by Midhun HP News | Aug 14, 2025 | Latest News, കേരളം
കോട്ടയത്ത് മണര്‍കാട് ഗൃഹനാഥനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശി റജിമോന്‍ (60) ആണ് മരിച്ചത്. സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടിവെച്ച ശേഷം ഇയാള്‍ പൊട്ടിക്കുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്നലെ വീട്ടില്‍ നിന്ന് ഇയാള്‍ ഇറങ്ങിപ്പോയിരുന്നു. രാത്രി 11.30 യോടെയാണ് വീടിന്റെ പറമ്പില്‍ നിന്ന് ശബ്ദം കേട്ടത്. കിണര്‍ പണികള്‍ ചെയ്യുന്ന ആളാണ് റെജിമോന്‍. കിണറ്റിലെ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ വയറ്റില്‍ കെട്ടിവച്ചു പൊട്ടിക്കുകയായിരുന്നു.



by Midhun HP News | Aug 14, 2025 | Latest News, ജില്ലാ വാർത്ത
ചെറുന്നിയൂർ ഹൈസ്കൂളിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർണമായും ഇലക്ഷൻ കമ്മീഷന്റെ ജനാധിപത്യ രീതിയിൽ ആണ് നടന്നത്. ഇലക്ഷൻ വോട്ടിംഗ് ആപ്പ് ഉപയോഗിച്ച് അധ്യാപകരുടെ മൊബൈൽ ഫോണിൽ വോട്ടിങ് മെഷീൻ സെറ്റ് ചെയ്താണ് തിരഞ്ഞെടുപ്പ് നടത്തിയത്. മൂന്നു ബൂത്തുകളിൽ ആയി ആണ് തിരഞ്ഞെടുപ്പ് നടന്നത് എസ് എസ് ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് ക്ലബ്, എസ് പി സി എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്.



by Midhun HP News | Aug 14, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പൊതുതെരഞ്ഞടുപ്പിൻ്റെ പ്രക്രിയ കുട്ടികളെ ബൊധ്യപ്പെടുത്തുന്ന വിധത്തിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് മാതൃകാപരമാക്കി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂൾ. രാവിലേ പത്ത് മണിമുതൽ വോട്ട് രേഖപ്പെടുത്തുന്നതിനായി കുട്ടികളുടെ നീണ്ട നിര രൂപപ്പെട്ടു.

വോട്ടർ തിരിച്ചറിയൽ കാർഡും സ്ലിപ്പുമായി ക്യൂനിന്ന കുട്ടികൾക്ക് ബാലറ്റ് പേപ്പറുകൾ നൽകി പ്രത്യേകം സജ്ജീകരിച്ച ഇടത്ത് വോട്ടിംഗിംൻ്റെ രഹസ്യ സ്വഭാവം പാലിച്ച് വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയിരുന്നു. ജനാധിപത്യ സംവിധാനത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് പ്രകിയയെക്കുറിച്ചും കുട്ടികൾക്ക് ധാരണ നൽകുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്തിയതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ പറഞ്ഞു. സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ജി. ജോയി അധ്യാപകരായ അതുൽ രാജ്. പ്രിജിന, ഷെറിൻ എന്നിവർ നേതൃത്വം നൽകി.


by Midhun HP News | Aug 14, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: തെരുവുനായയുടെ കടി മൂലമുള്ള പേവിഷബാധയേറ്റ് നിരവധി കുട്ടികളാണ് മരിക്കുന്നതെന്ന് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതി യില്‍. അതിനാല്‍ തെരുവുനായ ശല്യം പരിഹരിക്കപ്പെടേണ്ടതുണ്ട്. തങ്ങളാരും മൃഗവിരോധികളല്ല. അതേസമയം തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന സുപ്രീംകോടതി വിധിയില്‍ എതിര്‍ക്കാനായി എന്താണുള്ളതെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
തെരുവുനായകളെ വന്ധ്യംകരിക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടും പ്രത്യുത്പാദനം വര്‍ധിക്കുന്നത് തടയാനാകുന്നില്ല. അവയ്ക്ക് പ്രതിരോധ കുത്തിവെയ്പ് നടത്തുന്നതുകൊണ്ട് പേവിഷബാധ മൂലമുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. 2024 ല്‍ രാജ്യത്ത് 37 ലക്ഷം പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 305 പേവിഷബാധ മരണങ്ങളാണ് ഉണ്ടായതെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.
തെരുവുനായകള്‍ മൂലം കുട്ടികള്‍ക്ക് പൊതുസ്ഥലത്ത് കളിക്കാന്‍ പോലുമാകുന്നില്ല. കോടതി ഇതിന് പരിഹാരം കാണണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം ഡല്‍ഹിയിലെയും പരിസര മേഖലകളിലെയും തെരുവുനായകളെ പൂര്‍ണമായി പിടികൂടി ഷെല്‍റ്ററുകളിലാക്കണമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ എതിര്‍ത്തു. ഗുരുതരമായ വിഷയമാണിത്. കേസ് വിശദമായി പരിഗണിക്കേണ്ടതുണ്ട്. അതുവരെ സുപ്രീംകോടതി വിധി സ്‌റ്റേ ചെയ്യണമെന്നും സന്നദ്ധ സംഘടനയ്ക്കു വേണ്ടി ഹാജരായ സിബല്‍ ആവശ്യപ്പെട്ടു.
കേസില്‍ കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിങ് വിയും സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെ എതിര്‍ത്തു. ഡല്‍ഹിയില്‍ ഈ വര്‍ഷം പേവിഷ ബാധമൂലമുള്ള മരണം ഉണ്ടായിട്ടില്ല. നായകടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നത് സത്യമാണ്. നായ കടിയേല്‍ക്കുന്നത് തീര്‍ച്ചയായും നല്ല കാര്യമല്ല. പക്ഷെ അതിന്റെ പേരില്‍ ഇത്തരത്തില്‍ ഭീതിദമായ സാഹചര്യം സൃഷ്ടിക്കാന്‍ പാടുള്ളതല്ലെന്ന് മനു അഭിഷേക് സിങ് വി അഭിപ്രായപ്പെട്ടു.

വാദം കേള്‍ക്കുന്നതിനിടെ, മൃഗ ജനന നിയന്ത്രണ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലപാട് സുപ്രീം കോടതി ആരാഞ്ഞു. നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ അധികാരികള്‍ നിഷ്‌ക്രിയത്വം പുലര്‍ത്തുന്നതാണ് മുഴുവന്‍ പ്രശ്നത്തിനും കാരണമെന്ന് കോടതി അഭിപ്രായപ്പെട്ടു. നിയമങ്ങളും ചട്ടങ്ങളും പാര്‍ലമെന്റ് രൂപപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അവ കൃത്യമായി നടപ്പാക്കപ്പെടുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത് ചെയ്യുന്നില്ല. ഇതുമൂലം ഒരു വശത്ത്, മനുഷ്യര്‍ കഷ്ടപ്പെടുന്നു. മറുവശത്ത്, മൃഗങ്ങളും കഷ്ടപ്പെടുന്നുവെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ വിധി പറയാനായി കോടതി മാറ്റി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധവിഭാഗങ്ങളില്‍ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതു കണക്കിലെടുത്താണ് വിഷയത്തിൽ മുൻ ഉത്തരവ് പുനഃപരിശോധിക്കാനായി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിൽ മൂന്നംഗ ബെഞ്ച് രൂപീകരിച്ചത്.

by Midhun HP News | Aug 14, 2025 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ട നാറാണമൂഴിയില്‍ അധ്യാപികയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശമ്പള കുടിശ്ശിക ഒടുവില്‍ അധ്യാപികയുടെ അക്കൗണ്ടിലെത്തി. 12 വര്‍ഷത്തെ ശമ്പള കുടിശ്ശിക ലഭിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ കയറി മടുത്താണ് അധ്യാപികയുടെ ഭര്‍ത്താവ് ഷിജോ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു.29 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തിയത്. കിട്ടാനുണ്ടായിരുന്നത് 50ലക്ഷം രൂപയായിരുന്നു.

ഹൈക്കോടതി ഉത്തരവ് വന്ന് എട്ടുമാസം കഴിഞ്ഞിട്ടും നടപടിക്രമങ്ങള്‍ വൈകിയിരുന്നു. ഉദ്യോഗസ്ഥര്‍ ഫല്‍ നീക്കം വൈകിപ്പിച്ചതായിരുന്നു കുടിശ്ശിക ലഭിക്കാതിരിക്കാന്‍ കാരണം. കഴിഞ്ഞദിവസമാണ് അക്കൗണ്ടില്‍ പകുതി കുടിശ്ശിക എത്തിയത്. ബാക്കി തുക പിഎഫ് അക്കൗണ്ടിലെത്തും.


ശമ്പള കുടിശ്ശിക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഡിഇ ഓഫീസിലെ മൂന്നു ഉദ്യോഗസ്ഥരെ വിദ്യാഭ്യാസ മന്ത്രി സസ്‌പെന്‍ഡ് ചെയ്തിരുന്നു. വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പിരിച്ചുവിടല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അത്തിക്കയം വടക്കേചരുവില്‍ വിടി ഷിജോയെ (47) ആണ് ഞായറാഴ്ച വൈകിട്ട് മൂങ്ങാംപാറ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
by Midhun HP News | Aug 14, 2025 | Latest News, ജില്ലാ വാർത്ത
വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ വിരുദ്ധ നയം തെറ്റെന്ന് യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. തീരുവ പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാകാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുതവണ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്താല്‍മതിയെന്നും അദ്ദേഹം പരിഹസിച്ചു. റഷ്യയില്‍നിന്ന് ചൈനയും എണ്ണ വാങ്ങുന്നുണ്ട് എന്നാല്‍, ചൈന ഇത്തരത്തില്‍ ഒരു തീരുവ പ്രതിസന്ധി നേരിടേണ്ടിവരുന്നില്ലെന്നും ബോള്‍ട്ടണ്‍ ചൂണ്ടിക്കാട്ടി.

ഡോണള്‍ഡ് ട്രംപ് അനാവശ്യമായി ഇന്ത്യയ്‌ക്കെതിരേ തിരിയുകയാണ്. 50 ശതമാനം തീരുവയെന്ന ട്രംപിന്റെ ഈ സമീപനം പിന്തിരിപ്പനും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ദോഷകരവുമാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ചുമത്തിയ തീരുവ കാരണം ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചുവെന്നും താരിഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറെ സമയമെടുക്കുമെന്നും ബോള്‍ട്ടണ്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയോട് എനിക്ക് ഒരു നിര്‍ദ്ദേശമേയുള്ളൂ, ട്രംപിനെ രണ്ട് തവണ സമാധാനത്തിനുള്ള നൊബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്താല്‍ മതി’ ബോള്‍ട്ടണ്‍ പരിഹസിച്ചു.

ഡോണള്‍ഡ് ട്രംപ് അനാവശ്യമായി ഇന്ത്യയ്‌ക്കെതിരേ തിരിയുകയാണ്. 50 ശതമാനം തീരുവയെന്ന ട്രംപിന്റെ ഈ സമീപനം പിന്തിരിപ്പനും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ദോഷകരവുമാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ചുമത്തിയ തീരുവ കാരണം ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചുവെന്നും താരിഫുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറെ സമയമെടുക്കുമെന്നും ബോള്‍ട്ടണ്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയോട് എനിക്ക് ഒരു നിര്‍ദ്ദേശമേയുള്ളൂ, ട്രംപിനെ രണ്ട് തവണ സമാധാനത്തിനുള്ള നൊബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്താല്‍ മതി’ ബോള്‍ട്ടണ്‍ പരിഹസിച്ചു.

Recent Comments