by Midhun HP News | Feb 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശമ്പളക്കുടിശിക വിതരണം ചെയ്യാത്തതിലും പുതിയ നിയമനങ്ങള്‍ നടത്താത്തതിലും പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ആരംഭിക്കും. കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐസിയു, കിടത്തിചികിത്സ മറ്റ് അടിയന്തരചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചേക്കും. ഫെബ്രുവരി 9 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതല്‍ സര്‍വകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് പലതവണ മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും നടപടികളുണ്ടായില്ല എന്നും സംഘടന കുറ്റപ്പെടുത്തുന്നു.
രോഗികള്‍ക്ക് ആനുപാതികമായ തസ്തികകള്‍ സൃഷ്ടിക്കുക, അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക നല്‍കുക, പ്രവേശന തസ്തികയിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 2025 ജൂലായ് ഒന്നുമുതല്‍ ഡോക്ടര്‍മാര്‍ സമരരംഗത്തുള്ളത്. റിലേ ഒ.പി. ബഹിഷ്‌കരണം, അധ്യാപന ബഹിഷ്‌കരണം അടക്കം വിവിധ ഘട്ടങ്ങളില്‍ സമരങ്ങള്‍ നടത്തി. ആരോഗ്യമന്ത്രിയുമായി നവംബറില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ജനുവരിയില്‍ ധനമന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.


by Midhun HP News | Feb 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം വർക്കല മാന്തറ ബീച്ചിൽ ഡ്യൂട്ടിക്കിടയിൽ ലൈഫ് ഗാർഡിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു വെമ്പായം സ്വദേശി ഗോകുലിനാണ് കടിയേറ്റത്. ഇയാൾക്ക് കാലിന് ഗുരുതരമായ പരിക്കേറ്റു
കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ഗോകുലിന് നേരെ തെരുവുനായളുടെആക്രമണം ഉണ്ടായത്. മാന്തറ ബീച്ചിന് സമീപം വച്ചായിരുന്നു ആക്രമണം.
നിരവധി സഞ്ചാരികളാണ് മാന്തറ ബീച്ചിൽ എത്താറുള്ളത് പാപനാശം ബീച്ച് ഏണിക്കൽ ബീച്ച് മാന്ത്ര ബീച്ച് എന്നിവിടങ്ങളിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആണ് സഞ്ചാരികളെ ആക്രമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു
നിരവധിതവണ വർക്കല നഗരസഭയിൽ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ബീച്ചുകളിൽ തമ്പടിക്കുന്ന തെരുവ് നായ്ക്കൾ ഭക്ഷണപദാർത്ഥങ്ങൾ കൊടുക്കുവാൻ ചില വിദേശികളും രംഗത്തുണ്ട്. ബീച്ചുകളില്‍ തമ്പടിക്കുന്ന തെരുവ് നായ്ക്കളെ കൂട്ടത്തോടെ മാറ്റിയില്ലെങ്കിൽ വിനോദസഞ്ചാര മേഖലയിൽ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണങ്ങൾ വർദ്ധിക്കുമെന്ന് നാട്ടുകാരും പറയുന്നു.
നഗരസഭ അധികാരികൾ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
by Midhun HP News | Feb 1, 2026 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്ന് കേരളത്തിനുള്ള നികുതി വിഹിതത്തില്‍ വന്‍ വര്‍ധന. സംസ്ഥാനത്തിന്റെ നികുതി വിഹിതം 1.925 ശതമാനത്തില്‍ നിന്ന് 2.382 ആയി വര്‍ധിപ്പിച്ചതായി ഫിനാന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച ബജറ്റിനൊപ്പം പാര്‍ലമെന്റില്‍ വെച്ച ഫിനാന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നികുതി, ഡ്യൂട്ടി, എന്നിവയിലൂടെ സമാഹരിക്കുന്ന പണത്തിന്റെ ഒരു പങ്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതാണ് ഈ നികുതി വിഹിതം. ആകെ തുകയുടെ 41 ശതമാനമാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നത്. അങ്ങനെ വീതം വെക്കുമ്പോള്‍ കേരളത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കിട്ടിയത് ആകെ തുകയുടെ 1.925 ശതമാനമായിരുന്നു. ഇതാണ് ഇനിയുള്ള അഞ്ചു വര്‍ഷങ്ങളില്‍ 2.382 ശതമാനം ആയി ഉയര്‍ത്തിയത്.
ധനകാര്യ കമ്മീഷന്‍ സമര്‍പ്പിക്കുന്ന ശുപാര്‍ശ പ്രകാരമാണ് കേന്ദ്രം എടുക്കേണ്ട പങ്കും സംസ്ഥാനങ്ങള്‍ക്കിടയില്‍ വീതം വയ്ക്കേണ്ട പങ്കും തീരുമാനിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് കുറവ് വിഹിതമാണ് ശുപാര്‍ശ ചെയ്തത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ ഗുരുതരമായി ബാധിച്ചിരുന്നു.
പുതിയ പതിനാറാം ധനകാര്യ കമ്മീഷന്‍ 2026-27 മുതല്‍ അഞ്ചു വര്‍ഷത്തേയ്ക്കാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. 2.382 ശതമാനം വിഹിതം അനുസരിച്ച് കേരളത്തിന് ഈ വര്‍ഷം കിട്ടുക 36,355 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം കിട്ടിയത് 24,500 കോടി രൂപയാണ്. വര്‍ഷംതോറും പതിനായിരം കോടിയില്‍ കൂടുതല്‍ ഇനിയുള്ള അഞ്ചു വര്‍ഷങ്ങളില്‍ കേരളത്തിന് ലഭിക്കും. സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ശേഷം ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നികുതി വിഹിതം കൂട്ടി കിട്ടുമെന്ന് ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ ശുഭ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ധനകാര്യ കമ്മീഷനുകള്‍ നികുതി വിഹിതം വീതം വയ്ക്കുന്ന ശതമാനം നിര്‍ണയിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മാനദണ്ഡം നിര്‍ണയിച്ചപ്പോള്‍ കേരളം പോലെ ജനസംഖ്യാ നിയന്ത്രണത്തില്‍ വിജയിച്ച സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായി. ഇങ്ങനെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഡെഫിസിറ് ഗ്രാന്റ് അനുവദിച്ചെങ്കിലും നഷ്ടമായ തുകയ്ക്ക് പകരം ആവുമായിരുന്നില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
by Midhun HP News | Feb 1, 2026 | Latest News, കേരളം
എല്ലാ ജില്ലയിലും പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍
എല്ലാ ജില്ലയിലും പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. വെറ്ററിനറി കോളജുകള്‍, ആശുപത്രികള്‍, ഡയഗ്‌നോസ്റ്റിക്‌സ് ലബോറട്ടറികള്‍ എന്നിവയ്ക്കായി വായ്പാ ബന്ധിത മൂലധന സബ്‌സിഡി പിന്തുണാ പദ്ധതിയും നിര്‍ദ്ദേശിച്ചു. പ്രധാന വ്യാവസായിക ലോജിസ്റ്റിക് കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള അഞ്ച് യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകളെ കേന്ദ്രം പിന്തുണയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
by Midhun HP News | Feb 1, 2026 | Latest News, കായികം
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. 46 റണ്‍സിന്റെ ജയവുമായി 5 മത്സരങ്ങളടങ്ങിയ പരമ്പര 4-1നു സ്വന്തമാക്കി ലോകകപ്പിനു ആത്മവിശ്വാസത്തോടെ ഇറങ്ങാനുള്ള ഇന്ധനം ആവോളം ഗ്രീന്‍ഫീല്‍ഡില്‍ നിന്നു സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി. നിശ്ചിത ഓവറില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് അടിച്ചെടുത്തത്. ന്യൂസിലന്‍ഡിന്റെ പോരാട്ടം 19.4 225 റണ്‍സില്‍ അവസാനിച്ചു.
അര്‍ഷ്ദീപ് സിങിന്റെ പേസും അക്ഷര്‍ പട്ടേലിന്റെ സ്പിന്നും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. അര്‍ഷ്ദീപ് സിങ് 5 വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ രണ്ടോവറില്‍ ധാരാളിയായ അര്‍ഷ്ദീപ് രണ്ടാം ഘട്ടത്തില്‍ മാരകമായി പന്തെറിഞ്ഞ് കിവികളെ അതിവേഗം തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 16ാം ഓവര്‍ എറിഞ്ഞ താരം ഈ ഓവറില്‍ 3 കിവി ബാറ്റര്‍മാരെയാണ് മടക്കിയത്. അക്ഷര്‍ പട്ടേല്‍ 4 ഓവറില്‍ 33 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. വരുണ്‍ ചക്രവര്‍ത്തി ഒ
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് അതിവേഗമാണ് കിവികള്‍ യാത്ര തുടങ്ങിയത്. അവര്‍ 8 ഓവറില്‍ 100 കടന്നു. എന്നാല്‍ ഓപ്പണര്‍ ഫിന്‍ അലന്‍ തുടക്കത്തില്‍ നടത്തിയ വെടിക്കെട്ടില്‍ ഇന്ത്യ വിറച്ചത് മാറ്റി നിര്‍ത്തിയാല്‍ കാര്യങ്ങള്‍ ഏതാണ്ട് ഇന്ത്യയുടെ വരുതിയില്‍ നിന്നു.
അലന്‍ 38 പന്തില്‍ 6 സിക്‌സും 8 ഫോറും സഹിതം 80 റണ്‍സ് അടിച്ചെടുത്തു. രചിന്‍ രവീന്ദ്ര 2 വീതം സിക്‌സും ഫോറും സഹിതം 17 പന്തില്‍ 30 റണ്‍സും സ്വന്തമാക്കി. 12 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 26 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍ എന്നിവരും പൊരുതി നോക്കി. വാലറ്റത്ത് ഇഷ് സോധിയും ഒരു ശ്രമം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. താരം 15 പന്തില്‍ 33 റണ്‍സുമായി പുറത്തായി.
പറന്നത് 23 സിക്‌സുകള്‍
സിക്‌സുകളുടെ ആറാട്ട് കണ്ട ഗ്രീന്‍ഫീല്‍ഡില്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുടേയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറുയര്‍ത്തിയത്. ഇന്ത്യന്‍ താരങ്ങളെല്ലാവരും ചേര്‍ന്നു 23 സിക്‌സുകളാണ് ഗ്രീന്‍ഫീല്‍ഡില്‍ പറത്തിയത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ടി20 പോരാട്ടത്തില്‍ ഒരു ടീം ഉയര്‍ത്തുന്ന ഏറ്റവും മികച്ച ടീം ടോട്ടലെന്ന റെക്കോര്‍ഡോടെയാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 2023ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തന്നെ അടിച്ചെടുത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ടീം ടോട്ടലെന്ന നേട്ടവും സ്‌കോര്‍ സ്വന്തമാക്കി.
ഗ്രീന്‍ഫീല്‍ഡിനെ കത്തിച്ച് ഇഷാന്‍ കിഷന്‍
ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങിനു ഇറങ്ങുകയായിരുന്നു. സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ മണ്ണില്‍ കത്തും ഫോമിലാണ് ഇഷാന്‍ കിഷന്‍ ബാറ്റ് വീശിയത്. കരിയറിലെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറി താരം ഗ്രീന്‍ഫീല്‍ഡില്‍ അടിച്ചെടുത്തു. 42 പന്തില്‍ 103 റണ്‍സടിച്ചാണ് ഇഷാന്‍ സെഞ്ച്വറി തൊട്ടത്. താരത്തിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി. 10 സിക്‌സും 6 ഫോറും സഹിതമാണ് കന്നി ശതകം. 43ാം പന്തില്‍ താരം പുറത്താകുകയും ചെയ്തു.
ഇഷ് സോധി എറിഞ്ഞ 12ാം ഓവറിലെ എല്ലാ പന്തും ബൗണ്ടറി പായിച്ച് ഇഷാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ആവേശത്തിലാക്കിയാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. സോധിയുടെ ഈ ഓവറില്‍ താരം 4 ഫോറും 2 സിക്‌സും സഹിതം 28 റണ്‍സ് അടിച്ചെടുത്തു. ഈ ഓവറില്‍ ആദ്യ പന്ത് വൈഡായതോടെ ഓവറില്‍ 29 റണ്‍സും പിറന്നു.
അഞ്ചാം പോരാട്ടത്തില്‍ ഇലവനില്‍ തിരിച്ചെത്തിയ ഇഷാന്‍ 28 പന്തില്‍ 51 റണ്‍സെടുത്താണ് അര്‍ധ സെഞ്ച്വറി തികച്ചത്. ഇഷ് സോധിയുടെ ആദ്യ പന്തില്‍ ഫോറടിച്ചാണ് താരം അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെയാണ് ശേഷിക്കുന്ന അഞ്ച് പന്തുകളും താരം ബൗണ്ടറിയിലേക്ക് പറത്തിയത്. പിന്നാലെ വന്ന ലോക്കി ഫെര്‍ഗൂസന്റെ രണ്ടാം പന്ത് നേരിട്ട് അതും സിക്‌സറിലേക്ക് പായിച്ചു.
സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സെടുത്തു. ക്യാപ്റ്റന്‍ 6 സിക്‌സും 4 ഫോറും സഹിതമാണ് അര്‍ധ സെഞ്ച്വറി പിന്നിട്ട് പുറത്തായത്. പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡ്യയും വന്‍ ഹിറ്റിങ് മൂഡില്‍ തന്നെയായിരുന്നു. താരം 17 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 42 റണ്‍സുമായി മടങ്ങി.
അവസാന പന്ത് സിക്‌സര്‍ തൂക്കി ശിവം ദുബെ ഇന്ത്യന്‍ സ്‌കോര്‍ 271ല്‍ എത്തിച്ചു. 2 പന്തില്‍ 7 റണ്‍സുമായി ദുബെയും 8 റണ്‍സുമായി റിങ്കു സിങും പുറത്താകാതെ നിന്നു.
by Midhun HP News | Jan 31, 2026 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി ഇന്ത്യ. സിക്‌സുകളുടെ ആറാട്ട് കണ്ട ഗ്രീന്‍ഫീല്‍ഡില്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുടേയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയത് 271 റണ്‍സ്. 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. ഇന്ത്യന്‍ താരങ്ങളെല്ലാവരും ചേര്‍ന്നു 23 സിക്‌സുകളാണ് ഗ്രീന്‍ഫീല്‍ഡില്‍ പറത്തിയത്.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ടി20 പോരാട്ടത്തില്‍ ഒരു ടീം ഉയര്‍ത്തുന്ന ഏറ്റവും മികച്ച ടീം ടോട്ടലെന്ന റെക്കോര്‍ഡോടെയാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 2023ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തന്നെ അടിച്ചെടുത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ടീം ടോട്ടലെന്ന നേട്ടവും സ്‌കോര്‍ സ്വന്തമാക്കി.
ഗ്രീന്‍ഫീല്‍ഡിനെ കത്തിച്ച് ഇഷാന്‍ കിഷന്‍
ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങിനു ഇറങ്ങുകയായിരുന്നു. സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ മണ്ണില്‍ കത്തും ഫോമിലാണ് ഇഷാന്‍ കിഷന്‍ ബാറ്റ് വീശിയത്. കരിയറിലെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറി താരം ഗ്രീന്‍ഫീല്‍ഡില്‍ അടിച്ചെടുത്തു. 42 പന്തില്‍ 103 റണ്‍സടിച്ചാണ് ഇഷാന്‍ സെഞ്ച്വറി തൊട്ടത്. താരത്തിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി. 10 സിക്‌സും 6 ഫോറും സഹിതമാണ് കന്നി ശതകം. 43ാം പന്തില്‍ താരം പുറത്താകുകയും ചെയ്തു.
ഇഷ് സോധി എറിഞ്ഞ 12ാം ഓവറിലെ എല്ലാ പന്തും ബൗണ്ടറി പായിച്ച് ഇഷാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ആവേശത്തിലാക്കിയാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. സോധിയുടെ ഈ ഓവറില്‍ താരം 4 ഫോറും 2 സിക്‌സും സഹിതം 28 റണ്‍സ് അടിച്ചെടുത്തു. ഈ ഓവറില്‍ ആദ്യ പന്ത് വൈഡായതോടെ ഓവറില്‍ 29 റണ്‍സും പിറന്നു.
അഞ്ചാം പോരാട്ടത്തില്‍ ഇലവനില്‍ തിരിച്ചെത്തിയ ഇഷാന്‍ 28 പന്തില്‍ 51 റണ്‍സെടുത്താണ് അര്‍ധ സെഞ്ച്വറി തികച്ചത്. ഇഷ് സോധിയുടെ ആദ്യ പന്തില്‍ ഫോറടിച്ചാണ് താരം അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെയാണ് ശേഷിക്കുന്ന അഞ്ച് പന്തുകളും താരം ബൗണ്ടറിയിലേക്ക് പറത്തിയത്. പിന്നാലെ വന്ന ലോക്കി ഫെര്‍ഗൂസന്റെ രണ്ടാം പന്ത് നേരിട്ട് അതും സിക്‌സറിലേക്ക് പായിച്ചു.
സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സെടുത്തു. ക്യാപ്റ്റന്‍ 6 സിക്‌സും 4 ഫോറും സഹിതമാണ് അര്‍ധ സെഞ്ച്വറി പിന്നിട്ട് പുറത്തായത്. പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡ്യയും വന്‍ ഹിറ്റിങ് മൂഡില്‍ തന്നെയായിരുന്നു. താരം 17 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 42 റണ്‍സുമായി മടങ്ങി.
അവസാന പന്ത് സിക്‌സര്‍ തൂക്കി ശിവം ദുബെ ഇന്ത്യന്‍ സ്‌കോര്‍ 271ല്‍ എത്തിച്ചു. 2 പന്തില്‍ 7 റണ്‍സുമായി ദുബെയും 8 റണ്‍സുമായി റിങ്കു സിങും പുറത്താകാതെ നിന്നു.
നാട്ടിലും ഫോമിലെത്താതെ സഞ്ജു
സഞ്ജു സാംസണ്‍ ഫോമിലെത്തുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ താരം നിരാശപ്പെടുത്തുന്നതു കണ്ടാണ് പോരാട്ടം തുടങ്ങിയത്. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്‌സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്‌സിനു പിടി നല്‍കിയാണ് താരത്തിന്റെ മടക്കം.
സഞ്ജുവിനു പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. മിന്നും തുടക്കമാണ് അഭിഷേക് ഒരിക്കല്‍ കൂടി ടീം ഇന്ത്യക്കു നല്‍കിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റേയും മടക്കം. 16 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം അഭിഷേക് 30 റണ്‍സ് അടിച്ചെടുത്തു.
ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ 2 വിക്കറ്റെടുത്തു. ജേക്കബ് ഡഫി, കെയ്ല്‍ ജാമിസന്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Recent Comments