അടൂർ പ്രകാശിന്റെ അതൃപ്തി തള്ളി മുസ്ലിം ലീഗ്: യുഡിഎഫിൽ അനൈക്യമില്ല; പദവികൾ നൽകിയത് ഉഭയകക്ഷി ചർച്ചകളിലൂടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

അടൂർ പ്രകാശിന്റെ അതൃപ്തി തള്ളി മുസ്ലിം ലീഗ്: യുഡിഎഫിൽ അനൈക്യമില്ല; പദവികൾ നൽകിയത് ഉഭയകക്ഷി ചർച്ചകളിലൂടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: യുഡിഎഫിൽ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്ന മുന്നണി കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളെ തള്ളി മുസ്ലിം ലീഗ്. യുഡിഎഫിൽ യാതൊരുവിധ അനൈക്യവുമില്ലെന്നും നിലവിൽ മുന്നണിയിലുണ്ടായ എല്ലാ തീരുമാനങ്ങളും ഘടകകക്ഷികളുമായി വിശദമായ ചർച്ചകൾ നടത്തി എടുത്തതാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മുന്നണിയിലെ പ്രധാന പദവികൾ സംബന്ധിച്ച് എടുത്ത തീരുമാനങ്ങളെല്ലാം ഉഭയകക്ഷി ചർച്ചകളിലൂടെ ധാരണയിലെത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണിയിൽ കൂടിയാലോചനകൾ അട്ടിമറിക്കപ്പെടുന്നുവെന്ന ഗുരുതര ആരോപണവുമായാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കഴിഞ്ഞദിവസം പരസ്യമായി രംഗത്തെത്തിയത്. മുന്നണിയുടെ നിർണ്ണായക തീരുമാനങ്ങൾ പോലും കൺവീനറായ താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. കൂടിയാലോചനകൾ കൃത്യമായി നടക്കാത്തതിനാൽ യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചും മാധ്യമങ്ങൾ ചോദിക്കുമ്പോൾ കൃത്യമായ മറുപടി നൽകാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും അതിൽ തനിക്ക് ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകിയതടക്കമുള്ള തീരുമാനങ്ങൾ അർഹതപ്പെട്ട ആളുകൾക്ക് തന്നെയാണ് ലഭിച്ചതെന്നും ആർക്കും അനർഹമായി ഒന്നും നൽകിയെന്ന് താൻ പറയുന്നില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. എന്നാൽ മുന്നണിയുടെ കൺവീനർ എന്ന നിലയിൽ ഇത്തരം അതിപ്രധാനമായ വിഷയങ്ങൾ പോലും തന്നെ മുൻകൂട്ടി അറിയിക്കാത്തതിലാണ് അദ്ദേഹം കടുത്ത അമർഷം പ്രകടിപ്പിച്ചത്.

മേരി കോമിന് ശേഷം ആദ്യം; ബോക്‌സിങ് റിങ്ങില്‍ ചൈനയെ ഇടിച്ചിട്ട് ലവ്‌ലിന; ഇന്ത്യക്ക് 12-ാം സ്വര്‍ണം

മേരി കോമിന് ശേഷം ആദ്യം; ബോക്‌സിങ് റിങ്ങില്‍ ചൈനയെ ഇടിച്ചിട്ട് ലവ്‌ലിന; ഇന്ത്യക്ക് 12-ാം സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ബോക്‌സിങ് 75 കിലോഗ്രാം വിഭാഗത്തില്‍ ഒളിംപിക് മെഡല്‍ ജേത്രി ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ സ്വര്‍ണം നേടി. ചൈനീസ് താരം ബാഓ സിയിയെ 5-0ന് തകര്‍ത്താണ് ലവ്‌ലിന തന്റെ കന്നി ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞത്. 2014ല്‍ മേരി കോമിന് ശേഷം ഏഷ്യന്‍ ഗെയിംസ് വനിതാ ബോക്‌സിങ്ങില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ലവ്‌ലിന സ്വന്തമാക്കി. മികച്ച തന്ത്രങ്ങളും റിങ്ങിലെ ആധിപത്യവുമാണ് പിറന്നാള്‍ ദിനത്തില്‍ ലവ്‌ലിനയെ വിജയത്തിലെത്തിച്ചത്.

വെള്ളിയാഴ്ച ലവ്‌ലിനയിലൂടെ ഇന്ത്യ രണ്ടാം സ്വര്‍ണമാണ് നേടിയത്. വനിതകളുടെ റിക്കര്‍വ് ആര്‍ച്ചറി ടീം ഇനത്തിലും ഇന്ത്യ ചരിത്ര സ്വര്‍ണം നേടി. അങ്കിത ഭഗത്, കുംകും, കീര്‍ത്തി എന്നിവരടങ്ങിയ ഇന്ത്യന്‍ സഖ്യം ഫൈനലില്‍ ശക്തരായ ദക്ഷിണ കൊറിയയെ 5-3 ന് പരാജയപ്പെടുത്തിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. റിക്കര്‍വ് ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമാണിത്.

ഇതോടെ ഇത്തവണത്തെ ഗെയിംസില്‍ ഇതുവരെ ഇന്ത്യയുടെ ആകെ സ്വര്‍ണ മെഡല്‍ നേട്ടം 12 ആയി. 24 വെള്ളിയും 33 വെങ്കലവും ഉള്‍പ്പെടെ 69 മെഡലുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 16 സ്വര്‍ണമുള്‍പ്പെടെ 57 മെഡലുള്ള ഉസ്‌ബെക്കിസ്ഥാനാണ് തൊട്ടുമുന്നില്‍. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ ടീമുകള്‍ ആദ്യ മൂന്നില്‍ തുടരുകയാണ്.

വനിതകളുടെ റിക്കര്‍വ് ആര്‍ച്ചറി ടീം സ്വര്‍ണം നേടിയപ്പോള്‍ മിക്‌സ്ഡ് റിക്കര്‍വ് ആര്‍ച്ചറിയില്‍ കുംകും-ധീരജ് ബൊമ്മദേവര സഖ്യം ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടി. ഗുസ്തിയില്‍ പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യന്‍ താരങ്ങളായ സുജീത് കല്‍ക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ മെഡല്‍ റൗണ്ടുകളിലേക്ക് മുന്നേറി. വനിതാ ഹോക്കിയില്‍ ഇന്ന് നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യന്‍ ടീം ചൈനയെ നേരിടും.

‘ഞാന്‍ ഒറ്റയ്ക്ക്; പറയാനുളളത് എഐസിസിയെ അറിയിക്കും; കെസിയുടെ പിന്തുണ തേടിയിട്ടില്ല’

‘ഞാന്‍ ഒറ്റയ്ക്ക്; പറയാനുളളത് എഐസിസിയെ അറിയിക്കും; കെസിയുടെ പിന്തുണ തേടിയിട്ടില്ല’

പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരായ തന്റെ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരുടെയും പിന്തുണ നേടിയിട്ടില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ അഭിപ്രായങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ എഐസിസിയെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുസ്ലീം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി നല്‍കിയതിന് താന്‍ എതിരല്ല. ഇത്തരം കാര്യങ്ങള്‍ കൂട്ടായ തീരുമാനത്തിലൂടെ വേണമെന്നാണ് താന്‍ പറഞ്ഞതെന്നും അടൂര്‍ പ്രകാശ് പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫും കോണ്‍ഗ്രസുമായി ഒരു സംഘര്‍ഷവുമില്ല. മുഖ്യമന്ത്രിക്കെതിരെ പറയേണ്ടി വന്നു എന്നത് യാഥാര്‍ഥ്യമാണ്. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞിട്ടുണ്ട്. അതിലപ്പുറം ഒന്നും പറയാനില്ലെന്നും കണ്‍വീനര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തിരുത്തല്‍ ചേരിയാകുകയാണോ എന്ന ചോദ്യത്തിന് അത് ഏത് തരത്തിലും നിങ്ങള്‍ക്ക് എടുക്കാമെന്നായിരുന്നു മറുപടി.

ആരുടെയും പിന്തുണ തേടിയല്ല മുഖ്യമന്ത്രിക്കെതിരെ പ്രതികരണം നടത്തിയത്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉള്ള പ്രതികരണമാണ് നടത്തിയത്. പറയാനുള്ള കാര്യം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ എഐസിസിയെ അറിയിക്കും. തന്നെ യുഡിഎഫ് കണ്‍വീനറാക്കിയത് എഐസിസിയാണ്. അതുകൊണ്ട് അവരെ അറിയിക്കുയെന്നത് തന്റെ കടമയും ഉത്തരവാദിത്വവുമാണ്.

നാലുമാസത്തില്‍ ഒരിക്കല്‍ മാത്രമാണ് യുഡിഎഫ് യോഗം ചേര്‍ന്നത്. അതിനുശേഷം കൂടിയിട്ടില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ തിരക്കിട്ട പരിപാടികളാവാം. മറ്റ് കാരണങ്ങളുമാകാം. എന്തൊക്കയോ കാരണങ്ങള്‍ കൊണ്ട് യോം കൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും കണ്‍വീനര്‍ പറഞ്ഞു. ആര്‍ക്കെങ്കിലും സ്ഥാനമാനം കൊടുത്തതതില്‍ താന്‍ എതിരല്ല. എംകെ മുനീറോ ദേവരാജനോ ഇവരില്‍ ആര്‍ക്കും എതിരല്ല താന്‍. അവര്‍ ഇരുവരും ഉന്നതരായ നേതാക്കളാണ്. യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചവരാണ്. ഇത്തരം കാര്യങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ ആലോചിക്കണമായിരുന്നു എന്നാണ് യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ പറഞ്ഞത്.

മുരളീധരന്‍ തനിക്കെതിരെ പറഞ്ഞതിന് അദ്ദേഹത്തിന് എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാകും അത് അദ്ദേഹത്തിനോട് തന്നെ ചോദിക്കൂ. മുഖ്യമന്ത്രിയുമായി ഒരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശന ചേരിയില്‍ ഞാന്‍ ഒറ്റയ്ക്കാണ്. കെസി വേണുഗോപാലുമായി ബന്ധപ്പെട്ടിട്ടില്ല. ആരുടെയും പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ബിജെപിക്കെതിരെ മുഖ്യമന്ത്രി ഒരുവിമര്‍ശനവും ഉന്നയിക്കുന്നില്ലെന്ന ചോദ്യത്തിന് അത് നിങ്ങള്‍ മുഖ്യമന്ത്രിയോട് തന്നെ ചോദിക്കൂ എന്നായിരുന്നു മറുപടി.

സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്

സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്

തൃശൂര്‍: കനത്തമഴയില്‍, തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു. അക്വാട്ടിക് കോംപ്ലക്‌സിലെ താത്ക്കാലിക മേല്‍ക്കൂരയാണ് തകര്‍ന്നത്. പത്തിലേറേ പേര്‍ക്ക് പരിക്കേറ്റു. വേദിയുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം.

റിലേ മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കായിക മേളയുടെ നടത്തിപ്പിനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തി. പരിക്കേറ്റ വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകട സമയത്ത് സംഘാടകര്‍ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

വിദേശിയായാലും കുഴപ്പമില്ല; വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് കോടതി

വിദേശിയായാലും കുഴപ്പമില്ല; വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് കോടതി

ഡല്‍ഹി: നിയമവും നടപടിക്രമങ്ങളും പാലിച്ചാല്‍ പങ്കാളികളില്‍ ഒരാള്‍ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരര്‍ക്ക് സ്‌പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. സ്വീഡിഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജയും സ്വീഡിഷുകാരനായ യുവാവും തമ്മിലുള്ള വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഹിന്ദു ആചാരപ്രകാരമാണ് ഇരുവരും മാര്‍ച്ച് 14ന് ഡല്‍ഹിയില്‍ വിവാഹിതരായത്. വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഡല്‍ഹിയിലെ താമസക്കാരനായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ വന്നതോടെ യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹിന്ദു വിവാഹ നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തടസ്സമുണ്ടെങ്കിലും സ്‌പെഷ്യല്‍ മ്യാരേജ് ആക്ടില്‍ ഇതിനുള്ള വ്യവസ്ഥയുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി തള്ളിയത്.

കരിമ്പത്ത് മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ് അക്രമം : ആറ് പേർ റിമാൻഡിൽ

കരിമ്പത്ത് മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ് അക്രമം : ആറ് പേർ റിമാൻഡിൽ

കണ്ണൂർ: തളിപ്പറമ്പ് കരിമ്പത്ത് മന്ത്രി ഒ.ജെ.ജനീഷിന്റെ വാഹനത്തിന് നേരെ അക്രമം നടത്തിയ ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കരിമ്പം സര്‍സയ്യിദ് കോളേജ് ജംഗ്ഷന് സമീപം സംസ്ഥാന പാതയിലായിരുന്നു സംഭവം. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സൂ സഫാരി പാര്‍ക്ക് അവലോകനയോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു മന്ത്രി.

മോറാഴ സെന്‍ട്രലിലെ വാടി ഹൗസില്‍ പ്രജീഷ് ബാബു(30), പാലകുളങ്ങര മൈലപ്പുറത്ത് വീട്ടില്‍ കെ.കെ അക്ഷയ് (30), മോറാഴയിലെ കെ.എം.അതുല്‍രാജ് (25), ബക്കളം കാനൂലിലെതിക്കല്‍ വീട്ടില്‍ ടി സിദ്ധാര്‍ത്ഥ് (23), മഴൂര്‍ പള്ളിവയലിലെ വെറ്റിലോട് വീട്ടില്‍ ബിനില്‍ കൃഷ്ണന്‍ (27), മോറാഴയിലെ കേളോത്ത് വീട്ടില്‍ കെ.രമിത്ത് (32) എന്നിവര്‍ക്കെതിരെയാണ് കേസ്. മന്ത്രി വാഹനത്തിന് കേടുപാട് വരുത്തുകയും പൊലീസുകാരെ പിടിച്ച് തള്ളി ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

മന്ത്രി സഞ്ചരിച്ച കേരള സ്റ്റേറ്റ് 154, KL.01.CB.8378 എന്ന കാറിൻ്റെ മുന്‍ ഭാഗത്തുള്ള 2000 രൂപ വില വരുന്ന ഇന്ത്യന്‍ പതാകയുള്ള ഫ്‌ളാഗ് പോസ്റ്റ് ഒടിച്ചു നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ആറ് പേര്‍ക്കെതിരെ പിഡിപി ആക്റ്റ് പ്രകാരം കേസെടുത്തത്. ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവര്‍ത്തകരായ 14 ഓളം ആള്‍ക്കാര്‍ സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് മന്ത്രി വാഹനത്തിന് നേരെ പാഞ്ഞ് അടുക്കുകയും ബോണറ്റിലും സൈഡ് ഗ്ലാസുകളിലും അടിച്ച് കാറിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തുവെന്നാണ് കേസ്.

അതിനിടെ, മുൻകരുതലായി പൊലീസ് അറസ്റ്റ് ചെയ്ത ഡി വൈ എഫ് ഐ പ്രവർത്തകരുടെ പേരിൽ കേസെടുത്ത് വിട്ടയച്ചു. മൊറാഴ സെൻട്രലിലെ സി.പി. മുഹാസ് (35), ബക്കളം കാനൂലിലെ ശ്രീലകം വീട്ടിൽ പി.അമൽ പ്രേം (21) എന്നിവരെയാണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.10ന് തളിപ്പറമ്പ് എസ്.ഐ. സി.ജി. സാംസൺ അറസ്റ്റ് ചെയ്തത്. മന്ത്രി ഒ.ജെ. ജനീഷിൻ്റെ വാഹന വ്യൂഹത്തെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.