കേന്ദ്രസർക്കാരിന്റെ  ക്ഷണം ലഭിച്ച അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബിജെപി ആദരിച്ചു

കേന്ദ്രസർക്കാരിന്റെ ക്ഷണം ലഭിച്ച അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബിജെപി ആദരിച്ചു

കേന്ദ്രസർക്കാരിന്റെ ക്ഷണം ലഭിച്ച അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബിജെപി ആദരിച്ചു.
76 മത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് വീശിഷ്ടാതിഥികളായി കേന്ദ്രസർക്കാരിന്റെ ക്ഷണം ലഭിച്ച അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ആദരിച്ചു. അഞ്ചുതെങ്ങ് പുത്തൻവീട് അഞ്ചുനിവാസിൽ അലോഷ്യസ് (53) ഭാര്യ ബിന്ദു, അഞ്ചുതെങ്ങ് വാക്കൻകുളം വയലിൽവീട് റ്റി.ആർ വില്ലയിൽ വർഗ്ഗീസ് (49) ഭാര്യ സെലിൻ തുടങ്ങിയവരെയാണ് ബിജെപി കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.

ആദരിക്കൽ ചടങ്ങിൽ ബിജെപി കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു, പ്രഭാരി ഒറ്റൂർ മോഹൻദാസ്, എൻ.എസ് സജു, കടയ്ക്കാവൂർ അശോകൻ, അഞ്ചുതെങ്ങ് സജൻ, കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് അംഗം രേഖ സുരേഷ്, ജയൻ, വിജയകുമാർ, ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.

‘കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ’; പഞ്ചാരക്കൊല്ലിയില്‍ വീണ്ടും തര്‍ക്കം, സംഘര്‍ഷാവസ്ഥ

‘കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ’; പഞ്ചാരക്കൊല്ലിയില്‍ വീണ്ടും തര്‍ക്കം, സംഘര്‍ഷാവസ്ഥ

മാനന്തവാടി: വയനാട്ടില്‍ രാധ എന്ന സ്ത്രീയെ കടിച്ചുകൊന്ന നരഭോജി കടുവയെ കൊല്ലുന്നതിനെ ചൊല്ലി നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കടുവയെ വെടിവെച്ചു കൊല്ലാതെ ദൗത്യസംഘത്തിന്റെ ബേസ് ക്യാമ്പില്‍ നിന്ന് പുറത്തുവിടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുവയെ വെടിവെച്ചു കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവില്‍ അവ്യക്തത ഉണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. പിടികൂടാന്‍ സ്ഥാപിച്ച കൂട്, മയക്കുവെടി എന്നിവ കൊണ്ട് കാര്യമില്ലെങ്കില്‍ അവസാന പടിയെന്ന നിലയില്‍ മാത്രമേ വെടിവെച്ചു കൊല്ലുകയുള്ളൂ എന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മറുപടിയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാര്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.

കടുവയെ കൂടുവച്ചോ മയക്കുവെടിവച്ചോ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവച്ചുകൊല്ലാനാണ് ഉത്തരവ്. വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമമനുസരിച്ചായിരിക്കും നടപടി. കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയശേഷം ആദ്യഘട്ടത്തില്‍ മയക്കുവെടിവച്ചോ കൂടുവച്ചോ പിടികൂടാന്‍ ശ്രമിക്കും.

കഴിഞ്ഞില്ലെങ്കിലാണ് വെടിവച്ചുകൊല്ലാന്‍ നടപടിയെടുക്കുക. ഇത്തരത്തില്‍ കൂട്, മയക്കുവെടി എന്നിവ കൊണ്ട് കാര്യമില്ലെങ്കില്‍ അവസാന പടിയെന്ന നിലയില്‍ മാത്രമേ വെടിവെച്ചു കൊല്ലുകയുള്ളൂ എന്ന ഉത്തരവിനെ ചൊല്ലിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. കടുവയെ വെടിവെച്ചു കൊല്ലുന്നതില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വർക്കലയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കാണാതായി

വർക്കലയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കാണാതായി

അഞ്ചുതെങ്ങ്: മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കാണാതായി. കടക്കാവൂർ തെക്കുംഭാഗം സ്വദേശി കൊച്ചുണ്ണി എന്ന് വിളിക്കുന്ന സിജു (42), നെയാണ് കാണാതായത്. വർക്കല ഭാഗത്ത് മത്സ്യബന്ധനത്തിനിടെയാണ്  ഇയാളെ കാണാതായത്. മുതലപ്പൊഴി ഹാർബറിൽ നിന്നും ഇന്നലെ രാത്രിയോടെയാണ് 32 അംഗ സംഘം മത്സ്യബന്ധനത്തിനായി പോയത്. ചിറയിൻകീഴ് സ്വദേശി വിനു സെബാസ്റ്റ്യൻൻ്റെ ഉടസ്ഥതയിലുള്ള റഫായൽ മാലാഖ എന്ന വള്ളത്തിലാണ് സംഘം കടലിലേക്ക് പോയത്. പുലർച്ചെ 1:15 മണി ഓടെ വർക്കല കടലിൽ വലവിരിക്കുന്നതിനിടെ സിജുവിനെ കാണാതാവുകയായിരുന്നു.

മത്സ്യത്തൊഴിലാളികൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കോസ്റ്റൽ പോലീസിനെ വിവരം അറിയിച്ചു. കോസ്റ്റൽ പോലീസും മറൈൻ എൻഫോസ്മെന്റും സംയുക്തമായ കടലിൽ തെരച്ചിൽ നടത്തിവരുകയാണ്.

ചിറയിൻകീഴ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രേം നസീർ ഭരത്ഗോപി’ സ്‌മൃതി സായാഹ്‌നം നാളെ

ചിറയിൻകീഴ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രേം നസീർ ഭരത്ഗോപി’ സ്‌മൃതി സായാഹ്‌നം നാളെ

ചിറയിൻകീഴ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിലെ ഓർമ്മകൾ എന്ന പേരിൽ ‘പ്രേം നസീർ ഭരത്ഗോപി’ സ്‌മൃതി സായാഹ്നവും ജി കെ പിള്ള, പ്രൊഫ ജി ശങ്കര പിള്ള, പ്രൊഫ. ചിറയിൻകീഴ് രാമകൃഷ്ണൻ, നായർ, ശോഭന പരമേശ്വരൻ നായർ അനുസ്മരണവും സംഘടിപ്പിക്കുന്നു. ഗവ. യു പി എസ് ശാർക്കരയിൽ നാളെ വൈകുന്നേരം 5.30 നാണു പരിപാടികൾ നടക്കുന്നത്. ചിറയിൻകീഴ് എം എൽ എ വി ശശി ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത സിനിമ നടൻ കൊല്ലം തുളസി മുഖ്യാതിഥിയാകും. കലാപരിപാടികൾ, മെഗാ ക്വിസ് തുടങ്ങിയവയും നടക്കും. ചടങ്ങിൽ മറ്റു വിശിഷ്ടാഥികളും പങ്കെടുക്കും.

21 കാരന്റെ അന്നനാളത്തില്‍ ബ്ലേഡ്

21 കാരന്റെ അന്നനാളത്തില്‍ ബ്ലേഡ്

കോട്ടയം: അവിചാരിതമായി ആമാശയത്തില്‍ ബ്ലേഡ് കുടുങ്ങിയ ഇരുപത്തിയൊന്നുകാരനെ അത്യപൂര്‍വ എന്‍ഡോസ്‌കോപ്പിയിലൂടെ കാരിത്താസ് ആശുപത്രിയിലെ വിദഗ്ധ സംഘം രക്ഷപ്പെടുത്തി.

കലശലായ പുറം വേദനയെ തുടര്‍ന്നാണ് ഇരുപത്തിയൊന്നുകാരന്‍ കാരിത്താസിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലും സിടി സ്‌കാനിലുമായി അന്നനാളത്തില്‍ മുറിവുള്ളതായും ശരീരത്തില്‍ അന്യ വസ്തുവിന്റെ സാന്നിധ്യമുള്ളതായും സ്ഥിരീകരിക്കുകയായിരുന്നു. അയോര്‍ട്ടയ്ക്ക് വളരെ അരികിലായി അപകടമുണ്ടാക്കും വിധം കിടന്നിരുന്ന ബ്ലേഡിന്റെ മറ്റുഭാഗങ്ങള്‍ വന്‍ കുടലിലും ചെറുകുടലിലും ഉണ്ടായിരുന്നു.കൃത്യവും സൂക്ഷ്മവുമായ ഇടപെടലിലൂടെ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്ന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു

വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച ഹർജി കോടതി തള്ളി. ഏറെക്കാലമായി തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു. കനേഡിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജനായ തഹാവൂർ റാണ നിലവിൽ ലോസ്ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. അമേരിക്കയിലെ കീഴ്ക്കോടതികളിലെല്ലാം ഇയാൾ നേരത്തെ ഹർജി സമ‍ർപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്ക് അനുകൂലമായ വിധിയാണ് എല്ലാ കോടതികളിൽ നിന്നും ഉണ്ടായത്.