by Midhun HP News | Jul 20, 2026 | Latest News, കേരളം
പാരിപ്പള്ളി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഓഫീസറുടെ മുറിയുടെ ഗ്ലാസ് ഡോർ ഹെൽമറ്റ് ഉപയോഗിച്ച് തല്ലിത്തകർത്ത പ്രതിയെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഭൂതക്കുളം പഞ്ചായത്ത് ജംഗ്ഷൻ സമീപം ആലിന്റെ മൂട് മാനസവീട്ടിൽ മഹേഷ് (46)ആണ് പിടിയിലായത്. കഴിഞ്ഞ പതിനാലാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെ മുൻജീവനക്കാരനായിരുന്നു പ്രതി ജോലിയിൽ പുനർനിയമനം നടത്താത്തതിലുള്ള വിരോധത്താൽ ആശുപത്രിയിലെത്തി കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് ഓഫീസറുടെ ഡോറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു.
അക്രമത്തിനിടയിൽ പ്രതിയുടെ കൈക്കും പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കെതിരെ ആശുപത്രി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പൊതുമുതൽ നശിപ്പിച്ചതും ആയി ബന്ധപ്പെട്ട നിയമ വകുപ്പുകളും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. പാരിപ്പള്ളി പോലീസ് ഇൻസ്പെക്ടർ സുജിത്ത് പിഎസ്സിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

by Midhun HP News | Jul 20, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BJ 709778 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BD 126269 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. BH 759448 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
(Remaining all series)
BA 709778
BB 709778
BC 709778
BD 709778
BE 709778
BF 709778
BG 709778
BH 709778
BK 709778
BL 709778
BM 709778
4th Prize: ₹5,000/-
(Last four digits to be drawn 19 times)
3699 5061 7378 0921 5755 8005 9244 6112 5770 2205 1862 8559 7229 9365 6950 6940 8315 3196…
5th Prize ₹2,000/-
(Last four digits to be drawn 6 times)
…
6th Prize ₹1,000/-
(Last four digits to be drawn 25 times)
…
by Midhun HP News | Jul 20, 2026 | Latest News, കേരളം
കേരളത്തിലെ സംസ്ഥാന സർവകലാശാലകളിൽ സ്ഥിരം ഗവേഷണ വിദ്യാർഥികൾക്കായി നൽകുന്ന സി.എം. റിസർച്ചർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2026 ജനുവരി ബാച്ചിലേക്കുള്ള അപേക്ഷ ഇപ്പോൾ സമർപ്പിക്കാം. ഗവേഷണ മേഖലയിലെ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായാണ് ഈ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.
JRF, MANF, RGNF, PMRF തുടങ്ങിയ ഫെല്ലോഷിപ്പുകളോ കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് സാമ്പത്തിക സഹായങ്ങളോ ലഭിക്കാത്ത ഗവേഷണ വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകർ കേരള സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർഥികളായിരിക്കണം. താൽപര്യമുള്ള വിദ്യാർഥികൾ 2026 ഓഗസ്റ്റ് 3ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
വിശദമായ വിജ്ഞാപനവും അപേക്ഷാ വിവരങ്ങളും collegiateedu.kerala.gov.in, www.dcescholarship.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447096580, 9188900228. ഇ-മെയിൽ: cmresearcherscholarship@gmail.com.

by Midhun HP News | Jul 20, 2026 | Latest News, കേരളം
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരക്ക് കോടതി വധശിക്ഷ വിധിച്ചതിൽ വലിയ സന്തോഷവും ആശ്വാസവുമുണ്ടെന്ന് കേസിലെ പ്രധാന സാക്ഷിയായ പുഷ്പ. താൻ സംഭവസമയത്ത് സ്ഥലത്തില്ലാത്തതിനാലാണ് ജീവനോടെ രക്ഷപ്പെട്ടതെന്നും, പ്രതി ചെന്താമരയുടെ നിരന്തരമായ വധഭീഷണിയെ തുടർന്ന് തനിക്ക് ജന്മനാട്ടിൽ നിന്നും തിരുപ്പൂരിലേക്ക് താമസം മാറ്റേണ്ടി വന്നുവെന്നും അവർ വെളിപ്പെടുത്തി.
ചെന്താമരക്ക് തൂക്കുകയർ തന്നെ നൽകിയാൽ മാത്രമേ തങ്ങൾക്കിനി നാട്ടിലേക്ക് തിരികെ വരാനാകുമായിരുന്നുള്ളൂവെന്ന് പുഷ്പ പറഞ്ഞു. തനിക്കും കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്കും നാട്ടിൽ സമാധാനമായി ജീവിക്കണമെങ്കിൽ ഇത്തരമൊരു കഠിനശിക്ഷ തന്നെ വേണമായിരുന്നു.
സാക്ഷികളെയെല്ലാം കൊലപ്പെടുത്തുമെന്ന് ഭീഷണി; മൂന്നാമത്തെ കൊലപാതകത്തിന് ശേഷവും ഭയം
പറയുന്ന കാര്യം അക്ഷരംപ്രതി അനുസരിച്ച് ദ്രോഹം ചെയ്യുന്ന വ്യക്തിയാണ് പ്രതി ചെന്താമരയെന്ന് സാക്ഷി പുഷ്പ ഓർത്തെടുത്തു. തനിക്കെതിരെ സാക്ഷി പറഞ്ഞ എല്ലാവരെയും കൊലപ്പെടുത്തുമെന്നായിരുന്നു അയാളുടെ ഭീഷണി. സജിത വധക്കേസിലെ ശിക്ഷാവിധി വന്നതുമുതൽ ചെന്താമരയ്ക്ക് കടുത്ത അമർഷവും മുറുമുറുപ്പുമുണ്ടായിരുന്നു. തന്നെ പൊലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്തു എന്നൊക്കെ പറഞ്ഞായിരുന്നു അയാൾ പക വീട്ടാൻ നടന്നത്.
നല്ല കാര്യങ്ങൾ ഒന്നും ചെയ്തിട്ടല്ല അയാൾ പൊലീസിന്റെ പിടിയിലായതെന്നും മൂന്നാമത്തെ കൊലപാതകവും നടത്തിയാണ് പോയതെന്നും പുഷ്പ ചൂണ്ടിക്കാട്ടി. വിധി വന്നതോടെ സുധാകരന്റെ മക്കൾക്കും തനിക്കുമൊക്കെ ഇനി പേടിയില്ലാതെ സമാധാനമായി നാട്ടിലേക്ക് തിരിച്ചുവരാനാകുമെന്നും മനസ്സിലെ ഭയമെല്ലാം മാറിയെന്നും അവർ കൂട്ടിച്ചേർത്തു.
കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു: സുധാകരന്റെ മക്കൾ
പ്രതി ചെന്താമരക്ക് വധശിക്ഷ നൽകിയുള്ള കോടതിയുടെ വിധിന്യായത്തിൽ കടുത്ത സന്തോഷമുണ്ടെന്നും നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കളും പ്രതികരിച്ചു [cite: ചെന്താമരക്ക് വധശിക്ഷ നൽകിയതിൽ സന്തോഷമുണ്ടെന്നും കോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്നും കൊല്ലപ്പെട്ട സുധാകരൻറെ മക്കള് പറഞ്ഞു.പാലക്കാട് ജില്ലയെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരക്ക് തടവറയിൽ വെച്ചുള്ള വധശിക്ഷ വിധിച്ചുകൊണ്ട് ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിറക്കിയത്.

by Midhun HP News | Jul 20, 2026 | Latest News, കേരളം
പുത്തൻതോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഒരു ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനായി 22. 7. 26 ഉച്ചയ്ക്ക് 2 മണിക്ക് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂ നടത്തുന്നു.
ഡി ഫാം \ ബി ഫാം യോഗ്യതയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഹാജരാകേണ്ടതാണ്. നിയമനം പൂർണമായും താൽക്കാലികവും ദിവസവേതനാടിസ്ഥാനത്തിലുമാണ്.

by Midhun HP News | Jul 20, 2026 | Latest News, കേരളം
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയ കോടതി പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നും നിരീക്ഷിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ഇരട്ട കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശേഷവും പ്രതിക്ക് കുറ്റബോധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിൻറെ വാദങ്ങളെല്ലാം കോടതി തള്ളി കളഞ്ഞു. കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ വാദം. വധശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. . കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്.
കൊലപാതകം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. സാക്ഷിവിസ്താരത്തിനും, വിശദമായ വാദത്തിനും ശേഷം ഇരട്ട കൊലപാതക കേസില്‍ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കാന്‍ ഒരുങ്ങുമ്പോഴും, ബോയന്‍ നഗറിലെ മനസ്സുകളില്‍ ചെന്താമര ഉണ്ടാക്കിയ ഭയം കുറഞ്ഞിട്ടില്ല. പ്രതി ചെന്താമരയ്ക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പോത്തുണ്ടി ബോയന്‍ നഗറിലെ കുടുംബങ്ങളുടെ ആവശ്യം. ചെന്താമരയോട് നീതിപീഠം ദയ കാണിക്കരുതെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. ചെന്താമരയെ പേടിച്ച് നിരവധി കുടുംബങ്ങള്‍ ജനിച്ച നാടും വീടും വിട്ട് ഇതര സ്ഥലങ്ങളിലേയ്ക്ക് താമസം മാറി.
വിധി പ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയര്‍ത്തിയിരുന്നു. വേണ്ടി വന്നാല്‍ താന്‍ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജിയല്ലെന്നും എഴുതാന്‍ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞു.
തടസ്സം നിന്നാല്‍ ഇങ്ങനെ ആയിരിക്കും തന്റെ പെരുമാറ്റമെന്നും ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമരയ്ക്ക് മാനസിക പ്രശ്‌നം ഇല്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതായി കോടതി പറഞ്ഞപ്പോള്‍ തനിക്ക് പ്രശ്‌നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.

Recent Comments