by Midhun HP News | Feb 3, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ലോക്‌സഭയിലെ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടിയുമായി സ്പീക്കര്‍. ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ എന്നിവരടക്കം എട്ട് പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍.
ലോക്സഭയിലെ ബഹളവും ചെയറിന് നേരെ പേപ്പറുകള്‍ എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, അമരീന്ദര്‍ സിങ്, രാജ വാറിംഗ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിംഗ് ഔജ്ല, കിരണ്‍ കുമാര്‍ റെഡ്ഡി, പ്രശാന്ത് പഡോളെ, എസ് വെങ്കിടേശന്‍ തുടങ്ങിയ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.
മുന്‍ കരസേന മേധാവി എം എം. നരവനെയുടെ പുസ്തകത്തിലെ ചൈനീസ് അതിര്‍ത്തിയിലെ സംഭവത്തെക്കുറിച്ചുള്ള ഭാഗം പ്രതിപക്ഷം ഇന്നും ലോക്‌സഭയില്‍ പരാമര്‍ശിച്ചു. ഭരണപക്ഷ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ടു. പിന്നീട് രാഹുല്‍ ഗാന്ധി വിഷയം വീണ്ടും ഉന്നയിക്കാന്‍ ശ്രമിച്ചു. അനുമതി നിഷേധിച്ചതോടെ നടുത്തളത്തില്‍ ഇറങ്ങി പേപ്പര്‍ വലിച്ചെറിഞ്ഞ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു.


by Midhun HP News | Feb 3, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: നിർമാണം പുരോഗമിക്കുന്ന ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിൽ ടാറിങും, അനുബന്ധ പ്രവൃത്തികളും പൂർത്തീകരിക്കുന്നതിനായി ഇന്ന് (ചൊവ്വാഴ്ച) (03.02.2026) വൈകിട്ട് 6 മുതൽ വ്യാഴം (05.02.2026) രാത്രി 11 വരെ റോഡ് അടച്ച് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തും.
by Midhun HP News | Feb 3, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഇത്തവണത്തെ ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് മികച്ചതാണെങ്കിലും 2024ലെ കിരീടം നേടിയ ടീമിന് ചെറിയ മുൻതൂക്കമുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുഖ്യ പരിശീലകനുമായിരുന്ന അനിൽ കുംബ്ലെ. രോഹിത്ത്- കോഹ്‌ലി സഖ്യമുള്ളത് അന്നത്തെ ടീമിന് വലിയ രീതിയിൽ ഗുണം ചെയ്തു. ഇരുവരുടെയും സാന്നിധ്യം ടീമിന്റെ സമ്മർദ്ദം കുറയ്ക്കാൻ സാധിച്ചുവെന്നും അനിൽ കുംബ്ലെ വ്യക്തമാക്കി.
“ വിരാട് കോഹ്‌ലിയെയും രോഹിത് ശർമയെയും പോലെയുള്ള എക്സ്പീരിയൻസുള്ള താരങ്ങൾ ടീമിൽ ഇല്ലാത്തത് തിരിച്ചടിയാണ്. പക്ഷേ, ഇപ്പോഴത്തെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന് കൃത്യമായ ബാലൻസുണ്ട്. ബൗളിംഗ് ഓപ്ഷനുകൾ ശക്തമാണ്, ബാറ്റിങിലും ഒരുപടി മുന്നിലാണ് ടീം” അനിൽ കുംബ്ലെ പറഞ്ഞു.
നിരവധി വെല്ലുവിളികൾ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നേരിടേണ്ടി വരും. 2024ലെ സാഹചര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. ആ ടീമിന് ഞാൻ 10 ശതമാനം മുൻതൂക്കം നൽകും. നിലവിലെ ടീമിന്റെ പ്രകടനവും അതിനടുത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫൈനലിൽ വിരാട് കോഹ്ലിയും അക്സർ പട്ടേലും സമ്മർദ്ദഘട്ടത്തിൽ കാഴ്ചവച്ച പ്രകടനം ഓർമ്മിപ്പിച്ച കുംബ്ലെ ഈ ടൂർണമെന്റിലും സമാനമായ അനുഭവം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകി. ആ സമയങ്ങളിൽ കളിക്കാർ അവരുടെ മുഴുവൻ കഴിവും പുറത്തെടുക്കണം.
ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ പങ്ക് ഈ ടൂർണമെന്റിൽ നിർണായകമാകുമെന്നും സമ്മർദ്ദഘട്ടങ്ങളിൽ തരണം ചെയ്യാൻ താരത്തിന് കഴിയും. അദ്ദേഹത്തിന്റെ പരിചയസമ്പത്തും നിർണായക ഘട്ടങ്ങളിൽ ടീമിനെ മുന്നോട്ട് നയിക്കാനുള്ള കഴിയും ലോകകപ്പിൽ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും അനിൽ കുംബ്ലെ വ്യക്തമാക്കി.


by Midhun HP News | Feb 3, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറി ഫലം ഉടന്‍ പ്രഖ്യാപിക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് ഫല പ്രഖ്യാപനം. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.


by Midhun HP News | Feb 3, 2026 | Latest News, ജില്ലാ വാർത്ത
സ്വർണ്ണാഭരണ ബിസിനസ്സ് രംഗത്ത് മൂന്ന് പതിറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള രാജകുമാരി ഗോൾഡ് & ഡയമണ്ട്സിൻ്റെ പുതിയ ഷോറും പത്തനംത്തിട്ടയിൽ പ്രവർത്തനം ആരംഭിച്ചു. ഷോറൂമിൻ്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും രാജകുമാരി ബ്രാൻഡ് അംബാസിഡറും പ്രശ്‌സ്ത സിനിമതാരവുമായ മഹിമ നമ്പ്യാരും ചേർന്ന് നിർവഹിച്ചു.
ആദ്യ വില്പന മുൻസിപ്പൽ ചെയർപേഴ്‌സൺ സിന്ധു അനിൽ നിർവഹിച്ചു. രാജകുമാരി ഗ്രുപ്പിൻ്റെ 14 മത് ഗോൾഡ് ഷോറുമാണ് പത്തനംത്തിട്ടയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന സമയം സന്നിഹിതരായവരിൽ നിന്നും ഞറുക്കെടുപ്പിലൂടെ 10 ഭാഗ്യശാലികൾക്ക് ഡയമണ്ട് മോതിരം സമ്മാനമായി നല്കി.
ഒമാനിൽ നിന്നുമുള്ള Abdullah Al Musharrfi, പത്തനംത്തിട്ട മുൻസിപ്പൽ വാർഡ് കൗൺസിലർ ബിബിൻ ബേബി തുടങ്ങിയ സാമൂഹിക രംഗത്തെ പ്രമുഖരും രാജകുമാരി ഗ്രുപ്പ് ഡയറക്ടർമാരും ചടങ്ങിൽ പങ്കെടുത്തു.


by Midhun HP News | Feb 3, 2026 | Latest News, സിനിമ
സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ’ സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ്. ഒടിടി റിലീസിന് പിന്നാലെയാണ് ചിത്രം സിനിമാ പ്രേക്ഷകർക്കിടയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. ആഗോളതലത്തിൽ 1300 കോടിയും ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്.

‘ധുരന്ധർ: ദ് റിവഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മാർച്ച് 19 ന് തിയറ്ററുകളിലെത്തും. ആദ്യ ഭാഗത്തേക്കാൾ ഡാർക്കായിരിക്കും രണ്ടാം ഭാഗമെന്നാണ് ടീസർ നൽകുന്ന സൂചന. ഏജന്റ് ജസ്‌കിരാത് സിങ് രംഗിയുടെ യാത്രയായിരിക്കും രണ്ടാം ഭാഗത്തിൽ ഉണ്ടാവുക എന്നാണ് പുറത്തുവരുന്ന വിവരം.
ധുരന്ധർ പാർട്ട് 2 വിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്ട്സ്റ്റാർ ആണ്. രൺവീർ സിങ്, അക്ഷയ് ഖന്ന, ആർ മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറ അർജുൻ, രാകേഷ് ബേദി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. സ്പൈ ത്രില്ലർ ഴോണറിലെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്.
ഹംസ അലി മസാരി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രൺവീർ സിങ് എത്തിയത്. അതേസമയം ധുരന്ധർ ആദ്യ ഭാഗം ഏറെ വിമർശനങ്ങൾക്കും വിധേയമായിരുന്നു. ധുരന്ധർ ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്നായിരുന്നു സിനിമാ പ്രേക്ഷകർക്കിടയിൽ നിന്നുയർന്ന പ്രധാന വിമർശനം. എന്തായാലും രണ്ടാം ഭാഗത്തിലൂടെ സംവിധായകൻ എന്തായിരിക്കും പറയാൻ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Recent Comments