ട്രെയിനിന് അടിയിൽപെട്ട് തിരുവനന്തപുരം സ്വദേശി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം

ട്രെയിനിന് അടിയിൽപെട്ട് തിരുവനന്തപുരം സ്വദേശി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം

ചെന്നൈ: ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ്‌ മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായിരുന്നു. ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കാൽവഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിലുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

ആണ്‍ സുഹൃത്തിന്റെ വീട്ടിലെത്തി ശരീരമാസകലം മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു

ആണ്‍ സുഹൃത്തിന്റെ വീട്ടിലെത്തി ശരീരമാസകലം മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു

ആണ്‍ സുഹൃത്തിന്റെ വീട്ടിലെത്തി ശരീരമാസകലം മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു. നെടുമ്പാശ്ശേരി അത്താണി കുറുപ്പനയ്യം കരിയാട്ടിപ്പറമ്പില്‍ രാജേഷിൻ്റെ ഭാര്യ നീതുവാണ് (35) മരിച്ചത്. ഈ മാസം 13ന് ഉച്ചക്ക് 2.30നായിരുന്നു സംഭവം.

നീതുവിന്റെ സുഹൃത്ത് ശ്രീമൂലനഗരം ഹെർബർട്ട് നഗറില്‍ അജി നിവാസില്‍ അജീഷിന്റെ (30) വീടിന് മുന്നിലെത്തിയായിരുന്നു കടുംകൈ ചെയ്തത്. ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിന്റെ നിരാശയിലാണ് തീകൊളുത്തിയതെന്ന് പറയുന്നു. ശരീരമാസകലം സാരമായി പൊള്ളലേറ്റ നീതു കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ മരിച്ചു. മേക്കാട് മനക്കപ്പറമ്പില്‍ രമണൻ്റെയും വിജയയുടെയും മകളാണ്നീതു

ആറ്റിങ്ങൽ കരിച്ചയിൽ അമ്പലത്തും വാതുക്കൽ മുടിപ്പുര ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 23മുതൽ

ആറ്റിങ്ങൽ കരിച്ചയിൽ അമ്പലത്തും വാതുക്കൽ മുടിപ്പുര ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 23മുതൽ

ആറ്റിങ്ങൽ കരിച്ചയിൽ അമ്പലത്തും വാതുക്കൽ മുടിപ്പുര ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 23ന് ആരംഭിച്ച് മാർച്ച് രണ്ടിന് സമാപിക്കും.

ഫെബ്രുവരി 23, 27 എന്നീ ദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കും. ഫെബ്രുവരി 26നു രാവിലെ 8.30നു ആറ്റിങ്ങൽ പൊങ്കാല, മാർച്ച് 2 നു ഉച്ചയ്ക്ക് 3 മണിയ്ക്ക് തിരു ആറാട്ട് എഴുന്നള്ളത്ത്, രാത്രി 8നും 9നും മദ്ധ്യേ നടക്കുന്ന തൃക്കൊടിയിറക്കോടെ ഉത്സവം സമാപിക്കും. തിരു മഹോത്സവത്തിന്റെ ഭാഗമായി നൃത്ത വിസ്മയം, കരോക്കെ ഗാനമേള, നാടകം വാഴ്‌വേമായം, സംഗീത സദസ്സ്, ഗാനമഞ്ജരി തുടങ്ങിയവയും സംഘടിപ്പിക്കും.

കാര്യവട്ടം ഗവ.കോളജിലെ റാഗിങ്: 7 വിദ്യാർഥികളെ അറസ്റ്റ് ചെയ്തു

കാര്യവട്ടം ഗവ.കോളജിലെ റാഗിങ്: 7 വിദ്യാർഥികളെ അറസ്റ്റ് ചെയ്തു

കാര്യവട്ടം ഗവ.കോളജിൽ 2 വിദ്യാർഥികളെ സീനിയർ വിദ്യാർഥികളായ 10 അംഗസംഘം റാഗ് ചെയ്ത സംഭവത്തിൽ 7 വിദ്യാർഥികളെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഘത്തിലെ 3 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അവസാനവർഷ ബിഎസ്‌സി വിദ്യാർഥികളായ അലൻ, അനന്ദൻ, വേലു, ശ്രാവൺ, സൽമാൻ, ഇമ്മാനുവൽ, രണ്ടാം വർഷ വിദ്യാർഥി പാർഥൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അലൻ ആണ് ഒന്നാം പ്രതി.

7 വിദ്യാർഥികളെയും കഴിഞ്ഞദിവസം കോളജിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. കോളജിലെ ആന്റി റാഗിങ് സമിതി റാഗിങ് നടന്നുവെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് 10 പേർക്കെതിരെ റാഗിങ് വിരുദ്ധ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തത്. 2 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ 11ന് ഒന്നാംവർഷ ബയോടെക്നോളജി വിദ്യാർഥി ബിൻസ് ജോസ്(21), ഒന്നാംവർഷ ബയോകെമിസ്ട്രി വിദ്യാർഥി അഭിഷേക് (21) എന്നിവരാണ് ക്രൂരമായ റാഗിങ്ങിനു വിധേയമായത്. മർദനമേറ്റ അഭിഷേക് പിന്നീട് പരാതിയില്ലെന്ന് പ്രിൻസിപ്പലിനെ അറിയിച്ചിരുന്നു. എന്നാൽ ബിൻസ് ജോസ് പരാതിയിൽ ഉറച്ചുനിന്നതോടെയാണ് ആന്റി റാഗിങ് സമിതി വിശദമായി മൊഴി രേഖപ്പെടുത്തിയത്.

എസ് സുഗുണൻ (65) അന്തരിച്ചു

എസ് സുഗുണൻ (65) അന്തരിച്ചു

ആറ്റിങ്ങൽ: കുന്നുവാരം മുളയ്ക്കൽ വീട്ടിൽ എസ് സുഗുണൻ (65) അന്തരിച്ചു.
ഭാര്യ: പരേതയായ കെ ഭാസുരാംഗി.
മക്കൾ: എസ് സുജിത്ത്, എസ് സുനിൽ, എസ് സുചിത്ര, എസ് ശ്രീലക്ഷി.
മരുമക്കൾ: സരിത എസ്, അശ്വതി വി സന്തോഷ് എം, ഷിജു എസ്.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.

ആറ്റിങ്ങൽ കരിച്ചയിൽ അമ്പലത്തും വാതുക്കൽ മുടിപ്പുര ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 23മുതൽ

ചിറയിൻകീഴ് പുരവൂർ ശ്രീ അയ്യരു മഠം ശിവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും അമ്മൻ കൊടയും ഇന്നു മുതൽ

ചിറയിൻകീഴ് പുരവൂർ ശ്രീ അയ്യരു മഠം ശിവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും അമ്മൻ കൊടയും ഇന്നു മുതൽ (ഫെബ്രുവരി 20) ഫെബ്രുവരി 27 വരെ നടക്കും. ഒന്നാം ദിവസം മുതൽ അഞ്ചാം ദിവസം വരെ രാവിലെ 7 മണിക്ക് 101 കലത്തിൽ പൊങ്കാല, ആറാം ദിവസം രാവിലെ 7 മണിക്ക് 51 കലത്തിൽ പൊങ്കാല, എല്ലാ ദിവസവും ഉച്ചയ്ക്ക് 12ന് സമൂഹസദ്യയും ഉണ്ടായിരിക്കും. കരോക്കെ, ഗാനമേള, സൂപ്പർ ഹിറ്റ് ഗാനമേള, നാടകം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.