by Midhun HP News | May 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 2025 മേയ് 4ന് ഗോവയിൽ നടന്ന ദേശീയ എയർ ഗൺ ആന്റ് പിസ്റ്റൽ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 14 വയസ്സിന് താഴെ 10 മീറ്റർ മത്സരത്തിൽ വെള്ളി മെഡൽ നേടി ഹൃതിക്ക് കൃഷ്ണൻ. പി. ജി. പൊങ്ങുംമൂട് മേരി നിലയം ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ഹൃതിക്ക്.
2024 സംസ്ഥാന തല മത്സരത്തിൽ സ്വർണ്ണം, ചെന്നെയിൽ നടന്ന ദേശീയ തല മത്സരത്തിൽ വെങ്കലം,
2025 സംസ്ഥാന തല ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും നേടി.
രാജ്യത്ത് നിന്ന് ആകെ 10 പേർ തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ ഹൃതിക്കിന്റെ പേര് ഒന്നാമതായിരുന്നു. കോച്ചും പോലീസ് ഉദ്യോഗസ്ഥനുമായ കൃഷ്ണചന്ദ്രന്റെ ശിക്ഷണത്തിൽ ജൂൺ 8ന് തായ്ലാന്റിൽ നടക്കുന്ന അന്തർ ദേശീയ മത്സരത്തിന് തയാറെയെടുക്കുകയാണ് ഹൃതിക്ക്. വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഷൂട്ടർമാരെ പിന്നിലാക്കി സ്വർണ്ണം നേടുകയെന്ന സ്വപ്നവുമായി കഠിന പരിശീലനത്തിലാണ് ഈ കൊച്ചു മിടുക്കൻ. ഹൃതിക്കിന്റെ നിശ്ചയദാർഢ്യം അവന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായകമാകുമെന്ന് എയർ ഗൺ ആന്റ് റൈഫിൾ അസോസിയേഷൻ സെക്രട്ടറി തുളസി പറഞ്ഞു.
അമ്മ ഗായത്രി ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഉദ്യോഗസ്ഥയാണ്. സിവിൽ സർവീസ് പരിശീലനകനായ അച്ഛൻ പി. എസ്. പ്രദീപിന്റെ ശിക്ഷണത്തിൽ ഐ പി എസ് നേടണമെന്നതാണ് ഹൃതിക്കിന്റെ അഭിലാഷം. അതിന് ഷൂട്ടിംങിലെ മികവ് മുതൽക്കൂട്ടാകുമെന്ന് അവൻ ഉറച്ചു വിശ്വസിക്കുന്നു. തായ്ലാന്റിൽ അന്തർ ദേശീയ ചാമ്പ്യൻഷിപ്പിന് പോകാനായി തിരക്കിട്ട് ഒരു സ്പോൺസറെ തേടുകയാണവനിപ്പോൾ.
by Midhun HP News | May 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം റൂറൽ ഏരിയ കാഞ്ഞാംപാറ യൂണിറ്റിലെ പ്രഭുലാൽ ആർ.എസ്, ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിപ്ലോമ ഇൻ ഡയറി ടെക്നോളജിയിൽ രണ്ടാം റാങ്ക് നേടി. 2024 ഏപ്രിലിൽ നടന്ന പരീക്ഷയിൽ 81% മാർക്കോടെയാണ് പ്രഭുലാൽ രണ്ടാം റാങ്ക് നേടിയത്. നിലവിൽ തിരുവനന്തപുരം പട്ടം ക്ഷീര വികസന വകുപ്പിൽ ഉദ്യോഗസ്ഥനാണ്.ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ ഫിസിക്സ് അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ ധന്യ സി.കെ. തിരുവനന്തപുരം ബർട്ടൺഹിൽ ഗവ.എൻജിനീയറിംഗ് കോളേജിൽ സേവനം അനുഷ്ടിക്കുന്നു.
by Midhun HP News | May 16, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന് പിന്നാലെ അധിക ബജറ്റ് വിഹിതമായി പ്രതിരോധ മേഖലയ്ക്ക് 50,000 കോടി രൂപ നീക്കിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സേനയ്ക്ക് പുതിയ ആയുധങ്ങളും സാങ്കേതിക വിദ്യകളും സ്വന്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതിരോധമേഖലയ്ക്കായി നീക്കിവെച്ചത് 6.81 ലക്ഷം കോടിരൂപയാണ്. അതിന് മുന്‍വര്‍ഷത്തെ ബജറ്റില്‍ ഇത് 6.2 ലക്ഷം കോടിയായിരുന്നു. ഒന്‍പത് ശതമാനമാണ് വര്‍ധന. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പ്രതിരോധ ബജറ്റ് ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചു. 2014-15 ബജറ്റില്‍ ഇത് 2.29 ലക്ഷം കോടിയായിരുന്നു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‍റെ അംഗീകാരത്തോടെ അധിക വിഹിതം ലഭിക്കുന്ന പ്രതിരോധ സേനയ്ക്ക് കൂടുതല്‍ യുദ്ധോപകരണങ്ങള്‍, ഗവേഷണം എന്നിവയ്ക്ക് പണം കണ്ടെത്താനാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരെ വെടിവച്ചുകൊന്ന ഭീകരാക്രമണത്തിന് നല്‍കിയ തിരിച്ചടി ഇന്ത്യന്‍ പ്രതിരോധ സേനയുടെ മികവ് തെളിയിക്കുന്നതായിരുന്നു. പാകിസ്ഥാന്റെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സേന നൂറിലധികം ഭീകരെ കൊലപ്പെടുത്തുകയും ചെയ്തു. അതിന് മറുപടിയായി പാക് സൈന്യം നടത്തിയ ആക്രമണങ്ങളെ ഇന്ത്യന്‍ സേന പ്രതിരോധിക്കുകയം ചെയ്തു. പാകിസ്ഥാന്‍ ഉപയോഗിച്ച ഡ്രോണുകളും മിസൈലുകളുമെല്ലം യഥാസമയം നിര്‍വീര്യമാക്കാനും പ്രതിരോധ സേനയ്ക്ക് കഴിഞ്ഞു
by Midhun HP News | May 16, 2025 | Latest News, കേരളം
കൊച്ചി: പെരുമ്പാവൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തി.
125 ഗ്രാം കഞ്ചാവുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്. കഞ്ചാവിന്റെ ഉറവിടവും മറ്റ് വിവരങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രതിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ തന്നെ ചിത്രീകരിച്ച അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെടുത്തത്.
കൊച്ചി: പെരുമ്പാവൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തി.
125 ഗ്രാം കഞ്ചാവുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടിയത്. കഞ്ചാവിന്റെ ഉറവിടവും മറ്റ് വിവരങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായി പ്രതിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ തന്നെ ചിത്രീകരിച്ച അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെടുത്തത്.
by Midhun HP News | May 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇത്തവണ നാലാം ക്ലാസിലെ കേരള പാഠാവലി കുട്ടികള്‍ക്ക് മുമ്പിലെത്തുന്നത് ചരിത്രം രചിച്ചുകൊണ്ടാണ്. കാലങ്ങളായി പുരുഷാധിപത്യം നിലനിന്നിരുന്ന പാഠപുസ്തക ചിത്രരചനാ രംഗത്ത് പുതുചരിത്രം രചിച്ചുകൊണ്ടാണ് ഈ പാഠപുസ്തകം എത്തുന്നത്. ഇതിലെ എല്ലാ ചിത്രങ്ങളും വരച്ചിരിക്കുന്നത് സ്ത്രീകളും വിദ്യാര്‍ത്ഥിനികളും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
പാഠപുസ്തകത്തിലെ ഓരോ ചിത്രവും കുട്ടികളുടെ ഭാവനയെ തൊട്ടുണര്‍ത്തുന്നതും അവരുടെ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ചിത്രങ്ങളുടെ വൈവിധ്യം എടുത്തുപറയേണ്ടതാണെന്നും ഓരോ ആശയവും ഭംഗിയായി അവതരിപ്പിക്കാന്‍ വ്യത്യസ്ത ശൈലികളും വര്‍ണ്ണങ്ങളും ഉപയോഗിച്ചിരിക്കുന്നുവെന്നും മന്ത്രി പറയുന്നു.
ചിത്രീകരണങ്ങള്‍ കുട്ടികളുടെ പ്രായവും മാനസികാവസ്ഥയും പൂര്‍ണ്ണമായി പരിഗണിച്ചുകൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് പഠനത്തെ കൂടുതല്‍ ആസ്വാദ്യകരവും ലളിതവുമാക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു. ചിത്രമെഴുതിയ പ്രതിഭകളെയും, ഈ ചരിത്രപരമായ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും, പാഠപുസ്തക നിര്‍മ്മാണ സമിതി അംഗങ്ങളെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. സ്ത്രീ മുന്നേറ്റത്തിന്റെയും തുല്യതയുടെയും പാതയില്‍ ഇതൊരു നാഴികക്കല്ലാണ്, വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
by Midhun HP News | May 16, 2025 | Latest News, കേരളം
കാസര്‍കോട്: തൃക്കരിപ്പൂരില്‍ ഗേറ്റ്മാന്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. തീവണ്ടി കടന്നുപോയി അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാഞ്ഞതോടെ യാത്രക്കാര്‍ ചെന്നുനോക്കിയപ്പോഴാണ് ഗേറ്റ്മാന്‍ ഉറങ്ങുന്നത് കണ്ടത്. വിളിച്ചുണര്‍ത്തി ഗേറ്റ് തുറന്നതോടെയാണ് ഗതാഗതക്കുരുക്ക് ഒഴിഞ്ഞത്.
ഗേറ്റ്മാനെ കാണാതെ വാഹനങ്ങള്‍ തുടരെത്തുടരെ ഹോണ്‍ മുഴക്കി. ഒടുവില്‍ ക്ഷമനശിച്ച യാത്രക്കാര്‍ ഗേറ്റ് കാബിനില്‍ ചെന്നുനോക്കിയപ്പോഴാണ് സുഖമായി ഉറങ്ങുന്ന ഗേറ്റ്മാനെ കണ്ടത്. തൃക്കരിപ്പൂര്‍ ബീരിച്ചേരി റെയില്‍വേ ഗേറ്റില്‍ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച സംഭവം. മംഗളൂരുവില്‍ നിന്ന് കാച്ചിഗുഡെയിലേക്കുള്ള എക്‌സ്പ്രസ് തീവണ്ടി പോകാനാണ് രാത്രി 9.35 ഓടേ ബീരിച്ചേരി ഗേറ്റ് അടച്ചത്. തീവണ്ടി കടന്നുപോയിട്ടും ഗേറ്റ് തുറന്നില്ല. വീണ്ടും തീവണ്ടി പോകാനുണ്ടെന്ന് കരുതി യാത്രക്കാരും കാത്തിരുന്നു. എന്നാല്‍ കാത്തിരിപ്പ് നീണ്ടു. ഗേറ്റിനിരുവശവും വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. കാത്തിരിപ്പ് അരമണിക്കൂര്‍ നീണ്ടു.
Recent Comments