by Midhun HP News | Apr 25, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗർ: നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി. പാക് പ്രകോപനത്തിനു ഉടൻ തന്നെ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നു സൈനിക വൃത്തങ്ങൾ പറഞ്ഞു.
ഇന്നലെ രാത്രി മുതലാണ് പാക് വെടിവയ്പ്പുണ്ടായത്. ഉചിതമായ മറുപടി ഇന്ത്യൻ സൈന്യം നൽകിയെന്നും അധികൃതർ കൂട്ടിച്ചേർത്തു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികൾ തുടരുന്നതിനിടെയാണ് പാക് പ്രകോപനം. വിനോദ സഞ്ചാര കേന്ദ്രത്തിൽ നുഴഞ്ഞു കയറിയ ഭീകരർ 26 നിരപരാധികളെ വെടിവച്ചു കൊല്ലുകയായിരുന്നു. പിന്നാലെയാണ് ഇന്ത്യ നയതന്ത്രതലത്തിൽ കടുത്ത നടപടികൾ ആരംഭിച്ചത്. ആറ് പതിറ്റാണ്ടായി തുടരുന്ന സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അട്ടാരയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) അടച്ചുപൂട്ടൽ അടക്കമുള്ള നടപടികളും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്.
by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി അതിലൂടെ വികസിത കേരളം അതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു .
ഇന്നലെ ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ നടന്ന ആറ്റിങ്ങൽ നോർത്ത് ജില്ലാ കൺവെൻഷനും നേതൃ സമ്മേളനവും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
യുപിഎ സർക്കാർ 2004 മുതൽ ഭരിച്ച 10 വർഷം രാജ്യത്തിന് സമ്മാനിച്ചത് ദുരിതം മാത്രമായിരുന്നു .വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ അവരെ തെരഞ്ഞെടുത്തത് .പക്ഷേ നിരാശയാണ് ജനങ്ങൾക്ക് അവർകൊടുത്തത് .സാമ്പത്തിക രംഗം തകർന്നു .അഴിമതി ,വിലക്കയറ്റം എന്നിവ കൊണ്ട് ജനം പൊറുതിമുട്ടി ,നിക്ഷേപം മടങ്ങി പോവുകയും കുറയുകയും ചെയ്‌തു .ദുർബലമായ ഇന്ത്യയായി . തുടർന്ന് ജനങ്ങൾ നരേന്ദ്ര മോദി സർക്കാരിന് അവസരം കൊടുത്തു . രാജ്യത്ത് വലിയ പുരോഗതിയാണ് ഉണ്ടായത് .അത് ജനങ്ങൾക്ക് തന്നെ ബോധ്യം വരികയും ചെയ്‌തു .വികസനം ,തൊഴിൽ ,നിക്ഷേപം തുടങ്ങി സർവ മേഖലകലകളിലും വലിയ മാറ്റമാണ് വന്നത് . 98 % ഫോണുകൾ പുറത്ത് നിന്നും വരുത്തിയ രാജ്യത്ത് മോദി വന്നതോടെ ഭാരതത്തിൽ ഉണ്ടാക്കി പുറത്തേയ്ക്ക് പോകുന്ന അവസ്ഥയായി .രാജ്യത്തിന് വലിയ കുതിപ്പുണ്ടായി .ലോകരാജ്യങ്ങൾ ഭാരതത്തെ അംഗീകരിക്കാനും വാഴ്ത്താനും തുടങ്ങി
ജനങ്ങൾ വിശ്വസിച്ച് വോട്ട് ചെയ്‌ത കേരളത്തെ കടം വാങ്ങാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിൽ സിപിഎം എത്തിച്ചു .അടിസ്ഥാന വികസന കാര്യത്തിൽ കേരളം പൂജ്യമാണ് . നരേന്ദ്ര മോദിയുടെ പദ്ധതികളെടുത്ത് ഞങ്ങളുടേതെന്ന് പറയുന്നു . മുഖ്യമന്ത്രി ആഘോഷത്തിലാണ് . ആശമാർക്ക് ,തൊഴിലാളികൾക്ക് ,പെൻഷൻകാർക്ക് ,യുവാക്കൾക്ക് ആഘോഷമുണ്ടോ ജനങളുടെ ജീവിത നിലവാരം ഉയർത്താൻ സി പി എമ്മിന് താല്പര്യമില്ല .കോൺഗ്രസ് അഴിമതിയിലാണ് .എവിടെയും അതാണ് സ്ഥിതി .ബിജെപി ഒരു മതത്തിനോ ജാതിക്കോ വേണ്ടി വേർ തിരിവ് കാണിച്ചിട്ടില്ല .കേരളത്തിൻറെ രാഷ്ട്രീയ ചരിത്രം മാറ്റാൻ ജനങ്ങൾ തയ്യാറാണ് .ബിജെപി ഉന്നമിടുന്നത് വികസിത കേരളമാണെന്നും അതിന് വേണ്ടിയാകണം പ്രവർത്തനമെന്നും, വികസിത കേരളം എന്നെഴുതിയ ബിജെപി കൊടി പാറിപറക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു .നോർത്ത് ജില്ലാ പ്രസിഡൻറ് റെജി കുമാർ അധ്യക്ഷനായിരുന്നു .
ഭീകര വാദം എന്നത് ഭീരുത്വം വി . മുരളീധരൻ
ഭീകരവാദം എന്നത് ഭീരുത്വമാണെന്നും ,മോദി ഭരണത്തിലൂടെ കാശ്മീർ വലിയ പുരോഗതി കൈവരിക്കുന്നതിലുള്ള പാകിസ്ഥാൻറെ അസഹിഷ്ണതയുടെ ബാക്കി പത്രമാണ് ഇപ്പോൾ നടന്നത് . കാശ്മീരിലെ ജനങ്ങൾ പാകിസ്ഥാനെതിരെ തെരുവിലിറങ്ങുന്ന കാഴ്‌ചയാണ് അവിടെ ഇപ്പോളുള്ളത് . കശ്‍മീരിൽ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നപ്പോൾ സിപിഎം ഇവിടെ ആഘോഷമാക്കുകയായിരുന്നു .അവർ പാർട്ടി ഓഫീസിൻറെ ഉദ്‌ഘാടനം നടത്തി ആഘോഷിക്കുന്ന തിരക്കിലായിരുന്നു .സിപിഎം സെക്രട്ടറി പറയുന്നത് 370 വകുപ്പ് എടുത്ത് കളഞ്ഞത് കൊണ്ടാണെന്നാണ് . .ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ പിന്തുണച്ചവരാണ് ഇവർ . വ്യവസായങ്ങൾ വന്നു വെന്നാണ് മന്ത്രി പറയുന്നത് .എന്നാൽ വിഴിഞ്ഞത്തിൻറെ പ്രയോജനം പോലും കേരത്തിന് കിട്ടാത്ത സാഹചര്യമാണുള്ളത് . കേരളത്തിൽ അപ്രഖ്യാപിത ഇൻഡി സഖ്യമാണ് .സഹകരണത്മക പ്രതിപക്ഷമാണിവിടെ .വർക്കല തലശ്ശേരി ടൂറിസം പദ്ധതിക്ക് കേന്ദ്രം തുക അനുവദിച്ചപ്പോൾ ക്ലിഫ് സംരക്ഷിക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിയുന്നില്ല അതാണ് സ്ഥിതിയെന്നും വി . മുരളീധരൻ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു .
വീരളം ക്ഷേത്രത്തിന് മുന്നിൽ നിന്നും താലപ്പൊലിയും മുത്തുകുടകളുമായി സംസ്ഥാന പ്രസിഡൻറിനെ വേദിയിലേക്ക് ആനയിച്ചു .വേദിക്ക് സമിപം സ്ഥാപിച്ചിരുന്ന ജില്ലയിൽ ബലിദാനികളായ പ്രവർത്തകരുടെ ചിത്രത്തിന് മുന്നിൽ പുഷ്‌പങ്ങൾ അർപ്പിച്ചശേഷം രാജീവ് ചന്ദ്രശേഖർ വേദിയിലെത്തി .വന്ദേമാതരത്തോടെ കൺവെൻഷൻ ആരംഭിച്ചു . മുൻ കേന്ദ്ര മന്ത്രി വി . മുരളീധരന് പുറമെ സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവ് കെ . രാമൻപിള്ള , സംസ്ഥാന സെക്രട്ടറി അഡ്വ.എസ് .സുരേഷ് ബിജെപി സംസ്ഥാന നേതാക്കളായ തോട്ടയ്ക്കാട് ശശി .പാലോട് സന്തോഷ് ,മുല്ലശ്ശേരി മധു ,ഒറ്റൂർ മോഹനദാസ് ,ഭുവനേന്ദ്രൻ ,ജില്ലാ നേതാക്കളായ ബാലമുരളി , ഇലകമൺ സതീശൻ ,രാജേഷ് മാധവൻ ,ആറ്റിങ്ങൽ സന്തോഷ് , മണമ്പൂർ ദിലീപ് ,മടവൂർ സന്തോഷ് ,വക്കം സുനിൽകുമാർ ,ഷീബ ഷൈജു ,രാജലക്ഷ്മി ,ദീപ സുരേഷ് വിജി ബാബു ,വിജി വർക്കല തുടങ്ങി വിവിധ തലങ്ങളിലെ നേതാക്കൾ പങ്കെടുത്തു .തിരുവനന്തപുരം നോർത്ത് ജില്ലയിലെ 10 സംഘടനാ മണ്ഡലങ്ങളിൽ നിന്നുള്ള ആയിരത്തോളം പ്രവർത്തകരാണ് കൺവെൻഷനിൽ പങ്കെടുത്തത് .തുടർന്ന് നേതൃ സമ്മേളനവും നടന്നു.
by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിൽ അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ അധ്യാപകരെ സജ്ജരാക്കുന്നു. സംസ്ഥാനത്തെ 1.7 ലക്ഷം സ്കൂൾ അധ്യാപകരെ സൈബർ സുരക്ഷയെയും അനുബന്ധ വശങ്ങളെയും കുറിച്ച് പരിശീലിപ്പിക്കാനാണ് നീക്കം. സംസ്ഥാന പൊലീസും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നാണ് പരിശീലനത്തിനു കളമൊരുക്കുന്നത്.
ഏകദേശം 38 ലക്ഷം വിദ്യാർഥികളിൽ ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗം സംബന്ധിച്ചു അവബോധമുണ്ടാക്കാൻ അധ്യാപകരെ ഉപയോഗിക്കുക എന്നതാണ് പദ്ധതിയുടെ ആശയം. സൈബർ തട്ടിപ്പുകൾ, മറ്റ് തെറ്റായ പ്രവണതകൾ ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇന്റർനെറ്റിന്റെ ഉത്തരവാദിത്വപരമായ ഉപയോഗത്തിന്റെ ആവശ്യകതയെക്കുറിച്ച് പരിശീലനം കിട്ടിയ അധ്യാപകർ കുട്ടികളെ ബോധവത്കരിക്കും.
മെയ് 13 ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ റിഫ്രഷർ കോഴ്‌സിൽ അധ്യാപകർക്ക് ഈ വിഷയത്തിൽ ക്ലാസുകൾ നൽകും. സൈബർ സുരക്ഷയെക്കുറിച്ചുള്ള ക്ലാസുകൾ അധ്യാപകരായ മാസ്റ്റർ ട്രെയിനർമാർ കൈകാര്യം ചെയ്യുമെന്ന് സംസ്ഥാന കൗൺസിൽ ഓഫ് എജ്യുക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് (എസ്‌സിഇആർടി) ഡയറക്ടർ ജയപ്രകാശ് ആർകെ പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് അടിസ്ഥാന അവബോധം സൃഷ്ടിക്കാൻ കഴിയുന്നതായിരിക്കും പരിശീലനത്തിന്റെ ഉള്ളടക്കം. ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കിടയിൽ അധ്യാപകർക്ക് വിവരങ്ങൾ പങ്കിടാൻ കഴിയുന്ന തരത്തിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നതെന്നും ജയപ്രകാശ് പറഞ്ഞു.
വിദ്യാർഥികൾക്ക് പുറമേ സൈബർ സുരക്ഷയെക്കുറിച്ചും അനുബന്ധ വശങ്ങളെക്കുറിച്ചും രക്ഷിതാക്കളെ ബോധവത്കരിക്കാനും അധ്യാപകരെ ചുമതലപ്പെടുത്തും. അധ്യാപകർ അവരുമായി സംവദിക്കും. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ഒന്നിച്ച് സൈബർ ഭീഷണിയെ നേരിടുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
1 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികളെ കൂടുതലായി ബാധിക്കുന്ന സൈബർ ഗ്രൂമിങ്, ഓൺലൈൻ ഭീഷണികൾ, മൊബൈൽ ആസക്തി, അനധികൃത ആക്‌സസ് തുടങ്ങിയവ സംബന്ധിച്ച് അവബോധം നൽകും. യഥാർഥ ജീവിത കഥകൾ, സംവേദനാത്മകമായ ക്വിസ് പ്രോഗ്രാമുകൾ, കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ എന്നിവയെല്ലാം പരിശീലന പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സാങ്കേതിക വിദ്യ അതിവേഗം ഉൾക്കൊള്ളുന്നവരാണ് കുട്ടികൾ. എന്നാൽ അതിലെ അപകട സാധ്യത വിലയിരുത്താനുള്ള അവരുടെ കഴിവ് ദുർബലമായിരിക്കും. അനുദിനം വളരുന്ന ഒരു രംഗം കൂടിയായതിനാൽ ഡിജിറ്റൽ വിവേചനബുദ്ധി ഉപയോഗിച്ച് അവരെ ശാക്തീകരിക്കുന്നതിനുള്ള മാർഗം കൂടി നടപ്പാക്കാനാണ് ആലോചിക്കുന്നത്.
ഓൺലൈൻ വഴി സ്വകാര്യ ഉള്ളടക്കം പങ്കിടുന്ന തട്ടിപ്പിനു ഇരയാകുന്ന ഹൈസ്കൂൾ വിദ്യാർഥിനിയുടെ കഥ കുട്ടികൾക്കു പറഞ്ഞു കൊടുക്കുന്നുണ്ട്. ഇത്തരം കഥകൾ കുട്ടികളിൽ സഹാനുഭൂതിയും ജാഗ്രതയും വളർത്തും. ഈ കഥ പറഞ്ഞ ശേഷം ഇതിന്റെ അനന്തഫലങ്ങൾ സംബന്ധിച്ചു അവരുമായി സംവദിക്കും.
ഐടി, പോക്സോ നിയമങ്ങളുടെ പരിരക്ഷകൾ, സ്വകാര്യത സൂക്ഷിക്കാനുള്ള കരുതൽ, അജ്ഞാത കോൺടാക്റ്റുകൾ ഒഴിവാക്കൽ, ഭയമില്ലാതെ സംസാരിക്കാൻ ശീലിക്കൽ തുടങ്ങിയ പ്രായോഗിക പരിശീലനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മനഃശാസ്ത്രപരമായ സമീപനങ്ങളും പരീശീലനത്തിന്റെ ഭാഗമാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആദായ നികുതി അടയ്ക്കാത്ത ക്രിസ്ത്യന്‍ ജീവക്കാരുണ്ടെങ്കില്‍ രണ്ടുദിവസത്തിനുള്ളില്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന മലപ്പുറം അരീക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ വിവാദ നിര്‍ദേശം റദ്ദ് ചെയ്തതായി മന്ത്രി വി ശിവന്‍കുട്ടി. 2025 ഫെബ്രുവരി 13ന് നിര്‍ദ്ദേശം ഇറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്രണ്ട് എന്നിവരെയും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, അവധിയിലായിരുന്ന അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് എന്നിവരെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാന്‍ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇത് സംബന്ധിച്ച് ഇറക്കിയ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഒരു പരാതിയുമായി മുന്നോട്ടു വന്ന അബ്ദുല്‍ കലാമിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
ഏപ്രില്‍ 22ന് എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് പ്രധാന അധ്യാപകര്‍ക്കാണ് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസര്‍ കത്തയച്ചത്. ‘താങ്കളുടെ സ്‌കൂളില്‍നിന്നു സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ലഭ്യമാക്കണം’ എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം മലപ്പുറം ഡിഡിഇ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
നവംബറില്‍ കോഴിക്കോട്ടുനിന്ന് ഡിപിഐക്കു ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഉപവിദ്യാഭ്യാസ ഡയറക്ടര്‍മാരോട് ഇതു സംബന്ധിച്ച് വിവരം നല്‍കാന്‍ ആവശ്യപ്പെട്ടത്. കത്തോലിക്കാ പുരോഹിതര്‍ക്ക് നല്‍കിയ ആദായ നികുതി ഇളവുകളായിരുന്നു പരാതിക്ക് ആധാരം.
by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടികൾ എടുക്കുന്നതിന്റെ ഭാഗമായി പാക് പൗരൻമാരോട് രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലുള്ള 102 പാക് പൗരൻമാർക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലുള്ള പാക് പൗരൻമാരെ തിരിച്ചയയ്ക്കാനുള്ള നടപടികളും തുടങ്ങി.
കേരളത്തിലെത്തിയ പാക് പൗരൻമാരിൽ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കൽ വിസയിൽ എത്തിയവരാണ്. കുറച്ചാളുകൾ വ്യാപര ആവശ്യങ്ങൾക്കെത്തി. മെഡിക്കൽ വിസയിലെത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27നു മുൻപും രാജ്യം വിടണമെന്ന നിർദ്ദേശമാണു നൽകിയിട്ടുള്ളത്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം പാക് പൗരൻമാരെ അറിയിച്ചു.
പാക് പൗരൻമാർക്കുള്ള എല്ലാത്തരം വിസ സേവനങ്ങളും ഇന്ത്യ സസ്പെൻഡ് ചെയ്തിരുന്നു. വിദ്യാർഥി, മെഡിക്കൽ വിസകളിൽ എത്തിയവരും രാജ്യം വിടണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരൻമാർക്കും നിർദ്ദേശമുണ്ട്. പാക് പൗരൻമാർക്കു നിൽവിൽ അനുവദിച്ച എല്ലാ വിസകളുടേയും കാലാവധി ഈ മാസം 27നു അവസാനിച്ചതായി കണക്കാക്കും. മെഡിക്കൽ വിസ ലഭിച്ചവർക്കും മടങ്ങാൻ 29 വരെ സമയമുണ്ട്. ഹിന്ദുക്കളായ പാക് പൗരൻമാർക്കുള്ള ദീർഘകാല വിസയ്ക്കു മാത്രം വിലക്കില്ല.
സാർക്ക് വിസ ഇളവ് പദ്ധതിയിലൂടെ പാക് പൗരൻമാർക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്നും അത്തരത്തിൽ എത്തിയവർ 48 മണിക്കൂറികം രാജ്യം വിടണമെന്നും കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഇവർക്കുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.
by Midhun HP News | Apr 25, 2025 | Latest News, കേരളം
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹാജരാകാൻ ചാനൽ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും എക്സൈസിന്റെ നോട്ടീസ്. സിനിമ മേഖലയിലെ അണിയറ പ്രവർത്തകനും നോട്ടീസ് കൊടുത്തിട്ടുണ്ട്. അടുത്താഴ്ച ഹാജരാകാനാണ് എല്ലാവരോടും ആവശ്യപ്പെട്ടിട്ടുള്ളത്. നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് തിങ്കളാഴ്ച ഹാജരാകാൻ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓമനപ്പുഴയിലെ റിസോർട്ടിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന), റിയാലിറ്റി ഷോ അവതാരകനുമായി പണമിടപാട് നടത്തിയതായി എക്സൈസ് കണ്ടെത്തിയിരുന്നു. പാലക്കാടു സ്വദേശിനിയും കൊച്ചിയിൽ താമസക്കാരിയുമായ മോഡലുമായും തസ്‌ലിമയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇവർക്ക് സിനിമ മേഖലയിലും ബന്ധമുണ്ട്.
ഇത് പെൺവാണിഭ ഇടപാടുകളാണെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. മോഡൽ മുഖേനേ പല പെൺകുട്ടികളെയും തസ്‌ലിമ പ്രമുഖർക്ക് എത്തിച്ചുകൊടുത്തതായാണ് സംശയം. തസ്‌ലിമയുടെ ഫോണിൽ പ്രൊഡ്യൂസർ എന്ന രീതിയിൽ പലരുടെയും പേരുണ്ട്. സിനിമ മേഖലയിലെ മറ്റൊരാൾക്കും തസ്‌ലിമയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതും പെൺവാണിഭ ഇടപാടാണെന്ന് സംശയിക്കുന്നു.
Recent Comments