by Midhun HP News | Sep 29, 2025 | Latest News, കായികം
അത്യന്തം ആവേശം നിറച്ച ഏഷ്യാ കപ്പ് ഫൈനലില്‍ നാടകാന്തം ഇന്ത്യയ്ക്ക് ജയം. പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ഒരുവേള ജയപരാജയം മാറിമറിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മയുടെ കരുത്തുറ്റ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് രക്ഷയായത്. സഞ്ജു സാംസന്റെ ബാറ്റിങ്ങും ഇന്ത്യക്ക് ആത്മവിശ്വാസം പകര്‍ന്നു. 147 റണ്‍സിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു.
തിലക് വര്‍മ 53 ബോളില്‍ 69 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നാല് ഓവറിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ചയെ തുറിച്ചുനോക്കിയ ഇന്ത്യയെ തിലക്- സഞ്ജു കൂട്ടുകെട്ടാണ് രക്ഷിച്ചത്. 24 റണ്‍സെടുത്ത് സഞ്ജു പുറത്തായതിനെ തുടര്‍ന്ന് ഇറങ്ങിയ ശിവം ദുബെയും തിലകിന് കരുത്ത് പകര്‍ന്നു. ശിവം ദുബെ 22 ബോളിൽ 33 റൺസെടുത്തു. സ്പിന്‍ മാന്ത്രികതയില്‍ പാക് ബാറ്റിങ് നിരയെ അസ്തപ്രജ്ഞരാക്കി അനായാസ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചിരുന്നത്.
ഫഹീം അഷ്‌റഫാണ് ഇന്ത്യയുടെ ആ മോഹത്തിന് തുടക്കത്തിൽ തടയിട്ടത്. അദ്ദേഹം രണ്ട് വിക്കറ്റ് നേടി. കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റ് നേട്ടത്തിലാണ് ഇന്ത്യ ബോളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. ജസ്പ്രീത് ബുമ്ര, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വീതം വിക്കറ്റും കൊയ്തു. പാകിസ്ഥാന്റെ സാഹിബ്‌സാദ ഫര്‍ഹാന്റെ അര്‍ധ സെഞ്ചുറി പാഴായി. 41 വർഷത്തെ ഏഷ്യാ കപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യ- പാക് ഫൈനലുണ്ടായത്. ഈ ടൂർണമെൻ്റിൽ പരാജയം അറിയാതെയാണ് ഇന്ത്യ ഫൈനലിലെത്തിയിരുന്നത്.



by Midhun HP News | Sep 28, 2025 | Latest News, കേരളം
തിരുവനന്തപുരം: ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം പരാതി നൽകിയ സ്പോണ്‍സറുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും ദേവസ്വം വിജിലൻസ് കണ്ടെടുത്തു. സ്വർണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ ഹൈക്കോടതിക്ക് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും.

വാസുദേവൻ എന്ന ജോലിക്കാരന്‍റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ സ്വർണപീഠം സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു. 2021 മുതൽ ദ്വാരപാലക പീഠം വാസുദേവന്‍റെ വീട്ടിൽ ഉണ്ടായിരുന്നു. വാസുദേവന്‍റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചത്. കഴിഞ്ഞ 13നാണ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പീഠം സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്. 2021 മുതൽ സ്വർണ്ണപീഠം കാണാതായിട്ടും എവിടെ എന്നതിൽ ദേവസ്വം ബോർഡ് പരിശോധിക്കാതിരുന്നത് വലിയ വീഴ്ചയാണ്.


by Midhun HP News | Sep 28, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ )കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച ബൃന്ദയെന്ന സ്ത്രീയുടെ കുടുംബത്തിന് പ്രഖ്യാപിച്ച സഹായധനം നിഷേധിച്ച് ബന്ധുക്കള്‍. പണം വേണ്ട, സഹോദരിയെ തിരികെ തരൂ എന്നാണ് കുടുംബം പറഞ്ഞത്.
കുടുംബത്തിന് പണം വേണ്ടെന്നും പൊതുയോഗങ്ങള്‍ക്ക് ശരിയായ ക്രമീകരണങ്ങള്‍ ചെയ്തില്ലെങ്കില്‍ അത്തരമൊരു പ്രഖ്യാപനം അര്‍ത്ഥശൂന്യമാണെന്നും ബൃന്ദയുടെ സഹോദരി പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് ദുരന്തം സംഭവിച്ചതായി വാര്‍ത്ത വന്നതിനുശേഷം നിരന്തരം ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് ബൃന്ദയുടെ സഹോദരി പറഞ്ഞു. ഇന്ന് രാവിലെയാണ് ബൃന്ദയുടെ മരണവാര്‍ത്ത ബന്ധുക്കള്‍ അറിഞ്ഞത്.
‘ഒരു യോഗം സംഘടിപ്പിക്കുകയാണെങ്കില്‍, സ്ഥലമുണ്ടെന്ന് ഉറപ്പാക്കുക, ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കുക. നഷ്ടപരിഹാരം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം ഒന്നും പരിഹരിക്കപ്പെടുന്നില്ല. എനിക്ക് പണം വേണ്ട, എന്റെ സഹോദരിയുടെ ജീവന്‍ തിരികെ നല്‍കാന്‍ കഴിയുമോ?, ബൃന്ദയുടെ സഹോദരി ചോദിച്ചു.

വിജയ്‌യുടെ കടുത്ത ആരാധികയായ ബൃന്ദ ഇന്നലെ കരൂരിലെ റാലിയില്‍ ആവേശഭരിതയായിരുന്നു. തന്റെ രണ്ട് വയസ്സുള്ള മകനെ സഹോദരിയുടെ കൂടെ നിര്‍ത്തി നായകനെ ഒരു നോക്ക് കാണാമെന്ന പ്രതീക്ഷയിലാണ് ബൃന്ദ പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ചുവെന്ന വാര്‍ത്ത വന്നതിനുശേഷം നിരന്തരം വിളിച്ചിരുന്നെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ല.
‘വൈകുന്നേരം 4 മണിയോടെ ഞങ്ങള്‍ അവളെ വിളിച്ചു, പക്ഷേ അവള്‍ ഫോണെടുത്തില്ല. ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്നു, പക്ഷേ ഒരു പ്രതികരണവും ഉണ്ടായില്ല. 10 മണി കഴിഞ്ഞപ്പോള്‍ അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇന്ന് രാവിലെ, അവളുടെ ഭര്‍ത്താവ് അവളുടെ ഫോട്ടോ സംഘാടകര്‍ക്ക് അയച്ചു, അപ്പോഴാണ് അവര്‍ മരിച്ചുവെന്ന വിവരം ഞങ്ങള്‍ അറിഞ്ഞത’്, ബൃന്ദയുടെ സഹോദരി പറഞ്ഞു. തിക്കിലും തിരക്കിലും മരിച്ച ഓരോ വ്യക്തിയുടെയും കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരവും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ സഹായവുമാണ് വിജയ് പ്രഖ്യാപിച്ചത്.


by Midhun HP News | Sep 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിഴിഞ്ഞം സ്റ്റാന്‍ലിയെയാണ് മെഡിക്കല്‍ കോളജ് ചാലക്കുഴി റോഡിലുളള ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്കുറിപ്പും മെഡിക്കല്‍ കോളജ് പൊലീസ് മുറിയില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടില്‍ നിന്നും സ്റ്റാന്‍ലി ഇറങ്ങിയത്. അന്നേ ദിവസം വൈകുന്നേരം ലോഡ്ജില്‍ മുറിയെടുത്തിട്ടുണ്ട്. സ്റ്റാന്‍ലിയെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ മുറി തുറന്ന് നോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.



by Midhun HP News | Sep 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. അടിമാലിയില്‍ വിറ്റ MX 507167 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ചിറ്റൂരില്‍ വിറ്റ MS 275758 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കോഴിക്കോട് വിറ്റ MU 617105 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MN 507167
MO 507167
MP 507167
MR 507167
MS 507167
MT 507167
MU 507167
MV 507167
MW 507167
MY 507167
MZ 507167
4th Prize Rs.5,000/-
0720 0809 1035 1218 1357 1688 1741 1750 1910 3626 4066 4926 5480 5816 6717 7582 7914 8743 9971
—
5th Prize Rs.2,000/-
1355 2064 2535 6018 7244 8171
6th Prize Rs.1,000/-
0116 0285 1168 1259 1347 3076 3538 4020 4086 4231 4233 4321 4746 5472 5792 5895 6492 6520 6821 7809 8060 8365 8471 9257 9866
7th Prize Rs.500/-
0029 0155 0308 0446 0572 0587 0710 0721 0741 0764 0899 0959 1179 1252 1299 1674 1774 2084 2256 2431 2484 2594 2739 2807 2839 2845 2938 3302 3591 3663 3681 3738 3740 3912 4064 4071 4093 4116 4168 4311 4357 4547 4771 5504 5574 5704 5824 5940 6075 6166 6307 6357 6542 6604 6697 6708 6766 6792 6873 7072 7168 7257 7343 7779 7942 7967 8232 8236 8739 9027 9092 9552 9683 9871 9874 9883
by Midhun HP News | Sep 28, 2025 | Latest News, കേരളം
തദ്ദേശ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കരട് വോട്ടർപട്ടിക സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. സെപ്തംബർ 29 മുതൽ വോട്ടർപട്ടികയിൽ പേരു ചേർക്കാമെന്നും അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
സെപ്തംബർ 2 ന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്. 1,33,52,947പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്ജെൻഡറുമാണ് വോട്ടർപട്ടികയിലുള്ളത്.

ഇതിനു പുറമെ 2087 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ഒക്ടോബർ 14 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ സമർപ്പിക്കാം. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.
വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കുന്നതിനും (ഫാറം 4), ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹീയറിംഗിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും.

നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം. വോട്ടര്‍പട്ടികയില്‍ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫാറം 5) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത്, അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ മുഖേന അല്ലാതെയും നിര്‍ദ്ദിഷ്ട ഫാറത്തില്‍ ഇലക്ടറൽ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 941 ഗ്രാമപഞ്ചായത്തുകളിലെ 17337 നിയോജകമണ്ഡലങ്ങളിലെയും, 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും, 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.
അതേസമയം സെപ്തംബർ 29 ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ട 2,83,12,458 വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന എല്ലാ വോട്ടർമാർക്കും സവിശേഷ തിരിച്ചറിയൽ നമ്പർ ലഭിക്കും.
ചില വോട്ടർമാർക്ക് അവർ നൽകിയതുപ്രകാരമുളള കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ തിരിച്ചറിയൽകാർഡ് നമ്പർ (EPIC Number), 2015 മുതൽ വോട്ടർമാരായവർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ നമ്പർ, മറ്റുള്ളവർക്ക് തിരിച്ചറിയൽ നമ്പരൊന്നുമില്ലാത്ത രീതിയിലുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയിൽ വോട്ടർമാരുടെ വിവരങ്ങൾ തയ്യാറാക്കിയിരുന്നത്.
എന്നാൽ മേലിൽ എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകുകയാണ്. SEC എന്ന ഇംഗ്ളീഷ് അക്ഷരങ്ങളും 9 അക്കങ്ങളും ചേർന്നതാണ് സവിശേഷ തിരിച്ചറിയൽ നമ്പർ. തദ്ദേശസ്ഥാപന വോട്ടർപട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടർനപടികൾക്കും, അന്വേഷണങ്ങൾക്കും വോട്ടർമാർ ഈ സവിശേഷ തിരിച്ചറിയൽ നമ്പർ പ്രയോജനപ്പെടുത്തണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.

Recent Comments