by Midhun HP News | Jun 18, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പാകിസ്ഥാനുമായുള്ള തര്‍ക്കവിഷയങ്ങളില്‍ ഇന്ത്യക്ക് മൂന്നാംകക്ഷിയുടെ മധ്യസ്ഥത വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളില്‍ ഇന്ത്യ ഒരിക്കലും ഒരാളുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. അത് ഒരിക്കലും അംഗീകരിക്കുകയില്ലെന്നും മോദി വ്യക്തമാക്കി. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് മോദി ഇന്ത്യയുടെ നിലപാട് അറിയിച്ചത്. മോദിയും ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണം 35 മിനിറ്റ് നീണ്ടുനിന്നു.
കാനഡയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് മോദിയും ട്രംപും സംസാരിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറും പഹല്‍ഗാം ഭീകരാക്രമണവും സംഭാഷണത്തില്‍ ചര്‍ച്ചയായെന്നും മിസ്രി അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട നടപടികള്‍ മോദി വിശദീകരിച്ചു. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അമേരിക്കയുടെ മധ്യസ്ഥതയോ, ഇന്ത്യ- അമേരിക്ക വ്യാപാര ഉടമ്പടിയോ മോദി- ട്രംപ് സംഭാഷണത്തില്‍ ചര്‍ച്ചയായില്ലെന്നും വിക്രം മിസ്രി വ്യക്തമാക്കി.
ജി7 ഉച്ചകോടിയില്‍ നിന്ന് ഡോണള്‍ഡ് ട്രംപ് നേരത്തെ മടങ്ങിയതിന് പിന്നാലെയാണ് യു എസ് പ്രസിഡന്റിനെ നരേന്ദ്രമോദി ഫോണില്‍ വിളിച്ച് സംസാരിച്ചത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ അമേരിക്കയുടെ മധ്യസ്ഥത പോലുള്ള വിഷയങ്ങള്‍ ഒരു ഘട്ടത്തിലും ചര്‍ച്ചയായില്ല. സൈനിക നടപടി നിര്‍ത്തിവെക്കുന്നതു സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍, നിലവിലുള്ള രണ്ട് സൈന്യങ്ങള്‍ തമ്മില്‍ നേരിട്ട് നേരിട്ട് ചര്‍ച്ച ചെയ്തു. പാകിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു വെടിനിര്‍ത്തലിന് ഇന്ത്യ സമ്മതിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളില്‍ ഇന്ത്യ ഒരിക്കലും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഇപ്പോഴും അത് സ്വീകരിക്കില്ലെന്നും ഒരിക്കലും അങ്ങനെ ചെയ്യില്ല. ഈ വിഷയത്തില്‍ രാജ്യത്ത് പൂര്‍ണ്ണമായ രാഷ്ട്രീയ ഐക്യമുണ്ട് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനെ അറിയിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ട്രംപ് നേരത്തെ മടങ്ങിയതിനാല്‍ കൂടിക്കാഴ്ച നടന്നില്ല. ഇതേത്തുടര്‍ന്നാണ് മോദിയും ട്രംപും ഫോണില്‍ സംസാരിച്ചത്.
ജി 7 ഉച്ചകോടി കഴിഞ്ഞ് കാനഡയില്‍ നിന്നും മടങ്ങുമ്പോള്‍ അമേരിക്കയില്‍ ഇറങ്ങാന്‍ ട്രംപ് മോദിയെ ക്ഷണിച്ചു. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ച കാര്യങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ അമേരിക്കയില്‍ ഇറങ്ങാനാവില്ലെന്ന് മോദി അറിയിച്ചു. സമീപഭാവിയില്‍ തന്നെ പരസ്പരം കൂടിക്കാനാകുമെന്നും ഇതുനേതാക്കളും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ട്രംപിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തുവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക ഇടപെട്ടുവെന്ന് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.
by Midhun HP News | Jun 18, 2025 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഭീതി പടര്‍ത്തി വീണ്ടും തെരുവ് നായ ആക്രമണം. പതിനൊന്ന് പേര്‍ക്ക് കടിയേറ്റു. പുതിയ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലാണ് തെരുവ് നായ ആളുകളെ ആക്രമിച്ചത്. രാവിലെ ആറ് മണിയോടെ ആയിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ 56 പേരെ തെരുവ് നായ ആക്രമിച്ചിരുന്നു.
താവക്കര പുതിയ ബസ് സ്റ്റാന്‍ഡ് പ്രഭാത് ജങ്ഷന്‍, എസ് ബി ഐ ബാങ്ക് റോഡ് പരിസരം, പഴയ ബസ് സ്റ്റാന്‍ഡ് പ്രദേശം എന്നിവിടങ്ങളില്‍ ആയിരുന്നു ചൊവാഴ്ച തെരുവ് നായ ആളുകളെ ആക്രമിച്ചത്. നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ വഴി യാത്രക്കാര്‍ക്കാണ് കടിയേറ്റത്. വിദ്യാര്‍ഥിനിയെ നായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവരികയും ചെയ്തിരുന്നു.
എന്നാല്‍, പിന്നീട് ഈ നായയെ ചത്തനിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും നായയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
by Midhun HP News | Jun 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജനവാസമേഖലയില്‍ സര്‍വസാധാരണമായി കാണുന്ന വിഷമില്ലാത്ത പാമ്പായ ചേരയെ (ഇന്ത്യന്‍ റാറ്റ് സ്നേക്ക്) സംരക്ഷിക്കാന്‍ വന്യജീവി വകുപ്പ്. കര്‍ഷക മിത്രം എന്നറിയപ്പെടുന്ന ചേരയ്ക്ക് സംസ്ഥാനപാമ്പ് (ഔദ്യോഗിക ഉരഗം) എന്ന പദവി നല്‍കാന്‍ വനം വകുപ്പിന്റെ ശുപാര്‍ശ. ഇന്ന് നടക്കുന്ന, മുഖ്യമന്ത്രി ചെയര്‍മാനായ വന്യജീവി ബോര്‍ഡിന്റെ യോഗത്തില്‍ ശുപാര്‍ശയില്‍ തീരുമാനം ഉണ്ടായേക്കും.
നിലവില്‍ 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് ചേര ഉള്‍പ്പെടുന്നത്. കര്‍ഷകരുടെ മിത്രം എന്ന് പൊതുവെ അറിയപ്പെടുന്ന ചേര കൃഷിയിടങ്ങളിലെ എലികളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്. ഇന്ത്യന്‍ റാറ്റ് സ്‌നേക് എന്ന പേര് ലഭിച്ചതും ചേരയുടെ ഈ സ്വഭാവം കൊണ്ടാണ്. ചേരയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ മറ്റ് വിഷ പാമ്പുകള്‍ കുറവാകുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. വിഷപ്പാമ്പുകളുടെ കുഞ്ഞുങ്ങളെയും ചേര ഭക്ഷിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ ഉണ്ടായ വര്‍ധനയും ഇത്തരം ഒരു ശുപാര്‍ശയ്ക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. സംസ്ഥാന പക്ഷി, മൃഗം, മീന്‍ എന്നിവയ്ക്കൊപ്പം ഇനി സംസ്ഥാന ഉരഗവും വേണമെന്നാണ് സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ആവശ്യം.
by Midhun HP News | Jun 18, 2025 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല. സഹോദരന്‍ രതീഷ് ഡിഎന്‍എ ഫലത്തിനായി അഹമ്മദാബാദില്‍ തുടരുകയാണ്. അതേസമയം, ദുരന്തത്തില്‍ മരിച്ച 177 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാന അപകടം ഉണ്ടായ സ്ഥലത്ത് ഇന്നും പരിശോധകള്‍ തുടരും.
by Midhun HP News | Jun 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടേഴ്്‌സ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്.
നഴ്‌സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വിഴുങ്ങിയായിരുന്നു. കുട്ടി ഇയാളുടെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്. കുട്ടിയെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരത്തോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
by Midhun HP News | Jun 18, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കോരാണി കുറക്കട ഭാവന ജംഗ്ഷൻ ഗീതാ ഭവനിൽ ശശിധരൻ (87) നിര്യാതനായി.
മക്കൾ :ഗീത, ഷീല, ഷിബു, പ്രീത.
മരുമക്കൾ: പുഷ്പകുമാർ, രാജൻ, ശ്രീലത,വിജയൻ.
മരണാനന്തര ചടങ്ങുകൾ ശനി (21.06) രാവിലെ 9 ന്.
Recent Comments