by Midhun HP News | Aug 5, 2026 | Latest News, ജില്ലാ വാർത്ത
കേരളാ വാപാരി വ്യവസായി ഏകോപന സമിതി (KVVES) അവനവൻചേരി യൂണിറ്റും ശ്രീനേത്ര കണ്ണാശുപത്രി ടി വി എമും വലിയകുന്ന് ഠൗൺ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യപ്രമേഹ, നേത്ര, അസ്ഥിരോഗ, ശ്വാസകോശ വിഭാഗ പരിശോധനക്യാമ്പ് നടത്തുന്നു. 2026 ആഗസ്റ്റ് 9 ഞായറാഴ്‌ച 10am to 2pm വരെ ആറ്റിങ്ങൽ, അവനവഞ്ചേരി, മദ്രസ ഹാലാണ് ക്യാമ്പ് നടത്തുന്നത്.
ക്യാമ്പിന് നേത്വത്വം നൽകുന്നത് പ്രസിദ്ധ പ്രമേഹരോഗവിദഗ്ദ്ധൻ ഡോ. സബീർ എ റഷീദ്
സവിശേഷതകൾ…
പ്രമേഹരോഗ ബോധവത്‌കരണ ക്ലാസ്സ്
Diet Counciling
Neuropathy test (ഞരമ്പുകളുടെ ബലക്ഷയം)
Docters consultation
ECG (coupon), BP, Sugar, Cholesterol, Creatine
ക്യാമ്പിൽ പങ്കെടുക്കുന്ന വിദഗ്ദ്ധ ഡോക്ടർസ്
Dr. Sabeer A Rasheed (Diabetologist)
Dr. Reeza (Pulmonologist)
Dr. Rahul (Orthopedic)
Eye Specialist
ക്യാമ്പിൽ പങ്കെടുക്കുന്ന വിദഗ്ദ്ധ ഡോക്ടർസ്…
Dr. Sabeer A Rasheed (Diabetologist)
Dr. Reeza (Pulmonologist)
Dr. Rahul (Orthopedic)
Eye Specialist
by Midhun HP News | Aug 5, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററിന്റെ ആഭിമുഖ്യത്തിൽ രാമായണകൃതിയെ ആസ്‌പദമാക്കി പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. 2026 ആഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 11:30 ന് ആറ്റിങ്ങൽ ഠൗൺ യു.പി.എസ്സിൽ വച്ചാണ് പ്രശ്നോത്തരി നടത്തുന്നത്. പ്രശ്നോത്തരിയിൽ പ്രായം 7-12 വയസ്സ്, പ്രായം 13-18 വരെ, പ്രായം 18 ന് മുകളിലുള്ള മുതിർന്നവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
പ്രസിഡന്റ്, സർഗ്ഗ (8907146877)
സെക്രട്ടറി, സർഗ്ഗ (9846171092)


by Midhun HP News | Aug 5, 2026 | Latest News, കേരളം
മുതലപ്പൊഴി അപകടത്തിൽ മരണപ്പെട്ട ഫ്രീമോന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം കൈമാറി. 25000 രൂപയുടെ അടിയന്തര ധന സഹായമാണ് ബന്ധുക്കൾക്ക് കൈമാറിയത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ധനസഹായം ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ് കൈമാറി.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിൻസി ഐവിൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി, ചിറയിൻകീഴ് എക്സ്റ്റൻഷൻ ഓഫീസർ നിബിൻ, ഫണ്ട് ബോർഡ് ഫിഷറീസ് ഓഫീസർ ഷിബു തോമസ്, അഞ്ചുതെങ്ങ് അസ്സിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർ ലീന മേരി, ഫിഷറീസ് അസിസ്റ്റന്റ് ശ്രീകാന്ത് കെവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂഡ് ജോർജ്ജ്, കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷെറിൻ ജോൺ, ഗ്രാമ പഞ്ചായത്ത് അംങ്ങം രാജേന്ദ്രൻ, തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.


by Midhun HP News | Aug 5, 2026 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ: മുതലപ്പൊഴി അപകടത്തിൽ കാണാതായ രണ്ടാമനായുള്ള തിരച്ചിൽ തുടർന്നെങ്കിലും അപകടം സംഭവിച്ച് അഞ്ചു ദിവസ മാകുമ്പോഴും ഷിജിനെ (32) നെ കണ്ടെത്താനായിട്ടില്ല. അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് സ്വദേശി ഷിജിനായുള്ള തിരച്ചിൽ ഇന്നും രാവിലെമുതൽ ആരംഭിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലും സാമാന്തര തിരച്ചിലുകൾ നടന്നുവരികയാണ്.
ഇതിനിടെ, അടിയന്തരമായി മുങ്ങൽ വിദഗ്ധരുടെ സേവനം ലഭ്യമാക്കണമെന്ന വിശ്യവുമായി ബന്ധുക്കൾ രംഗത്ത് വന്നു. പുലിമുട്ടിലെ കല്ലുകൾക്കിടയിൽ മൃതദേഹം കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന് കുടുംബം സംശയിക്കുന്നു.

സർക്കാർ അനുമതി നൽകിയാൽ മുങ്ങൽ വിദഗ്ധരായ മത്സ്യതൊഴിലാളികൾ തിരച്ചിലിന് തയ്യാറാണെന്നും കുടുംബം പറയുന്നു. വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെ മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് അഞ്ചുതെങ്ങ് സ്വദേശി ജോസിൻ്റെ ഉടമസ്ഥതയിലുള്ള ക്യാരിയർ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ ഷിജിൻ (32), ഫ്രീമോൻ (26) എന്നിവരെ കാണാതാകുകയായിരുന്നു. ഫ്രീ മോന്റെ (28)മൃതദേഹം കണ്ടെത്തിയിരുന്നു.ക്യാപ്ഷൻ: അപകടത്തിൽ കാണാതായ ഷിജിൻ.

by Midhun HP News | Aug 5, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ പോസ്റ്റിന്റെ താൽക്കാലികമായ ഒരു ഒഴിവുണ്ട്. യോഗ്യതയുള്ളവർ അഭിമുഖത്തിനായി അസ്സൽ സർട്ടിഫിക്കറ്റുകളുമായി 2026 ഓഗസ്റ്റ് 5 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.


by Midhun HP News | Aug 5, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. പവന് 1280 രൂപയാണ് വര്‍ധിച്ചത്. 1,06,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് വര്‍ധിച്ചത്. 13,360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറില്‍ താഴെയെത്തി നില്‍ക്കുകയാണ്. കൂടാതെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്താതിരുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതാണ് എണ്ണവില കുറയാണ് കാരണം.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


Recent Comments