സിഎംആര്‍എല്‍ കേസില്‍ പിണറായിക്ക് നിര്‍ണായകം; അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

സിഎംആര്‍എല്‍ കേസില്‍ പിണറായിക്ക് നിര്‍ണായകം; അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ നടരാജന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് പിണറായി വിജയന്‍, മകള്‍ ടി വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് അപ്പീല്‍ നല്‍കിയിട്ടുള്ളത്.

തന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയനും വീണയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് സമീപിച്ചു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളി. തുടര്‍ന്ന് പിണറായിയും വീണയും മുഹമ്മദ് റിയാസും സുപ്രീംകോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി, പിണറായിയുടെ അപ്പീല്‍ വീണ്ടും പരിഗണിക്കാന്‍ ഉത്തരവിടുകയായിരുന്നു.

കേസിലെ വിജിലന്‍സ് അന്വേഷണം 10 ദിവസത്തേക്ക് തടയുകയും ചെയ്തിട്ടുണ്ട്. പിണറായി വിജയന്‍, മകള്‍ ടി. വീണ, മരുമകന്‍ പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് പുറമെ, പി. നിഖില്‍ കെ. വാരിസ്, ഷൈജല്‍, എം നന്ദുലാല്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയിട്ടുള്ളത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് പൂര്‍ണമായി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീംകോടതി ഉത്തരവ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. നേരത്തെ വാദം കേട്ട ജസ്റ്റിസുമാരായ കെ നടരാജന്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി വീണ്ടും കേള്‍ക്കുന്നത്.

2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിക്ക് സര്‍വീസ് ലീഗല്‍ എഗ്രിമെന്റ് വഴി പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപ സിഎംആര്‍എല്‍ നല്‍കിയിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിനുപുറമെ, ഐടി – മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി പ്രതിഫലമെന്ന നിലയില്‍ ഇതേ കാലയളവില്‍ വീണയ്ക്കും തുക ലഭിച്ചിരുന്നു. ആകെ 3.28 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍; 1081 കോടി രൂപ അനുവദിച്ച് സർക്കാർ

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍; 1081 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം ഇന്ന് (തിങ്കളാഴ്ച) ആരംഭിക്കും. പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കുകയും നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുകയും ചെയ്യും. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 961.64 കോടി രൂപയാണ് അനുവദിച്ചത്.

ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് 119.47 കോടി രൂപയുമാണ് അനുവദിച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു. ധനകാര്യ (എസ്എഫ് സി-ബി) വകുപ്പ് പുറപ്പെടുവിച്ച രണ്ടു പ്രത്യേക ഉത്തരവുകളിലൂടെയാണ് തുക അനുവദിച്ചിട്ടുള്ളത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 52,09,617 ഗുണഭോക്താക്കള്‍ക്കായി 961.64 കോടി രൂപ അനുവദിച്ചു.

ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ സര്‍ക്കാറിന്റെ ധനസഹായത്തോടെ പെന്‍ഷന്‍ നല്‍കുന്ന 16 ക്ഷേമനിധി ബോര്‍ഡുകളിലെ 6,05,415 ഗുണഭോക്താക്കള്‍ക്കായി 119.46 കോടി രൂപയാണ് അനുവദിച്ചത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 29,67,142 ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തും. ഇതിനായി 541,38,82,747 രൂപ അനുവദിച്ചു. 22,42,475 പേര്‍ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി വീടുകളില്‍ പണമായി തുക എത്തിച്ചു നല്‍കും.

ഇതിനു പുറമേ, ദേശീയ സാമൂഹ്യ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല, ഭിന്നശേഷി, വിധവാ പെന്‍ഷനുകളിലെ 8,46,456 ഗുണഭോക്താക്കള്‍ക്കുള്ള ഒക്ടോബര്‍ മാസത്തെ വിഹിതമായി 24,76,10,400 തുകയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുക നവംബര്‍ 16നകം കേരള സ്റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ അക്കൗണ്ടിലേക്ക് തിരിച്ചടക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ


ആറ്റിങ്ങൽ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര തിരുപുറം ഗവൺമെന്റ് എച്ച് എസ് എസ് സമീപം കാരക്കവില്ല വീട്ടിൽ ബിനീഷ് (35) ആണ് പിടിയിലായത്.
പ്രതിയായ ബിനീഷിന്റെ കൊച്ചച്ചന്റെ മകൻ നടത്തി വന്നിരുന്ന ഡേ വൺ സൂപ്പർമാർക്കറ്റ് കടയിൽ സ്റ്റാഫ് ആയി ജോലിക്ക് നിന്ന് ആവലാതിക്കാരിയുമായി
സ്നേഹബന്ധത്തിൽ ആയ പ്രതി അവിവാഹിതൻ ആണെന്ന വ്യാജേന ആവലാതിക്കാരിക്ക്
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. ലൈംഗിക അതിക്രമം നടത്തിയ
ദൃശ്യങ്ങൾ ആവലാതിക്കാരി അറിയാതെ ഫോണിൽ പകർത്തി ദൃശ്യങ്ങൾ കാണിച്ച്
ഭീഷണിപ്പെടുത്തിയും പീഡനം തുടർന്നു.
എ.സി.പി സുരേഷിന് ലഭിച്ച പരാതിയെ തുടർന്ന് സിഐ ഗിരിലാൽ, എസ്.ഐ മാരായ വിപിൻ,
തോമസ് മുഹമ്മദ് യാസീൻ, നിധീഷ് പോലീസുകാരായ മാരായ ജഹാംഗീർ, ശ്രീജിത്ത്, ഷഹനാസ്, റിയാസ്, എവ്ലിൻ അരവിന്ദ്, നൗഫൽ, ബിജിത്ത്, മുബാറക്, എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനവും ബ്ലാക്ക് മെയിലിംഗും , പ്രതി അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനവും ബ്ലാക്ക് മെയിലിംഗും , പ്രതി അറസ്റ്റിൽ

മെഡിക്കൽ കോളേജ്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയബന്ധത്തിൽ ആക്കി
പീഡിപ്പിച്ച കേസിലെ പ്രതി മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.
50 പോൾസൺ വട്ടിയൂർക്കാവ് വെള്ളക്കടവ് കടയ്ക്കൽ പുത്തൻവീട്ടിൽ നിതിൻ പോൾ ആണ് പിടിയിലായത്. യുവതിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തതിനുശേഷം മെഡിക്കൽ കോളേജ് ഭാഗത്തെ ലോഡ്ജിൽ
എത്തിക്കുകയും മദ്യം കലർന്ന വെള്ളം നൽകി അവശനിലയിൽ ആക്കിയതിനു ശേഷം
പീഡിപ്പിക്കുകയായിരുന്നു. ആയതിന്റെ ഫോട്ടോസ് എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയ്ക്ക് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസുണ്ട്.
എ.സി.പി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗിരിലാൽ, വിപിൻ, തോമസ് ,മുഹമ്മദ് യാസീൻ, ദിലീപ് കുമാർ, അനിൽ, ജ്യോതി, നൗഫൽ അരവിന്ദ് ,വിമൽ, സുമേഷ്,അരുൺ, ഹരി എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത് .പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ട്രാഫിക് വാർഡനോട് ലൈംഗിക അതിക്രമം പ്രതി അറസ്റ്റിൽ

ട്രാഫിക് വാർഡനോട് ലൈംഗിക അതിക്രമം പ്രതി അറസ്റ്റിൽ


തിരുവനന്തപുരം: മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഡോക്ടർമാരുടെ വാഹനങ്ങൾ
പാർക്ക് ചെയ്യുന്ന പാർക്കിംഗ് ഏരിയയിൽ ട്രാഫിക് വാർഡനായി ജോലി നോക്കി വരുന്ന
വനിതയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിയെ മെഡിക്കൽ കോളേജ്
പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചുള്ളൂർ വൃന്ദ ഭവനിൽ വിശാഖ് ആണ് പിടിയിലായത്.
20 ന് 4.00 മണിയോടെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഏരിയയിൽ ട്രാഫിക് വാർഡനായി ജോലി നോക്കി വന്ന ആവലാതിക്കാരിയോട് നോ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത പ്രതിയുടെസുഹൃത്തിന്റെ വാഹനം മാറ്റാൻ നിർദ്ദേശിച്ചതിന്റെ വിരോധത്താൽ പ്രതി
ആവലാതിക്കാരിയെ ചീത്ത വിളിക്കുകയും പ്രതി പാൻസിന്റെ സിബ്ബ് ഊരി കാണിക്കുകയും
ചെയ്തു.
പ്രതിയായ വിശാഖ് അടിപിടി, അക്രമം തുടങ്ങിയ 9-ഓളം കേസുകളിൽ പ്രതിയാണ് .
എ.സി.പി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗിരിലാൽ, വിപിൻ, തോമസ് ,മുഹമ്മദ് യാസീൻ, സുരേഷ്,ഷാജി, അരുൺ,ബിജിത്ത്
,മുബാറക്ക്, പ്രശാന്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ്
ചെയ്തു

Member Login

ഏകദിന ശില്പശാല സംഘടിപ്പിച്ചു

ഏകദിന ശില്പശാല സംഘടിപ്പിച്ചു

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും, സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും, വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പരിസ്ഥിതി ക്ലബ്ബുകളുടെ ചുമതലയുള്ള അധ്യാപകർക്കായി ഏകദിന ശില്പശാല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആറ്റിങ്ങലിൽ വച്ച് സംഘടിപ്പിച്ചു.

സ്കൂൾ എസ് എം സി ചെയർമാനായ ഡോ. രതീഷ് നിരാല അധ്യക്ഷത വഹിച്ച ചടങ്ങ് ആറ്റിങ്ങൽ ഡി ഇ ഒ ആനിഹലൻ ഉദ്ഘാടനം ചെയ്തു. മുഖ്യ സംഘാടകനായ ഡോ.അജിത് കുമാർ, അധ്യാപകരായ സുജ, ബൈന എന്നിവർ സംസാരിച്ചു. തുടർന്ന് ദീപ്തി മോഹൻ (ബീറ്റ് ഫോറസ്റ്റ് ഓഫീസർ), ദേവിക (ഡിസാസ്റ്റർ മാനേജ്മെൻറ്) എന്നിവർ ശില്പശാലകൾ നടത്തി. ഉച്ചയ്ക്ക് ശേഷം കൂൺ കൃഷിയുടെ പരിശീലനവും പ്രായോഗിക പരിശീലനവും നടന്നു.