ബജറ്റ് അവതരണം തുടങ്ങി, പ്രതീക്ഷകളോടെ രാജ്യം live

ബജറ്റ് അവതരണം തുടങ്ങി, പ്രതീക്ഷകളോടെ രാജ്യം live

36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി 36 ജീവൻ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന് ധനമന്ത്രി. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചു.
2024-25 ലെ ധനക്കമ്മി ജിഡിപി യുടെ 4.8%
2028 വരെ ജലജീവൻ പദ്ധതി ജലജീവൻ പദ്ധതിയുടെ വിഹിതം വർധിപ്പിച്ചു. പദ്ധതി 2028 വരെ നീട്ടി.
സ്വയം സഹായ സംഘങ്ങൾക്ക് ഗ്രാമീൺ ക്രെഡിറ്റ് കാർഡ് സ്വയം സഹായ സംഘങ്ങൾക്ക് ഗ്രാമീൺ ക്രെഡിറ്റ് കാർഡ്. ചെറുകിട വ്യാപാരികൾക്ക് 5 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡ് നല്‍കും.
ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 100 % ആക്കി ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി.
പുതിയ ഇൻകം ടാക്സ് ബില്ല് അടുത്തയാഴ്ച പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച ഉണ്ടാകുമെന്ന് ധനമന്ത്രി.
എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം, 500 കോടി എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
പ്രതിപക്ഷം തിരികെയെത്തി സഭ വിട്ടിറങ്ങിയ പ്രതിപക്ഷം പിന്നീട് തിരിച്ചെത്തി. ഇറങ്ങിപ്പോക്ക് പ്രതീകാത്മകമായ പ്രതിഷേധമെന്ന്  പ്രതിപക്ഷം.
ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുങ്ങും. ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നല്‍കും. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കും. നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും ഉയർത്തും. 
ബിഹാറിന് വാരിക്കോരി പ്രഖ്യാനങ്ങള്‍ കേന്ദ്ര ബജറ്റില്‍ ബിഹാറിന് വാരിക്കോരി പ്രഖ്യാനങ്ങള്‍. ബിഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ കൊണ്ടുവരും.
ഓഹരി വിപണിയിൽ നേട്ടം ബജറ്റ് പ്രഖ്യാപനങ്ങൾ തുടരവേ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 300 ഉം നിഫ്റ്റി 95 പോയിൻ്റും ഉയർന്നു.
വനിത സംരഭകർക്ക് 2 കോടി വരെ വായ്പ വനിത സംരഭകർക്ക് 2 കോടി വരെ വായ്പ. പ്രഖ്യാനം 5 ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടും.
ബിഹാറിനെ ഫുഡ് ഹബ്ബാക്കും ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന് പ്രഖ്യാപനം. ബിഹാറില്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കും. ബിഹാറിനുള്ള തുടർ പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്ത് പ്രതിപക്ഷം.
മെഡിക്കൽ കോളേജുകളിൽ സീറ്റുകൾ കൂടി മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂടി. 
വഴിയോര കച്ചവടക്കാർക്ക് വായ്പ സഹായം പി എം സ്വനിധി വഴി വഴിയോര കച്ചവടക്കാർക്ക് വായ്പാ സഹായം നല്‍കും.
ഐഐടി പറ്റ്ന വികസിപ്പിക്കും ഐഐടി പറ്റ്ന വികസിപ്പിക്കുമെന്ന് പ്രഖ്യാപനം.
അങ്കണവാടികൾക്ക് പ്രത്യേക പദ്ധതി കേന്ദ്ര ബജറ്റില്‍ അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി. അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമായിട്ടാണ് പോഷകാഹാര പദ്ധതി.
കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റും കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തദ്ദേശീയ കളിപ്പാട്ട നിർമ്മാണമേഖലെയെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. മെയ്ഡ് ഇൻ ഇന്ത്യ ടാഗിന് പ്രചാരണം നല്‍കും.
കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തും കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന് പ്രഖ്യാപനം. കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നല്‍കുമെന്നും ധാനമന്ത്രി. 5.7 കോടി രൂപ നീക്കി വയ്ക്കും.
ബിഹാറിന് മഖാന ബോർഡ് ബിഹാറിന് മഖാന ബോർഡ് പ്രഖ്യാപിച്ച് ധനമന്ത്രി. ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കുമെന്ന് പ്രഖ്യാപനം. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്.
പ്രതിപക്ഷം ഇറങ്ങി പോയി ബജറ്റ് അവതരണത്തിനിടെ സഭയിൽനിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷം. ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് പ്രതിപക്ഷം ഇറങ്ങി പോയത്.
കേന്ദ്ര ബജറ്റ് 10 മേഖലകളായി തിരിച്ച് 10 മേഖലകളായി തിരിച്ച് ബജറ്റാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍. സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമെന്നും ധനമന്ത്രി.
മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റെന്ന് ധനമന്ത്രി മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന, വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിത്. വികസനത്തിനാണ് മുൻതൂക്കം. 
ബജറ്റവതരണം തുടങ്ങി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റവതരണം തുടങ്ങി.
മാര്‍ച്ച് ഒന്നിനകം ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണം

മാര്‍ച്ച് ഒന്നിനകം ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണം

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

സ്വന്തമായോ അല്ലെങ്കില്‍ ഇ-സേവ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍ടിഒ, ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ്, സബ് ആര്‍ടിഒ ഓഫീസുകളില്‍ സ്‌പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

ആവശ്യക്കാര്‍ക്ക് രക്തം എത്തിക്കാന്‍ പൊലീസിന്റെ പോല്‍ ബ്ലഡ് സേവനം; അറിയേണ്ടതെല്ലാം

ആവശ്യക്കാര്‍ക്ക് രക്തം എത്തിക്കാന്‍ പൊലീസിന്റെ പോല്‍ ബ്ലഡ് സേവനം; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളില്‍ ആവശ്യക്കാര്‍ക്ക് രക്തം എത്തിക്കാന്‍ പൊലീസിന്റെ പോല്‍ ബ്ലഡ് സേവനം. ആവശ്യക്കാര്‍ക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചു നല്‍കാനായി ആരംഭിച്ച കേരള പൊലീസിന്റെ ഓണ്‍ലൈന്‍ സേവനമാണ് പോല്‍ ബ്ലഡ്.

കേരള പൊലീസിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പ്രവര്‍ത്തനം. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോല്‍ ബ്ലഡില്‍ ആര്‍ക്കും അംഗങ്ങളാകാം.

രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റര്‍ ചെയ്യാന്‍ പ്ലേസ്റ്റോറില്‍ നിന്ന് പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പില്‍ പോല്‍ ബ്ലഡ് എന്ന വിഭാഗം തെരഞ്ഞെടുക്കുക. രക്തം നല്‍കാന്‍ ഡോണര്‍ എന്ന രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവര്‍ റെസീപ്യന്റ് എന്ന ഫോറം പൂരിപ്പിക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നു നിങ്ങളെ ബന്ധപ്പെടും.

രക്തം അടിയന്തരഘട്ടങ്ങളില്‍ സ്വീകരിക്കാന്‍ മാത്രമുള്ളതല്ല, രക്ത ദാനത്തിനും നാം തയ്യാറാകണം. ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഒരു ലക്ഷം യൂണിറ്റോളം രക്തം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കാന്‍ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്. രക്തദാനത്തിന് ജനങ്ങളും മുന്നോട്ട് വന്നാല്‍ മാത്രമേ ഞങ്ങള്‍ക്ക് ഈ സേവനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂവെന്ന് പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സേവ് ദ് ഡേറ്റിന്റെ മറവിൽ നവവധുവിനെ ഉപദ്രവിച്ചു; സ്വർണം കൈക്കലാക്കി യുവാവ് മുങ്ങി, പരാതി

സേവ് ദ് ഡേറ്റിന്റെ മറവിൽ നവവധുവിനെ ഉപദ്രവിച്ചു; സ്വർണം കൈക്കലാക്കി യുവാവ് മുങ്ങി, പരാതി

കോട്ടയം വിവാഹത്തിന് ശേഷം നവവധുവിനെ കബളിപ്പിച്ചു യുവാവ് കടന്നു കളഞ്ഞതായി പരാതി. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് വധുവിന്റെ വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്. ജനുവരി 23ന് ആയിരുന്നു ഇവരുടെ വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയ ശേഷം വരൻ കടന്നു കളഞ്ഞെന്നാണു പരാതി.

പിന്നീട് അന്വേഷിച്ചപ്പോൾ വിദേശത്തേക്കു കടന്നതായി മനസിലായെന്നു പരാതിയിൽ പറയുന്നു. വിവാഹസമയത്ത് സ്വർണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവിൽ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിലുണ്ട്.

പെൺകുട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നെന്നും ആരോപണമുണ്ട്. ഗാർഹിക പീഡനത്തിന് ഉൾപ്പെടെ പൊലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു.

സ്വര്‍ണവില 62,000ലേക്ക്, റെക്കോര്‍ഡ് തിരുത്തി കുതിപ്പ്; ഒരു മാസത്തിനിടെ 4800 രൂപയുടെ വര്‍ധന

സ്വര്‍ണവില 62,000ലേക്ക്, റെക്കോര്‍ഡ് തിരുത്തി കുതിപ്പ്; ഒരു മാസത്തിനിടെ 4800 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് തിരുത്തിയുള്ള സ്വര്‍ണ വില കുതിപ്പ് തുടരുന്നു. 62,000ലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്. ഇന്ന് 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,960 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ ഏകദേശം 4800 രൂപയാണ് വര്‍ധിച്ചത്.

രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്; മധ്യവര്‍ഗത്തിന് പ്രതീക്ഷ

രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്; മധ്യവര്‍ഗത്തിന് പ്രതീക്ഷ

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് ധനനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് രാവിലെ 11ന് അവതരിപ്പിക്കും. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന എട്ടാമത് സമ്പൂര്‍ണ ബജറ്റാണിത്. ആധാർ വിവരങ്ങൾ തേടുന്നതിനും അവ പരിശോധിച്ച് ശരിയെന്നുറപ്പാക്കുന്നതിനും (ഓഥന്റിക്കേഷൻ) സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടി അനുമതി നൽകി കേന്ദ്രം വിജ്ഞാപനമിറക്കി.

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന് നടക്കും. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയായതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അമേരിക്കയിൽ വടക്കു കിഴക്കന്‍ ഫിലാഡെല്‍ഫിയയില്‍ റൂസ്വെല്‍റ്റ് മാളിന് സമീപം വീടുകള്‍ക്ക് മുകളിലേക്ക് ചെറുവിമാനം തകര്‍ന്നു വീണു. നിരവധി പേർക്ക് പരിക്കേറ്റു. വാണിജ്യ സിലിണ്ടറിന് വില കുറച്ചു. അറിയാം ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.