by Midhun HP News | May 29, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കന്യാകുമാരി പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കൻ ഗുജറാത്ത് തീരം, പാകിസ്ഥാൻ തീരം അതിനോട് ചേർന്ന വടക്കൻ അറബിക്കടൽ, സോമാലിയ തീരം, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
by Midhun HP News | May 29, 2026 | Latest News, കേരളം
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആരംഭിച്ചു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തുന്നത്. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വിഡി സതീശന്‍, പാര്‍ലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് സഭാ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പൊലീസ് ബാന്റ് വായിച്ചത്. വരികള്‍ വായിക്കാതെ സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.
നവകേരള നിർമ്മിതിക്കും സുതാര്യവും വേഗത്തിലുള്ളതുമായ ഭരണസംവിധാന ഉറപ്പിനും മുൻഗണന നൽകുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ. ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പുവരുത്തി അഴിമതിരഹിതമായ ഭരണം കാഴ്ചവെക്കുമെന്നും മതനിരപേക്ഷതയ്ക്ക് മുൻതൂക്കം നൽകുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം മുന്നോട്ടുപോയത്. യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള വലിയ ആശങ്കയാണ് പ്രസംഗത്തിൽ ആദ്യം തന്നെ പരാമർശിച്ചത്. ഇതിനൊപ്പം സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ചിത്രം നൽകുന്നതിനായി ധവളപത്രം പുറത്തിറക്കുമെന്നും പ്രഖ്യാപനമുണ്ട്. പ്രതിസന്ധികളുണ്ടെങ്കിലും സർക്കാർ സേവന മേഖലയിൽ നിന്ന് പിന്മാറില്ല. ന്യായവും അർഹവുമായ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് കേന്ദ്രസർക്കാരുമായി പരമാവധി സഹകരിച്ചു മുന്നോട്ട് പോകാനാണ് തീരുമാനം.
ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി, അതിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ വയോജന വകുപ്പ് രൂപീകരണം ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും പ്രസംഗത്തിൽ പറയുന്നു. പൊതുഗതാഗത രംഗത്ത് കെഎസ്ആർടിസിയിലെ സൗജന്യ യാത്ര നയപ്രഖ്യാപനത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിനുപുറമെ റോഡ്, ജല, വ്യോമ ഗതാഗത സംവിധാനങ്ങളെ പരസ്പലം ബന്ധിപ്പിച്ചുകൊണ്ട് വലിയൊരു സംയോജിത ബൃഹദ്‌പദ്ധതി നടപ്പാക്കും.
കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മണ്ണ് പരിശോധനയ്ക്ക് ശാസ്ത്രീയ സംവിധാനവും സുഗന്ധവ്യഞ്ജന പാർക്കുകളും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളും യാഥാർത്ഥ്യമാക്കും. വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ നിലവിൽ വരും. സംസ്ഥാനത്ത് പ്രതിസന്ധിയായി തുടരുന്ന മനുഷ്യ-മൃഗ സംഘർഷ മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.
by Midhun HP News | May 28, 2026 | Latest News, കേരളം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന സിപിഎം പാളയം ലോക്കൽ സെക്രട്ടറിയും കോർപ്പറേഷൻ മുൻ കൌൺസിലറുമായ ഐ പി ബിനു പൊലീസിന് മുന്നിൽ കീഴടങ്ങി. കേസിലെ പ്രതികളായ മുൻ കൗൺസിലർമാടക്കമുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ബിനു കീഴടങ്ങിയത്. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ പി ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്രമിച്ചവരുടെ കൂട്ടത്തിൽ ഐ പി ബിനുവിനെയും ഉൾപ്പെടുത്തിയത്. ഇതോടെ കേസിൽ 16 പേരാണ് പിടിയിലായത്.
by Midhun HP News | May 28, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: സിബിഎസ് ഇ (CBSE) പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയതായി അധികൃതർ. ഒരു ടോൾ-ഫ്രീ നമ്പറും പ്രത്യേക മെയിൽ ഐഡിയുമാണ് സിബിഎസ് ഇ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ പരീക്ഷാ ഫലങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും വിദ്യാർഥികൾക്ക് ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
വിദ്യാർഥികൾക്ക് 1800-11-8004 എന്ന ടോൾ-ഫ്രീ നമ്പറിൽ ബന്ധപ്പെട്ട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം. info.cbse@nic.in, resultcbse2026@cbseshiksha.in എന്നീ ഇ-മെയിൽ വഴിയും വിദ്യാർഥികൾക്ക് സംശയം എഴുതി അറിയിക്കാം. ഇതിന് അതിവേഗം മറുപടി നൽകുമെന്നും സിബിഎസ് ഇ അറിയിച്ചു.
by Midhun HP News | May 28, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം അമ്യുസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് അപകടം. വെമ്പായം ഹാപ്പി ലാൻഡിലാണ് അപകടം ഉണ്ടായത്. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. റൈഡിൽ ഉണ്ടായിരുന്ന 30ലധികം ആളുകൾ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് എത്തിച്ചു. അഞ്ചോളം പേർക്ക് ഗുരുതരമായി പരിക്ക് പറ്റിയെന്നു പ്രാഥമിക വിവരം.
ഗുരുതര പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റവരാണിവർ. നാഗർകോവിൽ സ്വദേശികൾക്കാണ് പരുക്കേറ്റത്. ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് ((16) എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഊഞ്ഞാൽ പോലെയുള്ള റൈഡാണ് പൊട്ടി വീണത്. ഇതിനടിയിൽ പെട്ടും ചിലർക്ക് പരുക്കേറ്റിട്ടുണ്ട്.
by Midhun HP News | May 28, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡല്‍ഹി അടക്കം നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷന്മാര്‍. വീരേന്ദ്ര സച്ച്ദേവയ്ക്ക് പകരം ഡല്‍ഹിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്രയെ നിയമിച്ചു.
ഹരിയാന, പഞ്ചാബ്, ത്രിപുര എന്നിവിടങ്ങളിലും പുതിയ പ്രസിഡന്റുമാരെ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ നിയമിച്ചു. അര്‍ച്ചന ഗുപ്തയാണ് ഹരിയാനയിലെ ബിജെപി സംസ്ഥാന പ്രസിഡന്റ്.സര്‍ദാര്‍ കേവല്‍ സിങ് ധില്ലനെ പഞ്ചാബ് ബിജെപി അധ്യ7നായും, എംഎല്‍എ അഭിഷേക് ഡെബ്രോയിയെ ത്രിപുര സംസ്ഥാന പ്രസിഡന്റായും ബിജെപി കേന്ദ്രനേതൃത്വം നിയമിച്ചു. നിയമനങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് വ്യക്തമാക്കി.

Recent Comments