by Midhun HP News | Aug 18, 2025 | Latest News, ജില്ലാ വാർത്ത
വക്കം സ്വദേശിയായ യുവതിയെ വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പ്രവാസി വ്യവസായിക്കെതിരെ അയിരൂർ പൊലീസ് കേസെടുത്തു. ചെമ്മരുതി തച്ചോട് ഗുരുകൃപയിൽ ഷിബുവിനെതിരെ അതിജീവിത ഉന്നത പൊലീസ് അധികാരികൾക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് ലഹരി കലർത്തിയ ശീതള പാനിയം നല്കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നും വീഡിയോ ചിത്രീകരിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.

യുവതി കേസ് കൊടുത്തതോടെ അതിജീവിതയ്ക്കും അതിജീവിതയുടെ അഭിഭാഷകനുമെതിരെ പണം തട്ടാനുള്ള ശ്രമം ആരോപിച്ച് ഷിബു നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഈ പരാതി വ്യാജമാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികൾ സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി അയിരൂർ എസ്.എച്ച്.ഒ അറിയിച്ചു.


by Midhun HP News | Aug 18, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡിൽ ആദരവ് 2025 എന്ന പരിപാടി ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. 2025 -ൽ എസ് എസ് എൽ സി യ്ക്കും, +2നും വാർഡിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികളെയും, വിവിധ മേഖലയിൽ വാർഡിൽ മികവ് തെളിയിച്ച വരെയും ജയഭാരത് സ്കൂളിൽ നടന്ന പരിപാടിയിൽ ആദരിച്ചു.

കഴിഞ്ഞ അഞ്ചു വർഷക്കാലമായി മുടക്കം കൂടാതെ അമ്പലമുക്ക് വാർഡിൽ നടത്തുന്ന പരിപാടിയിൽ വാർഡ് കൗൺസിലർ കെ.ജെ രവികുമാർ അധ്യക്ഷനായിരുന്നു. കേരള സ്റ്റേറ്റ് പെൻഷണേഴ്സ് അസോസിയേഷന്റെ തിരുവനന്തപുരം ജില്ല വനിതാ വിഭാഗം പ്രസിഡന്റ് ഉഷാ കുമാരി, ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എസ്. ശ്രീരംഗൻ, യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാഗ്, മുൻ ആറ്റിങ്ങൽ നഗരസഭ കൗൺസിലർ ഇന്ദിരഭായി അമ്മ തുടങ്ങിയവർ സംസാരിച്ചു.


by Midhun HP News | Aug 18, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: ചിറയിൻകീഴ് റയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം 2 മാസത്തിനകം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. കേരള റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനും റയിൽവേയും സത്വര നടപടികൾ സ്വീകരിക്കണം. ജില്ലാ കളക്ടർ നിർമ്മാണ പുരോഗതി നിരീക്ഷിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
മേൽപ്പാലം പണിയുടെ പേരിൽ ഗതാഗതം തടഞ്ഞതോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കിലോമീറ്റർ ചുറ്റേണ്ട അവസ്ഥയാണെന്ന പരാതിയിലാണ് നടപടി.


2020 ഒക്ടോബർ 19 ന് മേൽപ്പാലത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുള്ളതായി ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് മേൽപ്പാല നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാൻ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനും റയിൽവേക്കും നിർദ്ദേശം നൽകിയിട്ടുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു. നടപടികൾക്ക് തടസം നേരിട്ടാൽ ജില്ലാ വികസന യോഗത്തിൽ ഉന്നയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അഞ്ചുതെങ്ങ് സാജൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

by Midhun HP News | Aug 18, 2025 | Latest News, ജില്ലാ വാർത്ത
പാലക്കാട്: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. കുത്തന്നൂര്‍ സ്വദേശികളായ അഖില്‍, സുഹൃത്ത് രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്.

പാലക്കാട് കുത്തന്നൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. 17 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ വീടിന് നേരെയാണ് യുവാക്കള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുഴല്‍മന്ദം പൊലീസ് പിടികൂടിയത്.
പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്. യൂട്യൂബ് നോക്കിയാണ് പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ പ്രതികള്‍ പഠിച്ചത്. പെട്രോള്‍ ബോംബ് കത്താത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പ്രതികള്‍ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കുഴല്‍മന്ദം പൊലീസ് വ്യക്തമാക്കി.


by Midhun HP News | Aug 18, 2025 | Latest News, ജില്ലാ വാർത്ത
കേരളപ്രദേശ് കര്‍ഷക കോൺഗ്രസ്സ് സംസ്ഥന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ “രക്ഷ വേണം കര്‍ഷകന്” എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ട് ആറ്റിങ്ങല്‍ നാല് മുക്ക് ജംഗ്‌ഷനില്‍ സംഘടിപ്പിച്ച കണ്ണീര്‍ ദിനം പ്രതിഷേധ സംഗമം കേരള പ്രദേശ് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥന വൈസ് പ്രസിഡന്റ് അടയമൺ എസ് മുരളീധരന്‍ ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആറ്റിങ്ങല്‍ മനോജ് അധ്യക്ഷതവഹിച്ചു.

കേരള ചരിത്രത്തിൽ കർഷകരും കാർഷികമേഖലയും അനുഭവച്ചിട്ടില്ലാത്ത ദുരന്തത്തിലൂടെയാണ് കേരളത്തിലെ കർഷകരും കാർഷിക മേഖലയും കടന്നു പൊയ് കൊണ്ടിരിക്കുന്നത്. റബറിന് താങ്ങുവില 250 രൂപ ആക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞവർ അധികാരത്തിൽ എത്തി പത്തുവർഷം ആകുന്ന സാഹചര്യത്തിലും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. കർഷരുടെക്ഷേമത്തിനായി രുപീകരിച്ച കർഷകക്ഷേമനിധി ബോർഡ് നിർജീവാവസ്ഥയിൽ തുടരുന്നു. കേരകർഷകർക്കായി നബാർഡുവഴി ലോകബാങ്കനുവദിച്ച സാമ്പത്തിക സഹായത്തിൻ്റെ ആദ്യഗഡുവായി ലഭിച്ച 139 കോടി രുപ പിണറായി സർക്കാർ വകമാറ്റി ചെലവിട്ട് കേര കർഷകരെ വഞ്ചിച്ചു എന്ന് കണ്ണീർ ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് കർഷകർ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ എസ് മുരളീധരന്‍ പറഞ്ഞു.
ജില്ലാ ഭാരവാഹികളായ മണനാക്ക് ഷിഹാബുദ്ദീൻ, അഭിലാഷ് ചാങ്ങാട്, നഗരൂർ ശ്രീകുമാര്‍, ചന്ദ്രിക മണ്ഡലം പ്രസിഡന്റുമാരായ രോഹൻ, അപ്പുക്കുട്ടന്‍ നായര്‍, സുബ്രഹ്മണ്യന്‍, ദിവാകരന്‍ പിള്ള, പ്രസാദ്, തമ്പി, പ്രമോദ്, തുളസി ദാസ്, അഡ്വ. സുരേഷ് ഇക്ബാല്‍, അമൃത ലാല്‍, മോഹന്‍ലാല്‍ എന്നിവര്‍ പങ്കെടുത്തു.


by Midhun HP News | Aug 18, 2025 | Latest News, ദേശീയ വാർത്ത
റായ്പൂര്‍: കല്യാണ സമ്മാനം എന്ന വ്യാജേന വരന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കര്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 വയസുകാരന്‍ ഉള്‍പ്പടെ ഏഴുപേര്‍ അറസ്റ്റില്‍. ഏകദേശം രണ്ട് കിലോഗ്രാമോളം സ്‌ഫോടകവസ്തുക്കളാണ് ഇതില്‍ നിറച്ചിരുന്നത്. പൊലീസിന്റെ സമയോചിതമായ ഇടപെടലും യുവാവിന് തോന്നിയ സംശയവുമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
ചത്തീസ്ഗഢിലെ ഖൈരാഗഡില്‍ നിന്നുള്ള വിനയ് വര്‍മ്മയാണ് കേസിലെ മുഖ്യപ്രതി. ഇലക്ട്രീഷ്യനും ഐടിഐ ഡിപ്ലോമക്കാരനുമാണ് പ്രതി. ഇത് ആസൂത്രിതമായ ഒരു കൊലപാതക ശ്രമമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സ്പീക്കര്‍ വൈദ്യുത പ്ലഗില്‍ കുത്തി സ്വിച്ച് ഓണ്‍ ചെയ്യുന്ന സമയത്ത് പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു നിര്‍മ്മാണം.


പ്രദേശവാസിയായ അഫ്സര്‍ ഖാന്റെ വിലാസത്തിലായിരുന്നു പാര്‍സല്‍ വന്നത്. പാര്‍സലിന് സാധാരണയേക്കാള്‍ കൂടുതല്‍ ഭാരം ഉണ്ടായതില്‍ സംശയം തോന്നിയ ഖാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇലക്ട്രീഷ്യനായ വര്‍മ്മ ഓണ്‍ലൈന്‍ ട്യൂട്ടോറിയലുകള്‍ കണ്ടു പഠിച്ചാണ് ഇത്തരത്തിലുള്ള ഉപകരണം നിര്‍മ്മിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഫോണിന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയില്‍ പൊലീസിന്റെ പിടിയില്‍പ്പെടാതെ ബോംബ് ഉപയോഗിച്ച് ഒരാളെ എങ്ങനെ കൊല്ലാം എന്നതുപോലുള്ള തിരയലുകളും കണ്ടെത്തി.
ചത്തീസ്ഗഢിലെ ഖൈരാഗഡില്‍ നിന്നുള്ള വിനയ് വര്‍മ്മയാണ് കേസിലെ മുഖ്യപ്രതി. ഇലക്ട്രീഷ്യനും ഐടിഐ ഡിപ്ലോമക്കാരനുമാണ് പ്രതി. ഇത് ആസൂത്രിതമായ ഒരു കൊലപാതക ശ്രമമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സ്പീക്കര്‍ വൈദ്യുത പ്ലഗില്‍ കുത്തി സ്വിച്ച് ഓണ്‍ ചെയ്യുന്ന സമയത്ത് പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു നിര്‍മ്മാണം.
പ്രദേശവാസിയായ അഫ്സര്‍ ഖാന്റെ വിലാസത്തിലായിരുന്നു പാര്‍സല്‍ വന്നത്. പാര്‍സലിന് സാധാരണയേക്കാള്‍ കൂടുതല്‍ ഭാരം ഉണ്ടായതില്‍ സംശയം തോന്നിയ ഖാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇലക്ട്രീഷ്യനായ വര്‍മ്മ ഓണ്‍ലൈന്‍ ട്യൂട്ടോറിയലുകള്‍ കണ്ടു പഠിച്ചാണ് ഇത്തരത്തിലുള്ള ഉപകരണം നിര്‍മ്മിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഫോണിന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയില്‍ പൊലീസിന്റെ പിടിയില്‍പ്പെടാതെ ബോംബ് ഉപയോഗിച്ച് ഒരാളെ എങ്ങനെ കൊല്ലാം എന്നതുപോലുള്ള തിരയലുകളും കണ്ടെത്തി.

Recent Comments