by Midhun HP News | Jul 2, 2026 | Latest News, കേരളം
പത്തനംതിട്ട: നിയമസഭയ്ക്കകത്ത് ഗൗരവമായ ചര്‍ച്ച നടത്തുമ്പോള്‍ ഉല്ലാസ യാത്ര നടത്തുന്നപോലെ ഓളം വെട്ടിനടക്കരുതെന്ന് പറഞ്ഞത് എംഎല്‍എ ഉമാ തോമസിനോട് അല്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ ചിലയാളുകള്‍ ഉമാ തോമസിനെ ഫോക്കസ് ചെയ്യാനായി ശ്രമിച്ചു. അതൊട്ടും ശരിയില്ല. ഏറ്റവും നല്ല അംഗങ്ങളില്‍ ഒരാളാണ് ഉമാ തോമസ് എന്നത് എനിക്ക് തന്നെ ബോധ്യപ്പെട്ട കാര്യമാണെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ട എംഎല്‍എ അബിന്‍വര്‍ക്കിയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
‘ ഒരു കാര്യത്തില്‍ കൂടി വിശദീകരണം നല്‍കണമെന്ന് എനിക്കുണ്ട്. സഭയ്ക്ക് അകത്ത് ആളുകള്‍ അങ്ങോട്ടും നടക്കുന്നതിന് നിയന്ത്രണം ഉണ്ട്. നിയന്ത്രണത്തിന് വിരുദ്ധമായിട്ട് ചെയ്യാന്‍ സാധ്യമല്ല. ഉമാ തോമസിന്റെ പേര് കൂടി അതില്‍ കണക്ട് ചെയ്തതായിട്ട് താന്‍ കണ്ടു. സത്യം പറഞ്ഞാല്‍ ഉമ തോമസ് ഉമാതോമസിന്റെ സീറ്റില്‍ ഇരിക്കുകയാണ്. ഉമാ തോമസ് സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അതിന്റെ മുന്നിലൂടെ നടന്നുപോയ ആളുകളെ കുറിച്ചാണ് താന്‍ പറഞ്ഞത്. അതുപക്ഷെ ചിലയാളുകള്‍ ഉമാ തോമസിനെ ഫോക്കസ് ചെയ്യാനായി ശ്രമിച്ചു. അതൊട്ടും ശരിയായില്ല. ഏറ്റവും നല്ല അംഗങ്ങളില്‍ ഒരാളാണ് ഉമാ തോമസ് എന്നത് എനിക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്’ – സ്പീക്കര്‍ പറഞ്ഞു.
സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ തോമസിന് താക്കീതു നല്‍കി എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ‘ശ്രീമതി ഉമ തോമസ്, ഒന്ന് പറഞ്ഞോട്ടെ..’നിങ്ങള്‍ ഉല്ലാസയാത്രയ്ക്ക് വന്നതല്ല, സഭയിലൂടെ ഓളം വെട്ടി നടക്കരുത്. പലതവണ ഇതു ഞാന്‍ പറഞ്ഞതാണ്. ഇനിയും എന്നേക്കൊണ്ട് പറയിക്കരുത്…’ എന്ന വാചകത്തോടെ സഭയില്‍ ഉമ തോമസ് സംസാരിക്കുമ്പോഴുള്ള ചിത്രത്തോടൊപ്പമായിരു പ്രചാരണം.
ഉമ തോമസ് സംസാരിക്കവെ സ്പീക്കര്‍ ഇടപെട്ട് അവരോട് ഒരു നിമിഷം അവശ്യപ്പെടുന്നു. ഉമ പ്രസംഗിച്ചുകൊണ്ടിരിക്കെ ചില എംഎല്‍എമാര്‍ സഭയ്ക്കകത്തുകൂടെ ഇറങ്ങി നടക്കുന്നുണ്ടായിരുന്നു. സ്പീക്കര്‍ അവരെയാണ് കര്‍ശന സ്വരത്തില്‍ താക്കീത് ചെയ്തത്. ”സഭ ഗൗരവകരമായി മുമ്പോട്ട് പോകുമ്പോള്‍, സഭയ്ക്കകത്ത് ഉല്ലാസയാത്ര നടത്തുന്നതുപോലെ, സഭയുടെ നടവിലൂടെ ഓളംവെട്ടി പോകുന്നത് ദയവായി ഒഴിവാക്കണം. പല പ്രാവശ്യം പറഞ്ഞതാണ്. ഇനി പറയാന്‍ ഇടയാക്കരുത്” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കണ്ണൂര്‍ നിയമസഭാംഗം ടി.ഒ. മോഹനനന്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍, നിലമ്പൂര്‍ എംഎല്‍എയായ ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ പലപ്പോഴായി സീറ്റില്‍നിന്നും എഴുന്നേറ്റ് നടക്കുന്ന സമയത്താണ് ‘നിങ്ങള്‍ ഉല്ലാസയാത്രയ്ക്ക് വന്നതല്ല, സഭയിലൂടെ ഓളം വെട്ടി നടക്കരുതെന്ന്’ തിരുവഞ്ചൂര്‍ പറഞ്ഞത്.

by Midhun HP News | Jul 2, 2026 | Latest News, കായികം
ഫിഫ ലോകകപ്പിൽ ആതിഥേയരായ അമേരിക്കയും ബോസ്നിയയും തമ്മിലുള്ള പോരാട്ടത്തിനിടെ യുഎസ്എ സ്ട്രൈക്കർ ഫൊളാരിൻ ബലോഗൻ രണ്ടാം പകുതിയിൽ നടത്തിയ അപകടകരമായ ഒരു ഫൗളിന് റഫറി ചുവപ്പ് കാർഡ് നൽകിയത് വിവാദത്തിൽ. വാർ (വിഎആർ) പരിശോധനയ്ക്ക് ശേഷമാണ് റഫറി താരത്തെ പുറത്താക്കാൻ തീരുമാനിച്ചത്. യുഎസ്എ മുന്നേറ്റം തുടരുന്നതിനിടെയാണ് ടീമിനെ ഞെട്ടിച്ച് റെഡ് കാർഡ് പിറന്നത്. ബോസ്നിയൻ താരം തരിക് മുഹെറമോവിചിൽ നിന്ന് പന്ത് തട്ടിയെടുക്കുന്നതിനിടെ താരത്തിന്റെ കണങ്കാലിൽ ചവിട്ടിയതിനാണ് ബലോഗന് റെഡ് കാർഡ് കിട്ടിയത്. പിന്നീട് 10 താരങ്ങളെ വച്ചാണ് യുഎസ്എ കളി മുന്നോട്ടു കൊണ്ടുപോയത്.
എന്നാൽ, ഇതേ ലോകകപ്പിൽ ഇതിനു മുൻപ് ലയണൽ മെസി നടത്തിയ സമാനമായ ഒരു ഫൗളിന് മഞ്ഞക്കാർഡ് പോലും നൽകാതിരുന്ന ഫിഫയുടെ ഇരട്ടത്താപ്പിനെതിരെ ആരാധകർ വീണ്ടും രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ കടുത്ത അമർഷമാണ് ഫിഫ നിലപാടിൽ അവർ രേഖപ്പെടുത്തുന്നത്.
ഫിഫ ലോകകപ്പിൽ ആതിഥേയരായ അമേരിക്കയും ബോസ്നിയയും തമ്മിലുള്ള പോരാട്ടത്തിനിടെ യുഎസ്എ സ്ട്രൈക്കർ ഫൊളാരിൻ ബലോഗൻ രണ്ടാം പകുതിയിൽ നടത്തിയ അപകടകരമായ ഒരു ഫൗളിന് റഫറി ചുവപ്പ് കാർഡ് നൽകിയത് വിവാദത്തിൽ. വാർ (വിഎആർ) പരിശോധനയ്ക്ക് ശേഷമാണ് റഫറി താരത്തെ പുറത്താക്കാൻ തീരുമാനിച്ചത്. യുഎസ്എ മുന്നേറ്റം തുടരുന്നതിനിടെയാണ് ടീമിനെ ഞെട്ടിച്ച് റെഡ് കാർഡ് പിറന്നത്. ബോസ്നിയൻ താരം തരിക് മുഹെറമോവിചിൽ നിന്ന് പന്ത് തട്ടിയെടുക്കുന്നതിനിടെ താരത്തിന്റെ കണങ്കാലിൽ ചവിട്ടിയതിനാണ് ബലോഗന് റെഡ് കാർഡ് കിട്ടിയത്. പിന്നീട് 10 താരങ്ങളെ വച്ചാണ് യുഎസ്എ കളി മുന്നോട്ടു കൊണ്ടുപോയത്.
എന്നാൽ, ഇതേ ലോകകപ്പിൽ ഇതിനു മുൻപ് ലയണൽ മെസി നടത്തിയ സമാനമായ ഒരു ഫൗളിന് മഞ്ഞക്കാർഡ് പോലും നൽകാതിരുന്ന ഫിഫയുടെ ഇരട്ടത്താപ്പിനെതിരെ ആരാധകർ വീണ്ടും രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ കടുത്ത അമർഷമാണ് ഫിഫ നിലപാടിൽ അവർ രേഖപ്പെടുത്തുന്നത്.

by Midhun HP News | Jul 2, 2026 | Latest News, ദേശീയ വാർത്ത
ബംഗലൂരു: മുത്തശ്ശിയെ ചെറുമകന്‍ കല്ലു കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. സുശീല എന്ന 60 കാരിയാണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ചെറുമകന്‍ കിഷോറിനെ പൊലീസ് വെടിവെച്ചു വീഴ്ത്തി കീഴ്‌പ്പെടുത്തി. 25 കാരനായ കിഷോര്‍ ഇന്നലെ വൈകീട്ട് വീട്ടില്‍ വെച്ച് കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത സുശീലാമ്മ, വിവരം പൊലീസിനെ അറിയിക്കുമെന്നും പറഞ്ഞു.
അതുകേട്ടു പ്രകോപിതനായ കിഷോര്‍ മുത്തശ്ശിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്കുശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. ഷിമോഗയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ പ്രതി ഒളിച്ചിരിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന് രാവിലെ പൊലീസ് കെട്ടിടം വളഞ്ഞപ്പോള്‍ കിഷോര്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ആകാശത്തേക്ക് വെടിവെച്ച പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൂട്ടാക്കാതെ അക്രമത്തിനു മുതിര്‍ന്നതോടെ, പ്രതിയുടെ വലത്തേ കാല്‍മുട്ടിന് താഴെ പൊലീസ് വെടിവെച്ചു വീഴ്ത്തി സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ലഹരിക്ക് അടിമയായ കിഷോര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. കൊല്ലപ്പെട്ട സുശീലാമ്മ തന്നെ കിഷോറിനെതിരെ മുമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു തരത്തിലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കിഷോര്‍ സൃഷ്ടിച്ചിരുന്നതെന്ന് കുടുംബാംഗങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തി.

by Midhun HP News | Jul 2, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ഇന്ത്യക്കാരുടെ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച നടപടി പുനപരിശോധിക്കണം എന്നാവശ്യവുമായി പ്രവാസി സംഘടനകൾ. മുൻപ് പാസ്‌പോർട്ട് പുതുക്കലിന്റെ ഫീസ് 285 ദിർഹമായിരുന്നു. ഇത് ഒറ്റയടിക്ക് 450 ദിർഹമായി ഉയർത്തുക ആയിരുന്നു. ഏകദേശം 60 ശതമാനത്തിന്റെ വർധനവാണ് ഫീസിൽ വന്നിരിക്കുന്നത്. ഇത് സാധാരണ പ്രവാസികൾക്ക് അമിത ബാധ്യത സൃഷ്ടിക്കുമെന്നും സംഘടനകൾ പറയുന്നു.
യുഎഇയിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികളിൽ 60 മുതൽ 70 ശതമാനം വരെ പേർ കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്നവരാണ്. ഭൂരിഭാഗം തൊഴിലുടമകളും പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കാറില്ല.
പ്രതിമാസം 800 മുതൽ 1,200 ദിർഹം വരെ മാത്രം ശമ്പളം ലഭിക്കുന്ന പലർക്കും ഒരു പാസ്‌പോർട്ട് പുതുക്കാൻ അര മാസത്തെ ശമ്പളത്തിന് തുല്യമായ തുക ചെലവാകുന്ന സാഹചര്യമാണുള്ളത്. ഇത് വലിയ സാമ്പത്തിക ബാധ്യത പ്രവാസികൾക്ക് സൃഷ്ട്ടിക്കുമെന്നും സംഘടനകൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിലേക്ക് വൻ തോതിൽ പണം അയയ്ക്കുന്ന ഗൾഫ് പ്രവാസികൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കും ഇ സി ആർ വിഭാഗക്കാർക്കും പാസ്‌പോർട്ട് ഫീസിൽ ഇളവുകൾ നൽകണമെന്നുള്ള ആവശ്യമാണ് പ്രവാസി സംഘടനകൾ ഉന്നയിക്കുന്നത്.

by Midhun HP News | Jul 2, 2026 | Latest News, കേരളം
പാലക്കാട്: പാലക്കാട് നഗരത്തിലെ സർക്കാർ യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രധാനാധ്യാപകനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പൊലീസാണ് ഇയാൾക്കെതിരെ ചുമത്തി കേസെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ അതിക്രമം നടന്നതിനാൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം സ്കൂളിൽ പാഠപുസ്തകം വാങ്ങാനായി എത്തിയതായിരുന്നു വിദ്യാർത്ഥി. ഈ സമയം കുട്ടിയെ തനിയെ ക്ലാസ് മുറിയിലെത്തിച്ച് പ്രധാനാധ്യാപകൻ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
അഞ്ചാം ക്ലാസിലും സമാന അനുഭവം; മൊഴി രേഖപ്പെടുത്തി
പൊലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് അധ്യാപകന്റെ മുൻകാല അതിക്രമങ്ങളെക്കുറിച്ചും പുറത്തുവന്നത്. താൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്തും ഈ അധ്യാപകനിൽ നിന്ന് സമാനമായ രീതിയിൽ വളരെ മോശം പെരുമാറ്റവും അതിക്രമവും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

by Midhun HP News | Jul 2, 2026 | Latest News, കേരളം
രാവിലെ കുത്തനെ കൂടിയ സ്വർണവിലയിൽ അരമണിക്കൂറിന് ശേഷം കുറഞ്ഞു. രാവിലെ 9.28ന് പവന് 1,680 രൂപ കൂടി 1,06,000 രൂപയാണ് വില രേഖപ്പെടുത്തിയത്. എന്നാൽ, 10 മണിയോടെ ഈ വില തിരുത്തി. പവന് 1,120 രൂപ കൂടി 1,05,440 രൂപയാണ് പുതുക്കിയ വില. ഗ്രാമിന് 140 രൂപ കൂടി 13,180 രൂപയായി. നേരത്തെ ഗ്രാമിന് 210 രൂപ കൂടി 13,250 ആയിരുന്നു. വെള്ളി ഗ്രാമിന് അഞ്ച് രൂപ കൂടി 245 രൂപയാണ് വില.
ഏറെനാളായി സ്വർണം, വെള്ളി വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ രാവിലെ ഗ്രാമിന് 115 രൂപ കുറയുകയും ഉച്ചക്ക് 135 രൂപ കൂടുകയും ചെയ്തിരുന്നു. വിപണി ക്ലോസ് ചെയ്യുമ്പോൾ ഗ്രാമിന് 13,040ഉം പവന് 1,04,320 രൂപയുമായിരുന്നു വില.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Recent Comments