ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടിയെ പീഡിപ്പിച്ച കല്ലമ്പലം സ്വദേശി പോലീസ് പിടിയിൽ

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടിയെ പീഡിപ്പിച്ച കല്ലമ്പലം സ്വദേശി പോലീസ് പിടിയിൽ

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. കല്ലമ്പലം ശങ്കരമുക്ക് വിളയിൽ വീട്ടിൽ 20 വയസുള്ള ആദിത്യനെയാണ് പോക്സോ നിയമപ്രകാരം പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

തെക്കേ ഗോപുരനട ഇന്ന് തുറക്കും; പൂരാവേശത്തില്‍ തൃശൂര്‍

തെക്കേ ഗോപുരനട ഇന്ന് തുറക്കും; പൂരാവേശത്തില്‍ തൃശൂര്‍

തൃശൂര്‍ : പൂര വിളംബരം കുറിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട ഇന്ന് തുറക്കും. പകല്‍ പതിനൊന്നരയോടെ നെയ്തലക്കാവ് വിഭാഗത്തിനു വേണ്ടി തിടമ്പേറ്റിയ എറണാകുളം ശിവകുമാര്‍ എന്ന ഗജവീരനാണ് തെക്കേഗോപുരനട തുറക്കുക. ശിവകുമാര്‍ തുമ്പിക്കൈ ഉയര്‍ത്തുന്നതോടെ പൂരാരവമുയരും.

രാവിലെ കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിപ്പ് തുടങ്ങും. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ പൂരപ്പറമ്പ് വഴി മണികണ്ഠനാലില്‍ എത്തിച്ചേരും. തുടര്‍ന്ന് കക്കാട് രാജപ്പന്‍ പ്രമാണിയായ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് നീങ്ങും. പടിഞ്ഞാറേ ഗോപുരം കടന്ന് വടക്കുന്നാഥന്‍ ക്ഷേത്രം വലംവച്ചശേഷം തെക്കേ ഗോപുര വാതില്‍ തുറക്കും.

ചൊവ്വാഴ്ചയാണ് പൂരപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന തൃശൂര്‍ പൂരം. ഇന്ന് വൈകിട്ട് വൈദ്യപരിശോധനയ്ക്ക് ആനകള്‍ നിരക്കും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളും പൂരപ്പന്തലുകളും ദീപാലംകൃതമാവും. ചൊവ്വാഴ്ച രാവിലെ എട്ട് ഘടകക്ഷേത്രങ്ങളില്‍ നിന്ന് ചെറുപൂരങ്ങളുടെ വരവ് ആരംഭിക്കും. തുടര്‍ന്ന് 11.30ന് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ്. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. പകല്‍ മൂന്നിന് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്ത് എത്തും. പകല്‍ പന്ത്രണ്ടോടെ പാറമേക്കാവ് എഴുന്നള്ളിപ്പ് തുടങ്ങും. ഉച്ചയ്ക്ക് രണ്ടുമണിയോടെ മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറ മേളം തുടങ്ങും. വൈകിട്ട് 5.30ന് തെക്കോട്ടിറക്കവും വര്‍ണക്കുടമാറ്റവും നടക്കും. രാത്രി പൂരത്തിനുശേഷം ബുധന്‍ പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കുക.

വീണ്ടും പേ വിഷബാധയേറ്റ് മരണം; തിരുവനന്തപുരത്ത് ചികിത്സയിലിരുന്ന ഏഴു വയസ്സുകാരി മരിച്ചു

വീണ്ടും പേ വിഷബാധയേറ്റ് മരണം; തിരുവനന്തപുരത്ത് ചികിത്സയിലിരുന്ന ഏഴു വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പേവിഷ ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു. വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സയിലായിരുന്നു കുട്ടി.

കൊല്ലം വിളക്കുടി സ്വദേശിയാണ് മരിച്ച നിയ ഫൈസല്‍. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് താറാവിനെ ഓടിച്ചെത്തിയ പട്ടി കുട്ടിയെ കടിച്ചത്. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് പേ വിഷബാധയേറ്റതായി മനസ്സിലായത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുട്ടികള്‍ അടക്കം ഏഴു പേരാണ്.

ആലംകോട് വഞ്ചിയൂർ കട്ടപ്പറമ്പ് ഗവൺമെന്റ് എൽ പി എസിൽ ‘വർണ്ണക്കൂടാരം’ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു

ആലംകോട് വഞ്ചിയൂർ കട്ടപ്പറമ്പ് ഗവൺമെന്റ് എൽ പി എസിൽ ‘വർണ്ണക്കൂടാരം’ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു

ആലംകോട് വഞ്ചിയൂർ കട്ടപ്പറമ്പ് ഗവൺമെന്റ് എൽ പി എസിൽ ‘വർണ്ണക്കൂടാരം’ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ എസ് നിർവഹിച്ചു. വാർഡ് മെമ്പർ ആതിര അധ്യക്ഷയായി. ഹെഡ്മിസ്ട്രസ് സന്ധ്യ, കിളിമാനൂർ ബി പി സി കെ നവാസ്, രാജീവ്, ശശാങ്കൻ, സി ആർ സി സി ഷീബ തുടങ്ങിയവർ പങ്കെടുത്തു.

കശ്മീരില്‍ കരസേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു

കശ്മീരില്‍ കരസേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ കരസേനാ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. 700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം പതിച്ചത്.
രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സൈനികരായ അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന വാഹന വ്യൂഹത്തിന്റെ ഭാഗമായിരുന്ന ട്രക്ക് ആണ് അപകടത്തില്‍പ്പെട്ടത്. അപകടസ്ഥലത്ത് സൈനികരുടെ മൃതദേഹങ്ങളും അവരുടെ സാധനങ്ങളും പേപ്പറുകളുമെല്ലാം ചിതറിക്കിടക്കുന്ന നിലയിലായിരുന്നു

14ാം വയസിൽ സെഞ്ച്വറി അടിച്ച് അമ്പരപ്പിച്ചു; ഇപ്പോഴിതാ സ്റ്റംപൊടിച്ച് ബൗളിങ് ‘വൈഭവം’, ഞെട്ടി സഹ താരങ്ങൾ!

14ാം വയസിൽ സെഞ്ച്വറി അടിച്ച് അമ്പരപ്പിച്ചു; ഇപ്പോഴിതാ സ്റ്റംപൊടിച്ച് ബൗളിങ് ‘വൈഭവം’, ഞെട്ടി സഹ താരങ്ങൾ!

ജയ്പുർ: ഐപിഎൽ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ14കാരൻ വൈഭവ് സൂര്യംശി ബൗളിങിലും വിസ്മയിപ്പിച്ചു. നെറ്റ്സിൽ സഹ താരത്തിനു പന്തെറിഞ്ഞു കൊടുത്ത വൈഭവ് സ്റ്റംപ് രണ്ട് കഷണമാക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

വൈഭവിന്റെ വൈഭവം കണ്ട് സഹ താരങ്ങളും പരിശീലക സംഘത്തിലെ അം​ഗങ്ങളും ഞെട്ടുന്നതിന്റ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനു മുന്നോടിയായാണ് താരം നെറ്റ്സിൽ പന്തെറിഞ്ഞത്.

​ഗുജറാത്ത് ടൈറ്റൻസിനെതിരായ പോരാട്ടത്തിലാണ് താരം അതിവേ​ഗ സെഞ്ച്വറിയുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. വെറും 38 പന്തിൽ 11 സിക്സും 7 ഫോറും സഹിതം താരം 103 റൺസാണ് അടിച്ചെടുത്തത്.

14 വയസ് മാത്രം പ്രായമുള്ള വൈഭവിന്റെ കാര്യത്തിൽ ടീം മാനേജ്മെന്റ് പ്രത്യേക കരുതലാണ് എടുക്കുന്നതെന്നു രാജസ്ഥാൻ ബൗളിങ് പരിശീലകൻ ഷെയ്ൻ ബോണ്ട് വ്യക്തമാക്കി. ഒരു സങ്കീർണതയും താരത്തിന്റെ കാര്യത്തിൽ സൃഷ്ടിക്കാൻ പരിശീലക സംഘം ശ്രമിക്കുന്നില്ല. സ്വതന്ത്രമായി കളിക്കാനാണ് വൈഭവിനോടു പറഞ്ഞിരിക്കുന്നത്. ഉത്തരവാദിത്വത്തോടെയാണ് അദ്ദേഹം കളിക്കുന്നത്. ഒരു 14കാരനെ സംബന്ധിച്ചു വലിയ കാര്യമാണത്.

വൈഭവ് കൊച്ചു കുട്ടിയാണ്. പക്ഷേ താരത്തെ ആരും നിയന്ത്രിക്കുന്നില്ല. സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്. ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡിന്റെ പ്രത്യേക നിർദ്ദേശങ്ങളും താരത്തിനു ലഭിക്കുന്നുണ്ട്.

ചെറിയ പ്രായമാണ്. കാര്യങ്ങൾ മനസിലാക്കി വരുന്നതേയുള്ളു വൈഭവ്. ധാരാളം സമയം അനുവദിച്ച് ക്ഷമയോടെ കാത്തിരിക്കാനാണ് പരിശീലക സംഘത്തിന്റെ തീരുമാനം. 14കാരനു ചെയ്യാൻ സാധിക്കുന്നതിനും അവനിൽ നിന്നു പ്രതീക്ഷിക്കുന്നതിനും പരിധിയില്ലേയെന്നും ബോണ്ട് ചോ​ദിച്ചു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പരിശീലനമുണ്ട്. കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും പരിശീലകർ ശ്രമിക്കാറുണ്ട്. ബോണ്ട് വ്യക്തമാക്കി.