by Midhun HP News | Jan 28, 2025 | Latest News
എസ്എഫ്ഐ 35 മത് സംസ്ഥാന സമ്മേളനം 18 മുതൽ 21 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുകയാണ്.
സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങളാണ് ജില്ലയിൽ ഉടനീളം നടക്കുന്നത്.
ആറ്റിങ്ങൽ ഏരിയയിലെ എസ് എഫ് ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ കലാകായിക സാംസ്കാരിക മേഖലയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ, പൊതുസ്ഥലങ്ങൾ വൃത്തിയാക്കി മരം വെച്ചുപിടിപ്പിക്കൽ, പ്രധാന കേന്ദ്രങ്ങളിൽ ചുവരെഴുത്ത് തുടങ്ങി നിരവധി പരിപാടികളാണ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. ചുവരെഴുത്തുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജംഗ്ഷനിൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പ്രധാന കേന്ദ്രങ്ങളിൽ ചുവരെഴുത്തുകൾ ആരംഭിച്ചു.
ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഞ്ചുതെങ്ങ് ജംഗ്ഷനിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് വിജയ് വിമൽ നിർവഹിച്ചു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ് മിഥുൻ, ശിവ, ആദിത്യൻ, ആഷിക്, അഭിഷേക് എന്നിവർ പങ്കെടുത്തു.
by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെൻ്റ് ടൗൺ യു.പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരാറുള്ള കെ. എസ് അനിൽകുമാർ മെമ്മോറിയൽ മെഗാ പത്ര ക്വിസ് സംഘടിപ്പിച്ചു. എൽ .പി വിഭാഗത്തിൽ ഗവ. യുപിഎസ് നെല്ലനാടിലെ തീർത്ഥ. എസ്, അനന്യ എസ് .എ എന്നീ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഗവൺമെൻ്റ് എൽപിഎസ് മടവൂരിലെ റംസാൻ .എസ്, അർജുൻ.ബി എന്നീ കുട്ടികൾ രണ്ടാം സ്ഥാനവും ഗവൺമെൻറ് യുപിഎസ് പാലവിളയിലെ ശ്രീനന്ദ.എസ്, അഗ്നിവേഷ് എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗം ഒന്നാം സ്ഥാനം ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ അഭിനവ് ശേഖറും ട്രിക്കെ ലെജന്റും കരസ്ഥമാക്കി. ഗവൺമെൻറ് ടൗൺ യുപിഎസ് കിളിമാനൂരിലെ റിഹാൻ .എസ് .സിബിയും നന്ദകൃഷ്ണ ആർ.എസും യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഗവൺമെൻറ് എച്ച് എസ് എസ് ഇളമ്പ സ്കൂളിലെ ദേവിക മനോജും അർപ്പിത വിനോദും മൂന്നാം സ്ഥാനവും നേടി. പി ടി എ പ്രസിഡൻറ് ആശ .എസ് എസ് അധ്യക്ഷയായ സമാപനയോഗത്തിൽ ഹെഡ്മാസ്റ്റർ അജികുമാർ സ്വാഗതം ആശംസിച്ചു. വിജയികൾക്ക് ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി സജി ക്യാഷ് അവാർഡും മൊമെന്റോയും വിതരണം ചെയ്തു. പത്ര ക്വിസ് കൺവീനർ ശ്രീമതി.ആശ മോളി പരിപാടിക്ക് നന്ദി അറിയിച്ചു.
by Midhun HP News | Jan 28, 2025 | Latest News, കേരളം
തൃശൂര്‍: കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ കത്തിക്കുത്ത്. തൃശൂരിനും ഒല്ലുരിനും ഇടയില്‍ വെച്ചായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്നും കായംകുളത്തേക്ക് കയറിയ യുവാക്കള്‍ തമ്മിലാണ് കത്തിക്കുത്ത് ഉണ്ടായത്.
ഇവര്‍ ടിക്കറ്റ് എടുത്തത് പാലക്കാട് വരെയാണ്. പരിശോധനയെത്തുടര്‍ന്ന് ടിടിഇ ഇവരില്‍ നിന്നും പിഴ ഈടാക്കി. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ ആക്രമിക്കുകയായിരുന്നു. പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.
by Midhun HP News | Jan 28, 2025 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,080 രൂപ. ഗ്രാമിന് 30 രൂപ താഴ്ന്ന് 7510 ആയി.
റെക്കോര്‍ഡ് ഉയരത്തില്‍ മാറ്റമില്ലാതെ രണ്ടു ദിവസം തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്.
രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയിലെ ബാധിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍
by Midhun HP News | Jan 27, 2025 | Latest News, ജില്ലാ വാർത്ത
പള്ളിക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാധിക്രമം നടത്തിയ കേസിൽ 2 പേരെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ വേമൂട് ചരുവിള പുത്തൻ വീട്ടിൽ രാജീവ് (39), മടവൂർ പുലിയൂർകോണം ചരുവിള വീട്ടിൽ രതീഷ് എന്നിവരെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 17 നാണ് സംഭവം നടന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ രാജീവ് കുമാർ, എസ്. ഐ. രാജികൃഷ്ണ, CPO മാരായ കിരൺ, സിയാസ്, നിതിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
by Midhun HP News | Jan 27, 2025 | Latest News, ജില്ലാ വാർത്ത
പള്ളിക്കലിൽ പ്രായപൂർത്തിയാകാത്ത പെൻകുട്ടിയ്ക്ക് നേരെ ലൈംഗികാധിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകനെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കാട്ടുപുതുശ്ശേരി മുതിയക്കോണം സ്വദേശിയും മദ്രസ അധ്യാപകനുമായ നവാസ് (49) നെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 13 നാണ് സംഭവം നടന്നത്. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ രാജീവ് കുമാർ, എസ്. ഐ. രാജികൃഷ്‌ണ, ASI മനോജ്, CPO മാരായ കിരൺ, തൌഫീക് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Recent Comments