന്ന് മണിവരെ നാമനിർദേശ പത്രിക പിൻവലിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്തുള്ളത്. അപരന്മാർ ഉണ്ടാക്കുന്ന ഭീഷണിയുടെ ആശങ്കയിലാണ് പല പ്രമുഖർ സ്ഥാനാർത്ഥികളും. സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികളാണ് ഉള്ളത്.
ഇന്നലെ 269 സ്ഥാനാർത്ഥികളുടെ പത്രികകളാണ് തള്ളിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്. ഇവിടെ 17 സ്ഥാനാർഥികളാണ് നിലവിൽ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.


Recent Comments