by Midhun HP News | Jan 9, 2025 | Latest News, ജില്ലാ വാർത്ത
2007ൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ വലിയ പള്ളിക്ക് സമീപം ഉണ്ടായ തീപിടുത്തത്തിൽ ഇരയായവരെ അഞ്ചുതെങ്ങ് ആറാം വാർഡിൽ പോലീസ് സ്റ്റേഷന് സമീപം കേട്ടുപുരയിലാണ് 97 കുടുംബങ്ങളെ സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് പുനരധിവസിപ്പിച്ചത്. അന്നു നിർമ്മിച്ച പല കെട്ടിടങ്ങളും നിർമ്മാണത്തിലെ അപാകത കാരണം ജീർണ്ണിച്ച അവസ്ഥയിലാണ്. ഇതിന്റെ മേൽക്കൂര ഇളകിവീണ് പലപ്പോഴും താമസക്കാർക്ക് പരിക്കുകൾ പറ്റുന്നുണ്ട്.
ഈ കോളനിയിലെ ഗിൽബർട്ട്, ട്രീസ എന്നിവരുടെ വീടുകൾ നിരവധി പ്രാവശ്യം മേൽക്കൂര ഇളകി വീണ്താമസക്കാർക്ക് പരിക്കുപറ്റിയിരുന്നു. ഗിൽബർട്ടിന്റെ ഭാര്യയുടെ കൈ ഒടിഞ്ഞു മാസങ്ങളോളം പ്ലാസ്റ്റർ കൈയിൽ ഇട്ടു നടക്കേണ്ടുന്ന അവസ്ഥ വന്നിരുന്നു. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ് മുഴുവൻ പേരും.
അടിയന്തരമായി ഈ കെട്ടിടങ്ങൾ അറ്റ കുറ്റപ്പണി ചെയ്യുകയോ പൊളിച്ചു നിർമ്മിക്കുകയോ ചെയ്തില്ലെങ്കിൽ മനുഷ്യജീവനടക്കം അപകടം പറ്റുന്ന സ്ഥിതിവിശേഷം ഉണ്ടാകും. ഗ്രാമപഞ്ചായത്തും പ്രദേശവാസികളും നിരവധി പരാതികൾ ഫിഷറീസ് വകുപ്പിന് നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല. അടിയന്തരമായി ഈ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം. ഇത് സംബന്ധിച്ച് സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺചന്ദ്രയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
by Midhun HP News | Jan 9, 2025 | Latest News, കേരളം
കൊച്ചി: വാളയാര്‍ കേസില്‍ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് സിബിഐ. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
ആറ് കേസുകളിലാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി അടക്കം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളെ അടക്കം പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം നല്‍കിയിരുന്നു.
കോടതി ഇത് തള്ളിയിരുന്നു. ഇതിന് ശേഷമാണ് കോടതി വിശദമായ അന്വേഷണം ആവശ്യപ്പെട്ടത്. കൊച്ചിയിലെ സിബിഐ കോടതി 3ല്‍ കേസിന്റെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴാണ് വാളയാര്‍ കേസിലെ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് കുറ്റപത്രം നല്‍കിയിരിക്കുന്നത്.
by Midhun HP News | Jan 9, 2025 | Latest News, ദേശീയ വാർത്ത
എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യ സംഘടന.
ചൈനയില്‍ അസാധാരണ രീതിയില്‍ എച്ച് എം പി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. 2024 ഡിസംബര്‍ 29 വരെയുള്ള കാലയളവില്‍ ചൈന പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം വടക്കന്‍ പ്രവിശ്യകളില്‍ സീസണല്‍ ഇന്‍ഫ്ളുവന്‍സ, എച്ച് എം പി വി, റൈനോ വൈറസ്, ആര്‍ എസ് വി എന്നിവ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അത് ശൈത്യകാലത്ത് പ്രതീക്ഷിക്കപ്പെടുന്ന അളവില്‍ മാത്രമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
ചുരുക്കം കേസുകളില്‍ ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ ആകാം. എച്ച്എംപിവി ബാധിച്ച മിക്കവര്‍ക്കും ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതായും ലോകാരോഗ്യ സംഘടന പറയുന്നു. ചൈനീസ് അധികൃതരുമായി ബന്ധപ്പെട്ടുവെന്നും അസാധാരണമായ ഒരു സാഹചര്യവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യവും നിലനില്‍ക്കുന്നില്ല. ലോകമെമ്പാടുമുള്ള ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
by Midhun HP News | Jan 9, 2025 | Latest News, കേരളം
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ സുപ്രീംകോടതിയെ സമീപിച്ച് പ്രതി കിരണ്‍ കുമാര്‍. തനിക്കെതിരെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ആത്മഹത്യപ്രേരണ കുറ്റം നിലനില്‍ക്കില്ല എന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതി കിരണ്‍ നിലവില്‍ പരോളിലാണ്.
വിസ്മയ കേസില്‍ പത്തുവര്‍ഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെ പ്രതി കിരണ്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കില്ല എന്നും ഹര്‍ജിയില്‍ ഉന്നയിച്ചു.
പ്രതിയുടെ ഇടപെടല്‍ കൊണ്ടാണ് ആത്മഹത്യയെന്ന് തെളിയ്ക്കാനായിട്ടില്ല. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരണ്‍കുമാര്‍ പറഞ്ഞു. അഭിഭാഷകന്‍ ദീപക് പ്രകാശാണ് കിരണന്റെ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ മാസം 30ന് പോലീസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവി പ്രതി കിരണിന് പരോള്‍ അനുവദിച്ചിരുന്നു. 2021 ജൂണിലാണ് ഭര്‍തൃ വീട്ടില്‍ വിസ്മയ തൂങ്ങി മരിച്ചത്.
by Midhun HP News | Jan 9, 2025 | Latest News, ദേശീയ വാർത്ത
റിയാദ്: സൗദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ മുങ്ങി വന്‍നാശനഷ്ടം. മക്ക, റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്തോടെ വാഹനങ്ങളും മുങ്ങി. ഒഴുക്കില്‍ വാഹനങ്ങള്‍ ഒഴുകി പോകുന്നതിന്റെ അടക്കം ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തലസ്ഥാന നഗരമായ റിയാദ്, സെന്‍ട്രല്‍ സൗദി അറേബ്യ, അസീറിന്റെയും ജസാന്റെയും തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകള്‍ എന്നിവിടങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പേമാരിക്കും കനത്ത വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ദേശീയ കാലാവസ്ഥാ വകുപ്പ് അധികൃതര്‍ നല്‍കിയിരുന്നു. ഇന്നലെ മുതല്‍ മക്കയിലും റിയാദിലുമെല്ലാം കനത്ത മഴയും കാറ്റും വെള്ളപ്പൊക്കവും തുടരുകയാണ്.
കിഴക്കന്‍ നഗരങ്ങളായ അല്‍ അഹ്‌സ, ജുബെയ്ല്‍, അല്‍ഖോബാര്‍, ദമാം, ഖത്തീഫ് എന്നിവിടങ്ങളിലും മോശം കാലാവസ്ഥ തുടരുകയാണ്. തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ താപനില ഗണ്യമായി കുറയും. മോശം കാലാസ്ഥയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. താഴ്‌വരകള്‍, താഴ്ന്ന പ്രദേശങ്ങള്‍ തുടങ്ങി വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
by Midhun HP News | Jan 9, 2025 | Latest News, കേരളം
ആലപ്പുഴ: എട്ടുവർഷത്തിനിടെ കെ. എസ്. ആർ. ടി. സി. ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകൾ. ഓടിക്കാനാകാത്ത നിലയിലുള്ള ബസുകളാണിത്. ഇതിലൂടെ ലഭിച്ചത് 39.78 കോടി രൂപ. 1998 മുതൽ 2017 വരെ വാങ്ങിയ വാഹനങ്ങളാണു വിറ്റത്. ഇതിൽ 2007-നു ശേഷമുള്ളവ അപകടത്തിലും മറ്റും തകർന്ന് ഉപയോഗിക്കാനാകാത്തതായിരുന്നു. ബാക്കിയുള്ളവയിൽ മിക്കതും കാലാവധി കഴിഞ്ഞതാണ്. ഇവ കെ. എസ്. ആർ. ടി. സി. പൊളിച്ചു വിൽക്കാറില്ല. പകരം കേന്ദ്ര സ്ഥാപനമായ മെറ്റൽ സ്റ്റീൽ ട്രേഡിങ് കോർപ്പറേഷൻ മുഖേന ഓൺലൈനായാണു വ്യാപാരം. ആക്രിവിലയ്ക്ക് ഏറ്റവും കൂടുതൽ വിറ്റത് 2004-ൽ വാങ്ങിയ ബസുകളാണ്-461 എണ്ണം. കൂടുതൽ പണം കിട്ടിയത് 2022-23 കാലയളവിലാണ്. 14.53 കോടി രൂപ. 2016-17 ല്‍ 1.77, കോടി, 2017-18 ല്‍ 8.07 കോടി, 2018-19 ല്‍ 5.09 കോടി, 2019-20 ല്‍ 1.36 കോടി, 2020-21 ല്‍ 75.25 ലക്ഷം, 2021-22 ല്‍ 1.85 കോടി, 2023-24 ല്‍ ആറു കോടി എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളില്‍ ബസ് വിറ്റതിലൂടെ ലഭിച്ച തുക.
Recent Comments