‘പുക വലിക്കാന്‍ പ്രത്യേക സംവിധാനങ്ങളില്ല’; കോഹ്‌ലിയുടെ പബ്ബിനെതിരെ കേസെടുത്ത് പൊലീസ്

‘പുക വലിക്കാന്‍ പ്രത്യേക സംവിധാനങ്ങളില്ല’; കോഹ്‌ലിയുടെ പബ്ബിനെതിരെ കേസെടുത്ത് പൊലീസ്

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ(kohli)ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസെടുത്ത് പൊലീസ്. പുകവലിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങളോ മുറിയോ ഒരുക്കിയില്ലെന്ന പരാതിയില്‍ ബംഗളൂരുവിലെ വണ്‍ 8 കമ്മ്യൂണ്‍ പബ്ബിനെതിരെയാണ് കേസ്.

സിഗരറ്റ്, മറ്റ് പുകയില ഉല്‍പ്പന്ന നിയമ ലംഘനങ്ങളുടെ പേരില്‍ ബംഗളൂരു കബ്ബണ്‍ പാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. റസ്‌റ്റോറന്റുകളിലും ബാറുകളിലും പുകവലിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ പരിശോധിക്കുന്നതിനായി ബംഗളൂരു പൊലീസ് കഴിഞ്ഞ മാസം ആരംഭിച്ച പ്രത്യേക ഡ്രൈവിലാണ് നടപടി. ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിനടുത്താണ് പബ്ബ് പ്രവര്‍ത്തിക്കുന്നത്.

ഇതാദ്യമായല്ല കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള പബ്ബ് വിവാദത്തില്‍പ്പെടുന്നത്. നേരത്തേ സ്ഥാപനത്തിന് ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബെംഗളൂരു കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. അനുവദിച്ചിരുന്ന പ്രവര്‍ത്തന സമയത്തെക്കാള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിച്ചതിന് പബ്ബിനെതിരെ ബംഗളൂരു പൊലീസ് 2024 ല്‍ കേസെടുത്തിരുന്നു. പുലര്‍ച്ചെ 1 മണി വരെ മാത്രമെ പബ്ബിന് പ്രവര്‍ത്തനാനുമതിയുണ്ടായിരുന്നു.

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഭാ​ഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഭാ​ഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യതാര BT 5 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. കട്ടപ്പനയിൽ വിറ്റ BE 860290 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 75 ലക്ഷം രൂപ തൃശൂരിൽ വിറ്റ BE 757918 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻ്റെ അസ്ഥികൂടം; കണ്ടെത്തിയത് കുളിക്കാനിറങ്ങിയ യുവാക്കൾ

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻ്റെ അസ്ഥികൂടം; കണ്ടെത്തിയത് കുളിക്കാനിറങ്ങിയ യുവാക്കൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. വെങ്ങാനൂരിലാണ് സംഭവം. പനങ്ങോട് ഏലാകരയിലാണ് ഇന്ന് രാവിലെ യുവാക്കള്‍ കുളിക്കാനെത്തിയത്. ഇതിനിടയിലാണ് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻ്റെ അസ്ഥികുടം കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിലെ ദുരൂഹത പൊലീസ് അന്വേഷിച്ച് വരികയാണ്. ഇതിനായി ഫോറന്‍സിക് വിദഗ്ധരടക്കം പരിശോധന നടത്തും.

പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2025 മാർച്ച് മാസം നടന്ന പ്ലസ് വൺ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. https://results.hse.kerala.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം.

മുദാക്കാൽ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സ്നേഹതീരം ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു

മുദാക്കാൽ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സ്നേഹതീരം ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു

മുദാക്കാൽ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സ്നേഹതീരം ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. മുദാക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ് പള്ളിയറ ശശി ഉദ്ഘാടനം നിർവഹിച്ചു. പ്രകാശ്. ബി അധ്യക്ഷനായി.

കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ പ്രേമലത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൂവണത്തും മൂട് മണികണ്ഠൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, വാർഡ് മെമ്പർ ബാദുഷ, മറ്റ് മെമ്പർമാരായ സുജിത, ഷൈനി, മനോജ്‌, പ്രീത, അതുല്യ.(ബ്ലോക്ക്‌ കോഡിനേറ്റർ) സി ഡി എസ് മെമ്പർമാർ, കിഴുവിലം, ബാലസഭ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.പ്രസ്തുത പരിപാടിക്ക് വൈസ് പ്രസിഡന്റ് ഗീതാരാജൻ നന്ദി അർപ്പിച്ചു.

കൊല്ലത്ത് പുല്ല് ചെത്തുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു; വയോധികന് ദാരുണാന്ത്യം

കൊല്ലത്ത് പുല്ല് ചെത്തുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു; വയോധികന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. പെരുമ്പുഴ തലപ്പറമ്പ് ജംക്ഷന് സമീപം പത്മാലയത്തില്‍ ഗോപാലകൃഷ്ണന്‍ പിള്ളയാണ് മരിച്ചത്. 72 വയസായിരുന്നു.

ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്. വീടിന് സമീപത്തെ പറമ്പില്‍ പുല്ല് ശേഖരിക്കുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ അറിയാതെ സ്പര്‍ശിക്കുകയായിരുന്നു. ഗോപാലകൃഷ്ണന് ഒപ്പമുണ്ടായിരുന്ന മകളുടെ കൈയ്ക്കും പൊള്ളലേറ്റു.പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകളുടെ കൈയ്ക്ക് പൊള്ളലേറ്റത്. ഗോപാലകൃഷ്ണന്‍ പിള്ള ഷോക്കേറ്റ് തല്‍ക്ഷണം മരിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുണ്ടറയിലെ പല പ്രദേശങ്ങളിലും വൈദ്യുതി ലൈന്‍ പൊട്ടിക്കിടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. കുണ്ടറ കെഎസ്ഇബി ഓഫിസില്‍ നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആക്ഷേപിക്കുന്നുണ്ട്.